"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ ശുചിത്വം
            ശുചിത്വത്തെ നമ്മുക്ക് രണ്ടായി തിരിക്കാം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം.
           വ്യക്തി ശുചിത്വത്തെ പറ്റി പറയുകയാണെങ്കിൽ ഈ കൊറോണ കാലത്ത് നാമെല്ലാം വ്യക്തി ശുചിത്വം പാലിച്ചിരിക്കുകയാണ്. വ്യക്തി ശുചിത്വം എന്നു പറഞ്ഞാൽ ശരീരം മുഴുവനും എപ്പോഴും ശുചിത്വമാകണം ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാന്റ് വാ ഷോ കൊണ്ട് കഴുകുക, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാലയോ ടിഷ്യുവോ കൊണ്ട് മുക്കും വായും പൊത്തിപിടിക്കുക നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ദിവസം രണ്ട് നേരം കുളിച്ച് ശരീരം ശുചിയാക്കുക. പല്ലുകൾ രണ്ട് തേയ്ക്കുക .ഇതെല്ലാം നാം പാലിക്കാറുണ്ട് പക്ഷെ പലരും മറക്കുന്ന ഒരു കാര്യമാണ് പരിസര ശുചിത്വം  .
                 പരിസര ശുചിത്വം എന്നു പറഞ്ഞാൽ പരിസരം മുഴുവൻ വൃത്തിയായി സൂക്ഷിക്കുന്നതാണ് .കൂട്ടുകാരെ, അതിരാവിലെ നമ്മുടെ വീട്ടുപരിസരം വൃത്തിയാക്കാൻ വരുന്ന ഒരു തൂപ്പുകാരിയെ അറിയാമോ ? മുതിർന്നവർക്ക് അറിയാം! എന്നാലും ഞാൻ പറയാം അത് മറ്റാരുമല്ല കാക്ക. അതിരാവിലെ എല്ല

പരുംപുതച്ചുറങ്ങുമ്പോൾ കാ....കാ.... എന്ന ശബ്ദവുമായി നമ്മുടെ പരിസരത്ത് എത്തുന്ന കാക്കകൾ, ഇവരുടെ ജോലി മറ്റൊന്നുമല്ല അവിടിവിടെ കിടക്കുന്ന മാലിന്യങ്ങൾ കൊത്തിപ്പെറുക്കി മാറ്റീടും, അവർക്ക് ആവശ്യമുള്ളത് അവർ എടുക്കും. ആളുകൾ എഴുന്നേൽക്കുന്നതിന് മുൻപേ അവർ സ്ഥലംവിടും.ഇത് വിട്ടുപരിസരത്തുള്ള കാര്യങ്ങൾ എന്നാൽ പുറത്ത് നടക്കുന്നതോ ചില മനുഷ്യർ ഇറച്ചിയുടെ മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും വീടിനുള്ളിലെ മാലിന്യങ്ങളും തുറസ്സായ സ്ഥലമായ റോഡിൽ കൊണ്ടുവന്നിടും അത് അവിടെ കിടന്ന് ഈച്ചയും മറ്റ് പ്രാണികളും പറ്റിപിടിച്ച് രോഗങ്ങൾ പടർത്തുകയും പ്രദേശമാക്കെ ദുർഗന്ധം പരത്തുകയും ചെയ്യും അത് നാം അനുവദിക്കരുത് റോഡിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കന്നത് തടയുക. പിന്നെ നമ്മുക്ക് മാലിന്യങ്ങളെ രണ്ടായി തിരിക്കാം ജൈവ മാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും .ജൈവ മാലിന്യങ്ങളിൽ നമ്മുക്ക് പച്ചക്കറികളുടെ മാലിന്യങ്ങളു, അടുക്കള മാലിന്യങ്ങളും നിക്ഷേപ്പിക്കാം. ആജൈവ മാലിന്യങ്ങളിൽ മണ്ണിൽ ലയിക്കാത്ത സാധനങ്ങൾ നിക്ഷേപിക്കാം. പ്ലാസ്റ്റിക്കുകൾ നമ്മുക്ക് ഒരു ചാക്കിൽ നിറച്ച് വയ്ക്കാം. പ്ലാസ്റ്റിക്കുകൾ റിസൈക്കിൾ ചെയ്യുവനായി ഗവൺെമെന്റ് ഒരു വണ്ടി അയക്കും, ആ വണ്ടി ഒരോ വീട്ടിൽ നിന്ന് പ്ലാസ്റ്റിക്കുകൾ കൊണ്ടു പോകും. പിന്നെ കൂട്ടുകാരെ പ്ലാസ്റ്റിക്ക് ഒരിക്കലും കത്തിക്കാൻ പാടില്ല, അത് മണ്ണിനും അന്തരീക്ഷത്തിന് ദോഷമാണ്

                    ഇത്രയും കാര്യങ്ങൾ ശരിയായി ചെയ്താൽ നമ്മുക്ക് നമ്മുടെ നാടിനെ ശുചിത്വമാക്കാം. ഈ പുതിയ തലമുറ അല്ലെങ്കിൽ നമ്മൾ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിച്ചാൽ നമ്മുക്ക് നമ്മുടെ നാടിനെ അണുവിമുക്തമാക്കാം
കാരുണ്യ എസ് വിനോദ്
7 എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം