"എച്ച്. എസ്.പാവുമ്പ./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എച്ച്.എസ് പാവുമ്പ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എച്ച്.എസ്.പാവുമ്പ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41091
| സ്കൂൾ കോഡ്= 41091
| ഉപജില്ല=  കരുനാഗപ്പള്ളി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കരുനാഗപ്പള്ളി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 41: വരി 41:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

19:25, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രകൃതി അമ്മയാണ് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.ജൂൺ അ‍ഞ്ച് നമ്മൾ പരിസ്ഥിതിദിനമായി ആചരിക്കാറുണ്ട് . എല്ലാ മനുഷ്യർക്കും ശുദ്ധജലവും ശുദ്ധവായുവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ.പ്രതീക്ഷകൈവിടാതെ മലിനീകരണത്തിനെതിരായി പ്രവർത്തിക്കുകയാണ് പ്രകൃതിയുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം.ഭൂമിയെ സുരക്ഷിതമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്കു കൈമാറേണ്ടത് അത്യാവശ്യമാണ് . നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു .കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിച്ചു തുടങ്ങിയിരിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു .അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു .മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള കോവിഡ് 19 പോലുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു .സാമൂഹികവും സാംസ്കാരികവും .സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് .അത് കൊണ്ട് തന്നെ പരിസ്ഥിതിസംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത തരത്തിൽ ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത് . മനുഷ്യൻ സ്വീകരിച്ചു വരുന്ന പല അനാവശ്യമായ വികസന പ്രവർത്തനങ്ങളുടെയും ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ് അപകടത്തിലായേക്കാം .ഭൂമിയിൽ ചൂട് കൂടുകയും ജീവജാലങ്ങൾക്ക് എല്ലാം തന്നെ അത് താങ്ങാനാവാതെ വരികയും കുടിവെള്ളത്തിന്റെ വൻതോതിലുള്ള ക്ഷാമവും ശുദ്ധജലശോഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളും നമ്മെ അലട്ടുന്നുണ്ട് .വനനശീകരണമാണ് പരിസ്ഥിതിസംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം .വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിന് വനങ്ങൾ ആവശ്യമാണ് .ഈ അവധിക്കാലത്ത് കൊറോണ എന്ന മഹാമാരിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചു .ലോകമെങ്ങും വിമാനങ്ങളില്ല,ട്രെയിനുകളില്ല,ബസുകളില്ല .മറ്റൊരു വാഹനവുമില്ല.റോഡുകൾ വിജനമാണ് .ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവയെല്ലാം നമ്മുടെ പ്രകൃതിയെ ,വായുവിനെ മലിനമാക്കുന്നവയാണ് .ഭൂമി മുഴുവൻ നിശ്ശബ്ദമാണ് . ഒന്നായി നിന്ന് നമ്മുടെ പ്രകൃതിയെ സംരക്ഷിയ്ക്കാം .

അർച്ചന എ.ബി
8 B എച്ച്.എസ്.പാവുമ്പ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം