"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ നമുക്കുവേണ്ടി നാടിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം : നമുക്കുവേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
13:38, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം : നമുക്കുവേണ്ടി... നാടിനുവേണ്ടി
ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ മനസ്സും ശരീരവും ഒരുപോലെ സുഖകരമായ അവസ്ഥയിൽ ആയിരിക്കുക എന്നതാണ്. ഒരു വ്യക്തിയുടെ ശരീരത്തിന്റെ അനാരോഗ്യകരമായ അവസ്ഥ മനസ്സിനെയും മനസ്സിന്റെ അനാരോഗ്യകരമായ അവസ്ഥ ശരീരത്തെയും ബാധിക്കുന്നു. ആധുനിക ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങൾക്കും പരിസ്ഥിതിപ്രശ്നങ്ങൾക്കും ഒപ്പം ചേർത്ത് നിർത്താവുന്ന ഒന്നാണ് മനുഷ്യൻ ഇന്ന് നേരിടുന്ന പല വിധ രോഗങ്ങൾ. മനുഷ്യന്റെ മാറുന്ന ജീവിത ശൈലികളിൽ മറഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, ഭീതിജനകമായ രോഗങ്ങളിലേക്കു വഴിതെളിച്ചുവിടുന്നു. മനുഷ്യന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്ന പ്രമേഹവും ഹൃദുരോഗങ്ങളും രക്തസമ്മർദ്ദവും അർബുദവുമെല്ലാം, ഇന്നത്തെ സമൂഹത്തിൽ സർവ്വസാധാരണമായിരിക്കുന്നു. ഇന്നത്തെ തിരക്കേറിയ ലോകത്തു മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്ന നൂതനമായ രോഗങ്ങൾക്ക് ആധുനിക ഭക്ഷണരീതിക്കും വ്യായാമക്കുറവും ഇന്നും അതിപ്രധാന പങ്കാണുള്ളത്. ഇത്തരം ആധുനിക ഭക്ഷണ രീതികളും വ്യയാമക്കുറവും മനുഷ്യന് സമ്മാനിക്കുന്ന രോഗങ്ങൾ, മനുഷ്യമനസ്സിനെ താളംതെറ്റിക്കുന്നുണ്ടെങ്കിലും അവ അത്രയേറെ കടുപ്പമേറിയവയല്ല. എന്നാൽ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ കീഴ് പ്പെടുത്തുവാൻ തക്ക ശക്തിയുള്ള ഒന്നാണ് നിലവിൽ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന സാംക്രമിക രോഗങ്ങൾ.അതീവ ശ്രദ്ധയോടെ നാം കൈകാര്യം ചെയ്യേണ്ടേ വിഷയമാണ് ഇവയുടെ പ്രതിരോധം . പണ്ടുകാലങ്ങളിൽ ലോകത്തിൽ അങ്ങോളം ഇങ്ങോളം കണ്ടുവന്നിരുന്ന കോളറ,പ്ലേഗ് മുതലായ പകർച്ചവ്യാധികൾ ലോകജനസഖ്യയെ തന്നെ മാറ്റിമറിക്കാൻ തക്കശേഷിയുള്ളവരായിരുന്നു എങ്കിൽപോലും , നമ്മുടെ ആരോഗ്യപ്രവർത്തകരുടെ ശക്തമായ പോരാട്ടം വഴി അവ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. എന്നാൽ ലോകജനതയെ ഭയത്തിന്റെ മുൾമുനയിൽ എത്തിക്കുന്ന തരത്തിലുള്ള, വൈറസുകളും അവ മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ ഇന്നത്തെ സമൂഹത്തിലും നിലവിലുണ്ട് . ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രശംസിക്കപ്പെടുന്ന കേരളത്തിന്റെ സമീപകാലചരിത്രത്തിൽ താളുകളിൽ ഇടം നേടിയ നിപ്പ വൈറസ് മനുഷ്യ മനഃസാക്ഷിയെത്തന്നെ നടുക്കിയ ഒന്നായിരുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായപ്രവർത്തനം കേരളം ജനതയെ അതിജീവനത്തിന്റെ പുതുവഴികളിലൂടെ നടത്തുകയായിരുന്നു . ഈ അതിജീവനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ ദൃശ്യമാകുന്നത് കേരള ജനതയുടെ ഐക്യത്തിന്റെയും പതറാത്ത മനസിന്റെയും കാൽപ്പാടുകളാണ്. ഇന്ന് പകച്ചവ്യാധി എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യമനസിലിലേക്കു ഓടിയെത്തുന്നത്, ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ്-19എന്ന മഹാമാരി ആണ് . ചരിത്രത്തിലെ ഏറ്റവും സഅങ്കീർണമായ രോഗപ്രതിസന്ധിയുടെ വഴികളിലൂടെയാണ് നാം ഇന്ന് കടന്നുപോയികൊണ്ടിരിക്കുന്നത് .ലോകത്തിന്റെ ചില ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. മനുഷ്യ ജീവിതത്തിനുതന്നെ ഭീഷണിയ ആയികൊണ്ടിരിക്കുന്ന കോവിഡ്-19എന്ന രോഗബാധ ഉയർത്തുന്ന വെല്ലുവിളികളെ ചെറുത്തുനിൽക്കുവാൻ അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം നാമും ചിലതു ചെയ്യേണ്ടതുണ്ട്. സർവ്വസജ്ജമായി ഈരോഗത്തിനെതിരെ പോരാടുവാൻ നമ്മുടെ സർക്കാർ സ്വീകരിച്ച നിർണായകമായ തീരുമാനങ്ങളിൽ ഒന്നാണ് ലോക്കഡോൺ .സാമ്പത്തികമായും സാമൂഹികമായും നഷ്ടം ഉണ്ടാക്കും എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സർക്കാർ ഈ ലോക്കഡോൺ തീരുമാനം എടുത്തത് .വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ മനുഷ്യമനസുകൾക്ക് അസ്വസ്ഥത ഉണ്ടെങ്കിൽ പോലും, ഇത് നമ്മുടെ സുസ്തിക്ക് വേണ്ടിയാണു എന്നുള്ള ചിന്ത ഈ തീരുമാനം പ്രാവർത്തികമാക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. കൃത്യ സമയത്തുള്ള രോഗപ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾ, വലിയ അളവിൽ പകർച്ചവ്യാധികളെ അകറ്റിനിർത്താൻ നമ്മെ സഹായിക്കുന്നവയാണ് . അതിനാൽ തന്നെ മരുന്നുകൾ ഇല്ലാത്ത കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവും ഉചിതമായ മാർഗം വ്യക്തിശുചിത്വമാണ്. സാനിറ്റൈസർ, മാസ്ക് , ക്വാറന്റൈൻ തുടങ്ങിയ വാക്കുകളാവാം ഈ കോവിഡ് കാലത്ത് നാം ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നത്. ഒരുപക്ഷെ ഈ വാക്കുകൾ നാം കേട്ട് കേട്ടു മടുത്തവയായിരിക്കാം ,എന്നാൽ ഇവ കോവിഡ് രോഗപ്രതിരോധനത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ് . കോവിഡ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് ഓരോ പദാർത്ഥങ്ങളിൽ വിഹരിക്കാൻ കൃത്യമായ സമയപരിധിയുണ്ട് .രോഗിയുമായുള്ള സമ്പർക്കം വഴിയും രോഗി സ്പർശിച്ച വസ്തുക്കൾ സ്പർശിക്കുന്നത് വഴിയും കൊറോണ വൈറസ് മറ്റൊരാളിലേക്ക് എത്തുന്നു . ഇവയ്ക്ക് പ്രധാന കാരണമാകുന്നത് , ഹസ്തദാനമായതിനാൽ, സാനിറ്റൈസർ ഉപയോഗിക്കുകയും, 20൨സെക്കന്റ് തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് വഴിയും, കൊറോണ വൈറസുകളെ ഒരു പരിധിവരെ അകറ്റിനിർത്താൻ നമുക്കു സാധിക്കുന്നു. രോഗി ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ , പുറപ്പെടുന്ന സ്രവങ്ങൾ , രോഗം പകരുന്നതിന് കാരണമാകുന്നതിനാൽ , തൂവാലയോ മാസ്‌കോ ഉപയോഗിച്ഛ് മൂക്കും വായും മറയ്ക്കുന്നത് രോഗം പകരുന്നത് തടയാൻ സഹായിക്കുന്നു. രോഗിയുമായുള്ള സമ്പർക്കം വഴി രോഗപ്പകർച്ച ഉണ്ടാകുന്നത് , ഗൗരവമുള്ള കാര്യമായതിനാൽ, രോഗി സമൂഹവുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടത് പരമപ്രദാനമാണ് . അതിനാൽ തന്നെയാണ് സർക്കാർ ക്വാറന്റൈനും ലോക്കഡോണും പ്രാബല്യത്തിൽ കൊണ്ടുവന്നത് . ഈ കർശന നടപടികളുടേ കൃത്യമായ പാലനം കൊണ്ടുമാത്രമാണ് ഇപ്പോഴത്തെ നിലയിൽ രോഗം നിയന്ത്രിതമായിരിക്കുന്നത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു . കോവിഡിന് എതിരായ പോരാട്ടത്തിൽ ലോക്കഡോൺ അതിനിർണായകമെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്നത് വൈറസ് വ്യാപനം തടയുവാനുള്ള മറ്റു നടപടികളും ഇല്ലായിരുന്നെങ്കിൽ ഏപ്രിൽ 15 ആയപ്പോഴേക്കും ഇന്ത്യയിൽ 8.2 ലക്ഷം കോവിഡ് രോഗികൾ ഉണ്ടായേനെയെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ലോക്കഡോൺ ഒഴിവാക്കി മറ്റു നടപടികൾ സ്വീകരിച്ചാൽ പോലും ഇതിനകം 1.2 ലക്ഷം പേർക്കെങ്കിലും രോഗം ബാധിക്കുമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യം അടച്ചിടുകയും എപ്പോൾ ആ കാലാവധി നീട്ടുകയും ചെയ്ത ഭരണാധികാരികൾ, ഈ സാഹചര്യത്തിൽ ജനതയിൽ നിന്ന് തേടുന്ന ഒരേ ഒരു കാര്യം ജാഗ്രത പാലിക്കുക എന്ന് മാത്രമാണ് . നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം എപ്പോൾ കുറച്ചെങ്കിലും ആശ്വാസകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . മടുപ്പുകൂടാതെ വീട്ടിലിരുന്നു ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ച കേരളസമൂഹം തന്നെയാണ് ഈ നിമിഷങ്ങൾ ആശ്വാസകരമാക്കിത്തീർത്തത് . അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ, മുൻപത്തേതുപോലെ തന്നെ മടുപ്പു കൂടതെ ഉപാധികളോടെ ലോക്ക് ഡൗൺ തുടരുവാൻ നാം സന്നദ്ധരാവണം . രോഗമുക്തിയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിനിൽക്കാൻ ജനസമൂഹത്തെ പോലെത്തന്നെ ഒരു പക്ഷേ അതിനേക്കാൾ ഉപരി , നമ്മെ പ്രാപ്തരാക്കിയവരാണ് നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും . വീടും കുടുംബവും മറന്നു സ്വജ്ജീവൻ പോലും അപകടത്തിലാക്കി ആശുപത്രികളിലും റോഡുകളിലും നമുക്ക് കാവലാളായി മാറിയ ഇവരുടെ നിസ്വാർത്ഥ സേവനം അവിസ്മരണീയമാണ്. ഇവരുടെ ജീവനെപ്രതിയെങ്കിലും ,കോവിഡ് മാറുമെന്ന ശുഭാപ്തിവിശ്വാസത്തോടുകൂടി, നിർദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് വീടുകളിൽ അക്ഷമരായി കാത്തിരിക്കാം. മരുന്നിനും മന്ത്രത്തിനും ഒന്നും മാറ്റാൻ കഴിയാത്തത് മനസ്സിന് മാറ്റാൻ കഴിയും എന്നത് നാം കേട്ടുമറന്ന പല്ലവിയാണ്. അതുകൊണ്ടുതന്നെ മരുന്നുകളില്ലാത്ത കോവിഡ് എന്ന രോഗത്തിന് മനുഷ്യമനസ്സാണ് ഉചിതമായ മരുന്ന് അതിനാൽത്തന്നെ ഭീതിയെ മാറ്റിനിർത്തി, ശുപാപ്തിവിശ്വാസം നിറഞ്ഞ മനസ്സോടെ വേണം നാം കോവിഡിനെ നേരിടാൻ. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന് നമുക്ക് മുന്നോട്ടു പോയേത്തീരു; ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാൻ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം