"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണക്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
എന്റെ കൊറോണക്കാലം
ഏഴാം ക്ലാസുകാരിയായ എനിക്ക് എന്താണ് കൊറോണയെ കുറിച്ച് എഴുതാൻ ഉള്ളത് എന്ന് അല്ലെ? 🤔 നോക്കണ്ട. 🧐🧐 ഞാൻ പറയാം... ഏഴിൽ നിന്ന് എട്ടിലേക്കുള്ള ചാട്ടത്തിനു തയാറായി നിന്ന ഞാൻ പെട്ടന്നൊരുനാൾ ലോക്ക് ഡൗണിൽ വീട്ടിൽ അടങ്ങി ഇരിക്കേണ്ടി വന്നു. പതിവുപോലെ ഉള്ള അമ്മയുടെ അലർച്ചയും പാത്രങ്ങളോടുള്ള ഇംഗ്ലീഷ് സംഭാഷണവും കേൾക്കാൻ കഴിയുന്നില്ല. കൊറോണ വ്യാധി ലോകത്തെ മൊത്തം ബാധിച്ചതുപോലെ, എന്റെ വീടിനെയും ബാധിച്ചതായി തോന്നി. കാരണം അമ്മ വല്ലാതെ നിശബ്ദയായി😑😑😶 പക്ഷേ ഞാനും ഗോവിന്ദനും തകർത്തുവാരുകയാണ് ഉണ്ടായത്.🥳🥳 അലസത കൊണ്ടും പ്രായം കൊണ്ടും എന്റെ ചേട്ടനാണ് ഗോവിന്ദൻ. അതിൽ ഏറ്റവും രസകരം ഞങ്ങളുടെ പാചകം🍚🍲 ആയിരുന്നു. ചക്കക്കുരു, പച്ച കൈപ്പക്കാ, പച്ചമാങ്ങ തുടങ്ങിയ ജ്യൂസുകൾ ആയിരുന്നു ആദ്യത്തെ 🦴പരീക്ഷണം.🍺🍻🍹🍸🥤 പഞ്ചസാര തീരുമ്പോൾ അമ്മ മൗനം വെടിയും. " എന്റെ കയ്യിൽ കാശില്ല എന്ന മാസ്റ്റർ പിസ് ഡയലോഗ് തുടങ്ങും" ലോക്ക് ഡൗൺ വരുത്തിയ ദാരിദ്ര്യം ഞങ്ങളെ അറിയിക്കാനുള്ള ശ്രമം. 🌭 പിന്നീട് ഞാനു ഗോവിന്ദനും ചപ്പാത്തി നിർമ്മാണം ഏറ്റെടുത്തു അടുക്കള ഞങ്ങളുടെ സാമ്രാജ്യമായി മാറി🔪🍞🍱 ചെറിയതോതിൽ അമ്മ ഞങ്ങളെ മുതലെടുക്കുന്നു എന്ന് ഞങ്ങൾക്ക് തോന്നി. ഉരുളക്കിഴങ്ങ് കറി വയ്ക്കാൻ പഠിച്ചു. അപ്പോൾ മാത്രം എന്റെ ഗുണ്ടമ്മയുടെ മുഖം തെളിഞ്ഞു.😊🙂 എന്റെ അടുക്കള വൃത്തിയാക്കൽഅഭിമാനത്തോടെ അമ്മ കുഞ്ഞമ്മയോട് പറയുന്നത് കേട്ടു. 😎 ഞങ്ങളുടെ പാചക പരീക്ഷണങ്ങളുടെ ഫോട്ടോഷൂട്ട് ദിനംപ്രതി അച്ഛന് അയക്കാറുണ്ട്. അച്ഛന്റെ വക ടിപ്സ് നമുക്ക് കിട്ടാറുണ്ട്. പിന്നീട് എന്റെ ശ്രദ്ധ പഴയ പെട്ടികളിൽ ആയിരുന്നു. ആ പെട്ടി തുറന്നപ്പോൾ അമ്മയുടെ പഴയ ഓർമ്മകൾ എനിക്ക് കാണാൻ കഴിഞ്ഞു. 😍📦. അമ്മ ആദ്യമായി ഉടുത്ത കളർ പട്ടുപാവാടയും കുപ്പിവളകളും. . കൂട്ടത്തിൽ എന്നെ ഞെട്ടിച്ചത് അമ്മയുടെ പെട്ടിക്കകത്ത് ഉണ്ടായിരുന്ന ഒരു പുസ്തകമാണ്. 📕 " ദീപക് ചോപ്രയുടെ ലൈഫ് ആഫ്റ്റർ ഡെത്ത്" എന്ന പുസ്തകമായിരുന്നു അത്. അതെല്ലാം എടുത്തത് പോലെ തന്നെ ഞാൻ തിരിച്ചു വച്ചു. പിന്നീട് ഞങ്ങളുടെ ശ്രദ്ധ വാഴ നനയ്ക്കലിൽ ആയി. 🌱🌱 കിണറ്റിലെ വെള്ളത്തിന്റെ കുറവ് കാരണവും റോഡ് പൈപ്പിലെ വെള്ളം എടുക്കാനുള്ള മടി കാരണവും ഞങ്ങൾ ആ പദ്ധതി ഉപേക്ഷിച്ചു. വാഴകൾക്ക് എന്ത് കൊറോണ? 😷 എന്നിരുന്നാലും വെള്ളം കിട്ടിയ ദിവസം എല്ലാം അവ സന്തോഷത്തിലായിരുന്നു.😃. ഗോവിന്ദന്റെ മടി കാരണം ഗതികെട്ട അമ്മ എന്നെ കള്ളിക്കാട് പാലു വാങ്ങാൻ വിട്ടു.🚶♀️ പരിചിത മുഖങ്ങൾ ഒന്നും കണ്ടില്ല. ശബ്ദമുഖരിതമായ എന്റെ ഗ്രാമം നിശ്ചലമായ അവസ്ഥയിലായിരുന്നു. വലിയ കാര്യത്തിൽ പോയ എന്നെ അപ്രതീക്ഷിതമായി പോലീസ് തൂക്കി. വീട്ടിലെ വിവരങ്ങൾ അന്വേഷിച്ചു അതിന് ശേഷം കൊറോണയെ കുറിച്ചുള്ള ക്ലാസ്സ് നടത്തി. ശേഷം മാസ്ക് വാങ്ങിത്തന്നു. 😷 ശൂന്യമായ കണ്ട എന്റെ പ്രദേശം എന്നിൽ വലിയ നൊമ്പരമാണ് ഉണ്ടാക്കിയത്. 😔😟 അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് കൊറോണഎന്ന ഈ മഹാമാരിയെ ലോകം എത്രത്തോളം ഭയക്കുന്നു എന്ന്. 15 കിലോ റേഷനരിയിൽ ആശ്വാസം കണ്ടെത്തിയ അമ്മയുടെ മുഖമാണ് ഓർമ വന്നത്. ആ ആത്മവിശ്വാസവും കരുതലും കൊറോണയുടെ കാര്യത്തിലും എനിക്ക് തോന്നി. പ്രളയം അതിജീവിച്ച ഞങ്ങൾ ഇതും അതിജീവിക്കും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ