"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/കേരളത്തെ ഞെട്ടിപ്പിച്ച 2 വൈറസ് രോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]]

08:38, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളത്തെ ഞെട്ടിപ്പിച്ച 2 വൈറസ് രോഗങ്ങൾ

ഈ അടുത്ത കാലങ്ങളിൽ കേരളത്തിനു ഭീഷണിയായി തീർന്ന 2 വൈറസ് രോഗങ്ങളാണ് നിപ്പയും കൊറോണയും. ഈ രണ്ടിനം രോഗങ്ങൾക്കും കാരണമാകുന്നത് വൈറസുകളാണ്. ഇവയെ കുറിച്ച് നമുക്ക് മനസ്സിലാക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. 2018 മെയ് മാസത്തിലാണ് കേരളത്തിൽ നിപ്പ വൈറസ് ബാധയുണ്ടാകുന്നത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. എന്താണ് നിപ്പ വൈറസ്, എങ്ങനെ പ്രതിരോധിക്കാം?

1998 ൽ മലേഷ്യയിലെ സുങ്കായ്നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അങ്ങിനെ ഈ പകർച്ചവ്യാധികൾക്ക് ആ പേരു കിട്ടി. ഈ വൈറസിനെ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും നിലവിൽ ലഭ്യമല്ല. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കോ, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും രോഗമുള്ള മനുഷ്യരിൽ നിന്നുമാണ് നിപ്പ വൈറസ് പകരുന്നത്.

നിപ്പ വൈറസ് വ്യത്യസ്ത ഘടനയോടുകൂടിയതാണ്. 40 മുതൽ 600mm വരെ വ്യാസമുണ്ട്. കൊഴുപ്പ് കൊണ്ടുള്ള ആവരണത്തിനകത്ത് ഒരു RNA ജനിതക പദാർത്ഥം ഉണ്ട്. അഞ്ചു മുതൽ 14 ദിവസം വരെയാണ് ഇൻക്യൂബേഷൻ പീരീഡ്. രോഗബാധയുണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാക്കാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഒക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോരണ്ടോ ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, സെറിബ്രോസൈ്പനൽ ഫ്ലുയിഡ് എന്നിവയിൽനിന്ന് റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

ശരിയായ മുൻകരുതൽ നടപടികൾ വഴി രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, നിമോണിയ, സാർസ് ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്നും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുളളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്കു പകരാം. വൈറസ് ബാധിച്ച് ഒരാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

പുറമേ കിരീടം പോലെ പ്രോട്ടീനുകൾ ഉയർന്നുനിൽക്കുന്നതിനാലാണ് ഈ വൈറസുകൾ കൊറോണ (കിരീടം) എന്ന പേരു വന്നത്. മൃഗങ്ങളാണ് ഇവയുടെ വാഹകർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്. കൊറോണ കുടുംബത്തിലെ ആറു വൈറസുകളാണ് മനുഷ്യനെ ബാധിക്കുന്നത്.

ലോകത്തെ നടുക്കിയ കൊറോണാ വൈറസ് ബാധകൾ.

  • 2003 – സാർസ് കൊറോണ

വൈറസ് വവ്വാലുകളുടെ മനുഷ്യരിൽ എത്തി എന്നതാണ് നിഗമനം. ഉത്ഭവം - മധ്യ ചൈനയിൽ. 27 രാജ്യങ്ങളിലേക്ക് പടർന്നു ബാധിച്ചവരെ 9.6 ശതമാനം പേർ മരിച്ചു.

  • 2012 – മെർസ് കൊറോണ വൈറസ്

മനുഷ്യരിലേക്ക് എത്തിയത് ഒട്ടകങ്ങളുലൂടെ ഉൽഭവം - സൗദി അറേബ്യയിൽ. പിന്നീട് 21 രാജ്യങ്ങളിലേക്ക് പടർന്നു. ബാധിച്ചവരിൽ 35 ശതമാനം പേരും മരിച്ചു.

  • 2019 – 2020 - നോവൽ കൊറോണ വൈറസ്

മനുഷ്യരിലേക്ക് എത്തിയത് പാമ്പിലൂടെയോ, വവ്വാലിലൂടെയോ എന്ന നിഗമനം.
ഉൽഭവം - ചൈനയിലെ വുഹാൻ നഗരം. <brഇതിനകം 210 രാജ്യങ്ങളിലേക്ക് പടർന്നു. രോഗം പടരുന്നത് അതിവേഗം. മരണം താരതമ്യേന കുറവ് ലോകാരോഗ്യസംഘടന കൊറോണ വൈറസ് നൽകിയ പുതിയ പേരാണ് കോവിഡ്-19, കോ കൊറോണ, വി എന്നത് വൈറസ് ഡി എന്നത് ഡിസീസ് 19 എന്നത് വർഷത്തെയും സൂചിപ്പിക്കുന്നു. കേരളത്തിൽ ആദ്യം മൂന്നുപേർക്ക് കൊറോണ റിപ്പോർട്ട് ചെയ്തെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. രണ്ടാമത്തെ കൊറോണ ഭീഷണി കേരളത്തിൽ വന്നത് ഇറ്റലിയിൽ നിന്നും വന്ന മലയാളിയിവൂടെയാണ്. മാർച്ച് എട്ടിനാണ് ഇത് റിപ്പോർട്ട് ചെയ്തത്. പിന്നീട് കേരളത്തിൽ 370 ഓളം പേർക്ക് കൊറോണ സ്ഥിതികരിച്ചു. ഇനിയും രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയേറെയാണ്. കേരളത്തിൽ ഗവൺമെൻറിൻറെ ആഭിമുഖ്യത്തിൽ രോഗ വ്യാപനം തടയുന്നതിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ 210 ഓളം രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഓരോ രാജ്യങ്ങളിലും മരണസംഖ്യയേറി കൊണ്ടിരിക്കുന്നു. ഇതോടെ കായികമേഖല ഉൾപ്പെടെ എല്ലാ മേഖലകളും സ്തഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ചുള്ള മരണം 300. മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണസംഖ്യ ഇന്ത്യയിൽ കുറവാണ്. ഉയർന്ന സാക്ഷരതയും ആരോഗ്യമേഖലയുടെ കാര്യക്ഷമമായ പ്രവർത്തനവും ഈ പകർച്ചവ്യാധിയെ നിയന്ത്രണ വിധേയമാക്കാൻ നമുക്ക് സാധിക്കും എന്ന് പ്രത്യാശിക്കാം.

വൈഷ്ണവി വി. എസ്
8 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം