"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ വിടരാത്ത മലരുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=mtjose|തരം=കഥ }} |
22:25, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിടരാത്ത മലരുകൾ
ഇന്നുമുണ്ട് ആ ഊഞ്ഞാൽ മാവിൻകൊമ്പിൽ ആരെയോ പ്രതീക്ഷിച്ചുകൊണ്ട്. രണ്ടു മാസത്തിനു മുൻപ് അപ്പു പിടി വാശി കാണിച്ച് അപ്പൂപ്പനെ കൊണ്ട് കെട്ടിച്ചത് ആണത്. അത് കാണുമ്പോൾ അപ്പൂപ്പന്റെ യും അമ്മൂമ്മയുടെയും കണ്ണുകളിൽ സങ്കട പുഴയൊഴുകും. ഇനിയൊരിക്കലും അപ്പു ഊഞ്ഞാലാടാൻ വരില്ലല്ലോ എന്നോർത്ത്. കഴിഞ്ഞമാസം വെക്കേഷന് അമ്മയ്ക്കും അച്ഛനും ഒപ്പം അമേരിക്കയിൽ നിന്നും വന്നതാണ് അപ്പു. അവന് നാട്ടിൽ വരാൻ ഒത്തിരി ഇഷ്ടമാണ്. എന്നാൽ കുറച്ചു ദിവസമേ നാട്ടിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ. വളരെ പെട്ടെന്ന് തിരികെ പോകേണ്ടിവന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്പൂപ്പന് അമേരിക്കയിൽ നിന്നും ഒരു ഫോൺ കോൾ വന്നു. അപ്പുവിനും അവന്റെ അച്ഛനും അമ്മയ്ക്കും കൊറോണ എന്ന അസുഖമാണെന്ന്. അപ്പൂപ്പന് അത് എന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല. പിന്നീടാണ് ആ അസുഖത്തിനെ കുറിച്ചും അതിന്റെ തീവ്രതയെ കുറിച്ചും അപ്പൂപ്പൻ അറിഞ്ഞത്. കുറച്ചു നാളത്തെ ആശുപത്രി ജീവിതത്തിനൊടുവിൽ അപ്പു വിന്റെ അമ്മയ്ക്കും അച്ഛനും അവരുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു. എന്നാൽ അപ്പോഴേക്കും അവരുടെ മകൻ കൊറോണ യുടെ കരവലയത്തിൽ ആയി. തങ്ങളുടെ പൊന്നോമനയെ അവസാനമായി ഒരുനോക്കു കാണാൻ പോലും ആ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. ഈ അപ്പുവിനെ പോലെ ധാരാളം കുട്ടികളും മുതിർന്നവരും കൊറോണ യുടെ കരവലയത്തിൽ ആണ്. അതിനാൽ എന്റെ പ്രിയ സുഹൃത്തുക്കളെ നമുക്ക് സർവ്വശക്തിയും എടുത്തു ഒറ്റക്കെട്ടായി നിന്ന് പോരാടാം. അപ്പുവിനെ പോലെ ഒരു കുട്ടി പോലും മാതാപിതാക്കൾക്ക് നഷ്ടമാവാതിരിക്കട്ടെ. ഈ മഹാമാരിയെ തുരത്താൻ ഉള്ള യുദ്ധത്തിലാണ് നാമിപ്പോൾ നാം ഓരോരുത്തരെയും വിജയത്തിലേക്ക് നയിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ