"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം/ചിത്രങ്ങൾ|ചിത്രങ്ങൾ]]
ശതാബ്ദി ആഘോഷം ക‍ൂട‍ുതൽ[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം/ചിത്രങ്ങൾ|ചിത്രങ്ങൾ]]
<p align=justify>ദേശിംഗനാടും ഓണാട്ടുകരയും ദേശാതിർത്തി പങ്കിടുന്ന കരുനാഗപ്പള്ളി. കർമ്മരഥ്യയിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും കുമാരനാശാനും കടന്നു വന്ന് ആവേശഭരിതമാക്കിയ  മണ്ണ്. വേലുക്കുട്ടി അരയന്റെയും പന്നിശ്ശേരി നാന്നുപിള്ളടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും കർമ്മഭൂമി. ഇവർക്കിടയിൽ കർമ്മംകൊണ്ട് മഹാമേരുവായി വളർന്ന സി എസ് സുബ്രമണ്യൻ പോറ്റി. ആ യുഗപുരുഷൻ കാലത്തുനിന്ന് കാലത്തിലേക്ക് വളരാൻ 1916 ൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളായി ആരംഭിച്ച വിദ്യാലയം 100 സംവത്സരങ്ങൾ പിന്നിട്ട് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂളുമായി വളർന്നു.</p>
{| class="wikitable"
|-
! സ്‍ക‍ൂൾ ശതാബ്‍ദിക്ക് മുമ്പ്!! സ്‍ക‍ൂൾ ശതാബ്‍ദിക്ക് ശേഷം
|-
| [[പ്രമാണം:Kpy3.png|250px|ലഘുചിത്രം|നടുവിൽ]]||[[പ്രമാണം:Girlsknpy.jpg|250px|ചട്ടരഹിതം|നടുവിൽ]]
|}
== ശതാബ്ദി ആഘോഷം സ്വാഗത സംഘം രൂപീകരിച്ചു. ==
<p align=justify>ശതാബ്ദി ആഘോഷിക്കുവാനുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനത്തെ നടൊന്നാകെ ഏറ്റെടുത്തു. സ്കൂളുമായി വിദ്യാദാനത്തിന്റെ ബന്ധമുള്ള തലമുറകൾ ഒരു വിളിക്കായി കാത്തുനിന്നതുപോലെ ശതാബ്ദിയാഘോഷ സംഘാടക സമിതി രൂപീകരണത്തിന്റെ ക്ഷണം കിട്ടിയും കിട്ടാതെയും 2014 നവംബർ 6ന്റെ സന്ധ്യയിൽബോയ്സ് സ്കൂളിന്റെ മുറ്റത്ത് ഒരുമിച്ചു ചേർന്നു. എത്തിചേർന്നവരെ എല്ലാം ചേർത്ത് ജനറൽ കമ്മിറ്റിയും, കെ സി വേണുഗോപാൽ എം പിയും സി ദിവാകരൻ എം എൽ എയും മുൻ മാനേജർമാരായ പി ഉണ്ണികൃഷ്ണ പിള്ളയും വി വി ശശീന്ദ്രനും മറ്റ് പതിനാല് പ്രമുഖ വ്യക്തികളും രക്ഷാധികാരികളായും പി ആർ വസന്തൻ ചെയർമാനുംസ്കൂൾ മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള ജനറൽ കൺവീനറും ജനപ്രതിനിധികൾ,രാഷ്ട്രീ-സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗപ്രമുഖർ,പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ,പൂർവ്വ അദ്ധ്യാപകർ,സ്കൂൾ പി ടി എകൾ,  അധ്യാപകർ എല്ലാവരുമായി 275 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സർവ്വസമ്മിതിയോടെ രൂപീകരച്ചു.</p>
== ശതാബ്‍ദി,ഉദ്ഘാടനത്തിന് മുന്നേ ആഘോഷങ്ങളുടെ ശിലപാകി ==
ശതാബ്‍ദി ആഘോഷങ്ങൾ ഉദ്ഘോടനം ചെയ്യും മുന്നേ ശതാബ്ദി മന്ദിരത്തിന് ശിലപാകി.2014 നവംബർ 26ന് ബഹു. സി ദിവാകരൻഎം എൽ എ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന ശതാബ്‍ദി മന്ദിരത്തിന് ശിലപാകി. ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങൾക്കുപുറമേ പൗരപ്രമുഖർ, രക്ഷാകർത്താക്കൾ, മുൻ അദ്ധ്യാപകർ, പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥിനികൾ തുടങ്ങി വലിയ ജനാവലി സാന്നിഹിതരരായി.
<gallery>
Kpy@1001.JPG|ശതാബ്ദി മന്ദിരം ശിലാസ്ഥാപനം
1 (83).JPG|ശതാബ്ദി മന്ദിരം ശിലാസ്ഥാപനം
</gallery>
[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി മന്ദിരം/ശിലാസ്ഥാപനം|ക‍ൂട‍ുതൽ ചിത്രങ്ങൾ]]
== ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു. ==
== ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്റെയും ബോയിസ് ഹയർ സെക്കന്ററി സ്കൂളിന്റെയും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ശതാബ്ദി ലോഗോയുടെ പ്രകാശനം ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി ആർ വസന്തൻ നിർവ്വബിച്ചു.
2014 ഡിസംബർ 23
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്റെയും ബോയിസ് ഹയർ സെക്കന്ററി സ്കൂളിന്റെയും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ശതാബ്ദി ലോഗോയുടെ പ്രകാശനം ശ്രീ സി ദിവാകരൻ എം എൽ എ  നിർവ്വബിച്ചു. നഗരസഭ ചെയർമാൻ എച്ച് സലീം, മുൻ മാനേജർ അഡ്വ. വി വി ശശീന്ദ്രൻ, മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഭരണസമിതി പ്രസിഡന്റ് എ കെ രാധാകൃഷ്ണ പിള്ള, എം കെ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
<gallery>
<gallery>
Nov_6.jpg
Kpy233.jpg|ശതാബ്ദി ലോഗോ
Kpy233.jpg|ശതാബ്ദി ലോഗോ
</gallery>
== ശതാബ്ദി ആഘോഷം പോസ്റ്റർ പ്രസിദ്ധീകരിച്ചു. ==
2015 ജനുവരി 24
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്റെയും ബോയിസ് ഹയർ സെക്കന്ററി സ്കൂളിന്റെയും ശതാബ്ദി ആഘോഷം ഉദ്ഘാടന പരിപാടികളുടെ പോസ്റ്റർ ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി ആർ വസന്തൻ പ്രകാശനം ചെയ്തു.
<gallery>
Kpy217.jpg|ശതാബ്ദി ആഘോഷം പോസ്റ്റർ
</gallery>
== ശതാബ്ദി, വിളമ്പര സന്ദേശവുമായി കൂട്ടയോട്ടം. ==
കരുനാഗപ്പള്ളിയിലെ അക്ഷര മുത്തശ്ശിയുടെ ശതാബ്ദി ആഘോഷങ്ങളുടെ വിളമ്പര സന്ദേശവുമായി  ഠൗണിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികൾ കൂട്ടയോട്ടം നടത്തി. ലാലാജി ജംഗ്ഷനിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം കെ എസ് ആർ ടീ സി സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ,പോസ്റ്റാഫീസ് ജം., ഹൈസ്കൂൾ ജം., ഹോസ്പിറ്റൽ ജം., വഴി പുള്ളിമാൻ ജംഗ്ഷനിലെത്തി തിരികെ സ്കൂളിലെത്തി സമാപിച്ചു. അനൗൺസ്മെന്റു വാഹനവും ഗായക സഘവും അനുഗമിച്ചു. എൻസി സി, ജെ അർ സി, കരാട്ട, സ്പോർട്ട്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നാന്നൂറ്റമ്പതിൽ അധികം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ പരിപാടി ഫ്ലാഗോഫ് ചെയ്തു.
<gallery>
Kpy264.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy270.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy271.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy272.jpg|ശതാബ്ദി ആഘോഷം വിളമ്പരം
</gallery>
</gallery>
== നാടിന് ഉത്സവം പകർന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ==
== നാടിന് ഉത്സവം പകർന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ==
വരി 13: വരി 46:
== കരുനാഗപ്പള്ളി ബോയ്‌സ്, ഗേൾസ് സ്‌കൂളുകളുടെ ശതാബ്ദിസ്മാരക മന്ദിരസമർപ്പണം ==  
== കരുനാഗപ്പള്ളി ബോയ്‌സ്, ഗേൾസ് സ്‌കൂളുകളുടെ ശതാബ്ദിസ്മാരക മന്ദിരസമർപ്പണം ==  
<p align=justify>ഗേൾസ് ഹൈസ്‌കൂൾ ശതാബ്ദി സ്മാരക മന്ദിരസമർപ്പണം ഞായറാഴ്ച നടക്കും. വൈകിട്ട് 3.30ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. 13000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായി 18 ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് കെട്ടിടം. രണ്ട് വിദ്യാർഥിസൗഹൃദ ടോയ്‌ലറ്റ് ബ്ലോക്കുകളും ഇതിലുണ്ട്. കുടിവെള്ള ശുദ്ധീകരണ സംവിധാനവും ഖര ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും ടൈൽസ് പാകിയ നടപ്പാതകളും പുൽത്തകിടിയുമെല്ലാം ശതാബ്ദി ആഘോഷ പദ്ധതികളുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായി. ചടങ്ങിൽ പുതിയ കമ്പ്യൂട്ടർ ലാബ് കെ.സി.വേണുഗോപാൽ എം.പി. വിദ്യാർഥികൾക്കായി തുറന്നു നൽകുി. 5500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മൂന്നാം നിലയുടെ നിർമ്മാണോദ്ഘാടനം ഡോ. ടി.എൻ.സീമ എം.പി. നിർവഹിച്ചു. 2000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന സെമിനാർ ഹാളിന്റെ നിർമ്മാണോദ്ഘാടനം സി.ദിവാകരൻ എം.എൽ.എ.യും നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ വിശാലമായ ഭക്ഷണശാല, ആധുനിക അടുക്കള, ആർട്‌സ് ആൻഡ് ക്രാഫ്റ്റ് സെന്റർ, ആധുനിക ലൈബ്രറി, ഡിജിറ്റൽ ക്ലാസ് റൂം, കിഡ്‌സ് പാർക്ക്, ആധുനിക ലബോറട്ടറികൾ, പ്ലാനറ്റോറിയം, വാന നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ലക്ഷ്യമിടുന്നുണ്ട്. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി ഗേൾസ് ഹൈസ്‌കൂളിൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും സ്‌കൂൾ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഉച്ചയ്ക്ക് 2.30 മുതൽ സ്‌കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.</p> <br />

Kpy236.jpg|സ്കൂൾ ചിത്രം
Kpy280.jpg|ശതാബ്ദി മന്ദിരം നിർമ്മാണ ഘട്ടത്തിൽKpy299.jpg|ശതാബ്ദി മന്ദിരം നിർമ്മാണ ഘട്ടത്തിൽ
Kpy238.jpg|സ്കൂൾ കവാടം മാറിയ മുഖം
Kpy232.jpg|ശതാബ്ദി മന്തിരം സമർപ്പണം കോടിയേരി ബാലകൃഷ്ണൻ
Kpy240.jpg|ശതാബ്ദി മന്തിരം സമർപ്പണം കോടിയേരി ബാലകൃഷ്ണൻ
Kpy236.jpg|ശതാബ്ദി മന്ദിരം
Kpy247.jpg|ശതാബ്ദി മന്ദിരം
Kpy268.jpg|ശതാബ്ദി മന്ദിരം
</gallery>
== സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത  പോരാളിയായിരുന്നു സി എസ് സുബ്രഹ്മണ്യൻ പോറ്റി : മുഖ്യമന്ത്രി ==  
== സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത  പോരാളിയായിരുന്നു സി എസ് സുബ്രഹ്മണ്യൻ പോറ്റി : മുഖ്യമന്ത്രി ==  
<p align=justify>പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആന്റ് സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അയിത്തവും തൊട്ടുകൂടായ്മയും ഉൾപ്പടെയുള്ള സാമൂഹ്യ തിന്മകൾ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുമ്പ് നാനാജാതി മതസ്ഥർക്ക് ഒന്നിച്ചിരുന്ന് പഠിക്കാൻ ഒരു വിദ്യാലയം തുടങ്ങാൻ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്.സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മണ്യൻ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വരി 24: വരി 68:
Kpy500.jpg|സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.
Kpy500.jpg|സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.
kpy_100news.jpg|സമാപനം
kpy_100news.jpg|സമാപനം
Girlsknpy.jpg|ശതാബ്ദി മന്ദിരം
Girls105.jpg|ശതാബ്ദി മന്ദിരം വൈദ്യുത ദീപപ്രഭയിൽ
Girls105.jpg|ശതാബ്ദി മന്ദിരം വൈദ്യുത ദീപപ്രഭയിൽ
kpynew1.jpg| ഉടൻ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ മാതൃക
kpynew1.jpg| ഉടൻ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ മാതൃക
kpynew2.jpg|ഉടൻ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ മാതൃക
kpynew2.jpg|ഉടൻ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ മാതൃക
Kpy3.png|മഹാത്മഗാന്ധി സ്മാരക മന്ദിരം
Kpy222.jpg| വി എസ് അച്യുതാനന്തൻ
Kpy222.jpg| വി എസ് അച്യുതാനന്തൻ
Kpy223.jpg| ശതാബ്ദി ആഘോഷം സദസ്
Kpy223.jpg| ശതാബ്ദി ആഘോഷം സദസ്
വരി 34: വരി 76:
Kpy225.jpg| ശതാബ്ദി ആഘോഷം  
Kpy225.jpg| ശതാബ്ദി ആഘോഷം  
Kpy265.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy265.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy264.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy270.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy271.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy272.jpg|ശതാബ്ദി ആഘോഷം വിളമ്പരം
Kpy233.jpg|ശതാബ്ദി ലോഗോ
Kpy226.jpg| ശതാബ്ദി ആഘോഷം
Kpy227.jpg| ശതാബ്ദി ആഘോഷം  
Kpy227.jpg| ശതാബ്ദി ആഘോഷം  
Kpy229.jpg|ശതാബ്ദി ആഘോഷം
Kpy229.jpg|ശതാബ്ദി ആഘോഷം
Kpy230.jpg|ശതാബ്ദി ആഘോഷം
Kpy230.jpg|ശതാബ്ദി ആഘോഷം
Kpy226.jpg| ശതാബ്ദി ആഘോഷം
Kpy231.jpg|ശതാബ്ദി ആഘോഷം
Kpy231.jpg|ശതാബ്ദി ആഘോഷം
Kpy245.jpg|ശതാബ്ദി ആഘോഷം  
Kpy245.jpg|ശതാബ്ദി ആഘോഷം  
വരി 52: വരി 89:
Kpy273.jpg|ശതാബ്ദി ആഘോഷം  
Kpy273.jpg|ശതാബ്ദി ആഘോഷം  
Kpy235.jpg|പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി എസ് അച്യുതാനന്തൻ
Kpy235.jpg|പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി എസ് അച്യുതാനന്തൻ
Kpy232.jpg|ശതാബ്ദി മന്തിരം സമർപ്പണം കോടിയേരി ബാലകൃഷ്ണൻ
Kpy282.jpg|ശതാബ്ദി ആഘോഷം
Kpy240.jpg|ശതാബ്ദി മന്തിരം സമർപ്പണം കോടിയേരി ബാലകൃഷ്ണൻ
Kpy284.jpg|ശതാബ്ദി ആഘോഷം
Kpy238.jpg|സ്കൂൾ കവാടം മാറിയ മുഖം
Kpy236.jpg|സ്കൂൾ ചിത്രംKpy280.jpg|ശതാബ്ദി മന്ദിരം നിർമ്മാണ ഘട്ടത്തിൽKpy282.jpg|ശതാബ്ദി ആഘോഷം Kpy284.jpg|ശതാബ്ദി ആഘോഷംKpy299.jpg|ശതാബ്ദി മന്ദിരം നിർമ്മാണ ഘട്ടത്തിൽ
</gallery>
</gallery>

17:50, 13 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

ശതാബ്ദി ആഘോഷം ക‍ൂട‍ുതൽചിത്രങ്ങൾ

ദേശിംഗനാടും ഓണാട്ടുകരയും ദേശാതിർത്തി പങ്കിടുന്ന കരുനാഗപ്പള്ളി. കർമ്മരഥ്യയിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും കുമാരനാശാനും കടന്നു വന്ന് ആവേശഭരിതമാക്കിയ മണ്ണ്. വേലുക്കുട്ടി അരയന്റെയും പന്നിശ്ശേരി നാന്നുപിള്ളടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും കർമ്മഭൂമി. ഇവർക്കിടയിൽ കർമ്മംകൊണ്ട് മഹാമേരുവായി വളർന്ന സി എസ് സുബ്രമണ്യൻ പോറ്റി. ആ യുഗപുരുഷൻ കാലത്തുനിന്ന് കാലത്തിലേക്ക് വളരാൻ 1916 ൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളായി ആരംഭിച്ച വിദ്യാലയം 100 സംവത്സരങ്ങൾ പിന്നിട്ട് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂളുമായി വളർന്നു.

സ്‍ക‍ൂൾ ശതാബ്‍ദിക്ക് മുമ്പ് സ്‍ക‍ൂൾ ശതാബ്‍ദിക്ക് ശേഷം

ശതാബ്ദി ആഘോഷം സ്വാഗത സംഘം രൂപീകരിച്ചു.

ശതാബ്ദി ആഘോഷിക്കുവാനുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനത്തെ നടൊന്നാകെ ഏറ്റെടുത്തു. സ്കൂളുമായി വിദ്യാദാനത്തിന്റെ ബന്ധമുള്ള തലമുറകൾ ഒരു വിളിക്കായി കാത്തുനിന്നതുപോലെ ശതാബ്ദിയാഘോഷ സംഘാടക സമിതി രൂപീകരണത്തിന്റെ ക്ഷണം കിട്ടിയും കിട്ടാതെയും 2014 നവംബർ 6ന്റെ സന്ധ്യയിൽബോയ്സ് സ്കൂളിന്റെ മുറ്റത്ത് ഒരുമിച്ചു ചേർന്നു. എത്തിചേർന്നവരെ എല്ലാം ചേർത്ത് ജനറൽ കമ്മിറ്റിയും, കെ സി വേണുഗോപാൽ എം പിയും സി ദിവാകരൻ എം എൽ എയും മുൻ മാനേജർമാരായ പി ഉണ്ണികൃഷ്ണ പിള്ളയും വി വി ശശീന്ദ്രനും മറ്റ് പതിനാല് പ്രമുഖ വ്യക്തികളും രക്ഷാധികാരികളായും പി ആർ വസന്തൻ ചെയർമാനുംസ്കൂൾ മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള ജനറൽ കൺവീനറും ജനപ്രതിനിധികൾ,രാഷ്ട്രീ-സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗപ്രമുഖർ,പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ,പൂർവ്വ അദ്ധ്യാപകർ,സ്കൂൾ പി ടി എകൾ, അധ്യാപകർ എല്ലാവരുമായി 275 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സർവ്വസമ്മിതിയോടെ രൂപീകരച്ചു.

ശതാബ്‍ദി,ഉദ്ഘാടനത്തിന് മുന്നേ ആഘോഷങ്ങളുടെ ശിലപാകി

ശതാബ്‍ദി ആഘോഷങ്ങൾ ഉദ്ഘോടനം ചെയ്യും മുന്നേ ശതാബ്ദി മന്ദിരത്തിന് ശിലപാകി.2014 നവംബർ 26ന് ബഹു. സി ദിവാകരൻഎം എൽ എ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന ശതാബ്‍ദി മന്ദിരത്തിന് ശിലപാകി. ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങൾക്കുപുറമേ പൗരപ്രമുഖർ, രക്ഷാകർത്താക്കൾ, മുൻ അദ്ധ്യാപകർ, പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥിനികൾ തുടങ്ങി വലിയ ജനാവലി സാന്നിഹിതരരായി.

ക‍ൂട‍ുതൽ ചിത്രങ്ങൾ

ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു.

2014 ഡിസംബർ 23 കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്റെയും ബോയിസ് ഹയർ സെക്കന്ററി സ്കൂളിന്റെയും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ശതാബ്ദി ലോഗോയുടെ പ്രകാശനം ശ്രീ സി ദിവാകരൻ എം എൽ എ നിർവ്വബിച്ചു. നഗരസഭ ചെയർമാൻ എച്ച് സലീം, മുൻ മാനേജർ അഡ്വ. വി വി ശശീന്ദ്രൻ, മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഭരണസമിതി പ്രസിഡന്റ് എ കെ രാധാകൃഷ്ണ പിള്ള, എം കെ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

ശതാബ്ദി ആഘോഷം പോസ്റ്റർ പ്രസിദ്ധീകരിച്ചു.

2015 ജനുവരി 24 കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്റെയും ബോയിസ് ഹയർ സെക്കന്ററി സ്കൂളിന്റെയും ശതാബ്ദി ആഘോഷം ഉദ്ഘാടന പരിപാടികളുടെ പോസ്റ്റർ ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി ആർ വസന്തൻ പ്രകാശനം ചെയ്തു.

ശതാബ്ദി, വിളമ്പര സന്ദേശവുമായി കൂട്ടയോട്ടം.

കരുനാഗപ്പള്ളിയിലെ അക്ഷര മുത്തശ്ശിയുടെ ശതാബ്ദി ആഘോഷങ്ങളുടെ വിളമ്പര സന്ദേശവുമായി ഠൗണിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികൾ കൂട്ടയോട്ടം നടത്തി. ലാലാജി ജംഗ്ഷനിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം കെ എസ് ആർ ടീ സി സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ,പോസ്റ്റാഫീസ് ജം., ഹൈസ്കൂൾ ജം., ഹോസ്പിറ്റൽ ജം., വഴി പുള്ളിമാൻ ജംഗ്ഷനിലെത്തി തിരികെ സ്കൂളിലെത്തി സമാപിച്ചു. അനൗൺസ്മെന്റു വാഹനവും ഗായക സഘവും അനുഗമിച്ചു. എൻസി സി, ജെ അർ സി, കരാട്ട, സ്പോർട്ട്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നാന്നൂറ്റമ്പതിൽ അധികം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ പരിപാടി ഫ്ലാഗോഫ് ചെയ്തു.

നാടിന് ഉത്സവം പകർന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കമായി.

കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സി.എസ്.സുബ്രഹ്മണ്യൻപോറ്റി സ്മാരക ഗേൾസ് ഹൈസ്‌കൂളിന്റെയും ശതാബ്ദി ആഘോഷം നാടിനെ ഉത്സവാന്തരീക്ഷത്തിലാക്കി. വൈകിട്ട് നാലുമണിയോടെ ലാലാജി ജങ്ഷനിൽനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും വിവിധ കലാരൂപങ്ങളുമെല്ലാം ഘോഷയാത്രയെ മികവുറ്റതാക്കി. സമകാലിക വിഷയങ്ങളെ ഓർമ്മപ്പെടുത്തുന്നതും മത സാഹോദര്യം വിളിച്ചോതുന്നതുമായ വിവിധ ഫ്‌ളോട്ടുകളും ഘോഷയാത്രയിൽ അണിനിരന്നു. ശതാബ്ദി ആഘോഷ സമ്മേളനവേദിയിലെത്തിയ എൻ.സി.സി. കേഡറ്റുകളിൽനിന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും സല്യൂട്ട് സ്വീകരിച്ചു. തുടർന്നുനടന്ന സമ്മേളനത്തിൽ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് പതിനൊന്ന് മൺചിരാതുകൾ തെളിച്ച് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ദിവാകരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ, കെ.സി.വേണുഗോപാൽ എം.പി., കെ.എൻ.ബാലഗോപാൽ എം.പി., ഡോ. ജോർജ് ഓണക്കൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹൻ, സിനിമാതാരം വിനു മോഹൻ, നഗരസഭാ ചെയർമാൻ എച്ച്.സലിം, സ്‌കൂൾ മുൻ മാനേജർ അഡ്വ. വി.വി.ശശീന്ദ്രൻ, ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്.ഇന്ദിരാമ്മ, കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകല, ഡി.ഇ.ഒ. കെ.ഐ.ലാൽ, കരുനാഗപ്പള്ളി എ.ഇ.ഒ. എ.ടി.ഷാജി, കെ.സി.രാജൻ, കെ.രാജഗോപാൽ, ആർ.രാമചന്ദ്രൻ, എ.സോമരാജൻ, അഡ്വ. കെ.പി.മുഹമ്മദ്, അഡ്വ. കെ.കെ.രാധാകൃഷ്ണൻ, പി.രാമഭദ്രൻ, എം.കെ.ഭാസ്‌കരൻ, ഇ.കാസിം, എം.എസ്.ഷൗക്കത്ത്, അനിൽ വാഴപ്പള്ളി, എം.മൈതീൻകുഞ്ഞ്, ഫാ. തോമസ് ജോൺ, സീബാ രാധാകൃഷ്ണൻ, ലക്ഷ്മി മോഹൻ, മോഹനവർമ്മ, സി.വിജയൻ പിള്ള, എ.അലി, പുണ്യാ സന്തോഷ് എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ പി.ആർ.വസന്തൻ സ്വാഗതവും ജനറൽ കൺവീനർ പ്രൊഫ. ആർ.ചന്ദ്രശേഖരൻ പിള്ള നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി വി.കെ.എസ്സിന്റെ നേതൃത്വത്തിൽ ന‍ൂറ്റിയൊന്ന് ക‍ുട്ടികൾ പങ്കെടുത്ത സംഘഗാനം നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി..

കരുനാഗപ്പള്ളി ഗേൾസ് സ്കൂൾ മികവിന്റെ നിറവിൽ

രണ്ടു വർഷത്തോളം നീണ്ട ആഘോഷ പരിപാടികളുടെ ഭാഗമായി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നത്. 2015 ഫെബ്രുവരി 3ന് വി എസ് അച്ചുതാനന്ദൻ, വി എം സുധീരൻ, ജോർജ് ഓണക്കൂർ എന്നിവർ ചേർന്നാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിച്ചത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റെപ്പും, ഗേൾസ് ഹൈസ്കൂളിൽ ആലിലയും, ബോയ്സ് ഹൈസ്കൂളിൽ ആലിസ് എന്ന പേരിലും നടപ്പാക്കിയ അക്കാദമിക് പദ്ധതികൾക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിന്റെ ഫലമായി പരീക്ഷകളിൽ മികച്ച വിജയശതമാനം നേടാനായി. അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിൽ വൻ മുന്നേറ്റം നടത്താനും സ്കൂളിനായി. 31000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിട സമുച്ചയം പൂർത്തീകരിച്ചു. ഇതുവഴി 50 പുതിയ ക്ളാസ് മുറികൾ സ്ഥാപിച്ചു. ഹയർ സെക്കൻഡറി കെട്ടിടം നവീകരിച്ചു. സ്ത്രീ സൌഹൃദ ടോയ്ലറ്റ്, ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക കഫേറിയ, ഗേൾസ് ഹൈസ്കൂളിൽ നടപ്പിലാക്കിയ ആധുനിക ശബ്ദ സംവിധാനം, ശലഭപാർക്ക്, സ്കൂൾ ക്യാമ്പസിന്റെ സൌന്ദര്യവൽക്കരണം. തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്ര വികാരത്തെ പ്രതിഫലിപ്പിക്കുന്ന 30 അടി ഉയരമുള്ള ശിൽപ്പവും സ്കൂളിൽ ഒരുങ്ങി കഴിഞ്ഞു. വിദ്യാർഥികൾ നടത്തിയ വേറിട്ട പ്രവർത്തനങ്ങളും ശ്രദ്ധേയമായി. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചുനൽകിയതും ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളും വേറിട്ട് നിൽക്കുന്നു. സ്കൂൾ മട്ടുപ്പാവിൽ നടത്തിയ പച്ചക്കറി കൃഷിയിലൂടെ മികച്ച വിളവെടുപ്പ് നടത്താനും കുട്ടികൾക്കായി. സ്കൂളിൽ 41ക്ലാസ്സ് മുറികൾ‍ ഹൈടെക് ആക്കി. മെച്ചപ്പെട്ട കളിസ്ഥലവും ആധുനിക അടുക്കളയും ഡൈനിങ് ഹാളും പൂർത്തിയാക്കാൻ ലക്ഷ്യമിടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ അതുല്യ പ്രതീകമായ കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് സ്കൂളുകളുടെ ശതാബ്ദി ആഘോഷത്തിന് സമാപനം. 14ന് വൈകിട്ട് 4.30ന് ചേർന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശതാബ്ദി ആഘോഷ സമാപനസമ്മേളനവും ശതാബ്ദി മന്ദിരവും ഉദ്ഘാടനം ചെയ്യ്തു.

കരുനാഗപ്പള്ളി ബോയ്‌സ്, ഗേൾസ് സ്‌കൂളുകളുടെ ശതാബ്ദിസ്മാരക മന്ദിരസമർപ്പണം

ഗേൾസ് ഹൈസ്‌കൂൾ ശതാബ്ദി സ്മാരക മന്ദിരസമർപ്പണം ഞായറാഴ്ച നടക്കും. വൈകിട്ട് 3.30ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. 13000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായി 18 ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് കെട്ടിടം. രണ്ട് വിദ്യാർഥിസൗഹൃദ ടോയ്‌ലറ്റ് ബ്ലോക്കുകളും ഇതിലുണ്ട്. കുടിവെള്ള ശുദ്ധീകരണ സംവിധാനവും ഖര ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും ടൈൽസ് പാകിയ നടപ്പാതകളും പുൽത്തകിടിയുമെല്ലാം ശതാബ്ദി ആഘോഷ പദ്ധതികളുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായി. ചടങ്ങിൽ പുതിയ കമ്പ്യൂട്ടർ ലാബ് കെ.സി.വേണുഗോപാൽ എം.പി. വിദ്യാർഥികൾക്കായി തുറന്നു നൽകുി. 5500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മൂന്നാം നിലയുടെ നിർമ്മാണോദ്ഘാടനം ഡോ. ടി.എൻ.സീമ എം.പി. നിർവഹിച്ചു. 2000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന സെമിനാർ ഹാളിന്റെ നിർമ്മാണോദ്ഘാടനം സി.ദിവാകരൻ എം.എൽ.എ.യും നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ വിശാലമായ ഭക്ഷണശാല, ആധുനിക അടുക്കള, ആർട്‌സ് ആൻഡ് ക്രാഫ്റ്റ് സെന്റർ, ആധുനിക ലൈബ്രറി, ഡിജിറ്റൽ ക്ലാസ് റൂം, കിഡ്‌സ് പാർക്ക്, ആധുനിക ലബോറട്ടറികൾ, പ്ലാനറ്റോറിയം, വാന നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ലക്ഷ്യമിടുന്നുണ്ട്. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി ഗേൾസ് ഹൈസ്‌കൂളിൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും സ്‌കൂൾ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഉച്ചയ്ക്ക് 2.30 മുതൽ സ്‌കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത പോരാളിയായിരുന്നു സി എസ് സുബ്രഹ്മണ്യൻ പോറ്റി : മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആന്റ് സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അയിത്തവും തൊട്ടുകൂടായ്മയും ഉൾപ്പടെയുള്ള സാമൂഹ്യ തിന്മകൾ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുമ്പ് നാനാജാതി മതസ്ഥർക്ക് ഒന്നിച്ചിരുന്ന് പഠിക്കാൻ ഒരു വിദ്യാലയം തുടങ്ങാൻ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്.സാമൂഹ്യ തിന്മകൾക്കെതിരെ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മണ്യൻ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്പം പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ രാമചന്ദ്രൻ എം എൽ എ അറിയിച്ചു<

br />

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‌ ജനകീയ ഇടപെടൽ ശക്‌തമാക്കണം: മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു സർക്കാരിന്റെ നിലപാടുകൾക്കൊപ്പം ജനകീയ ഇടപെടലുകളും ശക്‌തമാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി ആൻഡ്‌ സി.എസ്‌. സുബ്രഹ്‌മണ്യൻ പോറ്റി സ്‌മാരക ഗേൾസ്‌ ഹൈസ്‌കൂളിലെ ശതാബ്‌ദി ആഘോഷ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാലയങ്ങളുടെ അഭിവൃദ്ധിക്കു സർക്കാർ മുടക്കുന്ന ധനസഹായം മാത്രം പര്യാപ്‌തമാവില്ല. പൊതുസമൂഹത്തിനു വലിയ പങ്ക്‌ ഇക്കാര്യത്തിൽ വഹിക്കാനാകും. എന്റെ സ്‌കൂൾ എന്ന വികാരം മനസിലുള്ള മുഴുവൻ പൂർവ വിദ്യാർഥികളുടേയും സഹകരണം ഇതിനായി തേടണം. അധ്യാപകരക്ഷകർതൃസമിതികൾ, നല്ല മനസുള്ള നാട്ടുകാർ എന്നിവരെയെല്ലാം രംഗത്തിറക്കാൻ കഴിയണം. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരുടെ സഹായം കൂടിയാകുമ്പോൾ പൊതുവിദ്യാലയങ്ങളുടെ ശോചനീയാവസ്‌ഥ പരിഹരിക്കാനാകും.
എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സാമ്പത്തിക സാഹചര്യത്തിൽ പിന്നിൽ നിൽക്കുന്ന മാനേജ്‌മെന്റുകളുമുണ്ട്‌. അത്തരം സ്‌കൂളുകളെയും സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി നാടിന്റെ സ്‌ഥാപനങ്ങൾ എന്ന നിലയിൽ സംരക്ഷിക്കണം.എയ്‌ഡഡ്‌ സ്‌കൂളുകളുടെ അഭിവൃദ്ധിക്കായി നാട്ടുകാർ ചെലവിടുന്ന സംഖ്യക്കൊപ്പം തുല്യമായ ധനസഹായം സർക്കാർനൽകും. ഒരു കോടി രൂപവരെ ഇത്തരത്തിൽ സർക്കാരിൽ നിന്നു ലഭ്യമാകും. വിദ്യാലയങ്ങളുടെ പശ്‌ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാഡമിക്‌ നിലവാരവും ഉയർത്തുക എന്നതാണു സർക്കാർ ലക്ഷ്യം. കച്ചവട താൽപര്യമുള്ള ചിലർ വിദ്യാഭ്യാസ മേഖലയിലേക്ക്‌ കടന്നുവന്നതോടു കൂടിയാണ്‌ പൊതുവിദ്യാഭ്യാസം പ്രതിസന്ധികളെ നേരിട്ടത്‌. ഇതിനെ മറികടക്കുന്നതിനാണ്‌ പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ഒരു ദൗത്യമായി സർക്കാർ ഏറ്റെടുക്കുന്നത്‌. ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കൃത്യമായി ഊന്നൽ നൽകാൻ കഴിയണം. കുട്ടികളുടെ കാര്യത്തൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്‌ അധ്യാപകരാണ്‌. സാധാരണ അന്തരീക്ഷത്തിൽ നിന്നു വ്യത്യസ്‌തമായി എന്തെങ്കിലും കുട്ടികളിൽ ഉണ്ടായാൽ അതു കണ്ടെത്താൻ അധ്യാപകർക്ക്‌ കഴിയണം. പലതരത്തിൽ കുട്ടികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളുണ്ട്‌. ഇക്കാര്യത്തിൽ അധ്യാപകർക്കു നല്ല കരുതൽ ഉണ്ടാവണം. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്ക്‌ കഴിയണം. സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗവും മയക്കുമരുന്നടക്കമുള്ള റാക്കറ്റുകളും കുട്ടികളെ കേന്ദ്രീകരിക്കുന്നുവെന്ന വസ്‌തുത ഗൗരവത്തോടെ കാണണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
ശതാബ്‌ദി സ്‌മാരക മന്ദിരത്തിന്റെ ഉദ്‌ഘാടനവും ജീവതാളം ശിൽപം പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്‌കൂളിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ ആസ്‌തി വികസന ഫണ്ടിൽ നിന്ന്‌ 50 ലക്ഷം രൂപ അനുവദിക്കുമെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, കെ. സോമപ്രസാദ്‌, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻപിള്ള, നഗരസഭ ചെയർപേഴ്‌സൺ എം. ശോഭന, പി.ആർ. വസന്തൻ, കെ.സി. രാജൻ, ഇ. കാസിം, പ്രഫ. ആർ. ചന്ദ്രശേഖരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.