"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന മഹാവിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:43, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി എന്ന മഹാവിസ്മയം


നല്ല തെളിമയാർന്ന വെള്ളത്തോടുകൂടിയ തോടുകളും ഇല്ലിമരക്കാടുകളും ഇളം വെയിലും നീലനിറത്തിൽ അങ്ങ് അകലെ കാണുന്ന മലനിരകളും പട്ടണത്തിൽ നിന്ന് വന്ന ബ്രുണോ എന്ന അഞ്ച് വയസ്സുകാരന് ഒരത്ഭുതമായിരുന്നു. ബ്രൂണോ തന്റെ കുഞ്ഞു മനസ്സിലെ ചോദ്യങ്ങൾ തന്റെ മുത്തശ്ശിയോടായിരുന്നു ചോദിക്കാറ്. മുത്തശ്ശി അതിനെല്ലാം ഉത്തരം പറയുമായിരുന്നു. പ്രകൃതിയിൽ എന്ത് മാറ്റം കണ്ടാലും അവൻ അതെല്ലാം നിരീക്ഷിക്കുമായിരുന്നു. അവന്റെ വീട്ടുവളപ്പിൽ ഏതെങ്കിലും ചെടിയെ അവൻ കണ്ടാൽ പിന്നെ അതിലായിരിക്കും അവന്റെ ശ്രദ്ധ. അവന്റെ തോട്ടത്തിൽ അനേകം പൂക്കളുണ്ടായിരുന്നു.ചെടികളെ എങ്ങനെ പരിപാലിക്കണമെന്ന് അതിനെ എങ്ങനെ വളർത്താമെന്നും അവന്റെ മുത്തശ്ശനായിരുന്നു പറഞ്ഞ് കൊടുത്തിരുന്നത്.ഇവിടുന്ന് കിട്ടുന്ന അനേകം അറിവുകൾ അവൻ തന്റെ പട്ടണത്തിലെ കൂട്ടുകാരോട് പങ്കുവച്ചിരുന്നു. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. പ്രകൃതിയെ ഉപദ്രവിക്കുന്നവരെ ശിഷിക്കാൻ തക്കസ്ഥാനത്തേക്ക് അവൻ എത്തി കഴിഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഫാക്ടറികളെ പൂട്ടിച്ചു. അങ്ങനെ തന്റെ നാടിനെ അവൻ പ്രകൃതി സൗഹൃദമാക്കി. അവൻ പ്രകൃതിയെ സ്നേഹിച്ച് ജീവിച്ചു.

അഭിനവ് ഡി എം
6 C ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ