Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 24: |
വരി 24: |
| {| class="wikitable" | | {| class="wikitable" |
| |- | | |- |
| | [[ചിത്രം:20019vadanam180.jpg|200px|]] || [[ചിത്രം:20019vadanam181.jpg|200px|]] || [[ചിത്രം:20019vadanam182.jpg|200px|]] | | | [[ചിത്രം:20019vadanam180.jpg|200px|]] || [[ചിത്രം:20019vadanam159.jpg|200px|]] || [[ചിത്രം:20019vadanam179.jpg|200px|]] |
| |- | | |- |
| |} | | |} |
വരി 35: |
വരി 35: |
| {| class="wikitable" | | {| class="wikitable" |
| |- | | |- |
| | [[ചിത്രം:20019vadanam180.jpg|200px|]] || [[ചിത്രം:20019vadanam181.jpg|200px|]] || [[ചിത്രം:20019vadanam182.jpg|200px|]] || [[ചിത്രം:20019vadanam182.jpg|200px|]] | | | [[ചിത്രം:20019vadanam127.jpg|200px|]] || [[ചിത്രം:20019ind7.jpg|200px|]] || [[ചിത്രം:20170605_110043.resized.jpg|200px|]] || [[ചിത്രം:20019vadanam130.jpg|200px|]] |
| |- | | |- |
| |- | | |- |
വരി 47: |
വരി 47: |
| {| class="wikitable" | | {| class="wikitable" |
| |- | | |- |
| | [[ചിത്രം:20019vadanam180.jpg|200px|]] || [[ചിത്രം:20019vadanam181.jpg|200px|]] || [[ചിത്രം:20019vadanam182.jpg|200px|]] | | | [[ചിത്രം:20019ind4.jpg|200px|]] || [[ചിത്രം:20019club.jpg|200px|]] || [[ചിത്രം:20019vadanam134.jpg|200px|]] |
| |- | | |- |
| |} | | |} |
വരി 57: |
വരി 57: |
| {| class="wikitable" | | {| class="wikitable" |
| |- | | |- |
| | [[ചിത്രം:20019vadanam180.jpg|200px|]] || [[ചിത്രം:20019vadanam181.jpg|200px|]] || [[ചിത്രം:20019vadanam182.jpg|200px|]] | | | [[ചിത്രം:20019vadanam165.jpg|200px|]] || [[ചിത്രം:20019vadanam125.jpg|200px|]] || [[ചിത്രം:20019vadanam166.jpg|200px|]] |
| |- | | |- |
| |} | | |} |
വരി 68: |
വരി 68: |
| {| class="wikitable" | | {| class="wikitable" |
| |- | | |- |
| | [[ചിത്രം:20019vadanam180.jpg|200px|]] || [[ചിത്രം:20019vadanam181.jpg|200px|]] || [[ചിത്രം:20019vadanam182.jpg|200px|]] || [[ചിത്രം:20019vadanam182.jpg|200px|]] | | | [[ചിത്രം:20019ind1.jpg|200px|]] || [[ചിത്രം:20019vadanam156.jpg|200px|]] || [[ചിത്രം:20019ind3.jpg|200px|]] || [[ചിത്രം:20019ind5.jpg|200px|]] |
| |- | | |- |
| |- | | |- |
08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ പത്രം
കേരളീയ തനിമ വിളിച്ചോതുന്ന നെൽവയലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വാടാനാംകുറുശ്ശി എന്ന ഗ്രാമത്തിലെ ഈ വിദ്യാലയം സമീപത്തുള്ള ഓങ്ങല്ലൂർ, കാരക്കാട് , പാറപ്പുറം, തുടങ്ങിയ സമീപ ഗ്രാമവാസികളുടേയും പ്രതീക്ഷയാണ്.
2018 SSLC
2018 SSLC പരീക്ഷയിൽ 87 ശതമാനം വിജയമാണ് സ്കൂളിന് ലഭിച്ചത്.7 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടുവാൻ കഴിഞ്ഞപ്പോൾ 5 പേർക്ക് ഒൻപതു വിഷയങ്ങളിൽ A+ ലഭിച്ചു. ഓരോ വിഷയങ്ങളിലും മൊത്തം ഗ്രേഡുകളുടെ എണ്ണത്തിൽ വൻ നേട്ടം കൈവരിക്കുവാൻ ഈ വർഷം കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. ജൂൺ മാസം മുതൽ നടത്തപ്പെട്ട പരിശീലന പരിപാടികൾ ശരാശരി നിലവാരക്കാരുടെ ഗ്രേഡുകൾ ഉയർത്തുന്നതിന് വഴിവെച്ചു. സ്കൂൾ എച്ച്.എം റേയും,വിജയശ്രീ കോ-ഓർഡിനേറ്ററായിരുന്ന ഷൈജ ടീച്ചറുടെയും നേതൃത്വത്തിൽ സ്കൂൾ അധ്യാപകരെല്ലാം ഒറ്റക്കെട്ടായി എസ്.എസ്.എൽ.സി. യിൽ ഉന്നതവിജയം കൈവരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ചു.
പ്രവേശനോത്സവം
2018-19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 ന് പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പുതുതായി സ്കൂളിൽ എത്തിയ കുരുന്നുകൾക്ക് മധുരം നൽകി അധ്യാപകർ വരവേറ്റു. ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന പൊതുസമ്മേളനത്തിൽ 2018ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ പാരിതോഷികങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ലത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവത്തിൽ പി.ടി.എ പ്രസിഡന്റ് പി.വിജയൻ ഉദ്ഘാടന സന്ദേശം നൽകി. എസ്.എം.സി.ചെയർമാൻ ശ്രീ.ബാലൻ ആശംസ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
ലോക പരിസ്ഥിതി ദിനം 2018
ലോക പരിസ്ഥിതി ദിനം 2018 ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ 5 ) വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ തല ദിനാചരണം ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വിജയൻ അധ്യക്ഷനായിരുന്നു. എസ്. എം. സി ചെയർമാൻ ശ്രീ. ബാലൻ ,സ്കൂൾ പ്രധാനാധ്യാപിക ലത.വി, ഓങ്ങല്ലൂർ കൃഷി ഓഫിസർ തുടങ്ങിയവർ സംബന്ധിച്ചു. വൃക്ഷത്തൈ വിതരണം ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. "പരിസ്ഥിതി സംരക്ഷണം വെല്ലുവിളികൾ " എന്ന വിഷയത്തിൽ സെമിനാർ നടത്തപ്പെട്ടു. കൃഷി ഓഫീസർ നേതൃത്വം നൽകി. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
സ്കൂൾ തല ക്ലബ്ബ് ഉദ്ഘാടനം
2018-19 അക്കാദമിക വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ പ്രശസ്ത സോപാന സംഗീതജ്ഞൻ ഉദ്ഘാടനം ചെയ്തു.തന്റെ കലാവാസനകൾ കുട്ടികൾക്ക് മുൻപിൽ തന്മയത്തത്തോടെ അവതരിപ്പിച്ച് ശ്രദ്ധേയനായി എന്നത് പറയാതെ വയ്യ.. "വിദ്യാഭ്യാസ ശാക്തീകരണം ക്ലബ്ബ് പ്രവർത്തനത്തിലൂടെ" എന്ന വിഷയത്തിലധിഷ്ഠിതമായി നടത്തപ്പെട്ട സെമിനാർ ഏവരുടേയും ശ്രദ്ധയാകർഷിച്ചു.
യുദ്ധവിരുദ്ധ റാലി
-ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കുകയും, തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. "ലോകസമാധാനം മാനവിക പുരോഗതിക്ക് " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സ്വാതന്ത്യദിനാഘോഷം
പേമാരിയുടെ നിഴലിൽ നടത്തപ്പെട്ട ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം ഏറെ വെല്ലുവിളികൾ നൽകിയെങ്കിലും സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പൾ, എച്ച്.എം, എസ്.എം.സി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.ദേശഭക്തിഗാനാലാപനത്തോടെ തുടങ്ങിയ പരിപാടി യിൽ പി.ടി.എ പ്രസിഡന്റ് പതാക ഉയർത്തി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പാർവ്വതി ടീച്ചർ സന്ദേശം നൽകി. എൻ.സി.സി, ജെ.ആർ.സി കുട്ടികൾ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി.
|