"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/ഗ്രന്ഥശാല എന്ന താൾ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
22:19, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഞങ്ങളുടെ ഗ്രന്ഥശാല
5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മധുസൂദനൻ മാഷാണ് ലൈബ്രേറിയൻ. വിദ്യാരംഗം കലാസാഹിത്യവേദിയുമായി ചേർന്നാണ് അതിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. സ്വന്തമായി ലൈബ്രറി മുറിയില്ലാത്തത് ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും തടസ്സം ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ വർഷം അതിനെ മറികടക്കാനുള്ള ചില പരിപാടികൾ ആസൂത്രണം ചെയ്തു വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. .
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
കൂട്ടുകൂടാം പുസ്തകച്ചങ്ങാതിമാർക്കൊപ്പം
ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 അധ്യയന വർഷത്തിലെ വായനാ വാരം പ്രവർത്തനങ്ങൾക്ക് ഗംഭീരമായ തുടക്കം...ജൂൺ 19 ചൊവ്വാഴ്ച സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ വായനാവാരം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തിൽ വായന എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ടീച്ചർ കുട്ടികളെ ബോധ്യപ്പെടുത്തി. സ്കൂൾ ലൈബ്രറി ചുമതലയുള്ള മധു മാഷ് വായനാ വാരം പ്രവർത്തന രേഖ അവതരിപ്പിച്ചു. കവിയും പത്താംതരം വിദ്യാർത്ഥിനിയുമായ നജ് വ അവതരിപ്പിച്ച സച്ചിദാനന്ദൻ കവിതകളുടെ ആസ്വാദനം ഏറെ ഹൃദ്യമായി .
ലൈബ്രറി കാർഡുമായി വരൂ ലൈബ്രറിയിലേക്ക്
കേവലം ഒരാഴ്ചയിൽ മാത്രമൊതുങ്ങാതെ ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇക്കുറി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും ഈ വർഷം ചുരുങ്ങിയത് നൂറു പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്ന് തീരുമാനമെടുത്തു. നാട്ടിലുള്ള ലൈബ്രറികളിൽ പോയി പുസ്തകമെടുത്തു വായിക്കാൻ പല കുട്ടികൾക്കും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സ്കൂൾലൈബ്രറി ശാക്തീകരണത്തിലൂടെ മാത്രമേ ഇത് നടപ്പിലാക്കാനാവൂ .. ഇതിനായി എല്ലാ കുട്ടികൾക്കും ഫോട്ടോ പതിച്ച ലൈബ്രറി കാർഡ് നൽകാൻ തീരുമാനിച്ചു. കാർഡിന്റെ വിതരണോദ്ഘാടനവും വായനാദിന അസംബ്ലിയിൽ നടന്നു.8, 9, 10 ക്ലാസ്സ് പ്രതിനിധികൾക്ക് ഹെഡ്മിസ്ട്രസ്സിൽ നിന്ന് കാർഡ് ഏറ്റുവാങ്ങി.
വായിച്ച പുസ്തകങ്ങളുടെ പേര് ക്രമമായി രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാർഡ് രൂപകല്പന ചെയ്തത്. 8, 9, 10 ക്ലാസ്സുകാർക്ക് യഥാക്രമം നീല, റോസ്, മഞ്ഞ നിറങ്ങളിലുള്ള കാർഡ് നൽകിയത് പുസ്തക വിതരണത്തിന് ഏറെ സഹായകമായി മാറി.
വളരണം ഒരു വായനാ സംസ്ക്കാരം
കുട്ടികളിൽ വായനാ സംസ്കാരം വളർത്തുന്നതിനു വേണ്ടി എല്ലാ ക്ലാസ്സുകാർക്കും ഒരു ലൈബ്രറി പിരിയഡ് മാറ്റി വച്ചത് ഏറെ ഫലം ചെയ്യുന്നുണ്ട്. ലൈബ്രറിയിൽ പോയി പുസ്തകമെടുക്കുകയും ലൈബ്രറിയിലിരുന്ന് നിശ്ശബ്ദമായി വായിക്കുകയും ചെയ്യുന്ന രീതിയിൽ ഒരു വായനാ സംസ്കാരം കുട്ടികളിൽ വളർന്നു വരാൻ തുടങ്ങിയിട്ടുണ്ട് .. ഈ വർഷം അവസാനമാകുമ്പോഴേക്കും നല്ല വായനാ സംസ്ക്കാരമുള്ളവരായി ഞങ്ങളുടെ കുട്ടികൾ മാറുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
മുപ്പത് ദിവസം - മുപ്പത് കഥ
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ശ്രദ്ധേയമായ കഥകൾ കുട്ടികളിലേക്കെത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയിയാണ് "മുപ്പത് ദിവസം - മുപ്പത് കഥ". സ്കൂൾ റേഡിയോ -വിദ്യാ വാണി -യിലൂടെ എന്നും ഉച്ചയ്ക്ക് 1.30 മുതൽ രണ്ടു മണി വരെയുള്ള സമയത്താണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്. പാഠപുസ്തകങ്ങളിൽ പരിചയപ്പെട്ട എഴുത്തുകാരുടെ കൂടുതൽ രചനകൾ പരിചയപ്പെടുന്നതിനും വായനയിൽ താല്പര്യം വളർത്തുന്നതിനും ഈ പരിപാടി സഹായകമാവുന്നു.
ക്ലാസ്സ് വായനകൾ
സ്കൂൾ തല പ്രവർത്തനങ്ങൾക്കു പുറമേ ക്ലാസ്സ് തല പ്രവർത്തനങ്ങളും നടന്നു വരുന്നു. ക്ലാസ്സ് ലൈബ്രറികൾ സജീവമായി പ്രവർത്തിക്കുന്നു. കഥ -കവിത -പുസ്തകാസ്വാദനങ്ങൾ ദിവസവും നടക്കുന്നു. കുട്ടികൾ ലൈബ്രറി നോട്ടുകൾ തയ്യാറാക്കി വരുന്നു.