"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാട്ടിലെ ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാട്ടിലെ ലോക്ഡൗൺ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാട്ടിലെ ലോക്ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാട്ടിലെ ലോക്ഡൗൺ
ഒരു ദിവസം ചിക്കു എന്ന അണ്ണാന്കുഞ്ഞു ഒരു മരച്ചുവട്ടിൽ ഇരുന്നു കരയുകയായിരുന്നു. അതുവഴി വന്ന ചക്കി തത്തമ്മ ഇതു കണ്ടു. "നീ എന്തിനാ കരയുന്നത്"? ചക്കി ചോദിച്ചു. "എന്റെ കൂടെ കളിക്കാൻ ആരുമില്ല", അണ്ണൻ പറഞ്ഞു. "നീ എന്റെ കൂടെ വരൂ, ഞാൻ കളിക്കാം നിന്റെ കൂടെ ", ഇതും പറഞ്ഞ് ചക്കി ചിക്കുവിനെയും കൂട്ടി കളിക്കാൻ പോയി.അവർ വലിയ കൂട്ടുകാരായി. അവർ ഓരോ ദിവസം ഓരോ കളി കളിക്കും. സന്തോഷിക്കും. ഇതു കണ്ട മറ്റു മൃഗങ്ങൾക്കും അവരോടൊപ്പം കളിക്കാൻ കൊതിയായി. ചക്കിയും ചിക്കുവും അവരെയും കൂട്ടുകാരാക്കി. അവരെയും കളികളിൽ കൂട്ടി. അവിടെ സന്തോഷം നിറഞ്ഞ നാളുകളായി. അങ്ങനെ പോകവേ കാട്ടിൽ ഒരു ആപത്തു വന്നു. മൃഗങ്ങൾ ഓരോന്നായി മരിക്കുന്നു. ആരോ കൊല്ലുന്നതാണെന്ന് കരുതി. പക്ഷെ ആരെയും കാണാനില്ല. മൃഗങ്ങൾക്കെല്ലാം പേടിയായി. ഭൂതമോ പ്രേതമോ ആണെന്ന് അവർ വിശ്വസിച്ചു. വീടിനു പുറത്തിറങ്ങാൻ പേടിയായി. കൂട്ടുകാരുടെ കളികളെല്ലാം നിലച്ചു. ഒരു ദിവസം സിംഹരാജാവ് ധൈര്യം സംഭരിച്ചു പുറത്തിറങ്ങി നോക്കി. ആരെയും കാണാനില്ല. എങ്ങും ചത്ത മൃഗങ്ങൾ മാത്രം. രാജാവിനും ഭയമായി. രാജാവ് ഗുഹയിലേക്ക് തിരിഞ്ഞോടി. ഗുഹയടച്ചു അകത്തിരുന്നു. അങ്ങനെ കാട്ടിലെ എല്ലാ മൃഗങ്ങളും അവരുടെ വീട്ടിൽ നിന്നും പുറത്തിറങ്ങാതായി. അങ്ങനെ കാട്ടിൽ ലോക് ഡൗൺ തുടങ്ങി. നമ്മൾ ഭക്ഷണം കിട്ടാതെ മരിക്കില്ലേ? കൂട്ടുകാർ വിഷമിച്ചു. പുറത്തിറങ്ങിയാൽ പ്രേതം പിടിക്കില്ലേ? കുറച്ചുദിവസം കഴിഞ്ഞപ്പോൾ വീട്ടിലുള്ള ആഹാരം തീർന്നു. എല്ലാവരും മരിക്കുമെന്ന അവസ്ഥയിലായി. അപ്പോൾ ചക്കി പറഞ്ഞു, വരുന്നത് വരട്ടെ നമുക്ക് പുറത്തിറങ്ങി ഭക്ഷണം നോക്കാം. അങ്ങനെ കൂട്ടുകാരെല്ലാം കൂടി പുറത്തിറങ്ങി ഭക്ഷണം ശേഖരിച്ചു വീട്ടിൽ വന്നു. എല്ലാവർക്കും കൊടുത്തു.അവർക്കാർക്കും ഒന്നും സംഭവിച്ചില്ല എന്ന് കണ്ടപ്പോൾ മറ്റുള്ളവർക്കും ധൈര്യമായി. അവരും പതിയെ പതിയെ പുറത്തിറങ്ങാൻ തുടങ്ങി. കാട്ടിൽ വീണ്ടും സന്തോഷം വന്നു. കൂട്ടുകാർ വീണ്ടും കളിക്കാനും സന്തോഷിക്കാനും തുടങ്ങി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ