"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം ഓരോരുത്തരുടെടെയു൦ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശുചിത്വ പൂർണ്ണമായ ഒരു ജീവിതശൈലി നാം പ്രാപ്തമാക്കേണ്ടിയിരിക്കുന്നു. വ്യക്തി ശുചിത്വത്തിൽ നിന്നു൦ കുടു൦ബ ശുചിത്വത്തിലേക്കും അതിൽ നിന്ന് സമൂഹ ശുചിത്വത്തിലേക്കും നാം കടക്കേണ്ടതാണ്.വ്യക്തി ശുചിത്വം പാലിക്കേണ്ടത് നാം ഒാരോരുത്തരുടെയും കടമയായി കണക്കാക്കണം. അതിനു വേണ്ടി പ്രയത്നിക്കണം.

        കൊച്ചു കുട്ടികളിൽ കുഞ്ഞുനാളു മുതൽ ശുചിത്വപരമായ കാര്യങ്ങൾ മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം. വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും അതിനുവേണ്ട പരിശീലനം കുട്ടികൾക്ക് നൽകണം. വരും തലമുറയെ ശുചിത്വ പൂർണ്ണമായ ഒരു തലമുറയിലേക്ക് വളർത്തിക്കൊണ്ടുവരാൻ നമുക്ക് സാധിക്കണം. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ നമുക്കു പരിസര ശുചിത്വത്തിലേക്ക് കടക്കാനാവൂ. 
        ഒാരോ വ്യക്തിയും സമൂഹത്തിൽ അവനവനുള്ള കടമ നിറവേറ്റേണ്ടതുണ്ട്. ഒാരോരുത്തരും അവരവരുടെ ശരീരവും പരിസരവും വൃത്തിയാക്കുമ്പോൾ സമൂഹവും വൃത്തിയാവുന്നു. വീടുകളിലും സ്കൂളുകളിലും കുട്ടികൾ പ൦ിക്കേണ്ട ആദ്യ പാ൦ം ശുചിത്വമാകട്ടെ. 
        ഇപ്പോൾ തന്നേ നമ്മുടെ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയെ കുറിച്ച് നമ്മൾ ഒരുപാട് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ.അതിനെ ചെറുത്ത് തോൽ പ്പിക്കാനുള്ള ഏക മാർഗം ശുചിത്വമാണെന്ന് നാം അറിയുന്നു. ശരീര ശുചിത്വമാണ് ഏറ്റവും വലിയ പ്രതിരോധ മാർഗമെന്ന് നമ്മളെല്ലാം ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു. 

സ്വച്ഛ് ഭാരത് (ഭാരതീയ ശുചിത്വ മിഷൻ) എന്ന പേരിൽ ഒരു പദ്ധതി നമ്മുടെ പ്രധാന മന്ത്രി ഇതിനു മുന്നേ തന്നെ നടപ്പിലാക്കി കഴിഞ്ഞു.അതിൽ ഏറെക്കുറെ നമ്മുടെ രാജ്യം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ശുചിത്വപൂർണ്ണമായ നല്ലൊരു നാളേക്കു വേണ്ടി നമുക്കു ഒാരോരുത്തർക്കും പ്രയത്നിക്കാം.

അഞ്ജലി
7ഡി എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം