"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/നമുക്ക് ജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= നമുക്ക് ജീവിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണ  അഥവാ കോവിഡ് 19 ലോകത്തിൽ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന പദം. കൊറോണ വൈറസ് എന്ന നമുക്ക് കാണാൻ പറ്റാത്ത കുഞ്ഞ് ഭീകരന്റെ  പിടിയിൽ ലോകം അമർന്നിരിക്കുന്നു. ലോകത്തിലെ 208 രാജ്യങ്ങളിൽ വൈറസ് അതിന്റെ സംഹാര താണ്ഡവം തുടരുന്നു.70000 ൽ അധികം ജനങ്ങളുടെ ജീവൻ ഈ അസുരൻ എടുത്തു കഴിഞ്ഞു. ലക്ഷങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റി അവൻ മനുഷ്യരുടെ ജീവനു വേണ്ടി അർത്തു വിളിക്കുന്നു. ഇതിനു മുമ്പും വൈറസും ബാക്ടീരിയകളും നമ്മുടെ ജീവൻ എടുത്തിട്ടുണ്ട്. നിപ്പ രോഗം പോലെ പ്ലേഗ് പോലെ നമ്മുടെ ജീവനെടുത്ത എത്രയെത്ര സംഭവങ്ങൾ.


ഇങ്ങനെ രോഗം പടർന്നുപിടിച്ച് ലോകത്തിലെ ജനങ്ങളുടെ ജീവൻ എടുത്ത് ഈ വൈറസുകളും മറ്റും ആർത്ത് ചിരിക്കുമ്പോൾ നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഒന്ന് തിരിഞ്ഞു നോക്കാം. പരിസ്ഥിതിയെക്കുറിച്ചും അതിന്റെ നാശത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം. അമ്പത് വർഷം മുമ്പുള്ള പരിസ്ഥിതിയാണോ ഇന്ന് നമുക്ക് ഉള്ളത്. നമ്മുടെ പരിസ്ഥിതി ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. പരിസ്ഥിതിനാശം നമ്മുടെ സങ്കൽപ്പത്തിനും അപ്പുറമാണ്. അമിതമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം, കീടനാശിനികളുടെ ഉപയോഗം, കുന്നുകൾ നിരത്തൽ, ജലാശയങ്ങൾ നശിപ്പിക്കൽ, പാടങ്ങൾ മണ്ണിട്ട്മൂടൽ, ജലാശയങ്ങളും കുളങ്ങളും നശിപ്പിക്കുക, മാലിന്യം കൂമ്പാരംകൂട്ടൽ, മരങ്ങൾ കൂട്ടത്തോടെ വെട്ടി നശിപ്പിക്കുക, കണ്ടൽക്കാടുകൾ മൊത്തം വെട്ടിനിരത്തൽ, ധാന്യ വിളകൾ കൃഷി ചെയ്യാതെ നാണ്യവിളകൾ മാത്രം കൃഷി ചെയ്യുക, പ്ലാസ്റ്റിക്കും മറ്റും കത്തിച്ച് വായു മലിനമാക്കുക എന്ന് വേണ്ട കര, ജലം, വായു എല്ലാം നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
" ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ " എന്ന് നാം കവിതയിലൂടെ കേട്ടിട്ടുണ്ട്. എന്നാൽ ഈ തലമുറ ഇതാ നാശത്തിലേക്ക് പോകുന്നു. തകർച്ചയിലേക്ക് പോകുന്നു .കാസർകോട്ടെ എൻഡോസൾഫാൻ  ദുരന്തം പോലെ ഇനിയും ദുരന്തങ്ങൾ നമ്മെ കാർന്നുതിന്നുന്നു. ഇപ്പോഴെങ്കിലും നമുക്ക് പരിസ്ഥിതിയെക്കുറിച്ച് അതിന്റെ സംരക്ഷണത്തേക്കുറിച്ച് ചിന്തിക്കണ്ടെ? നല്ല പരിസ്ഥിതി ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യവാന്മാരായി ജീവിക്കാൻ പറ്റു. പാടങ്ങൾ നികത്തുന്നത് നമുക്ക് നിർത്താം. അമിത കീടനാശിനി പ്രയോഗം തടയാം. ജലാശയങ്ങൾ മാലിന്യക്കൂമ്പാരമാക്കാതിരിക്കാം. കുന്നുകൾ ഇടിച്ചു നിരത്തുന്നത് നിർത്താം. രാസകീടനാശിനിയിൽ നിന്ന് ജൈവ കീടനാശിനിയിലേക്ക് മാറാം. മരങ്ങൾ നട്ട് വളർത്താം. നെല്ലും മറ്റ് ധാന്യങ്ങളും കൃഷി ചെയ്യാം. കുളങ്ങളും തോടുകളും പുഴകളും തടാകങ്ങളും സംരക്ഷിച്ച് മലിനമാക്കാതെ നോക്കാം
എല്ലാത്തിനും നിയമങ്ങൾ ഇവിടെ ഉണ്ട്. നിയമങ്ങൾ രൂപപ്പെടേണ്ടത് നാം ഓരോരുത്തരുടെയും മനസിലാണ്. നമുക്ക് ജീവിക്കാൻ ഈ പുനർചിന്തനം അത്യാവശ്യമാണ്. മലിനമായിടത്തേ കൊതുകും ഈച്ചയും മറ്റു കീടങ്ങളും വളരൂ. ശുചിത്യം ഇല്ലാത്തിടത്തേ വൈറസുകൾ വരൂ. ബാക്ടീരിയകൾ പെരുകൂ. ഇനി ശുചിത്വത്തെപ്പറ്റി നോക്കാം. സാമൂഹ്യ ശുചിത്വം, വ്യക്തി ശുചിത്വം ഇവ അത്യാവശ്യമാണ്. നമുക്ക് കുറവുള്ളതും അതാണ്. വ്യക്തി ശുചിത്വം വളരെ അത്യാവശ്യമാണ്. കുളിക്കുക, സോപ്പുപയോഗിക്കുക, സാനിറ്റെസർ ഉപയോഗിക്കുക. ഇതെല്ലാം നാം ചെയ്താൽ ശുചിത്വം ഉറപ്പാകും. നാം ശുചിത്വം ഉറപ്പാക്കുമ്പോൾ അതു സമൂഹത്തിന്റെ ശുചിത്വം ആകും. ജപ്പാൻ പോലുള്ള ചില രാജ്യങ്ങളെ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ നമുക്ക് മാതൃകയാക്കാം .
രോഗ പ്രതിരോധം ഉറപ്പുവരുത്താൻ പരിസ്ഥിതി, ശുചിത്വം ഇവ കുറ്റമറ്റ രീതിയിൽ, മികച്ച രീതിയിൽ കൈകാര്യം ചെയ്ത് നമുക്ക് സാധിക്കും. രോഗത്തെ പ്രതിരോധിക്കാൻ ഇതു കൊണ്ട് ഒരു പരിധി വരെ നമുക്ക് സാധിക്കും. രോഗ പ്രതിരോധത്തിൽ നമ്മുടെ കേരളം ഇന്ന് ബഹുദൂരം മുന്നിലാണ്. എന്നാലും നാമോരോരുത്തരും ശ്രമിച്ചാൽ എല്ലാ രോഗത്തിനെയും തടഞ്ഞു നിർത്തി ആരോഗ്യവാൻമാരായ ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും.
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ട്,
പരിസ്ഥിതി,ശുചിത്വം,വ്യക്തിശുചിത്വം ഉറപ്പാക്കി,
നമുക്ക് ജീവിക്കാം,
നമുക്ക് മുന്നേറാം.
{{BoxBottom1
| പേര്= നന്ദന രവീന്ദ്രൻ
| ക്ലാസ്സ്=  10
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
| സ്കൂൾ കോഡ്= 28012
| ഉപജില്ല= കൂത്താട്ടുകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത, കഥ, ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം