"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ഐസൊലേഷൻ വാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഐസൊലേഷൻ വാർഡ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/ഐസൊലേഷൻ വാർഡ് എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ഐസൊലേഷൻ വാർഡ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=കഥ}} |
22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഐസൊലേഷൻ വാർഡ്
രാവിലെ ഉറക്കമുണരാൻ കുറച്ചു വൈകിയിരുന്നു. ലോക്ക് ഡൗൺ ആയതു കൊണ്ട് ഉണരുന്നത് അല്പം വൈകിയാണ്. മൂന്നു ദിവസമായി ഭാര്യ ചായയും കൊണ്ട് വരാറില്ല. "വീട്ടിലൂടെയെങ്കിലും കുറച്ചു നടക്കണം ഇല്ലെങ്കിൽ കോറോണയെക്കാൾ വലുത് പിടിപെടും" അവൾ എന്നെ പേടിപ്പിച്ചിരുന്നു. ഞാൻ അടുക്കളയിൽ ചെന്ന് ഗ്ലാസിൽ ചായ ഒഴിച്ച് കുടിച്ചു തുടങ്ങി. "മധുരം ഇടാൻ മറന്നു പോയോ..? " "അവളോട് ചോദിച്ചു. പഞ്ചസാര കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനും കുട്ടികളും കുടിച്ചപ്പോൾ പഞ്ചസാര തീർന്നു പോയി. നിങ്ങൾ മധുരമില്ലാത്ത ചായ കുടിച്ചു ശീലിക്കണം. വസ്ത്രം അലക്കുന്നതിനിടയിൽ അവൾ പറഞ്ഞു. പഞ്ചസാര പത്രത്തിലേക്ക് നോക്കി. പാത്രത്തിന്റെ അരുകിൽ പറ്റിപിടിച്ച പഞ്ചസാര തോണ്ടി എടുക്കാൻ ശ്രമിച്ചെങ്കിലും വിജയിചില്ല. അവസാനം മനസില്ല മനസ്സോടെ ചായ കുടിച്ചു. "ഗ്ലാസ് കഴുകി വെക്കണേ 'പുറത്തു നിന്ന് അവൾ വിളിച്ചു പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ തന്നെയാണ് ഗ്ലാസ് കഴുകിയത്. മറക്കും എന്ന് കരുതി ഓർമിപ്പിച്ചതാകും. അത് കഴിഞ്ഞപ്പോൾ അവൾ പുറത്തേക്കു വിളിച്ചു. ഒരു ബക്കറ്റിൽ നിറയെ അലക്കിയ വസ്ത്രങ്ങൾ. "ഇതൊന്ന് ഉണക്കാൻ ഇട്ടേക്കു " വീടിന്റെ പുറകിൽ ആയൽ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു. ഞാൻ ബക്കറ്റും എടുത്ത് അങ്ങോട്ട് നീങ്ങി. കുനിഞ്ഞും നിവർന്നും കുനിഞ്ഞും നിവർന്നും ഞാനും വസ്ത്രങ്ങൾ അയലിൽ ഇട്ടു കൊണ്ടിരുന്നു. "വെള്ളം മുഴുവനും പിഴിഞ്ഞ് കളയണം" അവൾ വിളിച്ചു പറഞ്ഞു. അടുത്ത വീട്ടിലെ പത്താം ക്ലാസുകാരി വേലിക്കപ്പുറത്തെ വാഴ ഇല മുറിക്കുമ്പോൾ എന്നെ നോക്കികൊണ്ടിരുന്നു. ഒരു മതിൽ അത്യാവശ്യമാണ്. മുഖത്തെ ചമ്മൽ മാറ്റാൻ വേണ്ടി ഞാനും മെല്ലെ പിറുപിറുത്തു. പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് ആ വലിയ ബക്കറ്റിലെ മുഴുവൻ വസ്ത്രങ്ങളും ഞാൻ ഉണക്കാൻ ഇട്ടു. നടു നിവർത്തി കസേരയിൽ ഇരുന്നു. പത്രം കയ്യിലെടുത്തു. ഒന്നാം പേജിലെ പ്രധാന വാർത്ത കൊറോണ തന്നെയായിരുന്നു. " വാർത്തകൾ നമ്മൾ ഇന്നലെ ടി. വി യിൽ കണ്ടതല്ലേ. ഇന്നലത്തെ വാർത്തകൾ ആണ് ഇന്ന് പത്രത്തിൽ വരുന്നത്. നിങ്ങൾ ആ ടോയ്‌ലെറ്റും ബാത്‌റൂമും ഒന്ന് ക്ലീൻ ചെയ്തേ. എനിക്ക് അടുക്കളയിൽ കുറച്ചു പണി ഉണ്ട്. പത്രം വാങ്ങി മേശപ്പുറത്ത് വെച്ച് കൊണ്ടാവൾ പറഞ്ഞു. വാർത്തകൾ ഇന്നലെ ടി. വി യിൽ കണ്ടതാണ്. പോരാത്തതിന് ഫേസ്ബുകിലും വാട്സാപ്പിലും നിരവധി പോസ്റ്റുകളും കണ്ടിരുന്നു. പത്രവായനക്കിടയിൽ നടു നിവർത്തനാണ് ഞാൻ കസേരയിൽ ഇരുന്നത്. "കഴുകി കഴിഞ്ഞാൽ കുറച്ചു ഡറ്റോൾ കലക്കി ഒഴിക്കണെ" അടുക്കളയിൽ നിന്ന് ശബ്ദം കേട്ടു. ഞാൻ ബാത്‌റൂമിൽ പോയി. മൂന്നു വയസ്സുകാരൻ ചെറിയ മോൻ അല്പം മുമ്പ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടിരുന്നു. മാസ്കും ഗ്ളൗസും ധരിച്ചു അകത്തു കയറി. കൊറോണക്കാലം ആയത് കൊണ്ട് മാസ്കും ഗ്ളൗസും അധികം കരുതിയിരുന്നു. അര മണിക്കൂർ കൊണ്ട് ടോയ്ലറ്റും ബാത്‌റൂമും കഴുകി പുറത്തു വന്നപ്പോൾ അവൾ അടുക്കളയിൽ ഇഡലിയും സാമ്പാറും തയ്യാർ ആകുന്ന തിരക്കിലായിരുന്നു. "ആ പുറത്തേ ടോയ്ലറ്റ് കൂടി ഒന്ന് കഴുകിയെക്കു. അപ്പോഴേക്കും പ്രാതൽ റെഡിയാകും " കറിയിൽ ഉപ്പ് ചേർക്കുന്നതിനിടയിൽ അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു. പുറത്തെ ബാത്‌റൂം വൃത്തിയാക്കാൻ അര മണിക്കൂറിലും കൂടുതൽ വേണ്ടി വന്നു. മുറ്റത്തു കുട്ടികൾ കളിക്കുന്നുണ്ട്. ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രണ്ടാം ക്ലാസുകാരി മകൾ ചോദിച്ചു "അച്ഛൻ കുറെ സമയമായല്ലോ പോയിട്ട്, എന്തേ വയറു വേദനയുണ്ടോ " "വയറിനല്ല നടുവിന് ചെറിയ വേദന ഉണ്ട്" ഞാൻ പിറുപിറുത്തു. കൊറോണ വന്നാൽ സന്ധികളിൽ വേദന ഉണ്ടാകും എന്ന് ടി. വി യിൽ പറഞ്ഞിരുന്നു. പുറത്തെ പൈപ്പിൽ നിന്ന് കയ്യും മുഖവും കഴുകുമ്പോൾ മൂത്ത മകൾ പറഞ്ഞു. അകത്തു കയറിയപ്പോൾ ഇഡലിയും സാമ്പാറും മേശപ്പുറത്ത് വച്ചിട്ടുണ്ട്. ഹാർപിക്കിന്റെയും ഡെറ്റോളിന്റെയും മണം മൂക്കിൽ തളം കെട്ടി നിക്കുന്നത് കൊണ്ട് സാമ്പാറിന്റെ മണം അറിഞ്ഞിരുന്നില്ല എങ്കിലും നല്ല വിശപ്പ് ആയതു കൊണ്ട് മുഴുവനും തിന്ന് തീർത്തു. മധുരമില്ലാത്ത ചായ കുടിക്കുമ്പോൾ ഞാൻ അവളുടെ മുഖത്ത് നോക്കി. "മധുരം ഒഴുവാക്കിയാൽ ഷുഗർ വരാതെ നോക്കാം നിങ്ങൾ ആരോഗ്യം തീരെ ശ്രദ്ധിക്കുന്നില്ല. ലോക്ക് ഡൌൺ ആയതിൽ പിന്നെ വ്യായാമം തീരെ ഇല്ല" ഞാൻ താഴത്തെ വീട്ടില അമ്മിണിയുടെ വീട്ടിൽ ഒരു ബ്ലൗസ് തായ്ക്കാൻ കൊടുതിട്ടുണ്ട്. അത് വാങ്ങി വരാം. നിങ്ങൾ ഈ മുറികൾ എല്ലാം ഡെറ്റോൾ ഉപയോഗിച്ച് തുടച്ചേക്ക്. കൊറോണക്കാലമല്ലേ, അത് പറഞ്ഞു കൊണ്ട് അവൾ അമ്മിണിയുടെ വീട്ടിലേക്ക് പോയി. ഞാൻ മഫ് എടുത്തു പണി തുടങ്ങി. ഈ കൊറോണ ആരുടെ അവതാരം ആയിരിക്കും. ഏതെങ്കിലും സ്ത്രീദൈവത്തിന്റെതാകും. ഒരു മണിക്കൂർ മുഴുവനായി വേണ്ടി വന്നു വീട് മുഴുവനും തുടച്ചു തീർക്കാൻ. അപ്പോഴേക്കും അവൾ ബ്ലൗസുമായി വന്നു. ഞാൻ കുളിക്കാൻ ഇറങ്ങി. കുളിച്ചു കഴിഞ്ഞു മുറിയിൽ വന്നു വേഷം മാറി അല്പം ഒന്ന് കിടക്കണം എന്ന് മനസ്സിൽ കരുതി. നന്നായി കുളിച്ചപ്പോൾ മൂക്കിൽ കുറച്ചു വെള്ളം കയറി. അത് കൊണ്ടാവണം ഞാൻ തുമ്മിക്കൊണ്ടിരിന്നു. "നല്ല ചുമയുണ്ടല്ലോ..ചുമ കൊറോണയുടെ ലക്ഷണമാണ്. പക്ഷെ നിങ്ങൾ ആരുമായിട്ടും സമ്പർക്കം ഉണ്ടായില്ലല്ലോ. എന്നാലും നമ്മൾ സൂക്ഷിക്കണം. നിങ്ങൾ അമ്മയുടെ മുറിയിൽ കിടന്നോളു. അമ്മ ഇനി ലോക്ക് ഡൌൺ കഴിഞ്ഞാലേ വരൂ "ഞാൻ തലയണയുമായി അവൾ പറഞ്ഞ ഐസൊലേഷൻ വാർഡിലേക്ക് പോയി.അപ്പോൾ ടി. വി യിൽ ട്രെംപ് ചൈനയെ ശകാരിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ