ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/അക്ഷരവൃക്ഷം/നിനക്കു മാത്രമല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43076 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
{{BoxBottom1
{{BoxBottom1
| പേര്= നേഹ.എൻ
| പേര്= നേഹ.എൻ
| ക്ലാസ്സ്= 11  
| ക്ലാസ്സ്= 11 ബയോളജി സയൻസ് 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 62: വരി 62:
| color=  1     
| color=  1     
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

14:30, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിനക്കു മാത്രമല്ല


നിനക്കുമാത്രമല്ല
മരങ്ങൾക്കും
ഒഴുകുന്ന നദിക്കും
ഹൃദയമുണ്ട്.

നിനക്കുമാത്രമല്ല
പൂവുകൾക്കും
ചിത്രശലഭങ്ങൾക്കും
പ്രണയമുണ്ട്.

നിനക്കുമാത്രമല്ല
ചെമ്പരത്തിപ്പൂവിനും
രക്തവർണ്ണമാകാനായിരുന്നു
എന്നും ഇഷ്ടം.

നിനക്കുമാത്രമല്ല
കൊഴിഞ്ഞുവീഴുന്ന
ഓരോ ഇലകളിലും
വേർപാടിന്റെ ദുഖമുണ്ട്.

നിനക്കുമാത്രമല്ല
ചിറകുകൾ പൊഴിച്ച്
മരിച്ചുവീഴുന്ന
ഈയാംപാറ്റകൾക്കും
സ്വപ്നങ്ങളുണ്ടായിരുന്നു.

നിനക്കുമാത്രമല്ല
പക്ഷികൾക്കും
നക്ഷത്രങ്ങൾക്കും വേണം
ആകാശം.

നിനക്കുമാത്രമല്ല
മറതി
കൂടണയാൻ
മറന്നുപോയ കിളികളെയും
കൂട്ടം തെറ്റി മേഞ്ഞ
കുഞ്ഞാടിനെയും
നീ ഓർക്കണം.

നിനക്കുമാത്രമല്ല
അക്ഷരമെഴുതുന്ന
മുഴുവൻപേർക്കും
തെറ്റുവരും... !!

നേഹ.എൻ
11 ബയോളജി സയൻസ് ഗവ.ഗേൾസ് എച്ച്.എസ്.എസ്. കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത