"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GOVT HS VAZHAMUTTOM        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എച്ച്. എസ്. വാഴമുട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43069  
| സ്കൂൾ കോഡ്=43069  
| ഉപജില്ല=   THIRUVANANTHAPURAM SOUTH    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THIRUVANANTHAPURAM
| ജില്ല= തിരുവനന്തപുരം
| തരം=      ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=      ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

20:13, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം എന്നത് ഒരു വ്യക്തി ശാരീരികമായും സാമൂഹികമായും നിർബന്ധമായും പാലിക്കേണ്ട ഒരു കാര്യമാണ്.ഇന്നത്തെ തലമുറ വ്യക്തിപരമായ ശാരീരിക ശുചിത്വത്തിനു വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.കുളിക്കുക,ശരീരം ശുചിയായി സൂക്ഷിക്കുക,നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നിങ്ങനെ പല കാര്യങ്ങളും ശുചിത്വത്തിന്റെ ഭാഗമായി ദൈനംദിന പ്രവർത്തനങ്ങളിൽ ഒന്നായി ഇന്നത്തെ ജനത മാറ്റിയിരിക്കുകയാണ്.ഒരു വ്യക്തിയുടെ രൂപം നിരീക്ഷിച്ചു തന്നെ നമുക്ക് അയാളുടെ ശുചിത്വം മനസിലാക്കാൻ കഴിയും .വ്യക്തിശുചിത്വം പാലിക്കുന്ന ആളാണെങ്കിൽ അയ്യാൾ അസുഖങ്ങളൊന്നുമില്ലാതെ തികച്ചും ആരോഗ്യവാനായിരിക്കും അസുഖങ്ങൾ വിട്ടുമാറാത്ത ഒരു വ്യക്തിയുടെ ജീവിതം എടുക്കുകയാണെങ്കിൽ അദ്ദേഹം ജീവിക്കുന്നത് തികച്ചും ശുചിത്വം പാലിക്കാതെ ആയിരിക്കും.കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നവർക്കും ശരീരം ശുചിയായി സൂക്ഷിക്കാത്തവർക്കുമാണ് പെട്ടെന്ന് രോഗങ്ങൾ പിടിപെടുന്നത്.ഇന്ന് നമ്മുടെ ലോകം നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരി ആയ കൊറോണ എന്ന വൈറസിൽ നിന്ന് രക്ഷപ്പെടാൻ രാജ്യം സ്വീകരിക്കുന്ന സുരക്ഷാ മുന്കരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ശുചിത്വം തന്നെയാണ്.കേരളത്തിലെ ജനങ്ങൾ പണ്ടുമുതൽക്കേ വ്യക്തിശുചിത്വം പാലിക്കുന്നവരായതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൊറോണ കേരളത്തിൽ പടരുന്നത് എണ്ണത്തിൽ ചുരുക്കാനായത്. എല്ലാ അസുഖങ്ങൾക്കും ഓരോ മരുന്നുണ്ട്.എന്നാൽ അസുഖം വരാതിരിക്കാനുള്ള മരുന്ന് ശുചിത്വമാണ്.വ്യക്തിശുചിത്വത്തിനു ഇത്രയധികം പ്രാധാന്യം നൽകുന്ന മനുഷ്യർ എന്തുകൊണ്ടോ സാമൂഹികശുചിത്വത്തിനു യാതൊരു പ്രാധാന്യവും നൽകുന്നില്ല.സ്വന്തം ഭവനം അത്യധികം വൃത്തി യായി സൂക്ഷിക്കുന്ന ഒരു വ്യക്തി ആ പരിഗണന സ്വന്തം നാടിനോ പരിസരങ്ങൾക്കോ നൽകുന്നില്ല.ഞാനെന്തിന് എന്റേതല്ലാത്ത പരിസരങ്ങളും സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നു എന്ന മനോഭാവമാണ് ഇക്കൂട്ടർക്ക്.തന്റെ പേരിലുള്ളത് മാത്രമാണ് തന്റേതു എന്ന കാഴ്ചപ്പാടാണ് ഇവരുടേത്.എന്നാൽ പ്രകൃതിയിലും ഈ ഭൂമിയിലുമുള്ള പലതും പൊതുവായി എല്ലാപേർക്കും ഉള്ളതാണെന്ന തിരിച്ചറിവ് ഇവർക്കില്ല.സ്വന്തം ഭവനത്തിൽ ഉപയോഗശൂന്യമായ വസ്തുക്കൾ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്ന ഒരാൾ പുറത്തിറങ്ങുമ്പോൾ അതിനു വിപരീതമായി ചെയ്യുന്നു.ചപ്പുചവറുകൾ ജലാശയങ്ങളിലും അതിന്റെ പരിസരത്തും റോഡുകളിലും തുറസായ സ്ഥലങ്ങളിലും ക്രമാതീതമായി വലിച്ചെറിയുന്നു.ഇതിന്റെ തുടർഫലമായി ചവറുകൾ കുന്നുകൂടി വളരെയധികം ശുചിയായിരുന്ന ഇത്തരം സ്ഥലങ്ങളെ തികച്ചും അശുദ്ധിയാക്കുന്നു.ജലാശയങ്ങളെല്ലാം രൂക്ഷഗന്ധമാലും വിഷാംശമാലും നശിക്കപ്പെടുന്നു.ഇതിനെല്ലാം കാരണം മനുഷ്യന്റെ അലസതയാണ്.തറയിൽ കിടക്കുന്ന ഒരു ചവറു അടുത്തുള്ള ചവറ്റുകുട്ടയിൽ നിക്ഷേപിക്കാൻ അവൻ മടിക്കുന്നു .മനുഷ്യൻ എന്ന ജീവി പ്രകൃതിയുടെ ഭാഗമാണെന്നും ഞങ്ങളെ സംരക്ഷിക്കുന്ന പ്രകൃതിയുടെ സംരക്ഷണം അതായതു ശുചിയായി സൂക്ഷിക്കേണ്ട കടമ നമ്മൾക്കെല്ലാവർക്കുമുണ്ടെന്നു നാം തന്നെ തിരിച്ചറിയണം ."ശാരീരികശുചിത്വം ഒരു വ്യക്തിയെ നല്ല മനുഷ്യൻ ആക്കുന്നെങ്കിൽ സാമൂഹികശുചിത്വം ഒരു ജനതയെ നല്ല സമൂഹമാക്കുന്നു."വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും പാലിച്ചുകൊണ്ട്‌ ഈ ഭൂമിയെ നമുക്ക് സ്വർഗതുല്യമാക്കാം.

സൽ‍മ എൻ
9B ഗവ.എച്ച്. എസ്. വാഴമുട്ടം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം