"SSK:2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SSKTitle|Title= 60-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |Home|2=സ്ക്കൂൾ കലോത്സവം 2019-20}}
{{SSKTitle1|Title= 60-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |Home|2=സ്ക്കൂൾ കലോത്സവം 2019-20}}
<div style="position:relative;margin:0em 1em">
<div style="position:relative;margin:0em 1em">
{{SSKBoxtop}}
{{SSKBoxtop}}
{{:SSK:2018-19/ആമുഖം}}
{{:SSK:2019-20/ആമുഖം}}
{{SSKBoxbottom}}
{{SSKBoxbottom}}
{{clear}}
{{clear}}
</div>
</div>
[[വർഗ്ഗം:സംസ്ഥാന സ്കൂൾ കലോത്സവം]]

12:45, 27 നവംബർ 2019-നു നിലവിലുള്ള രൂപം

60-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുഅറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് 2019 നവമ്പർ 28 ന് തിരിതെളിഞ്ഞു. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടന സമ്മേളനം നടന്നു. 60 അധ്യാപകർ അവതരിപ്പിച്ച സ്വാഗത ഗാനവും വിദ്യാർഥികളുടെ നൃത്തശിൽപ്പവും ഉണ്ടായി. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. രാജ് മോഹൻ ഉണ്ണിത്താൻ എംപി, എം.എൽ.എ.മാരായ കെ. കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ , എം സി . ഖമറുദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വിവി രമേശൻ പതാക കൈമാറി. സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തി. 28 വേദികളിലാണ് മത്സരം നടന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാർഥികൾ മത്സരിച്ചു. എച്ച് എസ് 96, എച്ച് എസ് എസ് 105, സംസ്‌കൃതം 19,അറബിക് 19 എന്നീ വിഭാഗങ്ങളിൽ മത്സരം നടന്നു. വിക്ടേഴ്‌സ് ചാനൽ തത്സമയം പരിപാടികൾ സംപ്രേഷണം ചെയ്തു.

"https://schoolwiki.in/index.php?title=SSK:2019-20&oldid=679214" എന്ന താളിൽനിന്ന് ശേഖരിച്ചത്