ഉള്ളടക്കത്തിലേക്ക് പോവുക

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ajith Kodakkad (സംവാദം | സംഭാവനകൾ)
No edit summary
Ajith Kodakkad (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== പെൺകുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. ==
== പെൺകുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. ==
14/01/2026
14/01/2026
 
[[പ്രമാണം:13951 Adolescent class.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ  കൗമാരക്കാരായ പെൺ കുട്ടികൾക്ക്   വേണ്ടി    ക്ലാസ്സ് സംഘടിപ്പിച്ചു. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസം വളർത്തുന്നതിന് വേണ്ടി കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ കെ.അർഷിത ക്ലാസ്സ് നയിച്ചു. കൗമാരക്കാരായ പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും അവയെ അഭിമുഖീകരിക്കാനുള്ള വഴികളെ കുറിച്ചും കുട്ടികൾക്ക് ദിശാബോധം നൽകുന്നതായി ക്ലാസ് മാറി. ഇന്നത്തെ കാലത്തിൻറെ പ്രത്യേകതകൾക്കനുസരിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കാൻ വേണ്ട നിർദേശങ്ങൾ  ക്ലാസ്സിൽ ലഭിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് സൈക്കോളജിസ്റ്റ് മറുപടി നൽകി .പരിപാടി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് കെ. അർഷിത ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് പി.ലീന ഉദ്ഘാടനം അധ്യക്ഷത വഹിച്ചു. വി.കെ.സജിനി സ്വാഗതവും റോബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു. കെ.എം. ഗോകുൽദാസ് , ശ്യാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ ജെ.എം. യുപി സ്കൂളിൽ  കൗമാരക്കാരായ പെൺ കുട്ടികൾക്ക്   വേണ്ടി    ക്ലാസ്സ് സംഘടിപ്പിച്ചു. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസം വളർത്തുന്നതിന് വേണ്ടി കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ കെ.അർഷിത ക്ലാസ്സ് നയിച്ചു. കൗമാരക്കാരായ പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും അവയെ അഭിമുഖീകരിക്കാനുള്ള വഴികളെ കുറിച്ചും കുട്ടികൾക്ക് ദിശാബോധം നൽകുന്നതായി ക്ലാസ് മാറി. ഇന്നത്തെ കാലത്തിൻറെ പ്രത്യേകതകൾക്കനുസരിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കാൻ വേണ്ട നിർദേശങ്ങൾ  ക്ലാസ്സിൽ ലഭിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് സൈക്കോളജിസ്റ്റ് മറുപടി നൽകി .പരിപാടി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് കെ. അർഷിത ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് പി.ലീന ഉദ്ഘാടനം അധ്യക്ഷത വഹിച്ചു. വി.കെ.സജിനി സ്വാഗതവും റോബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു. കെ.എം. ഗോകുൽദാസ് , ശ്യാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.


== വിരഗുളിക വിതരണം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ==
== വിരഗുളിക വിതരണം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ==

12:39, 27 ജനുവരി 2026-നു നിലവിലുള്ള രൂപം

പെൺകുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു.

14/01/2026

ചെറുപുഴ ജെ.എം. യുപി സ്കൂളിൽ  കൗമാരക്കാരായ പെൺ കുട്ടികൾക്ക്   വേണ്ടി    ക്ലാസ്സ് സംഘടിപ്പിച്ചു. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസം വളർത്തുന്നതിന് വേണ്ടി കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ കെ.അർഷിത ക്ലാസ്സ് നയിച്ചു. കൗമാരക്കാരായ പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും അവയെ അഭിമുഖീകരിക്കാനുള്ള വഴികളെ കുറിച്ചും കുട്ടികൾക്ക് ദിശാബോധം നൽകുന്നതായി ക്ലാസ് മാറി. ഇന്നത്തെ കാലത്തിൻറെ പ്രത്യേകതകൾക്കനുസരിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കാൻ വേണ്ട നിർദേശങ്ങൾ  ക്ലാസ്സിൽ ലഭിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് സൈക്കോളജിസ്റ്റ് മറുപടി നൽകി .പരിപാടി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് കെ. അർഷിത ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് പി.ലീന ഉദ്ഘാടനം അധ്യക്ഷത വഹിച്ചു. വി.കെ.സജിനി സ്വാഗതവും റോബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു. കെ.എം. ഗോകുൽദാസ് , ശ്യാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വിരഗുളിക വിതരണം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.

06/01/2026

ജനുവരി 6 ദേശീയ വിര വിമുക്ത ദിനത്തിൻറെ ഭാഗമായി രണ്ട് മുതൽ 19 വയസ്സുവരെയുള്ളവർക്കായി നൽകുന്ന വിര ഗുളികയുടെ  വിതരണം നടത്തി. വിരഗുളിക വിതരണത്തിന്റെ ചെറുപുഴ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുപുഴ ജെ.എം. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് ലൈസമ്മ പനയ്ക്കൽ  നടത്തി. കുട്ടികളിൽ വിര ശല്യം ഒഴിവാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നല്ല ആരോഗ്യവാന്മാരായി മാറുന്നതിനും ലക്ഷ്യമിട്ട് കൊണ്ടാണ് ഈ പരിപാടി നടത്തുന്നത്. ചെറുപുഴ ജെ എം യുപി സ്കൂളിൽ നടന്നചടങ്ങിൽ  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷനായി. സീനിയർ അസിസ്റ്റൻറ് പി.  ലീന ആശംസ അർപ്പിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ് ജോണി  സ്വാഗതവും പുളിങ്ങോം എഫ് എച്ച് സി , എം എൽ എസ് പി ടി.എം. കവിത നന്ദിയും പറഞ്ഞു.

ജെ എം യുപി സ്കൂളിൽ സുരക്ഷിത് മാർഗ് പദ്ധതിക്ക് തുടക്കം കുറിച്ചു

23/12/2025

സമൂഹത്തിലും സുരക്ഷിത ഗതാഗതം വിദ്യാർത്ഥികളിലും സമൂഹത്തിലും സുരക്ഷിത ഗതാഗതത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ സുരക്ഷിത് മാർഗ് പദ്ധതി ചെറുപുഴ ജെ എം യുപി സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചെറുപുഴ സബ് ഇൻസ്‌പെക്ടർ ദിനേശ് കുമാർ ടി വി ഉദ്‌ഘാടനം നിർവഹിച്ചു. കൂട്ടുകാരൻ ഗ്രൂപ്പ്, എസ് സി എം എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ തൃശൂർ എന്നിവ ഡയറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ ജില്ലയിൽനിന്ന് അൻപത് സ്കൂൾ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള അവയിൽ ഒന്നായി ജെ എം യുപി സ്കൂൾ ചെറുപുഴ ഉൾപ്പെട്ടത് വലിയ പ്രോത്സാഹനമായി. സ്കൂൾ പി ടി ഐ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് സ്വാഗതം പറഞ്ഞു. സുരക്ഷിത് മാർഗ് സ്കൂൾ കോഡിനേറ്റർമാരായ മനാഷ് കെ, രജീഷ് സി കെ എന്നിവർ ആശംസ അർപ്പിച്ചു. അജിത്ത് കെ നന്ദി അർപ്പിച്ചു സംസാരിച്ചു.

കുഞ്ഞിക്കൈകളിൽ നിറയെ പച്ചക്കറികൾ

01/12/2025

ചെറുപുഴ: ജെ.എം.യു.പി സ്കൂളിൽ  പരിസ്ഥിതി ക്ലബ്ബിന്റെയും പ്രീ പ്രൈമറി വിദ്യാർത്ഥികളുടെയും  നേതൃത്വത്തിൽ നടത്തിയ  ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ അങ്കണത്തിൽ  ഗ്രോബാഗുകളിൽ കൃഷി ചെയ്ത പച്ചക്കറികളാണ് വിളവെടുത്തത്. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ  വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.  അധ്യാപകരായ പി.ലീന, എം.വി ഗോകുൽദാസ് , ശ്യാം കൃഷ്ണൻ , പി. വൈഷ്ണവ്  എന്നിവർ നേതൃത്വം നൽകി. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കിയത്.തക്കാളി, മുളക്, വെണ്ട, മഞ്ഞൾ തുടങ്ങി നിരവധി  പച്ചക്കറികൾ ഓരോ ദിവസവും കുട്ടികൾ സംരക്ഷിച്ചു വരുന്നു.

ഓർമ്മയ്ക്കായി റോസ് ഗാർഡനുമായി കുട്ടികൾ

14/11/2025

ജെ എം യുപി സ്കൂൾ കുട്ടികൾ വിവിധ പരിപാടികളോടെ ശിശുദിനം ആചരിച്ചു. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഓർമ്മയ്ക്കായി കുട്ടികൾ സ്കൂൾ  അങ്കണത്തിൽ റോസ് ഗാർഡൻ സമർപ്പിച്ചു. വർണ്ണ മനോഹരമായ   അലങ്കാര തൊപ്പികളും പൂക്കളും കയ്യിലേന്തി ചെറുപുഴ ടൗണിലൂടെ റാലിയും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. രാവിലെ സ്കൂൾ അസംബ്ലി പ്രീ പ്രൈമറി കുട്ടികൾ നടത്തി.ശിശുദിന സന്ദേശം, ആശംസകൾ കുട്ടികൾ നേർന്നു. റോസ് ഗാർഡൻ  പ്രീ പ്രൈമറി കുട്ടികളും അധ്യാപികമാരും ചേർന്ന് സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് കൈമാറി. പരിപാടികൾക്ക് പി. ലീന, ലൂസി സെബാസ്റ്റ്യൻ ,വി.വി. അജയകുമാർ, AJ ബിജോയി,  എം ബി. ഷീബ, പി. രാജി , ATV രജനി, ദീപ്തി ജിജോ , ലതിക പ്രമോദ്, K Mഹരിത  എന്നിവർ നേതൃത്വം നൽകി.

കളിയും ചിരിയുമായി അങ്കണവാടി ഫെസ്റ്റ്' "കോലു മുട്ടായി ഠിം ഠിം ..” ശ്രദ്ധേയമായി

29/10/2025

ജെ.എം.യു.പി. സ്കൂൾ ചെറുവഴയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച അങ്കണവാടി ഫെസ്റ്റ്' കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. "കോലു മുട്ടായി ഠിം ഠിം .. “ എന്ന ആകർഷകമായ തലക്കെട്ടിൽ ഒരുക്കിയ ഫെസ്റ്റ്, നവംബർ 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണിവരെയാണ് നടന്നത്. കുട്ടികൾക്ക് ആവേശമായി വൈവിധ്യമാർന്ന മത്സരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. പുഞ്ചിരി മത്സരം, ഫാഷൻ ഷോ, കളറിംഗ്, പ്രച്ഛന്നവേഷം വിവിധ കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികൾ കാഴ്ചക്കാർക്ക് കൗതുകമായി. അങ്കണവാടി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളാണ് ഉണ്ടായിരുന്നത് . സാമൂഹിക പ്രവർത്തകനുമായ ശ്രീ. ജിതേഷ് കമ്പല്ലൂർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് കളിച്ചുരസിക്കാനും കഴിവുകൾ പ്രദർശിപ്പിക്കാനുമുള്ള അവസരങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പയ്യന്നൂർ ഉപജില്ല സ്കൂൾ  കലോത്സവത്തിൽ ജേതാക്കളായ ചെറുപുഴ ജെ എം യുപി ആഹ്ലാദപ്രകടനം നടത്തി.

27/10/2025

രാമന്തളിയിൽ വെച്ച് നടന്ന പയ്യന്നൂർ ഉപജില്ല സ്കൂൾ  കലോത്സവത്തിൽ ജേതാക്കളായ ചെറുപുഴ ജെ എം യുപി സ്കൂൾ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. കലോത്സവം യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ കഴിഞ്ഞ 15 വർഷമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. സംസ്കൃതോത്സവം മൂന്നാം സ്ഥാനം നേടി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യം വിളികളുമായി ചെറുപുഴ  ടൗണിലൂടെ കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും പ്രകടനത്തിൽ അണിചേർന്നു. കുട്ടികൾ നേടിയ ട്രോഫികളും കൈയിലെന്തിയായിരുന്നു പ്രകടനം.


ജെഎം യുപി സ്കൂളിൽ ശീതീകരിച്ച പുതിയ ഐടി ലാബ് ഉദ്ഘാടനം ചെയ്തു.

08/10/2025

ജെ.എം.യുപി സ്കൂളിൽ നവീകരിച്ച ശീതീകരിച്ച പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ,പിടിഎ പ്രസിഡണ്ട് മാത്യു ജോൺ, മദർ പി ടി എ പ്രസിഡണ്ട് ജ മുന രഞ്ജിത്ത്, പി ലീന, റോബിൻ വർഗീസ് പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഏഴ് പതിറ്റാണ്ടായി ചെറുപുഴയ്ക്ക് ഊണ് വിളമ്പിയ നാരായണ പൊതുവാൾ ഓണസദ്യ വിതരണം ഉദ്ഘാടനം ചെയ്തു.

29/08/2025

ചെറുപുഴ ജെഎം യുപി സ്കൂളിൽ കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കുമായി ഓണസദ്യ ഒരുക്കി. ഏഴ് പതിറ്റാണ്ട് കാലമായി ചെറുപുഴക്ക് ഊൺ  വിളമ്പി കൊണ്ടിരിക്കുന്ന നാരായണ പൊതുവാൾ കുട്ടികൾക്ക് ഓണസദ്യ വിളമ്പിക്കൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജെ എം യുപി സ്കൂൾ ആരംഭിച്ച കാലത്ത് തന്നെയാണ് നാരായണ പൊതുവാൾ ചെറുപുഴയിൽ തൻറെ ഹോട്ടൽ ആരംഭിച്ചത് . സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ചായയും പലഹാരങ്ങളും നൽകിയിരുന്ന അദ്ദേഹം  ഇന്നും കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നു. അതിരാവിലെ ഉണർന്നു തൻറെ ഹോട്ടലിൽ ജോലി ചെയ്യുന്ന  ഈ വയോധികൻ ചെറുപുഴക്കാർക്ക് ഇന്നും അത്ഭുതമാണ്. തന്റെ കർമ്മരംഗം ആഹാരം വിളമ്പുന്നതിനായി മാറ്റിവെച്ച ഇദ്ദേഹത്തിൻറെ കയ്യിൽ നിന്ന് ആഹാരം വാങ്ങി കഴിച്ചവരാണ് മലയോരമേഖലയിലെ ഭൂരിഭാഗം ആളുകളും. ജെ എം യുപി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നാരായണ പൊതുവാളെ സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾക്കായി ഓണസദ്യ ഒരുക്കിയ ടി പി രാജീവന് ചടങ്ങിൽ ഓണക്കോടി സമ്മാനിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ,പി ടി എ പ്രസിഡണ്ട് മാത്യു ജോൺ, പി.ലീന, റോബിൻ വർഗീസ് എന്നിവർ സംസാരിച്ചു.

നാടൻ പൂക്കളുടെ പ്രദർശനമൊരുക്കി ചെറുപുഴ ജെ എം യുപി സ്കൂൾ

29/08/2025


അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ പൂക്കളുടെ പ്രദർശനമൊരുക്കി ചെറുപുഴ ജെഎം യുപി സ്കൂൾ പ്രീ പ്രൈമറി വിഭാഗം. പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ അമ്മമാരാണ് പൂക്കൾ ശേഖരിച്ച് പ്രദർശനത്തിനെത്തിച്ചത്. പറമ്പുകളിലും വീട്ടുമുറ്റങ്ങളിലുമുള്ള നാടൻപൂക്കൾ ശേഖരിച്ച് നടത്തിയ പ്രദർശനം പുതു തലമുറയ്ക്ക് ഏറെ അറിവ് പകരുന്നതായിരുന്നു. കമ്മൽ, ചെത്തി, ചെമ്പരത്തി, ഹനുമാൻ കിരീടം, റോസ്, നമ്പ്യാർവട്ടം, സന്ധ്യാമണി, കൊങ്ങിണി, കോളാമ്പി, തുമ്പ, തുളസി, വട്ടപ്പലം, കാക്കപ്പൂവ്, മന്ദാരം, ചെണ്ടുമല്ലി, ശംഖുപുഷ്പം, പൂവാം കുറുന്നില, തൊട്ടാവാടി, കുഞ്ഞരിപ്പൂവ്, കാളപ്പൂവ്, മഷിത്തണ്ട്, വാഴപ്പൂവ്, കാശിത്തുമ്പ, മാജിക് റോസ്, പൂച്ചവാലൻ തുടങ്ങി 350 ഓളം പൂക്കളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിഭാഗം ഇൻ ചാർജ് പി. ലീന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സ്റ്റാഫ് സെക്രട്ടറി  റോബിൻ വർഗീസ്  ആശംസ  അറിയിച്ച് സംസാരിച്ചു. അധ്യാപകരായ ലൂസി സെബാസ്റ്റ്യൻ, പി. രാജി, എം.പി. ഷീബ, രജനി, രാജൻ, കെ.വി. ദീപ്തി,  ഷിബിജ, റിഷാന എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മൽസരങ്ങളും നടന്നു. വിദ്യാർഥികൾക്കും രക്ഷിതാക്ക ൾക്കും നാട്ടുകാർക്കും വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകി.


പാചക തൊഴിലാളികളെ ഓണപ്പുടവ നൽകി ആദരിച്ചു

27/08/2025

ചെറുപുഴ ജെഎം യു പി സ്‌കൂൾ ഗൈഡ്‌സ്- ബുൾബു ൾ കുട്ടികൾ തങ്ങളുടെ സ്‌കുളിൽ ഭക്ഷണം തയാറാക്കി തരുന്ന പാചക തൊഴിലാളികളെ ഓണ പുടവ നൽകി ആദരിച്ചു. 'ഓണാഘോഷത്തോടനുബ ന്ധിച്ച് സ്‌കൂളിൽ നടന്ന ചടങ്ങി ൽ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണിക്യ ഷ്‌ണൻ, സ്‌കൂൾ മാനേജർ കെ. കെ. വേണുഗോപാൽ, പിടിഎ പ്രസിഡന്റ് മാത്യു ജോൺ, മദർ പിടിഎ പ്രസിഡന്റ് ജമുന, ഗൈ ഡ് ക്യാപ്റ്റർ പി.ലീന, ഫ്ലോക്ക് ലീഡർ ഇ.കെ ഹറിത, എന്നിവ ർ പ്രസംഗിച്ചു.

കുഞ്ഞിക്കൈകളിൽ കുഞ്ഞിത്തൈകൾ

20/08/2025

ചെറുപുഴ ജെഎം യുപി സ്കൂ‌ൾ ബണ്ണീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പച്ചക്ക റിക്കൃഷി ആരംഭിച്ചു. മണ്ണിനെ തൊടാനും താൻ നട്ട തൈകൾ ഇടക്ക് വന്നു നിരീക്ഷിക്കാനും സ്വന്തം വീടുകളിലും പച്ചക്കറിത്തൈ നട്ടുപിടിപ്പിച്ച് പരി പാലിക്കണം എന്നുള്ള ചിന്തയാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. മുളക്, വഴുതന തൈകളാണ് കുട്ടികൾ നട്ടുപിടിപ്പിച്ചത്. മുഖ്യാധ്യാപകൻ പി.എൻ. ഉ ണ്ണികൃഷ്ണൻ പ്രീ-പ്രൈമറി വിഭാഗം ചാർജ് വഹിക്കുന്ന പി. ലീന എന്നിവർ സംസാരിച്ചു. ബണ്ണി ആന്റിമാരായ എം.ബി. ഷീബ,കെ.എം. രാജനി, ആയമാ രായ പ്രീത, ഷിബിജ എന്നിവർ നേതൃത്വം നൽകി.

വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

15/08/2025

ചെറുപുഴ ജെ എം യുപി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.രാവിലെ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സ്കൗട് ആൻഡ് ഗൈഡ്സ്,ബുൾബുൾ, ബണ്ണീസ് എന്നിവയുടെ നേതൃത്വത്തിൽ പതാക വന്ദനം നടത്തി.ടൗൺ ചുറ്റി റാലി നടത്തിയ ശേഷം പൊതുസമ്മേളനവും കഴിഞ്ഞ വർഷത്തെ ഉന്നത വിജയികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി.പിടിഎ പ്രസിഡണ്ട് മാത്യു ജോൺ അധ്യക്ഷനായി.ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദാമോദരൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ എൻഡോവ്മെന്റ് വിതരണം നടത്തി.സീനിയർ അസിസ്റ്റൻറ് പി ലീന , മദർ പി ടി എ പ്രസിഡണ്ട് ജമുന രഞ്ജിത്ത്,സ്കൂൾ ലീഡർ ശിവാനി സജിത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസി നന്ദിയും പറഞ്ഞു.വേദിയിൽ വെച്ച് ഷിൻ്റോ എന്ന വ്യക്തിക്കു വേണ്ടി നടത്തിയ പത്തു രൂപ ചലഞ്ചിലൂടെ സമാഹരിച്ച 33750 രൂപ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപീകരണവും സംഘടിപ്പിച്ചു.കുട്ടികളുടെ കലാപരിപാടികളും പായസം വിതരണവും ഉണ്ടായിരുന്നു.

പ്രേംചന്ദ് ദിനാചരണം നടത്തി

31/07/2025

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെഎം യുപി സ്‌കൂൾ ഹിന്ദി മഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി സാഹി ത്യകാരനും ഉപന്യാസ ചക്രവർത്തിയുമായ മുൻഷി പ്രേംചന്ദി ന്റെ 145-ാമത് ജന്മദിനമാഘോഷ ച്ചു. കുട്ടികളുടെ വിവിധ കലാപ രിപാടികളും നടന്നു. ഹിന്ദി അസംബ്ലിക്ക് സ്‌കൂൾ ലീഡർ ശിവാനി സജിത്ത് നേതൃത്വം വഹിച്ചു. ഹിന്ദി പ്രാർഥനയോടെയായിരുന്നു തുടക്കം. തുടർന്ന് ഹിന്ദി പ്രസംഗം, വാർത്ത, പ്രേംചന്ദ് വചനങ്ങൾ, രചനകളെ പരിചയപ്പെടുത്തൽ എന്നിവയും നടന്നു. അഞ്ചാം ക്ലാസിലെ അഷ്‌മികയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദി അക്ഷരങ്ങൾ കൊണ്ട് വരച്ച പ്രേംചന്ദിന്റെ 50 ഓളം ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. കുട്ടികൾ പ്രേംചന്ദിന്റെ പേരെഴുതിയ ബാഡ്‌ജ് ധരിച്ചാണ് എത്തിയത്. പ്രേംചന്ദ് ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം സ്‌കൂൾ മുഖ്യാധ്യാപകൻ പി എൻ ഉണ്ണികൃഷ്‌ണൻ നിർവഹിച്ചു. ഉത്തര ജയേഷ്, അമയ സനീഷ്, അധ്യാപികമാരായ പി. ലീന, സി.കെ. ഷീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ആയുർവേദ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.

26/07/2025

ചെറുപുഴ ജെ എം യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രോഗ്രാം കമ്മിറ്റി  ചെയർമാൻ വി.സി ഷാജി അധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി രക്ഷാധികാരി കെ കെ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ശില്പ മരവൻ, ഡോക്ടർ ഫർസാന പർവീൺ നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽപുളിങ്ങോം FHC യുടെ ആഭിമുഖ്യത്തിൽ ബി.പി. ഷുഗർ പരിശോധന നടത്തി. പ്ലാറ്റിനം ജൂബിലി വൈസ് ചെയർമാൻ വി. കൃഷ്ണൻ മാസ്റ്റർ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എസ് ബിന്ദു സ്വാഗതവും റോബിൻ വർഗീസ് നന്ദിയും പറഞ്ഞു

ചാന്ദ്രദിനം ആഘോഷിച്ചു:ബഹിരാകാശ യാത്രികൻ ശുഭാം ശു ശുക്ലയുമായി ആശയവിനിമയം നടത്തിയ ജെഎം യുപി സ്കൂൾ പൂർവവിദ്യാർഥിയുമായ ശ്രീദേവ് ഗോവിന്ദിനെ അനുമോദിച്ചു.

21/06/2025

ചാന്ദ്രദിനത്തിന്റെ ഭാഗമായി ചെറുപുഴ ജെ എം യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ബഹിരാകാശ യാത്രികൻ ശുഭാം ശു ശുക്ലയുമായി ആശയവിനിമയം നടത്തിയ പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും ജെഎം യുപി സ്കൂൾ പൂർവവിദ്യാർഥിയുമായ ശ്രീദേവ് ഗോവിന്ദിനെ ചെറുപുഴ ജെഎം യുപി സ്‌കൂൾ സയൻസ് ക്ലബ്ബി ൻ്റെ നേതൃത്വത്തിൽ അനുമോദി ച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. നിഷ അധ്യക്ഷത വഹിച്ചു. ബിനി ജോർജ്, സി.കെ. ഷീന എന്നിവർ പ്രസംഗിച്ചു. ബഹിരാകാശ യാത്രികൻ ശു ഭാംശു ശുക്ലയുമായി നടത്തിയ ആശയവിനിമയത്തിലെ അനുഭവം ശ്രീദേവ് ഗോവിന്ദ് കുട്ടികളു മായി പങ്കുവച്ചു. തുടർന്നു ചാന്ദ്ര ദിന ക്വിസ്, പ്രതീകാത്മക ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചാന്ദ്ര ദിന പ്രദർശനം, അമ്പിളി പാട്ടുക ളുടെ നൃത്താവിഷ്കാരം, വിഡി യോ പ്രദർശനം എന്നിവയും നട ത്തി. പരിപാടിയിൽ കുട്ടികൾക്കും അധ്യാപകർക്കും പുറമേ രക്ഷി താക്കളും പങ്കെടുത്തു.

പേ വിഷബാധയ്ക്കെതിരായ ബോധവൽക്കരണ ക്ലാസ് നടത്തി.

30/06/2025

ചെറുപുഴ ജെ എം യു പി സ്കൂളിൽ പുളിങ്ങോം എഫ് എച്ച് സി.യുടെ  ആഭിമുഖ്യത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി പേ വിഷബാധയ്ക്കെതിരായ ബോധവൽക്കരണ ക്ലാസ് നടത്തി. പുളിങ്ങോം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷെരീഫ് ക്ലാസ്സ് നയിച്ചു. പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ശിവാനി സജിത്ത് ആശംസ അർപ്പിച്ചു.  ഫ്ലോജസ് ജോണി സ്വാഗതവും റോബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

വാശിയേറിയ തിരഞ്ഞെടുപ്പിന് ഒടുവിൽ ശിവാനി സജിത്ത് സ്കൂൾ ലീഡറായി.

27/06/2025

ചെറുപുഴ : ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു  . 269 വോട്ട് നേടി ശിവാനി സജിത്ത് സ്കൂൾ ലീഡറായും 230 വോട്ട് നേടി കെ.പി. അർജുൻ ഡപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യത്തിൻറെ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനുവേണ്ടി 50 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ബാലറ്റ് പേപ്പറിലൂടെ സ്കൂൾ ലീഡറെ തെരഞ്ഞെടുക്കുന്ന രീതി ഇന്ന് ഇലക്ട്രോണിക് വോട്ടിംഗിലേക്ക് മാറി. ജൂൺ 18ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.  നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കലും കഴിഞ്ഞു സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു.

11 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചുവെങ്കിലും അവസാനം 4 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മീറ്റ്  ദി കാൻഡിഡേറ്റ് പരിപാടിയിലൂടെ സ്ഥാനാർത്ഥികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു. ക്ലാസ്സുകൾ കയറിയുള്ള വോട്ട് പിടുത്തവും ഓരോ കുട്ടികളെ കണ്ടും തങ്ങളുടെ ചിഹ്നം പ്രദർശിപ്പിച്ചും സ്ഥാനാർത്ഥികൾ വോട്ട് ഉറപ്പാക്കി. നാല് ബൂത്തുകളിലായി തെരഞ്ഞെടുപ്പ് നടത്തി. കെ.പി. അർജുൻ, ശിവാനി സജിത്ത്, ശ്രീപാർവ്വതി, കെ.സൂര്യ എന്നിവരാണ് സ്ഥാനാർത്ഥികളായി ഉണ്ടായിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പി.ജീന,അസിസ്റ്റൻ്റ് കമ്മീഷണർ ടി.പി. പ്രഭാകരൻ, കെ സതീഷ്  ഐ.ടി. കോഡിനേറ്റർമാരായ കെ. അജിത്ത്,  ശ്യാം കൃഷ്ണൻ അംഗങ്ങളായ കെ. ശ്രീപാൽ,സി.കെ. രജീഷ്, എന്നിവർ ചേർന്ന് ഇലക്ഷൻ നിയന്ത്രിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്രമ സമാധാന ചുമതല ഏറ്റെടുത്തു.

മലയോര മേഖലയെ ചിരിപ്പിച്ചുകൊണ്ട് ചിന്തയിലേക്ക് നയിച്ച് രംഗീഷ് കടവത്ത്.

24/06/2025

ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത സൈബർ പ്രഭാഷകനും പോലീസ് ഉദ്യോഗസ്ഥനുമായ രംഗീഷ് കടവത്ത് ആണ് ക്ലാസ്സ് നടത്തിയത്. മലയോര മേഖലയായ ചെറുപുഴയിൽ ആദ്യമായി എത്തിയ ഇദ്ദേഹം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും എങ്ങനെ അവയെ കണ്ടുപിടിക്കാം എന്നും ലഹരിയിൽ നിന്നും ഇന്നത്തെ തലമുറയ്ക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനുള്ള കാര്യങ്ങൾ വളരെ വിശദമായി അദ്ദേഹം വിവരിച്ചു. തന്റെ സ്വതസിദ്ധമായ നർമ്മത്തിലൂടെ അദ്ദേഹം ആയിരക്കണക്കിനാളുകളെ ചിന്തയിലേക്ക് നയിക്കുകയായിരുന്നു. ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ്ഇദ്ദേഹത്തിൻറെ പ്രഭാഷണം കേൾക്കാൻ എത്തിയത്. കേരള പോലീസിന്റെ മുന്നിലെത്തുന്ന നിരവധി കുറ്റകൃത്യങ്ങളിൽ ഏറ്റവും പ്രധാന സ്ഥാനം ലഹരിക്ക് ഉണ്ട് എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. പുതുതലമുറയായ കുട്ടികളെ ലഹരിയുടെ അടിമകളാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ രക്ഷിതാക്കളുടെ പങ്ക് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കി കൊടുത്തു. നല്ല രക്ഷിതാവ് എങ്ങനെയായിരിക്കണം എന്നും വിശദമാക്കി കൊടുത്തു. ഓരോ മനുഷ്യന്റെ ഉള്ളിലും ഉള്ള വ്യത്യസ്തമായ സ്വഭാവങ്ങളെ മനസ്സിലാക്കിക്കൊണ്ട് പുതുതലമുറയെ വളർത്തിയെടുക്കാൻ എല്ലാ രക്ഷിതാക്കൾക്കും കഴിയണം. ജീവിതം എന്ന ലഹരി എല്ലാവർക്കും സ്വായത്തമാക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ഓർമിപ്പിച്ചു. സമ്പൂർണ്ണ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ് അലക്സാണ്ടർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പുകയില വിമുക്ത പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, പുളിങ്ങോം  ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. കെ.എസ്. ബിന്ദു സ്വാഗതവും റോബിൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

വായനാ ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.

19/06/2025

ജെ എം യു പി സ്കൂളിൽ വായനാദിനാഘോഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. അധ്യാപകനും പ്രാസംഗികനുമായ വൈശാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് വായനയുടെ മാഹാത്മ്യം അറിയിച്ചും പാട്ടുകൾ പാടിയും കുട്ടികളെ അറിവിൻറെ പൊതു ലോകത്തിലേക്ക് എത്തിച്ചു. വിവിധ ക്ലബ്ബ് കൺവീനർമാർ ദീപം തെളിയിച്ച് 2025 -26 വർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് ശ്രീജ സ്വാഗതം പറഞ്ഞു. പി.ലീന, റോബിൻ വർഗീസ്, മാസ്റ്റർ അർജുൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ, ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം , വാർത്താ വായന തുടങ്ങി വിവിധ പരിപാടികൾ നടത്തി.  പ്രധാനാധ്യാപകൻ കൊളുത്തിക്കൊടുത്ത വിളക്കുമായി എല്ലാ അധ്യാപകരും ക്ലാസ്സിലെത്തി ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം നടത്തി. പരിപാടികൾക്ക് പി.ഇ. സീമ നേതൃത്വം നൽകി.

ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.

02/06/2025

ചെറുപുഴ ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം  വിവിധ പരിപാടികളോടെ നടന്നു. പ്രവേശനോത്സവ റാലിക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ പഠന കിറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ,പിടിഎ പ്രസിഡണ്ട് ടി വി രമേഷ് ബാബു,എസ്.ആർ ജി കൺവീനർ ലീന പി സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ ആഹ്ലാദം പങ്കിടാൻ അധ്യാപകർക്കൊപ്പം ഒത്തു ചേർന്നു.'

29/05/2025

ചെറുപുഴ ജെ എം യു പി സ്കൂളിൽ എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ആഹ്ലാദം പങ്കിടാൻ സ്കൂളിൽ എത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയായ എൽ എസ് എസ് , യു എസ് എസ് എന്നിവയിൽ ചെറുപുഴ ജെ.എം.യുപി സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. നാലാം ക്ലാസിൽ നിന്ന് 33 കുട്ടികൾ എൽഎസ്എസ് നേടി . ഏഴാം ക്ലാസുകാരായ 45 പേർ യുഎസ്എസ് കരസ്ഥമാക്കി. ഈ വർഷത്തെ വിജയം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള താഴെ പരിശ്രമത്തിന്റെ വിജയമാണെന്ന് പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. തുടർന്നും ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കുട്ടികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റെജി കുര്യൻ, ഷിജു സി.വി എന്നീ രക്ഷിതാക്കളും പി.ലീന, കെ.എസ്. ശ്രീജ, കെ. സതീഷ്, എന്നീ അധ്യാപകരും സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് സ്വാഗതവും സി കെ രജീഷ് നന്ദിയും പറഞ്ഞു