"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   Ckhss Cheppad       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35025
| സ്കൂൾ കോഡ്= 35025
| ഉപജില്ല= Haripad     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹരിപ്പാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  ലേഖനം}}

15:21, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി


കേരളത്തിലും ഇന്ന് അനേകം ആളുകൾക്ക് കൊറോണ പിടിപെട്ടു കഴിഞ്ഞു. ലോകം ഇന്ന് ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്നും ആളുകൾക്ക് പടരുകയാണ്. ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഇതിന്  ഇര ആയത്. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു. ലക്ഷകണക്കിനുപേർ ഇപ്പോൾ നിരീക്ഷണത്തിൽ ആണ്. സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസ് എന്ന് പറയുന്നതിനേക്കാൾ ഉപരി വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കൊറോണ എന്ന് പറയുന്നതാണ് ഉചിതം. 2020 മാർച്ച്‌ പതിനൊന്നിനാണു ലോക ആരോഗ്യ സംഘടന ആഗോള മഹാമാരി പ്രെഖ്യാപനം നടത്തുന്നത്. ഇത് ആദ്യത്തെ കൊറോണ വൈറസ് ആണെന്നും രണ്ടാഴ്ചകൊണ്ട് ചൈനക്ക് പുറത്തുള്ള രോഗികളുടെ എണ്ണം മൂന്നിരട്ടി ആയി മാറുമെന്നും സ്ഥിതീകരിച്ചു. പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച ഇവയെ ബാധിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണെന്ന് അർത്ഥം. ഇവ ശ്വാസനാളിയെ ആണ് ബാധിക്കുക. ന്യുമോണിയ ഒക്കെയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,  ന്യുമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണം സംഭവിക്കും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതു ഇവയിൽ നിന്നും അല്പം ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. ഇതിനെ തുടർന്ന് ലോകം സമ്പൂർണ്ണ അടച്ചുപൂട്ടലിലാണ്. ഒരു ലക്ഷത്തിൽ ഏറെ പേർ മരിച്ചു കഴിഞ്ഞു. ലോകത്തിൽ 24 മണിക്കൂറും ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, പോലീസ് എല്ലാം ജനങ്ങൾക്ക്‌ വേണ്ടി കഷ്ടപ്പെടുകയാണ്. എല്ലാവരും ലോകത്തിന്റെ സുരക്ഷക്ക് വേണ്ടി വീട്ടിൽ തന്നെ ഇരിക്കുക. കൊറോണ ബാധിതമല്ലാത്ത ലോകത്തെ നമുക്ക് തിരിച്ചുകിട്ടും. അതുപോലെ തന്നെ ഈ രോഗം ബാധിച്ചവർക്ക്‌ വേണ്ടിയും നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക്‌ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

Krishnendhu
10.A സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം