"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/എന്റെ ഓർമ്മയായെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഓർമ്മയായെന്നും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

22:54, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഓർമ്മയായെന്നും

തേനായി മാറിയ വണ്ടിന്റെ ചുണ്ടിൽ
മധുരം പകർന്നു ഞാൻ നിന്നു പോയോ,
അറിയാതെ മാറിയ സായാഹ്നസന്ധ്യ തൻ
ചുടു ചുവപ്പിൽ ഞാൻ അലിഞ്ഞു പോയോ.
                   
      കാത്തതറിയാതെ നോക്കി ഞാൻ നിന്നുവോ
      നിൻ മിഴി നിറയാതെ മാഞ്ഞുവോ ഞാൻ
      കയ്പ്പിലെ മധുരവും തേനായി മാറിയോ
     അറിഞ്ഞില്ലായൊന്നുമെൻ ഹൃദയച്ചെപ്പിൽ ഞാൻ

കയ്‍ത്തണ്ടിലെ ചൂടിൽ ഞാൻ ആവിയായതറിയാതെ
തൂമഞ്ഞിൻവെൺമയായ് നീയെന്നും
കരിമ്പിൻതുള്ളി തൻമധുരത്തിലലിയാതെ
അകന്നു ഞാൻഎന്നും നിന്നിൽ നിന്നും.
           പിന്നെ ഞാൻസ്നേഹത്തിൻ മധുരഗീതം പാടിയോ
           പിന്നെ നീയെന്നുമെൻ കൂട്ടായി മാറിയോ
           പിന്നെയെൻ ചിരിയിലെ വണ്ടായി,സ്നേഹത്തേനായി,
           ദുഖത്തിൽ തണലായി മാറിയോ.
നീയാം തണലിലെ മന്ദഹാസം കാറ്റായ് മാറിയതറിയാതെ
കരിഞ്ഞൊരെൻചില്ലകൾ മറച്ചുവെന്നോ ഞാൻ
നീയരികിലെന്നറിയാതെ അകലെത്തിരഞ്ഞുവോ,
കാത്തു വെപ്പൂ നീയാം മന്ദഹാസമെൻ മനതാരിലെന്നും.‍

മേരി റെനി എം.എൽ.
10 A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത