"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോറോണയോട് | color=5 }} <center> <poem> തിരപോല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോറോണയോട്
| തലക്കെട്ട്= കൊറോണയോട്
| color=5
| color=5


വരി 45: വരി 45:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  കവിത}}

18:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയോട്

തിരപോലുയർന്നു നീ
തീ പോൽ പടർന്നു നീ
ഓരോ ജീവൻ്റെ
കണികകളിലേവമേ

നിന്നന്ധകാരത്തിൻ കെട്ടുകളി -
ലാടിയലയുന്നിവിടെ മർത്യ ജന്മങ്ങൾ
എവിടെയോ ജന്മമെടുത്തു നീയി -
ന്നിതാ ലോകർ തൻ ജീവനൊടുക്കിടുന്നു

തന്നെ ജനിപ്പിച്ചോരുടയവരില്ലാതെ
തന്നാൽ ജനിച്ചോരു പൈതങ്ങളില്ലാതെ
ആരെയും കാണാതെ ആരെയും കേൾക്കാതെ
ഏകനായ് മണ്ണിലലിഞ്ഞായിരങ്ങൾ


ചിരിക്കേണ്ട, ആനന്ദനൃത്തമാടേണ്ട നീ അതിജീവിക്കുമീ മണ്ണിൻ്റെ മക്കൾ
മനസ്സുകൊണ്ടൊന്നായി ചേർന്നു കൊണ്ടേ വരും
നിന്നെ തുരത്തിടും മണ്ണിനായീ ...


കൂട്ടമായ് കൂടാതെ അതിരുകളില്ലാതെ
ശുചിയാക്കും നമ്മെയും ഭൂമിയേയും
ഭീതിപൂണ്ടില്ല, ജാഗ്രത ചൂടിനാം
അതിജീവിക്കും നാം നിന്നെയേയും
അതിജീവിക്കും നാം നിന്നെയേ
 

വൈഷ്ണവി.യു .എസ്
11 C പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത