"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
'''<big>ഈ മീഡിയ പരിശീലന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മീഡിയ രംഗത്തെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകിക്കൊണ്ട് വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും സൃഷ്ടിപരമായ കഴിവുകൾ വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ പരിശീലനം സഹായകമായി. ഭാവിയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും കഴിവോടെയും ഡിജിറ്റൽ ലോകത്തെ സമീപിക്കാൻ ഈ ക്യാമ്പിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കി.</big>''' | '''<big>ഈ മീഡിയ പരിശീലന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മീഡിയ രംഗത്തെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകിക്കൊണ്ട് വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും സൃഷ്ടിപരമായ കഴിവുകൾ വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ പരിശീലനം സഹായകമായി. ഭാവിയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും കഴിവോടെയും ഡിജിറ്റൽ ലോകത്തെ സമീപിക്കാൻ ഈ ക്യാമ്പിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കി.</big>''' | ||
<gallery> | <gallery> | ||
Summercamp 2026 14.jpeg | പ്രമാണം:Summercamp 2026 14.jpeg | ||
Summercamp 2026 13.jpeg | പ്രമാണം:Summercamp 2026 13.jpeg | ||
Summercamp 2026 12.jpeg | പ്രമാണം:Summercamp 2026 12.jpeg | ||
Summercamp 2026 11.jpeg | പ്രമാണം:Summercamp 2026 11.jpeg | ||
പ്രമാണം:Summercamp 2026 9.jpeg | |||
Summercamp 2026 9.jpeg | പ്രമാണം:Summercamp 2026 8.jpeg | ||
Summercamp 2026 8.jpeg | പ്രമാണം:Summer camp 2026 6.jpg | ||
Summer camp 2026 6.jpg | |||
</gallery> | </gallery> | ||
| വരി 39: | വരി 37: | ||
<big>'''അവസാനമായി നടന്ന രക്ഷിതാക്കളുടെ യോഗം കൂടിയാണ് ക്യാമ്പ് സമാപിച്ചത്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ബോധവൽക്കരണത്തിന് ക്യാമ്പും മികച്ച വേദിയായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു'''</big> | <big>'''അവസാനമായി നടന്ന രക്ഷിതാക്കളുടെ യോഗം കൂടിയാണ് ക്യാമ്പ് സമാപിച്ചത്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ബോധവൽക്കരണത്തിന് ക്യാമ്പും മികച്ച വേദിയായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു'''</big> | ||
<gallery> | |||
പ്രമാണം:Spc2026 2 13006.JPG | |||
പ്രമാണം:Spc2026 5 13006.JPG | |||
പ്രമാണം:Spc2026 8 13006.JPG | |||
പ്രമാണം:Spc2026 9 13006.JPG | |||
പ്രമാണം:Spc2026 11 13006.JPG | |||
പ്രമാണം:Spc2026 12 13006.JPG | |||
</gallery> | |||
12:46, 29 മേയ് 2026-നു നിലവിലുള്ള രൂപം
2026-27
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (ഫെയ്സ് I)
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (ഫെയ്സ് I)
2025 -28 ബാച്ച് വിദ്യാർഥികൾക്കായി 15 /05/2026 സെൻറ് തെരേസാസ് എച്ച്എസ്എസ് കണ്ണൂരിൽ വിജയകരമായി സംഘടിപ്പിച്ചു.
ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി മാന്വൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവർ പ്രചോദനപരമായ സന്ദേശം നൽകി. തുടർന്ന് ബിനു ജോൺ എന്ന കൈറ്റ് മാസ്റ്റർ മീഡിയ ട്രെയിനിംഗ് പ്രാധാന്യവും അത് വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവ്, സാങ്കേതിക അറിവ് എന്നിവ വർദ്ധിപ്പിക്കുന്നതിൽ എങ്ങനെ സഹായകരമാണെന്ന് വിശദീകരിച്ചു.
പരിശീലന ക്ലാസിന് നേതൃത്വം നൽകിയത് ആശ്രിത എംകെ ടീച്ചറായിരുന്നു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ക്യാമറ കൈകാര്യം ചെയ്യൽ എന്നിവിടെ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കൂടാതെ പ്രമോഷണൽ വീഡിയോകൾ എങ്ങനെ തയ്യാറാക്കാം എന്നതിലും പരിശീലനം നൽകി. kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മീഡിയ ഫയലുകൾ റിപ്പോർട്ട് ചെയ്യൽ, ടൈംലൈനിൽ ക്രമീകരിക്കൽ, വീഡിയോ ട്രിം ചെയ്യൽ, ട്രാൻസിഷൻ, ടൈറ്റിൽ, ഇഫക്ടുകൾ ചേർക്കൽ, ഓഡിയോ ക്രമീകരിക്കൽ, ഫൈനൽ വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നിവയും വിദ്യാർഥികൾ അഭ്യസിച്ചു.
പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കി സ്വന്തം രീതിയിൽ റീലുകൾ തയ്യാറാക്കി. സൃഷടിപരമായ ചിന്തകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി ഓരോ ഗ്രൂപ്പും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും മികച്ച രീതിയിൽ വീഡിയോ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു.
കൂടാതെ സ്കൂൾ സ്പോർട്സ് ഭാഗമായുള്ള ഒരു പ്രമോഷണൽ വീഡിയോയും kdenlive ഉപയോഗിച്ച് നിർമ്മിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുപമ, നവനി എന്നിവരോടൊപ്പം സ്കൂൾ അധ്യാപികയായ ഷെറി ടീച്ചറും കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകി.
ഈ മീഡിയ പരിശീലന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മീഡിയ രംഗത്തെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകിക്കൊണ്ട് വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും സൃഷ്ടിപരമായ കഴിവുകൾ വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ പരിശീലനം സഹായകമായി. ഭാവിയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും കഴിവോടെയും ഡിജിറ്റൽ ലോകത്തെ സമീപിക്കാൻ ഈ ക്യാമ്പിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കി.
എസ് പി സി ക്യാമ്പ് ശ്രദ്ധേയമായി
സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ വിദ്യാർത്ഥി പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ അച്ചടക്കവും ഉത്തരവാദിത്വബോധവും സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പോലീസ് കേഡറ്റ്( എസ് പി സി) കാൻസർ ശ്രദ്ധേയമായി. വിവിധ ബോധവൽക്കരണ ക്ലാസുകളും പ്രവർത്തനങ്ങളുമായി നടന്ന ക്യാമ്പിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധ നേടിയിരുന്നു.
രാവിലെ ശാരീരിക പരിശീലന തോടെ ആണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീ ഷിജു സി കെ മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹത്തിനോടുള്ള ഉത്തരവാദിത്വവും സേവനമനോഭാവവും വിദ്യാർഥികൾ വളർത്തിക്കൊണ്ടു വരേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
കേരളത്തിൽ പാമ്പുകടിയേറ്റ സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ" പാമ്പുകളുടെ സ്വഭാവം, അപകടസാധ്യതകൾ. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ" എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി ക്ലാസ്സ് പുതിയ അറിവുകൾ സമ്മാനിച്ചു. ക്യാമ്പിന് ഭാഗമായി കുട നിർമ്മാണ ശില്പശാലയും വിവിധ വിനോദ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വടംവലി പോലുള്ള സംഘ ചേതനയും കൂട്ടായ്മയും വളർത്തുന്ന കളികൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ക്യാമ്പിലെ വിവിധ പരിപാടികളും ക്ലാസുകളും പ്രവർത്തനങ്ങളും" ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾ ഫോട്ടോകളും വീഡിയോകളും പകർത്തി മനോഹരമായി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ആവേശവും കൂട്ടായ്മയും നിറഞ്ഞ ക്യാമ്പ് ഓർമ്മകളാൽ സമ്പന്നമായ അനുഭവമായി മാറി.
അവസാനമായി നടന്ന രക്ഷിതാക്കളുടെ യോഗം കൂടിയാണ് ക്യാമ്പ് സമാപിച്ചത്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ബോധവൽക്കരണത്തിന് ക്യാമ്പും മികച്ച വേദിയായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു