"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുക്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ കോഡ്=44355  
| സ്കൂൾ കോഡ്=44355  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=നെയ്യാറ്റിൻകര 
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

22:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുക്തി

പരിസരമലിനീകരണത്തിൽ നിന്നും രോഗവ്യാപനത്തിൽ നിന്നും മുക്തി നേടുമ്പോഴാണ് നമ്മുടെ സമൂഹം ആരോഗ്യം കൈവരിക്കുന്നത്. പ്രകൃതിദത്തമായ ഒരു പരിസരം നമുക്കു നഷ്ടമായിരിക്കുന്നു. പരിസര ശുചിത്വവും നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ നാം പ്രകൃതിയോട് കാണിക്കുന്ന ക്രൂര ത മൂലം പ്രളയം, ഉരുൾ പൊട്ടൽ, വരൾച്ച, ഭൂമി കുലുക്കം തുടങ്ങിയ വൻ ദുരന്തങ്ങൾ ഉണ്ടാകുന്നു. ഈ വൻ ദുരന്തങ്ങൾ മൂലം നമുക്ക് പ്രധാനപ്പെട്ട വസ്തുക്കളും പ്രിയപ്പെട്ടവയും ആണ് നഷ്ടപ്പെടുന്നത്. ആ നഷ്ടത്തിന്റെ ഹേതു നാം തന്നെ എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. പരിസരം എന്നതുകൊണ്ടു നാം അർഥമാക്കുന്നത് നാം വസിക്കുന്ന ഗൃഹത്തിനു ചുറ്റുമുള്ള ഭൂപ്രദേശം , ആകാശം, അന്തരീക്ഷം ഇവയാണ്. ദൈനംദിന ജീവിതത്തിൽ ജീവൻ നിലനിർത്താൻ നാം കണ്ട സ്വാർഥതാപരമായ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ നമ്മുടെ പരിസരം മലീമസമാകാൻ ഇടം നൽകുന്നു. നമ്മുടെ അലക്ഷ്യമായ പെരുമാറ്റങ്ങൾ ഇതിന് ആക്കംകൂട്ടുന്നു. വാസഗൃഹങ്ങൾ നിർമ്മിക്കുന്നതിനും നഗര വല‍്‍ക്കരിക്കുന്നതിനുമായി നാം ധാരാളം മരങ്ങൾ മുറിച്ചു മാറ്റുന്നു, കുന്നുകൾ ഇടിച്ചുനിരത്തുന്നു,നെൽപ്പാടങ്ങൾ നികത്തി സൗധങ്ങൾ പണിയുന്നു മനുഷ്യന്റെ ത്വര സർവനാശത്തിന്റെ തീരത്തേക്ക് നമ്മെ അടുപ്പിക്കുന്നു. നാം വസിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കുക വഴി മുഖ്യരോഗങ്ങളും പ്രതിരോധിക്കുവാൻ കഴിയും. ഇതിനായി നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വീടിനുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത്ണ് ഒഴിവാക്കുക. മരങ്ങൾ വച്ചുപിടിപ്പിക്കുക വഴി പ്രണവായുവിന്റെ അളവ് വർധിപ്പിക്കുക, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുക, അവയിലെ നീരൊഴുക്ക് ഉറപ്പാക്കുകയും ചെയ്യുക. പൂർവികർ നമുക്ക് കൈമാറിയ പ്രകൃതിയെ കരുതലോടെ സൂക്ഷിക്കുക,രോഗങ്ങളെ പ്രതിരോധിക്കാനും രോഗങ്ങളിൽനിന്നു മുക്തിനേടാനും നമുക്ക് സാധിക്കും.

നയന ജെ സഞ്ജയ്
7 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം