"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
മനസ്സുകൊണ്ടൊന്നായ് നാമെല്ലാമീവേള.
മനസ്സുകൊണ്ടൊന്നായ് നാമെല്ലാമീവേള.


ഉണരുവാൻ, ഉദ്ബോധനം പകർന്നീടുവാൻ
ഉണരുവാൻ, ഉദ്‌ബോധനം പകർന്നീടുവാൻ
ഈ കൊടും വ്യാധിയെ പിഴുതെറിഞ്ഞീടുവാൻ
ഈ കൊടും വ്യാധിയെ പിഴുതെറിഞ്ഞീടുവാൻ
അശ്രാന്തയത്നങ്ങൾ തളരാതെ തീർത്തു കൊ-
അശ്രാന്തയത്നങ്ങൾ തളരാതെ തീർത്തു കൊ-
വരി 55: വരി 55:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  കവിത  }}

13:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

 

ദേശാന്തരങ്ങൾ കടന്നുഗ്രം... നിശ്ശബ്ദ
കാട്ടുതീ പോലെ, ലോകരെ നാൾക്കുനാൾ,
ധനികനോ ദരിദ്രനോ
കേവലമന്തരങ്ങൾക്കപ്പുറം
മർത്ത്യന്റെ ശ്വാസ നിശ്വാസങ്ങൾ മെല്ലെ
യടക്കിയീ നിഗൂഢമാം വൈറസ് .

പ്രിയരുടെ വേർപാടിലൊരു നോക്കു കാണാതെ
അകലത്തിരുന്നു നാം കണ്ണീരൊഴുക്കുന്നു.
ചുടലക്കാട് കാറ്റൂതി കനലെരിഞ്ഞ്
ദേശങ്ങൾ കൂട്ട ശവപ്പറമ്പാകുന്നു.
കനലുകൾ താണ്ടുവാൻ കൂട്ടായ്, കരുതലായ്
മനസ്സുകൊണ്ടൊന്നായ് നാമെല്ലാമീവേള.

ഉണരുവാൻ, ഉദ്‌ബോധനം പകർന്നീടുവാൻ
ഈ കൊടും വ്യാധിയെ പിഴുതെറിഞ്ഞീടുവാൻ
അശ്രാന്തയത്നങ്ങൾ തളരാതെ തീർത്തു കൊ-
ണ്ടേറ്റം ജയിച്ച നാടും ഭരണവും.
നാളുകൾ നിസ്വാർത്ഥസേവകരായ്
ജീവനു കാവൽ പോരാളികളിവർ മാലാഖമാർ.

അകന്നിരുന്നാലെന്നുമടുത്തിരിക്കാമെന്ന-
റിഞ്ഞു രാജ്യം അടച്ചിട്ട നാളുകൾ.
ആധി വെടിഞ്ഞിട്ടു ജാഗ്രത കൈക്കൊണ്ട്
രാജ്യം വരച്ചിട്ടു ലക്ഷ്മണരേഖകൾ.
അരികിലായിത്തീരുവാൻ, അകലേയിരിക്കുവാ-
നവബോധമുള്ളിലുറച്ച സമൂഹം നാം.
അന്നം മുടങ്ങാതെ, ആശങ്ക പടരാതെ
കരുതലായ് പെയ്തൊരീ ഏകാന്തനാളുകൾ.

സംഹാരതാണ്ഡവമാടും കൊറോണയെ
എതിരിട്ടു പോരാടി ജയിക്കും നാം; ഏകരായ്
കാറ്റും പ്രളയവും പേമാരിയും
കരുത്തോടെ താണ്ടിയീ മലയാളഭൂമി.
ഭാരതഭൂപടത്തിലെന്നുമൊന്നാമ-
തായ് നാമീ അതിജീവന ഗാഥയിൽ...
നാമീ അതിജീവന ഗാഥയിൽ...

ലക്ഷ്മി ജിജി
9 ബി എൽ.എഫ്.എച്ച്.എസ്. ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത