Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 18: |
വരി 18: |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{verified1|name=Kannankollam|തരം=ലേഖനം}} |
17:14, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ നാട്
തിരുവനന്തപുരം ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ നെയ്യാറ്റിൻകര യാണ് എന്റെ നാട്. അഗസ്ത്യമലയിൽ നിന്നു ഉത്ഭവിച്ചു അറബിക്കടലിൽ പതിക്കുന്ന നെയ്യാർ ഒഴുകുന്ന നാടാണ് ഇത് അഗസ്ത്യമുനിയുടെ തപസുമായ് ബന്ധമുണ്ട് നദിക് നെയ്യാർ എന്ന പേര് വന്നത് .നെയ്യാറിന്റെ തീരം നെയ്യാറ്റിൻകര എന്നു അറിയപ്പെട്ടു .പച്ചപ്പട്ടുടുത്ത തോപ്പുകളും നിരനിരയായ് നിൽക്കുന്ന വാഴത്തോട്ടം മരിച്ചീനിത്തോട്ടവും എന്റെ നാട്ടിലെ നയന മനോഹരമായ കാഴ്ചകളാണ് കാർഷികവിളകൾക് ഭീഷണിയായ് ചെറിയതോതിൽ റബ്ബെറിന്റെ കടന്നു കയറ്റവും എൻറ്റെ നാട്ടിൽ ഉണ്ട് എട്ടുവീട്ടിൽ പിള്ളമാരെ ഭയന്നു മാർത്താണ്ഡവർമ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രവും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജനനം കൊണ്ട് പ്രസിദ്ധമായ കൂടിലവീടും എന്റെ നാട്ടിലാണ്. കേരള ചരിത്രത്തിലെ താളുകളിൽ സുവർണലിപികളാൽ എഴുതപ്പെട്ട ശ്രീ നാരായണ ഗുരു ശിവ പ്രതിഷ്ട നടത്തിയ അരുവിപ്പുറം, ഏഷ്യയിലെ ഏറ്റവും വലതും നൂറ്റിപതിനൊന്നടി ഉയരമുള്ളതുമായ മഹാ ശിവലിംഗവും ജില്ലയിലെ ഏറ്റവും വലിയ കുളവും ഉള്ള ചെങ്കൽ എന്റെ നാട്ടിലാണ്. തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന നെയ്യാർഡാം ,വലിയ കുളം, പൂവാർ ബീച്ച് ,അരുവിപ്പുറം ഗുഹ ,കോട്ടൂർ ആന പരിശീലന കേന്ദ്രങ്ങളും ,കുരിശു മല ,കാമുകിൻകോഡ് പള്ളി എന്നീ തീർത്ഥാടന കേന്ദ്രങ്ങളും എന്റെ നാടിനെ മാറ്റുകൂടുന്നവയാണ് .നിരവധി സസ്യസമ്പത്തുമായ് കുഴിപ്പളം ബൊട്ടാണിക്കൽ ഗാർഡൻ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചരിത്ര മാളിക എന്നിവയുമുള്ള എന്റെ നാട്ടിലേക്കു കൂട്ടുകാരെ നിങ്ങൾ പോരുന്നോ .അയൽ സംസ്ഥാന തമിഴ് നാടുമായി ബന്ധമുള്ളതിനാൽ പലവിധ ശൈലികളിൽ മലയാളം സംസാരിക്കുന്ന ആളുകളുള്ള പ്രകൃതി രമണീയമായ ഭൂപ്രദേശമാണിത് .എന്നാൽ നമ്മുടെ പ്രദേശം ഇന്ന് ഒരു മഹാമാരിയെ ഭയന്നു സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടി .കൊറോണ എന്ന മഹാമാരിയെ ധീരതയോടെ നേരിട്ട് സ്വയം രക്ഷക്കായി എല്ലാപേരും ഒത്തൊരുമയോടുകൂടി നിയമങ്ങൾ പാലിച്ച് ഈ മഹാമാരിയെ നേരിടാം .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|