"എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| known_for  =  
| known_for  =  
}}
}}
സുഭാഷ് ചന്ദ്രബോസിന്റെ ക‌ൂടെ ഐഎൻഎ യിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു ഐ.എൻ.എ. നാരായണമേനോൻ. സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രധാനമായ പങ്ക് നിർവഹിച്ചിട്ടും അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ ഇടം പിടിക്കാതെ പോയി. അദ്ദേഹം മുൻകൈ എടുത്ത് കടുങ്ങപുരത്ത് സ്ഥാപിച്ചതാണ് ഇന്ന് പുഴക്കാട്ടിരിയിൽ അദ്ദേഹത്തിന്റെ ഓർമയിൽ പ്രവർത്തിക്കുന്ന മഹാത്മാ വായനശാല.
സുഭാഷ് ചന്ദ്രബോസിന്റെ ക‌ൂടെ ഐഎൻഎ യിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു ഐ.എൻ.എ. നാരായണമേനോൻ എന്ന നാണുമേനോൻ (MP Naryanamenon alis Nanumenon). സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രധാനമായ പങ്ക് നിർവഹിച്ചിട്ടും അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ ഇടം പിടിക്കാതെ പോയി. അദ്ദേഹം മുൻകൈ എടുത്ത് കടുങ്ങപുരത്ത് സ്ഥാപിച്ചതാണ് ഇന്ന് പുഴക്കാട്ടിരിയിൽ അദ്ദേഹത്തിന്റെ ഓർമയിൽ പ്രവർത്തിക്കുന്ന മഹാത്മാ വായനശാല.
== ജനനം ==
== ജനനം ==
നാണുമേനോൻ എന്ന പേരിലറിയപ്പെട്ട എം പി നാരായണ മേനോൻ മുതൽപുരേടത്ത് പടിഞ്ഞാക്കരയിൽ തന്നെ 1921 ജനുവരിയിൽ ജനിച്ചു. നാണു മേനോന്റെ അച്ഛൻ നാരായണൻ നായർ, അമ്മ ശിന്നക്കുട്ടി എന്ന മീനാക്ഷി അമ്മ. നാലു മക്കളിൽ ഇളയ ആളായിരുന്നു നാണുമേനോൻ. ശിന്നമേനോൻ എന്ന ദാമോദര മേനോൻ, രാമക‍ഷ്‌മേനോ എന്നിവർ ജ്യേഷ്ഠ സഹോദരൻമാർ. നന്നു എന്ന കുഞ്ഞിലക്ഷ്‍മി  ഏക സഹോദരി.
നാണുമേനോൻ എന്ന പേരിലറിയപ്പെട്ട എം പി നാരായണ മേനോൻ മുതൽപുരേടത്ത് പടിഞ്ഞാക്കരയിൽ തന്നെ 1921 ജനുവരിയിൽ ജനിച്ചു. നാണു മേനോന്റെ അച്ഛൻ നാരായണൻ നായർ, അമ്മ ശിന്നക്കുട്ടി എന്ന മീനാക്ഷി അമ്മ. നാലു മക്കളിൽ ഇളയ ആളായിരുന്നു നാണുമേനോൻ. ശിന്നമേനോൻ എന്ന ദാമോദര മേനോൻ, രാമക‍ഷ്‌ണമേനോൻ എന്നിവർ ജ്യേഷ്ഠ സഹോദരൻമാർ. നന്നു എന്ന കുഞ്ഞിലക്ഷ്‍മി  ഏക സഹോദരി.


== വിദ്യാഭ്യാസം ==
== വിദ്യാഭ്യാസം ==
വരി 27: വരി 27:


== സംഭാവനകൾ ==
== സംഭാവനകൾ ==
നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. സാംസ്‍കാരിക രംഗത്ത് കുറഞ്ഞ ജീവിത കാലത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് കുടുങ്ങപുരത്ത് പ്രവർത്തിച്ചിരുന്ന ''മഹാത്മാ' വായനശാലയുടെ ആരംഭം.
നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. സാംസ്‍കാരിക രംഗത്ത് കുറഞ്ഞ ജീവിത കാലത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് കുടുങ്ങപുരത്ത് പ്രവർത്തിച്ചിരുന്ന ''മഹാത്മാ' വായനശാലയുടെ ആരംഭം.  1955-56 കാലത്താണ് മഹാത്മാ വായനശാലയുടെ പ്രവർത്തനം നിലക്കുകയും അത് ഐഎൻഎ സമര നായകൻ ശ്രീ.എം പി നാരായണ മേനോൻ എന്ന നാണുമേനോന്റെ സ്‍മാരകമായി പുഴക്കാട്ടിരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‍ത‍ു.

14:55, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഐ.എൻ.എ. നാരായണൻ
ഐ എൻ എ രക്ഷതസാക്ഷി നാണുമേനോൻ എന്ന നാരായണ മേനോൻ
ജനനം1921 ജനുവരി
കടുങ്ങപുരം
മരണം1945
ഇംഫാൽ
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപകൻ, സ്വാതന്ത്ര്യ സമര സേനാനി

സുഭാഷ് ചന്ദ്രബോസിന്റെ ക‌ൂടെ ഐഎൻഎ യിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു ഐ.എൻ.എ. നാരായണമേനോൻ എന്ന നാണുമേനോൻ (MP Naryanamenon alis Nanumenon). സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രധാനമായ പങ്ക് നിർവഹിച്ചിട്ടും അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ ഇടം പിടിക്കാതെ പോയി. അദ്ദേഹം മുൻകൈ എടുത്ത് കടുങ്ങപുരത്ത് സ്ഥാപിച്ചതാണ് ഇന്ന് പുഴക്കാട്ടിരിയിൽ അദ്ദേഹത്തിന്റെ ഓർമയിൽ പ്രവർത്തിക്കുന്ന മഹാത്മാ വായനശാല.

ജനനം

നാണുമേനോൻ എന്ന പേരിലറിയപ്പെട്ട എം പി നാരായണ മേനോൻ മുതൽപുരേടത്ത് പടിഞ്ഞാക്കരയിൽ തന്നെ 1921 ജനുവരിയിൽ ജനിച്ചു. നാണു മേനോന്റെ അച്ഛൻ നാരായണൻ നായർ, അമ്മ ശിന്നക്കുട്ടി എന്ന മീനാക്ഷി അമ്മ. നാലു മക്കളിൽ ഇളയ ആളായിരുന്നു നാണുമേനോൻ. ശിന്നമേനോൻ എന്ന ദാമോദര മേനോൻ, രാമക‍ഷ്‌ണമേനോൻ എന്നിവർ ജ്യേഷ്ഠ സഹോദരൻമാർ. നന്നു എന്ന കുഞ്ഞിലക്ഷ്‍മി ഏക സഹോദരി.

വിദ്യാഭ്യാസം

ഇന്ന് കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്‌ക‌ൂളായി ഉയർത്തപ്പെട്ട സ്കൂളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പെരിന്തൽമണ്ണ ഗവൺമെന്റ് ഹൈസ്‍കൂളിൽ നിന്നും 10-ാം ക്ലാസ് പഠനം പൂർത്തിയാക്കി. അധ്യാപകനായി ജോലി ചെയ്‍ത‌ു.

ജോലി

നാട്ടിൽ അധ്യാപകനായി ജോലി ചെയ്‍തതിന് ശേഷം, മലേഷ്യയിൽ ജോലി ചെയ്‍തിരുന്ന ജ്യേഷ്ഠ സഹോദരൻ ദാമോദര മേനോന്റെ നിർദേശ പ്രകാരം മലേഷ്യയിൽ ജോലി തേടിപ്പോയി. സുഭാഷ് ചന്ദ്രബോസ് മലേഷ്യയിലെയും സിംഗപൂരിലെയും ഇന്ത്യക്കാരെ സംഘടിപ്പിച്ച് ഐഎൻഎ യുടെ പ്രവർത്തനം സജീവമാക്കിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഐഎൻഎ യിൽ ചേർന്ന് പ്രവർത്തിക്കാൻ ത‌ുടങ്ങി.

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ

സുഭാഷ് ചന്ദ്രബോസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. അദ്ദേഹം നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായി ചേരുകുയും ഇന്ത്യുടെ മോചനത്തിന് വേണ്ടിയുള്ള ഗറില്ലായുദ്ധത്തിൽ പങ്കാളിയായി. സുഭാഷ്ചന്ദ്രബോസിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളും ദുരൂഹമാണ്. 1945 ന്റെ ത‌ുടക്കത്തിലാണെന്നും അതല്ല രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങുന്നതിന് തൊട്ട് മുമ്പാണെന്നുമാണ് അഭ്യൂഹം. ബ്രിട്ടീഷ്‌കാർക്കെതിരെയുള്ള ഗറില്ലാ യുദ്ധത്തിൽ ഇംഫാലിൽ വെച്ചാണ് അദ്ദേഹം രക്തസാക്ഷിയായത്.

സംഭാവനകൾ

നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. സാംസ്‍കാരിക രംഗത്ത് കുറഞ്ഞ ജീവിത കാലത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് കുടുങ്ങപുരത്ത് പ്രവർത്തിച്ചിരുന്ന മഹാത്മാ' വായനശാലയുടെ ആരംഭം. 1955-56 കാലത്താണ് മഹാത്മാ വായനശാലയുടെ പ്രവർത്തനം നിലക്കുകയും അത് ഐഎൻഎ സമര നായകൻ ശ്രീ.എം പി നാരായണ മേനോൻ എന്ന നാണുമേനോന്റെ സ്‍മാരകമായി പുഴക്കാട്ടിരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‍ത‍ു.