"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ഒറ്റക്കിരുന്നൊരു ദൈവമായ് മാറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ നിർമിച്ചു)
 
No edit summary
 
വരി 42: വരി 42:
| color=2
| color=2
}}
}}
{{Verified|name=Mohammedrafi|തരം=  കവിത }}

11:47, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒറ്റക്കിരുന്നൊരു ദൈവമായ് മാറാം

മടുത്തില്ലേ മനുഷ്യാ
കാട്ടാള ജന്മമിനിയും,...
തിന്നും കുടിച്ചും ആർത്തുല്ലസിച്ചും ജീവിച്ചവനല്ലേ നീ മനുഷ്യാ,...
അടച്ചിട്ടമുറികളിൽ പെട്ടെങ്കിൽ അറിയണം,
നിൻ ക്രൂരത ഇനിയെങ്കിലും,..
കിട്ടുന്നതെല്ലാം തിന്നും കുടിച്ചും വാങ്ങിയതല്ലേ
ഈ ദുരന്തവും,...
ഓർക്കുന്നുവോ
നീ കൂട്ടിലടച്ച ജീവിതങ്ങൾ..
പറവകൾ , മീനുകൾ ..
അവരുടെയെല്ലാം സ്വപ്നങ്ങൾ
നീ ബാക്കിയാക്കി..
ദൈവമാം കരങ്ങളാൽ നീയ
ഇപ്പോൾ സ്വയം നിർമിച്ച ചില്ലുകൊട്ടാരത്തിൽ
നീയും
പറവയായ്‌ മത്സ്യമായ് മാറിത്തുടങ്ങിയോ?
ചേലുള്ള
ടാറിട്ട റോഡിലൂടോടുവാൻ
ആഗ്രഹം കാണുമെന്നറിയാം
എങ്കിലും
പൂട്ടിയിട്ട മുറികളിൽ
ഒറ്റക്കിരുന്നോരു ദൈവമായ് മാറുകയാണെന്നുമറിയാം...

 

ഷാന മഹ്‍ബൂബ്
8 E ജി.എച്ച.എസ്.എസ്. ഇരുമ്പുഴി
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത