"ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതിയും മാറേണ്ട മനുഷ്യരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം= ലേഖനം}} |
20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാറുന്ന പരിസ്ഥിതിയും മാറേണ്ട മനുഷ്യരും
ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയുമാണ് പരിസ്ഥിതി എന്ന് വിളിക്കുന്നത്. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു ജീവിയുടെ ജീവിതചക്രവും അതിൻറെ സ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്ക് വഹിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ആധുനിക മനുഷ്യൻ്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിയുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്ന ത് ലോക നാശത്തിന് തന്നെ കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 മുതൽ ലോക പരിസ്ഥിതി ദിനം ലോകം ആചരിച്ചു തുടങ്ങി. കേവലം ആചാരങ്ങളിൽ മാത്രം ഒതുക്കേണ്ടതല്ല പരിസ്ഥിതി സംരക്ഷണം.മനുഷ്യൻ്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പങ്കുണ്ട്. മനുഷ്യൻ്റെ പല ആവശ്യങ്ങൾക്കും അവന് പരിസ്ഥിതിയെ ആശ്രയിക്കേണ്ടി വരുന്നു. മനുഷ്യൻ്റെ അതിരുകടന്ന അതിക്രമങ്ങൾ അവനു തന്നെ ഭീഷണിയാകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. അവയിൽ ചിലതു മാത്രമാണ് ആഗോളതാപനവും പ്ലാസ്റ്റിക്കിൻ്റെ ദുരുപയോഗവും മറ്റും.മരണം വിതയ്ക്കുന്ന മരണമില്ലാത്ത മാരണമാണ് പ്ലാസ്റ്റിക്ക്. അവയുടെ അശാസ്ത്രീയമായ ഉപയോഗം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നു. കത്തിച്ചാൽ വായു മലിനീകരണം. വലിച്ചെറിഞ്ഞാൽ മണ്ണു മലിനീകരണം, ജലമലിനീകരണം. മറ്റൊരു വെല്ലുവിളിയാണ് ആഗോള താപനം .അവ കാലാവസ്ഥാ വ്യതിയാനത്തിന് തന്നെ കാരണമാകുന്നു.ഓസോൺ പാളികൾക്ക് വിള്ളലേറ്റിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവികത മനുഷ്യൻ അവൻ്റെ കറുത്ത കൈകളാൽ ചുഴ്ന്നെടുത്തിരിക്കുന്നു. മനുഷ്യൻ്റെ ക്രൂരതകളാൽ പല ജീവികൾക്കും വംശനാശം തന്നെ സംഭവിച്ചു.ഈ അതിക്രമങ്ങൾക്ക് നാം അറുതി വരുത്തിയേ മതിയാകൂ. അല്ലാത്തപക്ഷം അത് നമുക്ക് തന്നെ ആപത്തായി മാറും. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം നാം കുറയ്ക്കണം. പകരം തുണി സഞ്ചികൾ നമുക്ക് ഉപയോഗിക്കാം. പ്ലാസ്റ്റിക്കുകൾ നാം കത്തിക്കാനോ വലിച്ചെറിയുവാനോ പാടുള്ളതല്ല. പ്രകൃതി സൗഹൃദമായ വസ്തുക്കൾ നമുക്ക് ഉപയോഗിച്ചു തുടങ്ങാം. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ കർത്തവ്യമാണ്. പ്രതീക്ഷ കൈവിടാതെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് എതിരായി നമുക്ക് പ്രവർത്തിക്കാം. വനനശീകരണത്തിനെ നമുക്ക് മുൻകൈയെടുക്കാം.ഒരു മരം മുറിക്കുമ്പോൾ പകരം പത്ത് മരം നടുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. മറ്റു നിർമ്മാണ പ്രവർത്തനങ്ങളിൽ നമുക്ക് സജീവമായി പ്രവർത്തിക്കാം.ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാക്കാൻ നമുക്ക് ഉണർന്ന് പ്രവർത്തിക്കാം. നമ്മുടെ നിലനിൽപ്പിനു തന്നെ ദോഷകരമാകുന്ന ഈ മഹാവിപത്തിനെതിരായി പ്രവർത്തിക്കേണ്ടത് ഒരോ മനുഷ്യരുടെയും കടമ തന്നെയാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം