Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 28: |
വരി 28: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=Sai K shanmugam|തരം=ലേഖനം}} |
18:38, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിയും ആരോഗ്യവും പരിസരവും
നമ്മുടെ രാജ്യത്തിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമായി തീർക്കുന്നതിൽ നമ്മുടെ സംസ്കാരവും പ്രകൃതിയും പ്രധാന പങ്കുവഹിക്കുന്നു.
എന്നാൽ,നമ്മുടെ സമൂഹം തന്നെ അതിന് വിഘ്നം സൃഷ്ടിക്കുന്നതായാണ് നാം കാണുന്നത്. നമ്മുടെ പരിസരങ്ങളിൽ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കപെടാത്തതുമൂലം പൊതുവഴികളിലും വഴിയോരങ്ങളിലും മാലിന്യങ്ങൾ നിറയുന്നു.ഇതിൻെറ ഫലമായി കൊതുക് പോലുള്ള ജീവികൾ പെരുകുകയും പകർച്ചവ്യാധികൾ വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. വീടുകളിലെ മലിനജലം ഒാടയിലൂടെ തോടുകളിലേക്കും പുഴകളിലേക്കും ഒഴുക്കിവിടുന്നു.ഹോട്ടലുകളിലും ഈ പ്രവണത കണ്ടുവരുന്നു. ഇതിൻെറ ഫലമായി പുഴകളും ജലാശയങ്ങളും കുടിവെള്ള സ്രോതസ്സുകളും മലിനമാവുകയും അതിലെ മത്സ്യസമ്പത്തും ജീവജാലങ്ങളും നാമവശേഷമായികൊണ്ടിരിക്കുന്നു.നമ്മക്ക് പ്രകൃതി കനിഞ്ഞുനൽകിയ വരദാനമാണ് നമ്മുടെ 44 നദികൾ.അത് ഇപ്പോൾ മണൽമാഫിയകളുടെ അനധികൃത കയ്യേറ്റമൂലം നശിച്ചുകൊണ്ടിരിക്കുന്നു.പല ജീവജാലങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്.നമ്മുടെ കായലുകളും പുഴകളും നികത്തി അനധികൃതമായി ഭൂമാഫിയകൾ പടുത്തുയർത്തുന്ന കെട്ടിടസമുച്ചയങ്ങൾ പരിസ്ഥിതിക്ക് ദോഷമായി തീരുന്നു.ഇതിന് ഉദാഹരണമാണ് 2018-19ൽ കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയം.
ഇന്ന് സർക്കാർ അനധികൃതകയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു.”മരട് ”ലെ സർക്കാരിൻെറ ഇടപെടൽ നല്ല ഒരു നാളെയുടെ ശുഭസൂചകമാണ്.
ഇന്ന് നാം അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുഖ്യപങ്ക്വഹിക്കുന്ന ക്വാറികളുടെ പ്രവർത്തനം.അനധികൃതമായി പ്രവർത്തിച്ചുവരുന്ന ക്വാറികളുടെ എണ്ണം ഉഹിക്കാവുന്നതിനും അപ്പുറമാണ്.ഭൂമിയെ തുരന്ന് തിന്നുന്ന ഈ കരിങ്കൽ ഖനനം നമ്മുടെ നാശത്തിന് വഴിവയ്ക്കുന്നു.ഉരുൾപൊട്ടൽ പോലുള്ള പ്രതിഭാസങ്ങൾ ഇതിൻെറ ഫലമാണ്.മനുഷ്യാധിവാസമുള്ള സ്ഥലത്തെ ക്വാറികൾ ബ്രോങ്കൈറ്റിസ്,കാൻസർ എന്നിവയ്ക്ക് കാരണമാവുന്നു.അടുത്തിടെ ഒരു സ്കൂളിൻെറ പ്രവർത്തനം നിർത്തുന്ന സാഹചര്യവരെ ഉണ്ടായി.
നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നാണ് വനനശീകരണം.കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇടുക്കിയിലും വയനാടിലും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന വനമേഖലയുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.ഇതുമൂലം കുടിവെള്ള ക്ഷാമവവും വരൾച്ചയും നമ്മെ പിൻതുടരുന്നു.
അന്തരീക്ഷത്തിലെ ഒാക്സിജൻെറ അളവി ദിനം പ്രതി കറഞ്ഞുവരുകയാണ്.വ്യാവസായിക വികസനത്തിൻെറയും നഗരവത്കരണത്തിൻെറ ഫലമായാണ് ഇത് സംഭവിക്കുന്നത്.
വീടുകളിലെ മലിനജലം വീടുകളിൽ തന്നെ സംസ്കരിക്കുന്ന നടപടി സ്വീകരിക്കുക.അതിനൊപ്പം നമുക്ക് ആവശ്യമുള്ള പച്ചക്കറി നമ്മുടെ വീടുകളിൽതന്നെ നട്ടുപിടിപ്പിക്കുക.അതിനാവശ്യമായ വെള്ളവും വളവും ഇതിൽ നിന്നും ലഭിക്കും.വിഷമില്ലാത്ത പച്ചക്കറി നമുക്ക് ലഭിക്കുകയും ചെയ്യും.
ജൈവമാലിന്യങ്ങൾ ശരിയായരീതിയിൽ സംസ്കരിക്കുന്നത് വഴി ഒരു പരിധിവരെ രാസവളങ്ങൾ ഒഴിവാക്കാൻ സാധിക്കും.അമിത രാസവളപ്രയോഗം മൂലം മണ്ണിൻെറ ജൈവഘടന നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അമിതമായ പ്ലാസ്റ്റിക്കിഉപയോഗംൻെറ ഉപയോഗം ഭൂമിയെ മലിനമാക്കുന്നു.പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറക്കുക. ഉപയോഗിച്ച പ്ലാസ്റ്റിക്ക് സംസ്കരിച്ച് റോഡിൻെറ നിർമ്മാണത്തിനു മറ്റുമായി ഉപയോഗിക്കുക.നാം തന്നെയാണ് നമ്മുടെ ശുചിത്വവും ആരോഗ്യവും സംരക്ഷിക്കേണ്ടത്. സർക്കാർ ഹരിതകേരള മിഷൻ പോലുള്ള പദ്ധതികൾ തുടങ്ങിയത് ഇതിനുള്ള മാർഗ്ഗ നിർദ്ദേശം നൽകാനാണ്.
വ്യക്തി ശുചിത്വവും പരിസരശുചിത്വവുമുള്ള ഒരു ജനതയ്ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനാകു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|