"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT_1227|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

മനുഷ്യാ, നീ മറന്നിടല്ലേ പ്രപഞ്ച സത്യം

നിൻ ദുരിതം നിൻ കർമ്മഫലം

ദേവാലയങ്ങൾ നിശ്ചലം
വിപണികൾ നിശ്ചലം
ആഢംബരങ്ങൾ നിശ്ചലം വാഹനങ്ങൾ നിശ്ചലം

ആഘോഷ രഹിതം പൂരപ്പറമ്പുകൾ വിഷുപ്പുലരികൾ

ആരവങ്ങളില്ലാത്ത ഉത്സവങ്ങളും ഈസ്റ്ററും പെരുന്നാളും

പല ദൈവങ്ങളിൽ ഒരു ദൈവം

മുറ്റത്തെ ചക്കയ്ക്കും മാങ്ങയ്ക്കും നറു രുചികൾ

ആൾക്കൂട്ടമില്ലാത്ത മംഗല്യം

മരുന്നിനും മായത്തിനും ശമനം

മനുഷ്യാ ,നീ മറന്നിടല്ലേ പ്രപഞ്ച സത്യം

തിരിച്ചറിയുക നിൻ ബുദ്ധിശൂന്യത

വിറങ്ങലിച്ചു പോം ഒരു സൂക്ഷ്മാണുവിൻ മുമ്പിൽ
തിരിച്ചറിഞ്ഞുവോ ഓരോ ജീവന്റെ നിലയും

നില നിർത്തുക സ്നേഹ ബന്ധങ്ങൾ

പുലർത്തുക സഹജീവികളോട് കരുണ

ഭയമല്ല വേണ്ടത് ജാഗ്രത മാത്രം

പൊട്ടിച്ചെറിയുക ചങ്ങലകൾ
പാലിക്കുക വ്യക്തി ശുചിത്വം
പോരാടുക കൊറോണയ്ക്കെതിരെ

പൂജാകൃഷ്ണ
5 A ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത