"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
agggag |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും നാടൻ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉൾകൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നൻമയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കഴിഞ്ഞ വർഷം വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ രചനകൾ കോർത്തിണക്കി പുറത്തിറക്കിയിരുന്ന ചങ്ങാതി കുട്ടികളുടെ മാസിക നേടിയവിജയമാണ് ഇ-വിദ്യാരംഗം തുടക്കം കുറിക്കാൻ കാരണം. വിദ്യാലയത്തിൽ നടത്തുന്ന രചന മത്സരങ്ങളിലെ മികച്ച സൃഷ്ടികളും ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള രചനകളും ഉൾപ്പെടുത്തിയാണ് ഇ-വിദ്യാരംഗംചങ്ങാതി ഒരുക്കുന്നത് .''' | == '''വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും നാടൻ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉൾകൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നൻമയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കഴിഞ്ഞ വർഷം വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ രചനകൾ കോർത്തിണക്കി പുറത്തിറക്കിയിരുന്ന ചങ്ങാതി കുട്ടികളുടെ മാസിക നേടിയവിജയമാണ് ഇ-വിദ്യാരംഗം തുടക്കം കുറിക്കാൻ കാരണം. വിദ്യാലയത്തിൽ നടത്തുന്ന രചന മത്സരങ്ങളിലെ മികച്ച സൃഷ്ടികളും ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള രചനകളും ഉൾപ്പെടുത്തിയാണ് ഇ-വിദ്യാരംഗംചങ്ങാതി ഒരുക്കുന്നത് .''' == | ||
| വരി 34: | വരി 34: | ||
'''5A''' | '''5A''' | ||
'''കണ്ണാടിപുഴയുടെ തീരങ്ങളിൽ''' | |||
തോരാത്തമഴകാരണം പുറത്തിറങ്ങാനായില്ല.വീടിന്റെ അടുത്തുള്ള കണ്ണാടിപുഴ ഒഴുകികൊണ്ടിരിക്കുകയാണ് എങ്ങോട്ടാണിവയെല്ലാം ഒഴുകുന്നത്....?ഒഴുകി ഒഴുകി പോയിട്ടും കണ്ണാടിപുഴയെന്താവറ്റാത്തത്. പുറത്തിറങ്ങാൻ പറ്റാത്തതിൽ വല്ലാത്തൊരസ്വസ്ഥത. വീട്ടിലിരുന്നാൽ അനിയത്തിയെ നോക്കണം.നോക്കാൻ മടിയായതുകാരണം ഉടുപ്പിട്ട് പുറത്തിറങ്ങി.വേഗം കണ്ണാടിപുഴയുടെ അടുത്തേക്ക് ഓടി.കളകളമൊഴുകി പാട്ടുപാടി പോകുന്ന കണ്ണാടിപുഴയിൽ ഞാൻ എന്റെഛായ നോക്കി.എന്തു ഭംഗി എന്നെകാണാനെന്നോ....ഒരു മാലാഖ കുഞ്ഞുപോലെ...നോക്കുന്നതിനിടയിൽ ഒരുകൊച്ചുമീൻ എന്റെ കാലിനടിയിൽ ഉമ്മവെച്ചു.ഞാനതിനെ കൈയ്യിലെടുക്കാൻ നോക്കി.പക്ഷെ അതെന്നെ കളിപ്പിച്ചുകൊണ്ടേയിരുന്നു.കുറച്ചുനേരം ഞാനവിടെ ചെലവഴിച്ചു. പിന്നീട് ഞാനപ്പുറത്തെ മോനുവിന്റെ വീട്ടിലേക്കോടി.മോനുവും ചിന്നുവും അവിടെ കളിക്കുകയായിരുന്നു.കളിക്കിടയിൽ അവർ തമ്മിൽ വഴക്കായി.എപ്പോഴും അങ്ങനെതന്നെയാണ്.കളിയിൽ തോറ്റാൽ മോനുവിന് വഴക്ക്തന്നെ....പുതിയ കളികളിക്കാ എന്നു ഞാൻ പറഞ്ഞപ്പോൾ രണ്ടുപേരും സമ്മതിച്ചു.കളിയിൽ ഞാൻ മോനുവിന് കടംവെച്ചു.മോനുവല്ലെ ആള് കളിക്കാനില്ലെന്ന് പറഞ്ഞ് അവൻ കണ്ണാടിപുഴയിലേക്ക് മീൻപിടിക്കാൻ ഓടി...ഞാനും ചിന്നുവും പിന്നാലെയും.പെട്ടന്ന് തന്നെ മോനുവിന് മീൻകിട്ടി.ചിന്നുപോയി പാട്ടകൊണ്ടുവന്നു.മീനിനെ പാട്ടയിലേക്കിട്ടു.ഞാനതിനെ കുറേനേരം നോക്കിയിരുന്നു..പെട്ടന്ന് ഞാനോർത്തു എന്റെ കാൽകീഴിൽ ചുംബിച്ചമീനാണെന്ന്.പക്ഷെ അതേപോലെയുള്ള അനേകം മീനുകളുണ്ട് ഈ പുഴയിൽ അതുകൊണ്ട് ഏതെന്ന് തിരിച്ചറിയാൻ പറ്റിയില്ല..നേരം ഇരുട്ടി. ഞാൻ വീട്ടിലേക്കോടി സൂര്യൻസങ്കടം വാർത്തുകൊണ്ട് വിടപറയുകയാണ്.പെട്ടന്ന് എനിക്കൊരു കാര്യം ഓർമവന്നു. സൂര്യന്റെ കാമുകിയാണ് താമരയെന്ന്.എങ്കിൽ എന്റെകൈവശമുള്ള പ്ലാസ്റ്റിക് താമരപൂവ് സൂര്യനെ കാണിച്ചാലോ? സൂര്യൻ അവളെ ഇഷ്ടത്തേടെ നോക്കുന്നതായി എനിക്ക് തോന്നി.അപ്പോഴാണ് അച്ഛൻ വരുന്നതുകണ്ടത്.ഞാൻ വേഗം താമരയുമെടുത്ത് വീട്ടിലേക്കോടി.സൂര്യൻ പെട്ടന്ന് വിടപറഞ്ഞു.എന്തുകൊണ്ടാവും തന്റെ കാമുകിയെ കണ്ടപ്പോൾ സൂര്യൻ ഏറെനേരം കൂടി ആകാശത്തു നിന്നത്..?എന്നെന്റെ മനസ്സിൽ ഉയർന്നുകൊണ്ടേയിരുന്നു.പ്രകൃതിയിലെ ഇഴയിലൊന്ന് പൊട്ടിയിട്ടുണ്ടെന്ന് ഞാൻ സംശയിച്ചു.ഇതോർത്തപ്പോൾ ശരവണൻമാഷ് ക്ലാസിൽ പാടിതന്ന ഒരു പാട്ടാണ്എന്റെ മനസിൽ ഓർമവന്നത്. | |||
"ആടിമുകിൽ മാല കുടിനീരു തിരിയുന്നു | |||
ആതിരകൾ കുളിരു തിരയുന്നു | |||
ആവണികളൊരു കുഞ്ഞു പൂവുതിരിയുന്നു | |||
ആറുകളൊഴുക്ക് തിരിയുന്നു" | |||
ഇപ്പോൾ കുളങ്ങളും കായലുകളും ജൈവസമ്പത്തും പ്രകൃതിയിൽ നിന്ന് മറയുന്നു.ഇപ്പോൾ ഫ്ലാറ്റുകൾ മാത്രം വർദ്ധിച്ചുവരുന്നു....... | |||
'''ദിൽറൂബ.സി | |||
6A''' | |||
'''പുഴക്കരയിൽ....''' | |||
കളകളമൊഴുകി | |||
കുശലം പറയുന്നപുഴയുടെതീരത്ത് | |||
പൂത്തുലഞ്ഞ് മനസിന് കുളിർമയേകുന്ന വാകമരം | |||
വാകമരത്തിന്റെ കൈയ്യിൽ ഒരു മഞ്ഞക്കിളി. | |||
അത് വാകപുക്കളോട് കിന്നാരം പറഞ്ഞു. | |||
അതിലൊരു പൂ എനിക്കൊരു ചുംബനം നൽകി നിലംപതിച്ചു | |||
അതെന്നോട് എന്തോ മന്ത്രിച്ചു. | |||
അത് ഭൂമിയെ | |||
സ്പർശിച്ചപ്പോൾ വാകമരം തന്റെ ദുഖങ്ങൾ എന്നോട് പങ്കുവെക്കുന്നതുപോലെ തോന്നി. | |||
ഇളംകാറ്റു വീശിയപ്പോൾ വാകപൂ...പതിയെ പുഴയിൽ പതിച്ചു. | |||
ആ പൂവിനേയും | |||
ഹൃദയത്തിലേറ്റി നിശബ്ദമായി പുഴയൊഴുകുന്നത് | |||
ഞാൻ നോക്കി നിന്നു. | |||
വാകമരവും........... | |||
'''നാജിദ.സി 6A''' | |||
[[Category:കഥകൾ]] | |||