"ജി വി എച്ച് എസ് എസ്, കൂനത്തറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ=    ജി എച്ച്  എസ് കൂനത്തറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എച്ച്  എസ് കൂനത്തറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20023
| സ്കൂൾ കോഡ്= 20023
| ഉപജില്ല= ഷൊർണുർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഷൊർണ്ണൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഒറ്റപ്പാലം
| ജില്ല= പാലക്കാട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

07:38, 6 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി ഒരു മനുഷ്യന്റെ നിലനിൽപ്പിനെ നിർവചിക്കുന്ന അഭിവാജ്യ ഘടകമാണ് പരിസ്ഥിതി അഥവാ പ്രകൃതി. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യന്റെ നിലനിൽപ്പിന് യാതൊരു അർത്ഥവുമില്ല.ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് മനുഷ്യനും പരിസ്ഥിതിയും.ഒന്നില്ലെങ്കിൽ മറ്റൊന്നിന് നിലനിൽപ്പില്ല.എന്നാലും ഇത് മനസ്സിലാക്കാതെ നാം പരിസ്ഥിതിയെ ദിനംപ്രതി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.എല്ലാം നമുക്ക് കനിഞ്ഞു തരുന്ന പരിസ്ഥിതിക്ക് ഒന്നും കൊടുത്തില്ലെങ്കിലും നമുക്ക് അതിനെ നിലനിർത്തിക്കൊണ്ട് പോകാം. പരിസ്ഥിതിയെ അമ്മയായി കരുതേണ്ട നമ്മൾ അതിനെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്.പണ്ടത്തെ മനുഷ്യർ പരിസ്ഥിതിയെ തൊട്ടറിഞ്ഞആയിരുന്നു. അതുമായി ഇണങ്ങിച്ചേർന്ന്വരായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതിരമണീയം ആയിരുന്നു ഈ ഭൂമി. പണ്ടത്തെ മനുഷ്യർ കർഷകരായിരുന്നു.അവർക്ക് പ്രകൃതിയായിരുന്നു വലുത്. ഇന്ന് മലിനീകരണത്തിന്റെ ഇരയായി കൊണ്ടിരിക്കുകയാണ് പരിസ്ഥിതിയുടെ ഘടകങ്ങളായ വായു,മണ്ണ്,ജലം,അന്തരീക്ഷം തുടങ്ങിയവയെല്ലാം.മരങ്ങൾ വെട്ടിനശിപ്പിച്ചു, കുന്നിടിച്ചു, മണൽവാരിയും, മനുഷ്യർ പരിസ്ഥിതിയെ തകർത്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ദൂഷ്യവശങ്ങളാണ് ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് ലോകത്തെ പിടിമുറുക്കിയ നിപ്പയും, കൊറോണയും.മനുഷ്യൻ ചെയ്ത പ്രവർത്തികൾക്കുള്ള പ്രതിഫലമാണ് ഈ ദുരന്തങ്ങൾ.അതുകൊണ്ടുതന്നെ ഇവയെല്ലാം മനുഷ്യനെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദിനംപ്രതി പരിസ്ഥിതി ക്രൂരമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കാൻനമുക്ക് ചിലത് ചെയ്യാൻ കഴിയും.പൂർണമായും വംശനാശം സംഭവിച്ചു എന്ന് വിചാരിക്കുന്ന സസ്യങ്ങളെയും ജന്തുക്കളെയും നാട്ടിൽ നമുക്ക് കണ്ടെത്താൻ ശ്രമിക്കുകയും അവയെ വംശനാശ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യണം.മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് പകരം പുതിയ സസ്യങ്ങൾ നട്ടു വളർത്തണം. മലിനീകരിക്കപ്പെട്ട ജലാശയങ്ങളെയും പുഴകളെയും മാലിന്യമുക്തമാക്കാൻ കഴിയണം. ഈ സന്ദർഭത്തിൽ ഹെലൻ കെല്ലറുടെ ഈ വാക്കുകൾക്ക് പ്രശസ്തി ഏറെയാണ് , "എന്തു നഷ്ടപ്പെടുത്തി എന്നതിലല്ല, എന്തു ബാക്കിയുണ്ട് എന്നതിലാണ് കാര്യം." പണ്ടത്തെ കാർഷികസംസ്കാരം നമുക്ക് തിരികെ കൊണ്ടുവരാം. പരിസ്ഥിതിയെ സംരക്ഷിക്കാം, നിലനിർത്താം. അമ്മയായി കാണാം. നാം ജനിച്ചു വീഴുന്നതു പരിസ്ഥിതിയിലാണ്, അതുപോലെതന്നെ നാം മരണശേഷം അലിഞ്ഞു ചേരുന്നതും പരിസ്ഥിതിയിൽ തന്നെ.നാം നമുക്കു വേണ്ടി എന്തു നേടി എന്നതിലല്ല പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടി എന്ത് നൽകി എന്നതിലാണ് കാര്യം. നാം പ്രകൃതിയോട് ക്രൂരമായി എന്തൊക്കെ ചെയ്താലും നമുക്ക് നന്മകൾ മാത്രമേ പ്രകൃതി ചെയ്യുന്നുള്ളൂ. എന്തുചെയ്താലും പ്രകൃതി നമ്മെ ഒന്നും ചെയ്യുകയില്ല എന്ന അഹങ്കാരം അവസാനം നമ്മെ നാശത്തിലേക്ക് നയിക്കും. അതുകൊണ്ട് നാംതന്നെ പ്രകൃതിയെ തൊട്ടറിയാൻ ശ്രമിക്കണം.

വിചിത്ര വി
9 B ജി എച്ച് എസ് കൂനത്തറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം