"സ്മാരക മന്ദിരം തുടർന്നു വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(അക്ഷരത്തെറ്റ് തിരുത്തി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക | ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിൻറെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു 2012 മാർച്ച് 31 നാണ് വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു തിരിതെളിഞ്ഞത്. വൈവിധ്യമാർന്ന പരിപാടികളോടെ ഒരാണ്ടിലേറെ നീണ്ടു നിന്നു ആഘോഷം. അന്ന് ആസൂത്രണം ചെയ്യപ്പെട്ട സ്വപ്ന പദ്ധതിയാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്ന ശതാബ്ദി സ്മാരകം. ഇനിമുതൽ ഈ മന്ദിരം പൂത്തൃക്കയുടെ പഴമയും പാരമ്പര്യവും വിളിച്ചോതുന്ന കീർത്തിസ്തംഭം. ഒരു നൂറ്റാണ്ടിനപ്പുറം 1912 ൽ ക്രൈസ്തവ സഭയുടെ സഹായത്തോടെ പൗരപ്രമുഖർ അടിത്തറ പാകി വളർത്തിയെടുത്തതാണീ വിദ്യാലയെ. പുരവത്ത പൈലി, ചേറ്റിക്കുഴി വർക്കി വർക്കി, കാവുമോളേൽ പൗലോസാശാൻ, എൻ വി ചാക്കോ എം എൽസി, വി ജെ മാത്യു സാർ, എൻ വി ജോസഫ് എം എൽ എ ...അറിഞ്ഞാദരിക്കേണ്ട പൂർവ്വ സൂരികൾ. വിദ്യാലയ സ്ഥാപനത്തിനും വികസനത്തിനും പല കാലങ്ങളിൽ കൈകോർത്തവർ. സ്ക്കൂൾ ആരംഭിച്ചത് രാജഭരണകാലത്താണ്. പിന്നാടാണ് തിരുവിതാംകൂർ-കൊച്ചി സംയോജനം. തിരു-കൊച്ചി സംസ്ഥാന ഭരണകൂടവും തുടർന്ന് കേരള സംസ്ഥാന ജനപ്രതിനിധി സഭയും പൂത്തൃക്കയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ സമുചിതമായി സഹകരിച്ചു ,സഹായിച്ചു. അതിനു തെളിവാണീ വിദ്യാലയ വികസനത്തിന്റെ വിജയഗാഥ. 1966-67 കാലത്താണ് ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പടിയിറങ്ങിയത്. അന്നേ തുടങ്ങിയതും ഇന്നും തുടരുന്നതുമാണ് വിജയശതമാനത്തിലെ മികവ്. പലവട്ടം നൂറുമേനി. ഇന്നാണെങ്കിൽ എല്ലാ വിഷയങ്ങൽക്കും എ പ്ലസ് വിജയത്തിൽ സമീപ സ്ക്കൂളുകളെ പിന്നിലാക്കി മുന്നേറുന്നു പൂത്തൃക്ക വിദ്യാലയം. 2012 മാർച്ചിൽ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത് ബഹു.എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ കെ ബാബു, ആഘോഷ സമാപനത്തിനെത്തിയ മുഖ്യാതിഥി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ശ്രീ.പി കെ അബ്ദുറബ്ബ്. ഇപ്പോൾ ശതാബ്ദി മന്ദിര ഉദ്ഘാടനത്തിനെത്തിയത് ബഹു.കേരള നിയമസഭാ സ്പീക്കർ. അതെ, പൂത്തൃക്ക വിദ്യാലയം കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണെന്നതിന് ഈ സമുന്നത വ്യക്തികളുടെ സാന്നിദ്ധ്യം തന്നെയാണ് ഒന്നാംതരം തെളിവ്. കേരളം വളർന്നതിനൊപ്പം വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും പുതിയ സംവിധാനങ്ങൾ വന്നു. അദ്ധ്യാപക രക്ഷാകര്ത്തൃസമിതി, മാതൃ സംഗമം, വികസന സമിതി, ക്ഷേമ സമിതി, പൂർവ്വ വിദ്യാർത്ഥി സംഘടന, എന്നിങ്ങനെ എണ്ണമറ്റ പ്രയത്നങ്ങളിലൂടെ , സംരംഭങ്ങളിലൂടെ ഒപ്പം നിന്ന എത്രയെത്ര പ്രമുഖ വ്യക്തിത്വങ്ങൾ, ജനപ്രതിനിധികൾ, തദ്ദ്ശ സ്വയംഭരണ സ്ഥാപനങ്ങൾ............ നന്ദിയോടെ സ്മരിക്കേണ്ട നിര നീളുന്നു. 2012 ൽ ശതാബ്ദി ആഘോഷവേളയിൽ തന്നെ ഈ സ്മാരക മന്ദിരത്തെപ്പറ്റി ആലോചനകൾ സജീവമായി. ഒടുവിൽ നാലുകോടി നാൽപതു ലക്ഷം രൂപയുടെ ഫണ്ട് ലഭ്യമായി. ധനസമാഹരണത്തിനു മുൻകൈയെടുത്ത പൂർവ്വ വിദ്യാർത്ഥി ശ്രീ. വി പി ജോയി ഐ എ എസ്, ശ്രീ.വി പി സജീന്ദ്രൻ എം എൽ എ തുടങ്ങിയവർക്ക് ദേശമൊന്നാകെ നന്ദി ചൊല്ലുന്നു.പണ്ട് ഇവിടെയുണ്ടായിരുന്ന വൈക്കോൽപ്പുരയും അതിന്റെ ഇറയത്തിരുന്ന് മണലിൽ വിരലൂന്നി എഴുതിപ്പഠിച്ച കുരുന്നുകളും ഗുരുനാഥൻമാരും സ്‌മൃതിപഥത്തിലുണ്ടാവണം. ഇന്ന് അതേയിടത്ത് പരന്നുയർന്നു നിൽക്കുന്നത് ബഹുനില മന്ദിരങ്ങൾ. അക്ഷരത്തറവാടിനു പുതുശോഭ വന്നിരിക്കുന്ന ഈ സന്ദർഭത്തെ ധന്യമാക്കാം. നമുക്കൊരുമിച്ച് കൈകോർത്ത് വരവേൽക്കാം. ഐശ്വര്യപൂർണ്ണമായ ഭാവികാലത്തെ. | ||
<gallery> | <gallery> | ||
25050-sm.jpg| | 25050-sm.jpg| | ||
25050sminau.png| | 25050sminau.png| | ||
25050-sminau2.png| | 25050-sminau2.png| | ||
25050sminau3.png| | |||
</gallery> | </gallery> |
17:51, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിൻറെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു 2012 മാർച്ച് 31 നാണ് വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു തിരിതെളിഞ്ഞത്. വൈവിധ്യമാർന്ന പരിപാടികളോടെ ഒരാണ്ടിലേറെ നീണ്ടു നിന്നു ആഘോഷം. അന്ന് ആസൂത്രണം ചെയ്യപ്പെട്ട സ്വപ്ന പദ്ധതിയാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്ന ശതാബ്ദി സ്മാരകം. ഇനിമുതൽ ഈ മന്ദിരം പൂത്തൃക്കയുടെ പഴമയും പാരമ്പര്യവും വിളിച്ചോതുന്ന കീർത്തിസ്തംഭം. ഒരു നൂറ്റാണ്ടിനപ്പുറം 1912 ൽ ക്രൈസ്തവ സഭയുടെ സഹായത്തോടെ പൗരപ്രമുഖർ അടിത്തറ പാകി വളർത്തിയെടുത്തതാണീ വിദ്യാലയെ. പുരവത്ത പൈലി, ചേറ്റിക്കുഴി വർക്കി വർക്കി, കാവുമോളേൽ പൗലോസാശാൻ, എൻ വി ചാക്കോ എം എൽസി, വി ജെ മാത്യു സാർ, എൻ വി ജോസഫ് എം എൽ എ ...അറിഞ്ഞാദരിക്കേണ്ട പൂർവ്വ സൂരികൾ. വിദ്യാലയ സ്ഥാപനത്തിനും വികസനത്തിനും പല കാലങ്ങളിൽ കൈകോർത്തവർ. സ്ക്കൂൾ ആരംഭിച്ചത് രാജഭരണകാലത്താണ്. പിന്നാടാണ് തിരുവിതാംകൂർ-കൊച്ചി സംയോജനം. തിരു-കൊച്ചി സംസ്ഥാന ഭരണകൂടവും തുടർന്ന് കേരള സംസ്ഥാന ജനപ്രതിനിധി സഭയും പൂത്തൃക്കയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ സമുചിതമായി സഹകരിച്ചു ,സഹായിച്ചു. അതിനു തെളിവാണീ വിദ്യാലയ വികസനത്തിന്റെ വിജയഗാഥ. 1966-67 കാലത്താണ് ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പടിയിറങ്ങിയത്. അന്നേ തുടങ്ങിയതും ഇന്നും തുടരുന്നതുമാണ് വിജയശതമാനത്തിലെ മികവ്. പലവട്ടം നൂറുമേനി. ഇന്നാണെങ്കിൽ എല്ലാ വിഷയങ്ങൽക്കും എ പ്ലസ് വിജയത്തിൽ സമീപ സ്ക്കൂളുകളെ പിന്നിലാക്കി മുന്നേറുന്നു പൂത്തൃക്ക വിദ്യാലയം. 2012 മാർച്ചിൽ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത് ബഹു.എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ കെ ബാബു, ആഘോഷ സമാപനത്തിനെത്തിയ മുഖ്യാതിഥി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ശ്രീ.പി കെ അബ്ദുറബ്ബ്. ഇപ്പോൾ ശതാബ്ദി മന്ദിര ഉദ്ഘാടനത്തിനെത്തിയത് ബഹു.കേരള നിയമസഭാ സ്പീക്കർ. അതെ, പൂത്തൃക്ക വിദ്യാലയം കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണെന്നതിന് ഈ സമുന്നത വ്യക്തികളുടെ സാന്നിദ്ധ്യം തന്നെയാണ് ഒന്നാംതരം തെളിവ്. കേരളം വളർന്നതിനൊപ്പം വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും പുതിയ സംവിധാനങ്ങൾ വന്നു. അദ്ധ്യാപക രക്ഷാകര്ത്തൃസമിതി, മാതൃ സംഗമം, വികസന സമിതി, ക്ഷേമ സമിതി, പൂർവ്വ വിദ്യാർത്ഥി സംഘടന, എന്നിങ്ങനെ എണ്ണമറ്റ പ്രയത്നങ്ങളിലൂടെ , സംരംഭങ്ങളിലൂടെ ഒപ്പം നിന്ന എത്രയെത്ര പ്രമുഖ വ്യക്തിത്വങ്ങൾ, ജനപ്രതിനിധികൾ, തദ്ദ്ശ സ്വയംഭരണ സ്ഥാപനങ്ങൾ............ നന്ദിയോടെ സ്മരിക്കേണ്ട നിര നീളുന്നു. 2012 ൽ ശതാബ്ദി ആഘോഷവേളയിൽ തന്നെ ഈ സ്മാരക മന്ദിരത്തെപ്പറ്റി ആലോചനകൾ സജീവമായി. ഒടുവിൽ നാലുകോടി നാൽപതു ലക്ഷം രൂപയുടെ ഫണ്ട് ലഭ്യമായി. ധനസമാഹരണത്തിനു മുൻകൈയെടുത്ത പൂർവ്വ വിദ്യാർത്ഥി ശ്രീ. വി പി ജോയി ഐ എ എസ്, ശ്രീ.വി പി സജീന്ദ്രൻ എം എൽ എ തുടങ്ങിയവർക്ക് ദേശമൊന്നാകെ നന്ദി ചൊല്ലുന്നു.പണ്ട് ഇവിടെയുണ്ടായിരുന്ന വൈക്കോൽപ്പുരയും അതിന്റെ ഇറയത്തിരുന്ന് മണലിൽ വിരലൂന്നി എഴുതിപ്പഠിച്ച കുരുന്നുകളും ഗുരുനാഥൻമാരും സ്‌മൃതിപഥത്തിലുണ്ടാവണം. ഇന്ന് അതേയിടത്ത് പരന്നുയർന്നു നിൽക്കുന്നത് ബഹുനില മന്ദിരങ്ങൾ. അക്ഷരത്തറവാടിനു പുതുശോഭ വന്നിരിക്കുന്ന ഈ സന്ദർഭത്തെ ധന്യമാക്കാം. നമുക്കൊരുമിച്ച് കൈകോർത്ത് വരവേൽക്കാം. ഐശ്വര്യപൂർണ്ണമായ ഭാവികാലത്തെ.