"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:05, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
പ്രകൃതിയെ നിലനിർത്താൻ വനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. വനങ്ങൾ ദേശീയസംമ്പത്താണ്. അത് സംരക്ഷിക്കണ്ടത് നമ്മുടെ കടമയാണ്. ആദിമ മനുഷ്യർ കാടുമായി ഇണങ്ങിയ ഒരു ജീവിതമാണ് നയിച്ചത്. ആത്മീയമായ ഒരുബന്ധം നമ്മുക്ക് കാടുമായുണ്ട്. നമ്മുടെ കാവുകളും ആരാധനാലയങ്ങളും കാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജനം പെരുകിയപ്പോൾ മനുഷ്യർ കാടുവെട്ടി നശിപ്പിച്ചു നാടാക്കി. അത് വന്യജീവികളുടെ വംശനാശത്തിനും അ മൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി.ഇതിലൂടെ വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കാർഷികവിളകൾക്കും നാശമായി. ഇത് ഒരു രാജ്യത്തിന്റെ പുരോഗതിയെതന്നെ പ്രതികൂലമായി ബാധിക്കുകയാണ്. വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി ഡാമുകൾ നിർമ്മിക്കുന്നതും പരിസ്ഥിതിക്ക് ദോഷമായി മാറി. ജലത്തിന്റെ ഒഴുക്കിനെ അത് സാരമായി ബാധിച്ചു. അമിതമായ പ്ലാസ്റ്റിക് ഉപയോഗവും പരിസ്ഥിതിയെ സാരമായി ബാധിച്ചു. വൃക്ഷങ്ങൾ കുറഞ്ഞതിലൂടെ അന്തരീക്ഷമലിനീകരണം കൂടി. വനനശീകരണത്തിലൂടെ മഴകുറയുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്തു. നദികളും വയലുകളും വറ്റിവരണ്ടും ജനങ്ങൾക്ക് കൃഷിചെയ്യാൻ പറ്റാതെ ആയി. കാലാവസ്ഥയിൽത്തന്നെ വലിയ മാറ്റങ്ങൾ ഉണ്ടായി.മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും സംരക്ഷിക്കണം. മരങ്ങൾ വെച്ചുപിടിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും ഒരു പരിധിവരെ പരിസ്ഥിതിയെ സംരക്ഷിക്കണം. ലോകപരിസ്ഥിതി ദിനവും ഭൗമദിനവും ആഘോഷിക്കുന്നത് ഒരു ദിവസത്തേക്കുമാത്രമായി ഒതുങ്ങരുത്. അത് ജീവിതകാലം മുഴുവൻ അനുവർത്തിക്കണം. ജീവിതത്തിന്റെ സമസ്ത വികസനത്തിന് പരിസ്ഥിതിസംരക്ഷണം കൂടിയേ തീരു. ഈ കാടിന്റെ രക്ഷ നാടിന്റെ രക്ഷയാണ്. ആഗോളതാപനം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾ ഒരു പരിധി വരെ എല്ലാതെയാക്കുവാൻ ഇതു നമ്മെ സഹായിക്കും .""പത്തു പുത്രന്മാർ ഒരു വൃക്ഷത്തിന് സമം ", "മരം ഒരു വരം"തുടങ്ങിയ ചൊല്ലുകൾ വൃക്ഷത്തിന് നമ്മുടെ പൂർവികർ നൽകിയിരുന്ന പ്രാധാന്യം വിളിച്ചോതുന്നു. അതുപോലെ നമ്മുക്കെല്ലാപേർക്കും ചേർന്ന് ഈ പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം