"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|color=2
|color=2
}}
}}
{{verified|name=Kannankollam}}
 
{{Verification|name=Mohankumar.S.S| തരം= ലേഖനം }}

19:36, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണവും ശുചിത്വത്തിലൂടെയുള്ള രോഗപ്രതിരോധവും

ഇന്നത്തെ തലമുറ ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. ജനപ്പെരുപ്പം കൂടുന്നതിനനുസരിച്ച് പ്രകൃതി മലിനമായി ക്കൊണ്ടിരിക്കുന്നു. മനുഷ്യരായ നമ്മുടെ പ്രവർത്തികളാണ് അമ്മയായ ഭൂമിയെ നശിപ്പിക്കുന്നത്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതും മറ്റും പരിസ്ഥിതി സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സ്ഥിതി തുടർന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണ്.

ഫ്ലാറ്റുകളും വീടുകളും മാലിന്യസംസ്കരണത്തിന് ഇടമില്ലാതെ വലയുന്നു. പലരുമവ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നു. പ്ലാസ്റ്റിക് മണ്ണിലലിഞ്ഞു ചേരാത്ത വസ്തു ആയതിനാൽ അവ പ്രകൃതിക്ക് വൻ ഭീഷണി ഉയർത്തുന്നു. അവ പ്രകൃതിക്ക് വിക്യത മുഖം സമ്മാനിക്കുന്നു. ഓവുചാലുകൾ അടയുന്നതിനും കന്നുകാലികൾ മേയുമ്പോൾ അവയുടെ വയറിൽ എത്തിച്ചേരുകയും ചെയ്യുന്നു. ചീഞ്ഞ് നാറുന്ന മാംസാവശിഷ്ടങ്ങളിലൂടെ എലികൾ പെരുകി ഗുരുതര രോഗങ്ങൾ പടർന്നു പിടിക്കും. കൃഷിയിടങ്ങളിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിറഞ്ഞ് അവ കൃഷിയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു.

പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെയും ഫാക്ടറികളിൽ നിന്നുണ്ടാക്കുന്ന പുകയും അപകടകരമായ വാതകങ്ങളും അന്തരീക്ഷത്തെ മാത്രമല്ല നമ്മുടെ ആവാസവ്യവസ്ഥയെ ആകെ ബാധിക്കുന്നു. മനുഷ്യരിൽ കാൻസർ പോലുള്ള മാരക രോഗങ്ങളുണ്ടാക്കുന്നു. ഫാക്ടറി മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരുമ്പോൾ അവ കുടിക്കുന്ന മൃഗങ്ങളുടേയും മനുഷ്യരുടെയും ജീവനു തന്നെ ഭീഷണിയാകുന്നു. മണ്ണും, വാച്ചും ജലവും ശുദ്ധമായിരിക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും മാത്രമേക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇന്നത്തെ ഭയാനകമായ സാഹചര്യത്തെ അതിജീവിക്കാനും കഴിയുകയുള്ളൂ.

ദിയ
5 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം