"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/ശുചിത്വ ബോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ=  വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25108
| സ്കൂൾ കോഡ്= 25108
| ഉപജില്ല=   ആലുവ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb തരം=   ലേഖനം}}
{{Verified|name= Anilkb| തരം= ലേഖനം}}

18:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ബോധം.
ഇന്ന് നാം ദിവസേന കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണല്ലോ ശുചിത്വം. ശുചിത്വമെന്നത് ഒരു സംസ്കാരമാണ്. എന്നാൽ അതിന്റെ കാര്യത്തിൽ നാം ഏറെ പുറകിലുമാണ്. ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന നമ്മൾ ശുചിത്വത്തിന്റെ കാര്യത്തിൽ അത്തമൊരു പ്രാധാന്യം നൽകുന്നില്ലെന്നു പറയുന്നതാവും യാഥാർത്ഥ്യം. ശുചിത്വത്തെ വ്യക്തിശുചിത്വം, സാമൂഹ്യ ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെയെല്ലാം വേർതിരിക്കാവുന്നതാണ്.  
         ആരും കാണാതെ മാലിന്യങ്ങൾ വഴിയോരങ്ങളിൽ നിക്ഷേപിക്കുന്ന,  വീടുകളിലെ മാലിന്യങ്ങൾ അയൽക്കാരന്റെ പറമ്പുകളിലേക്ക് വലിച്ചെറിയുന്ന, ഫാക്ടറികളിലേയും മറ്റും അഴുക്കു വെള്ളം ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്ന പ്രവണതകളെല്ലാം തന്നെ മലയാളികളിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക മൂല്യങ്ങൾക്ക് തെളിവുകളാണ്. നമ്മുടെ നാടായ കേരളത്തിന് ' ദൈവത്തിന്റെ സ്വന്തം നാടെ'ന്ന ഓമന പേര് ലഭ്യമാണെങ്കിലും ഇന്നത്തെ ഈ സാഹചര്യം തുടരുകയാണെങ്കിൽ ഒരു പക്ഷേ 'മാലിന്യ കേരള'മെന്ന വിശേഷണത്തിലേക്ക് വഴുതി വീഴാൻ അധികം സമയം ആവശ്യമില്ലെന്നതും വേദനാജനകമായ ഒരു സത്യമാണ്.
             ആവർത്തിച്ച് വരുന്ന പകർച്ചവ്യാധികളും നാം ഓരോരുത്തരുടെയും ശുചിത്വമില്ലായ്മയ്ക്ക് ലഭിക്കുന്ന പ്രതിഫലമാണെന്നും ആരും തന്നെ തിരിച്ചറിയാതെ പോകുന്നു. ഇന്ന് നമ്മുടെ ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാർഗവും വ്യക്തിശുചിതം തന്നെയാണ്. അതായത് കൊറോണ വൈറസിന്റെ വ്യാപനം തടയാൻ നമ്മുടെ ശീലങ്ങളിൽ ശുചിത്വവും ഉൾക്കൊള്ളിക്കേണ്ടത് അനിവാര്യമാണ്. 'കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും' എന്ന ഒരു ചൊല്ലുണ്ടല്ലോ . അത് വളരെയധികം ശരിയാണെന്ന് കോവിഡ് 19ന്റെ വ്യാപനം തെളിയിച്ചിരിക്കുകയാണ്. 
                    ഇനിയെങ്കിലും നമ്മുടെ വീടുകൾ ശുചിത്വമുള്ളതാവണം , അങ്ങനെ നമ്മുടെ നാടും.അതിനായി മാലിന്യങ്ങൾ പരമാവധി കുറയ്ക്കുന്ന ജീവിത രീതി അവലംബിക്കുകയും വ്യക്തിശുചിത്വം ജീവിത ശൈലിയിൽ ഉൾപ്പെടുത്തുകയും ചെയ്യാം. നാം ഏവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് സാധിക്കും. ശുചിത്വമെന്നത് സംസ്കാരമായി മാറ്റാനും സാധിക്കും...
നന്ദന പി.എ.
10 എ വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം