2025 ഡിസംബർ 4 ന് വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ ഉപജില്ലാ തല ശാസ്ത്ര–കലോത്സവത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന വർണാഭമായ സദസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളും നവോത്ഥാന ചിന്തകളും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് അറബിക് ക്ലബ്ബും PTAയും സംയുക്തമായി സദസ് ഒരുക്കി.സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷത പി.ടി.എ. പ്രസിഡന്റ് ശ്രീ.അൻവർ ഷാൻ അധ്യക്ഷത വഹിച്ചു.
വിഴിഞ്ഞം കോസ്റ്റൽ പോലീസ് അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ ബിജു സാർ ഉത്ഘാടനം ചെയ്തു. വിജയികളെ പ്രശംസിച്ച് അവർ ഭാവിയിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ പുതുമകളുമായി രംഗത്തെത്തണമെന്ന ആശംസകൾ പങ്കുവച്ചു.അദ്ദേഹവും, കോസ്റ്റൽ പോലീസ് അബ്ദുൽ വാഹിദ്,ഹെഡ്മാസ്റ്റർ ,പി.ടി.എ. പ്രസിരണ്ട്,എസ്.എം.സി. ചെയർമാൻ , മറ്റു അധ്യാപകരും, ഉപജില്ല ശാസ്ത്രമേളയിലും കലോത്സവത്തിലും, സ്കൂൾ കലോത്സവത്തിലും വിജയികൾക്കായി ഉപഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ അധ്വാനവും രക്ഷിതാക്കളുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ വിജയം കൂടുതൽ അർത്ഥവത്താക്കിയതാണെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.പഠനത്തിനും കല-ശാസ്ത്ര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഈ നേട്ടങ്ങൾക്ക് ശക്തി പകരുന്നത്. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികളെ മികച്ച രീതിയിൽ വളർത്തിക്കൊണ്ടുപോകുമെന്ന് പി.ടി.എ. പ്രസിരണ്ടും, എസ്.എം.സി. ചെയർമാനും വ്യക്തമാക്കി.
</gallery>സീനിയർ അസിസ്റ്റൻറ് സെന്തിൽ കുമാർ ,അധ്യാപകരായ സക്കറിയ.പി, രെജി ബി. എസ്.,ക്രിസ്ത്യിൻ ബ്യൂല,ഷീജ.എ,, ബിന്ദു കുമാരി, സിന്ധു ലേഖ,റളിയ യാസിർ ,ഇർഫാന ജാസ്മിൻ, ബീന ടീച്ചർ , ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്''',''' തുടങ്ങിയവർ നേതൃത്വം നൽകി.
== '''<big>2. ലഹരി വിരുദ്ധ ബോധവത്കരണം</big>''' ==
[[പ്രമാണം:44223 lahari virudha bodavalkaranam.jpg|ഇടത്ത്|ലഘുചിത്രം|700x700ബിന്ദു|'''ക്ലാസിന് ബിജു സാർ നേതൃത്വം നൽകുന്നു''']]
വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി ദുരന്തത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ഡിസംബർ 4ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റൽ പോലീസ് എ.എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെ തകർക്കുന്നുവെന്നും, കുട്ടികളെ ലക്ഷ്യമിട്ട് വ്യാപകമായി നടക്കുന്ന ലഹരി വലയങ്ങളിൽ നിന്ന് ജാഗ്രത പുലർത്തണമെന്നും എസ്.ഐ. ബിജു ക്ലാസിൽ വ്യക്തമാക്കി. ലഹരിയുടെ ശാരീരിക-മാനസിക ദോഷഫലങ്ങൾ, ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന നിയമനടപടികൾ, സുരക്ഷിത സമൂഹം നിർമ്മിക്കാൻ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ ബോധവത്കരണം നൽകി.രക്ഷിതാക്കൾക്കും അധ്യാപകർക്കും സംശയനിവാരണത്തിനായി പ്രത്യേക സമയം അനുവദിക്കുകയും, ലഹരിയിൽ നിന്ന് വിട്ടുനിൽക്കാനും സഹപാഠികളെ നല്ല പാതയിലേക്ക് നയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
2025 ഡിസംബർ 4 ന് വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ ഉപജില്ലാ തല ശാസ്ത്ര–കലോത്സവത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന വർണാഭമായ സദസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളും നവോത്ഥാന ചിന്തകളും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് അറബിക് ക്ലബ്ബും PTAയും സംയുക്തമായി സദസ് ഒരുക്കി.സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷത പി.ടി.എ. പ്രസിഡന്റ് ശ്രീ.അൻവർ ഷാൻ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം കോസ്റ്റൽ പോലീസ് അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ ബിജു സാർ ഉത്ഘാടനം ചെയ്തു. വിജയികളെ പ്രശംസിച്ച് അവർ ഭാവിയിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ പുതുമകളുമായി രംഗത്തെത്തണമെന്ന ആശംസകൾ പങ്കുവച്ചു.അദ്ദേഹവും, കോസ്റ്റൽ പോലീസ് അബ്ദുൽ വാഹിദ്,ഹെഡ്മാസ്റ്റർ ,പി.ടി.എ. പ്രസിരണ്ട്,എസ്.എം.സി. ചെയർമാൻ , മറ്റു അധ്യാപകരും, ഉപജില്ല ശാസ്ത്രമേളയിലും കലോത്സവത്തിലും, സ്കൂൾ കലോത്സവത്തിലും വിജയികൾക്കായി ഉപഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ അധ്വാനവും രക്ഷിതാക്കളുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ വിജയം കൂടുതൽ അർത്ഥവത്താക്കിയതാണെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.പഠനത്തിനും കല-ശാസ്ത്ര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഈ നേട്ടങ്ങൾക്ക് ശക്തി പകരുന്നത്. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികളെ മികച്ച രീതിയിൽ വളർത്തിക്കൊണ്ടുപോകുമെന്ന് പി.ടി.എ. പ്രസിരണ്ടും, എസ്.എം.സി. ചെയർമാനും വ്യക്തമാക്കി.
അറബി കടലോരത്ത് അഞ്ചര പതിറ്റാണ്ട് കാലത്തോളം വിജ്ഞാനം പകർന്നു നൽകിയ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ ഈ അധ്യായന വർഷത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആദ്യദിനം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.കുട്ടികളുടേയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം കൊണ്ട് ധന്യമായ ജൂൺ 2 തിങ്കളാഴ്ച്ചയിലെ പ്രവേശനോത്സവം, ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൊഫസർ ഡോക്ടർ; സിദ്ദിഖ് അദ്ദേഹത്തിൻറെ സഹധർമ്മിണി എം.ജി. സർവകലാശാല പ്രൊഫസർ ഡോ; വാഹിദ,മുൻ കേരള യൂണിവേഴ്സിറ്റി അധ്യാപകൻ ഡോക്ടർ എച്ച്.എ. റഹ്മാൻ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ യോഗത്തിൽ സംബന്ധിച്ചു.കുട്ടികൾക്കായി സമ്മാന പൊതിയും മധുരപലഹാരവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം നടത്തി. പുതിയ തൊപ്പിയും, അക്ഷരങ്ങൾ പതിപ്പിച്ച സ്റ്റാറുകളുടെ പ്ലക്കാർഡുകളും , ബലൂണുകൾ കൊണ്ടും നിറപ്പകിട്ടാർന്ന തായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.
ഉദ്ഘാടനം
പ്രാർത്ഥന
പ്രവേശനോത്സവ ഗാനനൃത്തം
സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2. ആദ്യ അസംബ്ലി
ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ സംഘടിപ്പിച്ച 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി
ജൂൺ 4 ബുധനാഴ്ച്ച ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി സംഘടിപ്പിച്ചു.അധ്യായന വർഷത്തിൽ പാലിക്കപ്പെടേണ്ട മര്യാദകളും,അച്ചടക്കവും ഹെഡ്മാസ്റ്റർ കുട്ടികളെ ഉണർത്തി.
3. നല്ല നാളേക്കായി
ഉദ്ഘാടനം.പരിസ്ഥിതി ദിനാഘോഷ അസംബ്ലി
ജൂൺ 5 വ്യാഴം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേകമായ അസംബ്ലി സംഘടിപ്പിച്ചു.ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയുംനടത്തി. പ്രകൃതിയെ സംബന്ധിച്ച് അവബോധം നൽകാൻ പ്രസംഗവും, പാട്ടും,കഥയും, കളിയും ചിത്രീകരണവും, പോസ്റ്റർ പ്രദർശനവും അടക്കമുളള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മാലിന്യ മുക്ത കേരളം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി, 'സ്വപ്നതീരം' എന്ന സ്കൂളിന്റെ തീരപ്രദേശ ശുചീകരണം ലക്ഷ്യമാക്കിയുളള പദ്ധതിയുടെ ഭാഗമായി യു.പി. സ്കൂൾ വിദ്യാർത്ഥികൾ വിഴിഞ്ഞം തീരപ്രദേശം ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു തൈ നടാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കറിവേപ്പ് തൈ വിതരണം ചെയ്യുകയുണ്ടായി.
ചിത്രീകരണം
പോസ്റ്റർ പ്രദർശനം
പ്രതിജ്ഞ
സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., ബിനു കാഞ്ഞിരംകുളംസക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്,അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
4. മുന്നൊരുക്കം
ക്ലാസ് പി.ടി.എ.
ജൂൺ 11 ബുധനാഴ്ച ഗവൺമെന്റ് എച്ച്.എ.യു. പി. എസിലെ ആദ്യ ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചു. ഈ അധ്യായന വർഷത്തിൽ കുട്ടികളിൽ നടപ്പിലാക്കാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കേൾക്കാനും,പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കൂടിയാലോചിക്കുന്നതിനു വേണ്ടിയാണ് ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചത്.
5. കാർഷിക ബോധവൽക്കരണം
കാർഷിക ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തവർകാർഷിക ബോധവത്ക്കരണ ക്ലാസ്
കേന്ദ്ര സർക്കാരിന്റെ വികസിത കൃഷി സങ്കൽപ്പ അഭിയാൻ (VKSA) എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിൽ കൃഷിയെ സംബന്ധിച്ചും, മത്സ്യ കൃഷിയെ സംബന്ധിച്ചും ബോധവത്ക്കരണം ജൂൺ 11 ബുധനാഴ്ച നടന്നു.വിഴിഞ്ഞം ഹാർബർ ഏര്യാ യു.പി.എസ്.,വിഴിഞ്ഞം മറൈൻ അക്ക്വേറിയവും, കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. മറൈൻ സി.എം.എഫ്.ആർ.ഐ. ഹെഡ് ഡോക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ആമുഖഭാഷണം നടത്തി. നെടുമങ്ങാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രതിനിധികളായ ഡോക്ടർ രതി ഭുവനേശ്വരി, ഡോക്ടർ രഞ്ജിത്ത് കുമാർ നടല്ല ആന്ധ്ര, കൃഷി വിജ്ഞാന കേന്ദ്ര പ്ലാൻ പ്രൊജക്ടർ ബിന്ദു, പ്ലാൻ കോഡിനേറ്റർ മഞ്ജു തോമസ്,ഡോ; അംബരീഷ്,ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു.
6. അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം
അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ യു.പി.സ്കൂളിൽ ഈ അധ്യായന വർഷത്തിൽ ആരംഭിച്ച അഞ്ചാം ക്ലാസുകൾ ,സ്കൂൾ അപ്ഗ്രേഡ് ചെയ്ത സർക്കാർ ഉത്തരവ് കൈപ്പറ്റാൻ അല്പം കാലതാമസം എടുത്തതിനാൽ പാഠപുസ്തകങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല.അധ്യായന വർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിവസത്തിനു ശേഷം, തൊട്ടടുത്ത ചാവടിനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, നേമം ഗവൺമെന്റ് യു.പി.എസിൽ നിന്നും, ബാലരാമപുരം ഹൈസ്കൂളിൽ നിന്നും, അതിയന്നൂർ ഗവ.യു.പി.എസിൽ നിന്നും, അധ്യാപകരായ ജോലാൽ,സെക്കരിയ്യ നേതൃത്വത്തിൽ ശേഖരിച്ച ടെക്സ്റ്റ് ബുക്കുകൾ പിറ്റേ ദിവസം കുട്ടികൾക്ക് വിതരണം ചെയ്തു.
7. വായനാദിനാഘോഷം
മുഖ്യാതിഥി
കലാപരിപാടി
അതിഥിക്കുളള ആദരവ്
ഗവൺമെന്റ് ഹർബർ ഏരിയ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിന മാസാചാരണ ഉദ്ഘാടനം ജൂൺ 19ന് നടന്നു.ഹാർബർ വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ വേണു മുട്ടക്കാട് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽൽ റഹ്മാനി പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, തുടങ്ങിയവർ സംസാരിച്ചു.കുട്ടികളിൽ വായനാ താൽപ്പര്യം വർദ്ധിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ. ടി.എസ്, അധ്യാപകരായ ഷീജ.എ.,ബിന്ദു കുമാരി.വൈ.ആർ,സെന്തിൽ കുമാർ,റെജീഷ്.ജി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സെക്കരിയ്യ.പി, എന്നിവർ നേതൃത്വം നൽകി.
പത്രവാർത്ത
പത്രവാർത്ത
പത്രവാർത്ത
8.പുസ്തക ചങ്ങാതി
പുസ്തക കൈമാറ്റം
വായന ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ യു.പി.സ്കൂൾ തുടക്കമിട്ട ഒരു പദ്ധതിയാണ്, പിറന്നാളിന് ഒരു പുസ്തകമെന്ന 'പുസ്തക ചങ്ങാതി' പരിപാടി.തങ്ങളുടെ ജന്മദിനത്തിൽ എല്ലാ കുട്ടികളും ക്ലാസ് ലൈബ്രറിയിലേക്കും,സ്കൂൾ ലൈബ്രറിയിലേക്കും ഒരു പുസ്തകം കൈമാറുക എന്നതാണ് 'പുസ്തക ചങ്ങാതി' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'പുസ്തക ചങ്ങാതി' പദ്ധതിയിലേക്ക് ജൂൺ 23 തിങ്കളാഴ്ച, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ പുസ്തകം കൈമാറി പദ്ധതിക്ക് തുടക്കമിട്ടു.
9. സുംബ പരിശീലനം
സുംബ പരിശീലനം
കുട്ടികളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനുവേണ്ടി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരംനൃത്ത - കായിക വിനോദമായ സുംബ പരിശീലനം ജൂൺ 26 ന് സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് കുട്ടികൾ അതിൽ പങ്കെടുത്തത്. പരിശീലനങ്ങൾക്ക് അധ്യാപികയായ കുമാരി ബിന്ദു നേതൃത്വം നൽകി.
10.ലഹരി വിരുദ്ധ ദിനം
അസംബ്ലി
നൃത്തം
പ്രതിജ്ഞ
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
11.പേവിഷബാധ ബോധവൽക്കരണ അസംബ്ലി
പേവിഷബാധ ബോധവൽക്കരണ അസംബ്ലി
വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ അപ്പർ പ്രൈമറി പ്രൈമറി സ്കൂളിൽ വിഴിഞ്ഞം പി.എച്ച്.സി . പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ജൂൺ 30 തിങ്കളാഴ്ച രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും, മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി., വിഴിഞ്ഞം പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വീണ തുടങ്ങിയവർ നേതൃത്വം നൽകി.
ജൂലൈ
1.അലിഫ് ടാലന്റ് ടെസ്റ്റ്
ടാലന്റ് ടെസ്റ്റ് പങ്കാളികൾ
വിജയികൾ യു.പി
വിജയികൾ എൽ.പി.
കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാറുള്ള അലിഫ് ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം ജൂലൈ 3 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മത്സരത്തിൽ യു.പി. വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ നഫ്സീന,നൂറ,ഷിഫാന എന്നിവരും, എൽ.പി. വിഭാഗത്തിൽ ത്വയ്യിബ, ഷിഫാന, അർഷ റാഫി എന്നിവവരും യഥാക്രമം ഒന്ന്,രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മത്സരങ്ങൾക്ക് അറബിക് അധ്യാപകരായ സക്കരിയ.പി., അൻവർ ഷാൻ,യു.പി. വിഭാഗം താത്കാലിക അധ്യാപകരായ ഇർഫാന ജാസ്മിൻ,ഷഹന.ബി.എസ്., എന്നിവർ നേതൃത്വം നൽകി.
2. ബഷീർ ദിനാഘോഷം
സന്ദേശ കൈമാറ്റംവേഷധാരികൾ
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ബഷീർ ദിനാഘോഷം ജൂലൈ 5 ശനിയാഴ്ച്ച അവധി ആയതിനാൽ ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ദിനാഘോഷ പരിപാടികൾ നടത്തിയത് . ദിനാഘോഷത്തിന്റെ ഭാഗമായി ബഷീർ കഥകളുടെ ദൃശ്യാവിഷ്ക്കാരം അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്, ഡോക്യുമെമന്ററി പ്രദർശനം,പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്.
കഥാപാത്രങ്ങൾ
സദസ്സ്
പരിപാടികൾ
ഹൃദ്യമായ ഈ പ്രവർത്തനങ്ങളെ ഏറെആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി. ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്, തുടങ്ങിയവർ നേതൃത്വം നൽകി.
3.ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്
സ്കൂൾ സേഫ്റ്റി ആമുഖം
സ്കൂളുകളിലും പരീസരങ്ങളിലും വന്നേക്കാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുവാനും, പ്രതിരോധ - പരിഹാര തയ്യാറെടുപ്പുകൾ നടത്തുന്നതിനും വേണ്ടി ബോധവൽക്കരണ പഠന ക്ലാസ് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി ജൂലൈ 5 ശനിയാഴ്ച സംഘടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.എച്ച്.എസ്.(ജിയോ ഹാസാർഡ്സ് സൊസൈറ്റി) പ്രതിനിധി ശ്രീമതി ഭഗവതി അയ്യർ ക്ലാസ്സിന് നേതൃത്വം നൽകി.
4. ജെ.എസ്.എസ്. കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം
ജെ.എസ്.എസ്. കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ കേന്ദ്രമായി, ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) തൊഴിലധിഷ്ഠിത കോഴ്സുകളുടെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 2025 ജൂലൈ 8ന് രാവിലെ 9.30 നു നടന്നു.വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി, അവരുടെ സാഹചര്യത്തിനനുസരിച്ചു ള്ള തൊഴിലുകളുടെ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പദ്ധതിയുടെ, ആദ്യ ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. കോവളം നിയോജകമണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസന്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം നടത്തി.തിരുവനന്തപുരം നഗരസഭ ഹാർബർ വാർഡ് ഡിവിഷൻ മെമ്പർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ഡോക്ടർ ബീനാമോൾ എസ്.ജി., ജെ.എസ്.എസ്. റിസോഴ്സ് പേഴ്സൺ സൗദ എൻ.ഡി., ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,ലൈഫ് ഫൗണ്ടേഷൻ സോഷ്യൽ വർക്കർ കൃഷ്ണ.എം. എസ്.തുടങ്ങിയവർ സംസാരിച്ചു.
5. പഠനോപകരണ വിതരണം
പഠനോപകരണ വിതരണം
വിഴിഞ്ഞം ഹാർബർ പ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) ന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ, തുടർച്ചയായി മൂന്നാം വർഷവും , ജൂലൈ 15 ചൊവ്വാഴ്ച്ച വിതരണം നടത്തി. വാർഡ് കൗൺസിലർ എം നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു.പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ സഫറുളളഖാൻ മുഖ്യാതിഥിയായിരുന്നു.ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, നിഷാൻ നിഷാദ് , ഹെഡ് മാസ്റ്റർ ബൈജുഎച്ച്.ഡി.,അറബിക് അധ്യാപകൻ സെക്കരിയ.പി., അധ്യാപകരായ രെജീഷ് ജി.എസ്., ബിന്ദു കുമാരി,സിന്ദുലേഖ ,പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംബന്ധിച്ചു. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്.
6. സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം
സമഗ്ര പ്ലസ് പരിശീലനം
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി, സമഗ്ര പോർട്ടലിൽ പരിഷ്ക്കരിച്ച രൂപമായ, കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് പോർട്ടലിൽ അദ്ധ്യാപകർക്കുള്ള പരിശീലനം ജൂലൈ 17 വ്യാഴ്ച്ച നൽകി. പുതിയ പാഠപുസ്തകങ്ങൾക്ക് അനുസരിച്ച്, ക്ലാസുകളിലേക്കുള്ള ഡിജിറ്റൽ വിഭവങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ലാസ്സ് റൂമിലെ പഠന പ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്ന കുട്ടിയുടെ പഠനത്തിനും സ്വയം വിലയിരുത്തലിനും സഹായിക്കുന്ന തരത്തിൽ തയ്യാറാക്കിയ വിഭവങ്ങളെ സംബന്ധിച്ചാണ് പരിശീലനം നൽകിയത്. പരിശീലനത്തിന് സ്കൂളിലെ പി.എസ്.ഐ. ടി.സി യുടെ ചുമതല വഹിക്കുന്ന അറബിക് അധ്യാപകൻ സെക്കരിയ്യ.പി നേതൃത്വം നൽകി.
ഗവ.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി,എല്ലാ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളും അനുകരിച്ചാണ് ഇലക്ഷൻ നടത്തിയത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം,നോമിനേഷൻ സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൊട്ടിക്കലാശം,തിരഞ്ഞെടുപ്പ് ഓഫീസർമാർ,ഫലപ്രഖ്യാപനം,സുരക്ഷാ ഉദ്യോഗസ്ഥർ,പോളിംങ് സ്റ്റേഷനുകൾ,പോസ്റ്റൽ ബാലറ്റുകൾ, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും, വോട്ട് രേഖപ്പെടുത്താൻ അവരുടെ വിരലുകളിൽ മഷി പുരട്ടുകയും ചെയ്തു. വിദ്യാർത്ഥികളിൽ നേതൃത്വവും ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.സ്കൂൾ ലീഡർ,അസിസ്റ്റന്റ് ലീഡർ, വിവിധ ക്ലബ്ബുകളുടെ കൺവീനർ, സ്പോർട്സ് ക്യാപ്റ്റൻ, ഫൈനാൻസ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളാണ് ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.
2025 - 26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ജഹാനിയാൻ ഫുട്ബോൾ ചിഹ്നത്തിലും, ആയിഷ എം.എസ്. പുസ്തകം ചിഹ്നത്തിലും, നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ആസിം സ്കൂൾ ബാഗ് ചിഹ്നത്തിലും ഷിഫാന എച്ച്. വാച്ച് ചിഹ്നത്തിലുമാണ് മത്സരിച്ചിരുന്നത്.വാശിയേറിയ ഇലക്ഷനിൽ ഫലപ്രഖ്യപനം നടന്നപ്പോൾ നൂറു വോട്ടുകൾ നേടി മുഹമ്മദ് ജഹാനിയാൻ സ്കൂൾ ലീഡറുടെ സ്ഥാനം കരസ്ഥമാക്കി. 53 വോട്ടുകളോടെ ആയിഷയെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും നേടി. കലാ കായിക മത്സരങ്ങളുടെ കൺവീനർ സ്ഥാനം മുഹമ്മദ് ആസിമും ക്ലബ്ബുകളുടെ ചുമതല ഷിഫാന. എച്ചും 39, 37, വോട്ടുകൾ നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി കരസ്ഥമാക്കി.ജൂലൈ 18 വെളളിയാഴ്ച്ചയാണ് ഇലക്ഷൻ നടന്നത്.
പോളിംങ് സ്റ്റേഷൻ
സുരക്ഷാ ഉദ്യോഗസ്ഥർ
ഫലപ്രഖ്യാപനം
സാമഗ്രികൾ തിരിച്ചേൽപ്പിക്കുന്നു
വോട്ടിംങ് മിഷീൻ സുരക്ഷ
പത്രികാ സമർപ്പണം
പത്രവാർത്ത
പത്രവാർത്ത
7. വായന കളരി
വായനാ കളരി ഉദ്ഘാടനംപത്രവാർത്ത
മലയാളമനോരമ ദിന പത്രത്തിന്റെ വായനക്കളരി വിഴിഞ്ഞം ഗവ: ഹാർബർ ഏരിയ യു.പി. സ്കൂളിൽ ജൂലൈ 18 ന് പ്രകാശനം ചെയ്തു. വായനക്കളരി സ്പോൺസറായ സോമതീരം ആയുർവേദിക് ഹെൽത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സൺ പോളി അറമ്പൻ കുടിയും മകൾ നൈലയും ചേർന്ന് വിദ്യാർഥി പ്രതിനിധികൾക്ക് മനോരമ ദിനപത്രം കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. സോമതീരം ആയുർവേദ ഹെൽത്ത് ഗ്രൂപ്പ് പബ്ലിക് റിലേഷൻ മാനേജർ ഐ.എസ്. ശ്രീരാഗ്, ഡയറക്ടേഴ്സ് ഓഫീസ് മാനേജർ ജോൺ പോൾ, സ്കൂൾ ഹെഡ്മാസ്റ്റർ എച്ച്.ഡി. ബൈജു,എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി തുടങ്ങിയവർ സംസാരിച്ചു. മനോരമ സർക്കുലേഷൻ ഓഫീസർ ടി.എസ്. ജിജോമോൻ വായനക്കളരി പദ്ധതി വിശദീകരിച്ചു.
8. ചാന്ദ്ര ദിനാഘോഷം
റോക്കറ്റുകളുമായിപഠനക്ലാസ്
2025 ലെ ചാന്ദ്ര ദിനാഘോഷം ജൂലൈ 21ന് സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തുള്ള മറ്റു നക്ഷത്രങ്ങളെയും സംബന്ധിച്ച്, വിശദമായ ഡോക്യുമെന്ററി പ്രദർശനത്തൊടെയും, പവർ പോയിന്റ് പ്രദർശനത്തോടെയും പഠന ക്ലാസിനു സിന്ദുലേഖ ടീച്ചർ നേതൃത്വം നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ, സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ, ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രവർത്തനങ്ങൾക്ക് ഷീജ.എ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, എന്നീ അധ്യാപകർ നേതൃത്വം നൽകി.
വസ്തുക്കളുടെ പ്രദർശനം
വസ്തുക്കളുടെ പ്രദർശനം (പ്രീപ്രൈമറി )
പ്രദർശനം
9. പി.ടി.എ. ജനറൽ ബോഡി യോഗം
ഉദ്ഘാടനംസദസ്സ്
വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 23 ബുധനാഴ്ച നടന്നു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025 - 26 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ., എം.പി.ടി.എ സമിതികളെ തിരഞ്ഞെടുത്തു.നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.തിരഞ്ഞെടുപ്പ് നടപടികൾക്ക് ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ, അറബിക് അധ്യാപകൻ സക്കറിയ.പി.എന്നിവർ നേതൃത്വം നൽകി. 2025 - 26 അധ്യായന വർഷത്തിലേക്കുള്ള പി.ടി.എ പ്രസിഡണ്ടായി അൻവർ ഷാൻ,എം. പി.ടി.എ പ്രസിഡണ്ടായി മുബീന എന്നിവരെ യോഗം ഐക്യഖണ്ഡേന തെരഞ്ഞെടുത്തു.സ്കൂൾ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രക്ഷിതാക്കൾ പലരും പങ്കുവെച്ചു.
ഓഗസ്റ്റ്
1. ഹിരോഷിമ, നാഗസാക്കി ദിനം
ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നുംഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും
രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽഅമേരിക്ക വർഷിച്ച നോമ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും,യുദ്ധം സമൂഹത്തിലുണ്ടാകുന്ന വിപത്തുകളേയും പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനായി ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സഡോക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശ ,കൈമാറ്റം, പ്രതിജ്ഞ ഡോക്യുമെന്ററി പ്രദർശനം, ക്വിസ്മത്സരം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.
2. സ്വാതന്ത്രദിനാഘോഷം
പതാക ഉയർത്തൽദേശഭക്തിഗാനം
2025 ഓഗസ്റ്റ് 15-ന് സ്കൂളിൽ ഇന്ത്യയുടെ 79- മത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. ദേശീയ പതാകകൾ, ത്രിവർണ്ണ ബലൂണുകൾ, പൂക്കൾ എന്നിവയാൽ മുഴുവൻ കാമ്പസും മനോഹരമായി അലങ്കരിച്ചിരുന്നത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യാതിഥി കൗൺസിലർ എം.നിസാമുദ്ദീൻ പതാക ഉയർത്തി. ദേശീയ പതാക ഉയർത്തിയപ്പോൾ, എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അഭിമാനത്തോടെ ദേശീയഗാനം ആലപിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
വെൽക്കം ഡാൻസ്
തുടർന്ന് മുഖ്യാതിഥി സദസ്സിനെ അഭിസംബോധന ചെയ്യുകയും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രസംഗങ്ങൾ, ദേശഭക്തി ഗാനങ്ങൾ, നൃത്തങ്ങൾ, സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഒരു ക്വിസ് മത്സരവും നടത്തി.
സംഘനൃത്തം
സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു.
പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ,,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്,റളിയ,ഇർഫാന,ഷഹന, അധ്യാപക വിദ്യാർത്ഥികളായ അഖിൽ ദാസ്.എം, സജിൻ.എസ്, സജിത്ത് .എസ് തുടങ്ങിയവർ നേതൃത്വം നൽകി.
റാലി
കാണികൾ
വർണ്ണശഭളമായ ഘോഷയാത്ര
3. സ്വപ്നതീരത്തിനായി കുഞ്ഞു തൂലികയും
മാലിന്യമുക്ത തീരത്തിന് വേണ്ടി എഴുതിയ കുറിപ്പ്
ഹരിതാഭമായ വിഴിഞ്ഞം തീര പ്രദേശത്തിന്റെ സ്വപ്നമായ മാലിന്യമുക്ത പ്രദേശം എന്ന ആഗ്രഹ സഫലീകരണവും, തെരുവു നായകളുടെ ശല്ല്യവും ഇല്ലാതയാക്കാൻ കൂടുതൽ പ്രയത്നിക്കണമെന്ന കുഞ്ഞു മനസിന്റെ ആഗ്രഹം കുറിപ്പായി മലയാള മനോരമ പത്രത്തിലെ നല്ലപാഠം പദ്ധതിയിലെ എഴുത്തുപെട്ടിയിൽ ആഗസ്ത് 17 ന് പ്രസിദ്ധീകരിച്ചു.വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എ.എൻ നഫ്സീനയാണ് പ്രസ്തുത അനുഭവ കുറിപ്പ് തയ്യാറാക്കിയത്.
4. കാതലുളള കാര്യം
നഗരസഭ നൽകിയ പത്രക്കുറിപ്പ്.
വിഴിഞ്ഞം ഹാർബറിലെ മാലിന്യ പ്രശ്നവും, തെരുവുനായ്ക്കളുടെ ശല്യവും സൂചിപ്പിച്ചുകൊണ്ട് ഹാർബർ ഏരിയ യു.പി. സ്കൂളിലെ വിദ്യാർത്ഥിനി നഫ്സീന എ.എൻ. ,മലയാള മനോരമ പത്രത്തിലെ നല്ലപാഠം എഴുത്തുപെട്ടി പംക്തിയിൽ എഴുതിയ കുറിപ്പ് ശ്രദ്ധയാകർഷിച്ചു. പ്രസ്തുത കുറിപ്പിലെ കാരണങ്ങൾ ന്യായമാണെന്ന് മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും,നാട്ടുകാർക്കിടയിൽ ബോധവൽക്കരണ പ്രവർത്തനം തുടരുമെന്നും പത്രകുറിപ്പിലൂടെ അറിയിച്ചു.അതോടൊപ്പം തെരുവുനായ്ക്കളുടെ പ്രശ്നത്തിന് മുൻഗണന നൽകി, നായകളിൽ പേവിഷബാധയ്ക്കുള്ള വാക്സിനേഷൻ നൽകുമെന്നും,മാലിന്യ കൂമ്പാരങ്ങൾ കൂമ്പാരങ്ങൾ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ വൃത്തിയാക്കുമെന്നും നഗരസഭയുടെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ 94 46 700 800 എന്ന നമ്പറിൽ അറിയിക്കാം. അവർക്ക് പാരിതോഷികങ്ങൾ നൽകുമെന്നും അറിയിച്ചു .പ്രസ്തുത വാർത്ത യാണ് കൂടെയുള്ള ഫോട്ടോയിൽ ഉള്ളത്
5. ഓണാഘോഷം
ഊൺപൂക്കളം
ആഗസ്ത് 27,29 രണ്ടു ദിവസങ്ങളിലായി നടത്തിയ വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ ഓണാഘോഷം വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ആഘോഷിച്ചു. ഈ പ്രത്യേക അവസരത്തെ അനുസ്മരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്നതിനാൽ സ്കൂൾ കാമ്പസ് മുഴുവൻ ഉത്സവപ്രതീതിയിലായിരുന്നു.സ്കൂളിന് മുന്നിൽ വിദ്യാർത്ഥികൾ മനോഹരമായ പുഷ്പ പരവതാനികൾ (പൂക്കളം) ഒരുക്കിയത് ആഘോഷങ്ങൾക്ക് നിറവും ആകർഷണീയതയും നൽകി. തിരുവാതിര, നൃത്തങ്ങൾ, സ്കിറ്റുകൾ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ഗാനങ്ങളും സാംസ്കാരിക പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
തിരുവാതിര
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഓണസദ്യയായിരുന്നു, അതിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തോഷത്തോടെ പങ്കെടുത്തു. വടംവലി (വടംവലി), കസേരകളി,കുളം കര കളി, തുടങ്ങിയ വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു, അത് ഉന്മേഷദായകവും ഉന്മേഷദായകവുമായ അന്തരീക്ഷം സൃഷ്ടിച്ചു.കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ഓണം പ്രതീകപ്പെടുത്തുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശത്തെയും ഓർമ്മപ്പെടുത്തിയ ആഘോഷം സമുചിതമായിരുന്നു.
ഒരുക്കം
ഓണാഘോഷം പ്രവർത്തനങ്ങളിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സീമമായ സഹകരണവും, പ്രവർത്തനങ്ങളും തൊട്ടടുത്തുള്ള സ്കൂളുകളിൽനിന്ന് ഈ വിദ്യാലയത്തിനെ വേറിട്ടു നിർത്തുന്നു. ഭക്ഷണ വിതരണവും, ശുചീകരണ പ്രവർത്തനങ്ങളിലും .മുഴുവൻ സമയവും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചു നിൽക്കുന്നു എന്നുള്ളത് ഹാർബർ സ്കൂളിന് മാത്രം അവകാശപ്പെട്ട കാര്യമാണ്.
വിഭവങ്ങൾ
ഊഞ്ഞാൽ
കസേര കളി
6. സന്തോഷത്തിന്റെ സൗഹൃദയാത്ര
വിഴിഞ്ഞം ഹാർബർ സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബങ്ങളും പാലക്കാട് ജില്ലയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലേക്ക് അവിസ്മരണീയമായ രണ്ട് ദിവസത്തെ വിനോദയാത്ര നടത്തി.സ്കൂളിലെ അറബിക് അധ്യാപകൻ പി.കെ. സെക്കരിയ്യ സ്വലാഹിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് യാത്രനടത്തിയത്.ആഗസ്ത് 29 വെളളിയാഴ്ച്ച വൈകിട്ട് ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച്,സെപ്തംബർ ഒന്നിന് പുലർച്ചെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചത്.സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുക,ആനന്ദം, വിശ്രമം, സ്കൂളിലെ അധ്യാപക സമൂഹവും കുടുംബങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് യാത്ര സംഘടിപ്പിച്ചത്.
യാത്രാ അംഗങ്ങൾ വിവാഹ സൽക്കാരത്തിൽ
രാവിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 45 അംഗ സംഘം വിവാഹത്തിൽ സംബന്ധിക്കാനായി സെക്കരിയ്യ സാറിന്റെ വീട്ടിലെത്തി.ഭാരതപുഴയുടെ കൈവഴിയായ കുന്തിപ്പുഴയുടെ നീരൊഴുക്കിന് ശക്തി പകരുന്ന വെള്ളിയാർ നദിയിൽ നീരാടിയാണ് യാത്ര ആരംഭിച്ചത്. അവിടെ ഒഴുകുന്ന വെള്ളത്തിന്റെ നവോന്മേഷദായകമായ സൗന്ദര്യവും, നദീതീരത്തിന്റെ ശാന്തതയും,തെളിമയും സംഘം ആസ്വദിച്ചു.ആസ്വാദനത്തിനും ഫോട്ടോഗ്രാഫിക്കും കുടുംബങ്ങളായി ഒരുമിച്ച് നിമിഷങ്ങൾ പങ്കിടുന്നതിനും അനുയോജ്യമായ ഒരു സ്ഥലമായിരുന്നു അത്.തുടർന്ന് വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മലമ്പുഴയും കാവയും പര്യവേക്ഷണം ചെയ്യുന്നതിനായിരുന്നു നീക്കിവച്ചത്. "പാലക്കാടിന്റെ ഊട്ടി" എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന കവയിലേക്ക് പോയി, അവിടെ പച്ചപ്പും ശാന്തമായ അന്തരീക്ഷവും എല്ലാവരിലും ശാശ്വതമായ മതിപ്പുകൾ സൃഷ്ടിച്ചു.മനോഹരമായി പരിപാലിക്കുന്ന മലമ്പുഴ ഉദ്യാനങ്ങൾ, അണക്കെട്ട്, റോപ്പ്‌വേ സവാരി എന്നിവ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആഹ്ലാദിപ്പിച്ചു.രാത്രിയിൽ പാലക്കാട് ശിക്ഷക് സദനിൽ താമസിച്ചു.
കോടമഞ്ഞിൻ താഴ് വരയിൽ
രണ്ടാം ദിവസം, സംഘം നെല്ലിയാമ്പതിയിലെ മനോഹരമായ കുന്നിൻ പ്രദേശത്തേക്ക് പോയി. തണുത്ത കാലാവസ്ഥ, മൂടൽമഞ്ഞ് മൂടിയ കുന്നുകൾ, പനോരമിക് കാഴ്ചകൾ എന്നിവ പതിവിൽ നിന്ന് ഒരു ഉന്മേഷദായകമായ ഇടവേള നൽകി. അധ്യാപകരും അവരുടെ കുടുംബങ്ങളും പ്രകൃതി സൗന്ദര്യം ആസ്വദിച്ചു.വ്യൂ പോയിന്റുകൾ പര്യവേക്ഷണം ചെയ്തു.ട്രക്കിംങ് നടത്തി പ്രകൃതിയുടെ മടിത്തട്ടിൽ ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ചെലവഴിച്ചു.വൈകുന്നേരത്തോടെ പോത്തുണ്ടി ഡാം സന്ദർശിച്ചു. രാത്രി പതിനൊന്ന് മണിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മടക്കയാത്ര ആരംഭിച്ചു.വിനോദയാത്ര ഒരു സമ്പന്നമായ അനുഭവമായിരുന്നു, വിശ്രമം, ഒരുമ, പ്രകൃതിയുമായുള്ള സമ്പർക്കം എന്നിവ സംയോജിപ്പിച്ചു. പുനരുജ്ജീവിപ്പിച്ച ആത്മാവും പ്രിയപ്പെട്ട ഓർമ്മകളുമായി അധ്യാപകർ മടങ്ങി. ഇത്രയും മനോഹരമായ ചുറ്റുപാടുകളിൽ സഹപ്രവർത്തകരുമായും അവരുടെ കുടുംബങ്ങളുമായും സമയം ചെലവഴിക്കാൻ അവസരം ലഭിച്ചതിന് വലിയ ഒരു അനുഗ്രഹമായിരുന്നു.സ്കൂളിലെ ബഹുഭൂരിപക്ഷം പേരും കുടുംബസമേതം യാത്രക്കൊരുങ്ങിയത് ഹാർബർ കുടുംബത്തിലെ ഐക്യം വിളിച്ചോതുന്ന അവിസ്മരണീയ മുഹൂർത്തമാണ് സമ്മാനിച്ചത്.
സെപ്തംബർ
1. സ്കൂൾ കലോത്സവം
പദപ്പയറ്റ് മത്സരം
സെപ്റ്റംബർ 11, 12 തീയതികളിൽ വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിന്റെ വാർഷിക സ്കൂൾ കലോത്സവം വളരെ ആവേശത്തോടെ സംഘടിപ്പിച്ചു. രണ്ട് ദിവസത്തെ പരിപാടി വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സന്തോഷത്തിന്റെയും സർഗ്ഗാത്മകതയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും ആവേശത്തിൽ ഒന്നിപ്പിച്ചു.
ആദ്യ ദിവസം, വിവിധ അറബി സാഹിത്യ-സാംസ്കാരിക പരിപാടികളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന അറബിക് കലാമേള നടത്തി. ഖുർആൻ പാരായണം, കഥപറച്ചിൽ,ഗദ്യവായന, ഉപന്യാസ രചന,ഗാനാലാപനം,പദ്യപാരായണം, പരമ്പരാഗത പ്രകടനങ്ങൾ എന്നിവയിലെ മത്സരങ്ങൾ സ്കൂളിലെ അറബി പഠനത്തിന്റെ സമ്പന്നമായ പൈതൃകത്തെ എടുത്തുകാണിച്ചു.
സംഘഗാനംപരിപാടിയിലൂടെ
രണ്ടാം ദിവസം ജനറൽ ആർട്സ് ഫെസ്റ്റിവലിനായി സമർപ്പിച്ചു.അവിടെ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന സാംസ്കാരിക പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. സംഗീതം,മാപ്പിളപ്പാട്ട്, പ്രസംഗം, ചിത്രരചന, മറ്റ് കലാ പ്രകടനങ്ങൾ എന്നിവയിലെ മത്സരങ്ങൾ ഊർജ്ജസ്വലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. പരിപാടികൾ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കുട്ടികളിൽ ആത്മവിശ്വാസവും ടീം വർക്കുകളും വളർത്തി.അധ്യാപകർ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തവും പൂർണ്ണഹൃദയത്തോടെയുള്ള സഹകരണവും അടയാളപ്പെടുത്തിയ ഒരു അവിസ്മരണീയ സംഭവമായിരുന്നു കലോത്സവം. സ്കൂൾ സമൂഹത്തിന്റെ സാംസ്കാരിക സമ്പന്നതയെ ഇത് ശരിക്കും പ്രതിഫലിപ്പിക്കുകയും യുവ പഠിതാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മികച്ച ഒരു വേദി നൽകുകയും ചെയ്തു.
2. കായികമേള
ഉദ്ഘാടനംകായിക താരങ്ങൾസുസജ്ജമായ ട്രാക്ക്
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ യു.പി. സ്കൂളിന്റെ 2025 - 26 അധ്യായന വർഷത്തെ വാർഷിക കായികമേള സ്കൂളിനടുത്തുള്ള അൽ മുബാറക് ഗ്രൗണ്ടിൽ, സെപ്തംബർ 16 ചൊവ്വ വളരെ ആവേശത്തോടെയും ടീം സ്പിരിറ്റോടെയും നടത്തി. മുഴുവൻ സ്കൂൾ സമൂഹവും പരിപാടികളിൽ പൂർണ്ണഹൃദയത്തോടെ പങ്കെടുത്തു.
ചുവപ്പ്, നീല, പച്ച, മഞ്ഞ എന്നീ നാല് ഹൗസുകൾ അച്ചടക്കവും ഏകോപനവും പ്രകടിപ്പിച്ച മാർച്ച് പാസ്റ്റോടെയാണ് ഉത്സവം ആരംഭിച്ചത്. വർണ്ണാഭമായ പരേഡ് ആവേശത്തിന്റെയും ആരോഗ്യകരമായ മത്സരത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു.
കാതോർത്ത് കൊച്ചു താരങ്ങൾ
വിദ്യാർത്ഥികൾക്കായി 100മീറ്റർ,50 മീറ്റർ, ലോംങ് ജംപ് ,ഹൈ ജംപ് , ബ്രോഡ് ജംപ് തുടങ്ങി വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് പരിപാടികൾ സംഘടിപ്പിച്ചു, കുട്ടികൾക്ക് അവരുടെ കഴിവുകൾ, കായികക്ഷമത, ടീം വർക്ക് എന്നിവ പ്രദർശിപ്പിക്കാൻ അവസരമൊരുക്കി. മത്സരങ്ങൾ ഹൗസുകൾ തിരിച്ചാണ് നടത്തിയത്, പങ്കെടുക്കുന്ന ഓരോ പങ്കാളിയും അവരുടെ ടീമിനായി പോയിന്റുകൾ സംഭാവന ചെയ്തു. പരിപാടി ഒരു വലിയ വിജയമാക്കാൻ അധ്യാപകരും, ഹൗസ് ലീഡർമാരും, വിദ്യാർത്ഥി വളണ്ടിയർമാരും ഒരുമിച്ച് പ്രവർത്തിച്ചു.
ഈ പരിപാടി വിദ്യാർത്ഥികൾക്കിടയിൽ ശാരീരികക്ഷമതയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഐക്യം, അച്ചടക്കം, ആരോഗ്യകരമായ മത്സരം എന്നിവയുടെ മൂല്യങ്ങൾ അവരിൽ വളർത്തിയെടുക്കുകയും ചെയ്തു. ആർപ്പുവിളികൾ, പ്രോത്സാഹനം, സൗഹൃദ മനോഭാവം എന്നിവ കായികമേളയെ എല്ലാവർക്കും മറക്കാനാവാത്ത അനുഭവമാക്കി മാറ്റി.വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ യു.പി. സ്കൂളിൽ നടന്ന കായികമേള അങ്ങനെ വിജയകരമായി അവസാനിച്ചു, ഊർജ്ജത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്തോഷത്തിന്റെയും വിലപ്പെട്ട ഓർമ്മകൾ അവശേഷിപ്പിച്ചു.
മാർച്ച് പാസ്റ്റ്പിഴക്കാത്ത ചാട്ടം
കായികമേള ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. അധ്യക്ഷതവഹിച്ചു.സ്പോർട്സ് കൺവീനർ സക്കറിയ.പി,സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി. എസ്.,പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,സീനിയർ അസിസ്റ്റൻറ് സെന്തിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. രെജി ബി. എസ്.,ക്രിസ്ത്യിൻ ബ്യൂല, ഷീബ എസ്.ഡി., ബിന്ദു കുമാരി, സിന്ധു ലേഖ,റളിയ യാസിർ ,ഇർഫാന ജാസ്മിൻ, ഷഹന തുടങ്ങിയ അധ്യാപകരും,അധ്യാപക വിദ്യാർഥികളായ അഖിൽ ദാസ്.എം., സജിൻ.എസ്., സജിത്ത്.എസ്. തുടങ്ങിയവർ ഹൗസുകൾ ക്കും കായികമത്സരങ്ങൾ ക്കും ഓഫീസ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.റെഡ് ഹൗസ്,ഗ്രീൻ ഹൗസ് എന്നിവ മാർച്ച് പാസ്റ്റിലും, ഓവറോൾ ചാമ്പ്യൻഷിപ്പിലും യഥാക്രമം ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടി.
ഇവർ വിജയികൾ
3. CPR പരിശീലനം
CPR പരിശീലന ക്യാമ്പിൽ നിന്നും
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്,സെപ്തംബർ 29 തിങ്കളാഴ്ച വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിൽ സി.പി.ആർ (കാർഡിയോ പൾമണറി റെസസിറ്റേഷൻ) പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹൃദയ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ അടിയന്തര പ്രഥമശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
വിഴിഞ്ഞം ഹാർബറിലെ പ്രാദേശിക ആരോഗ്യ വകുപ്പിലെ പരിചയസമ്പന്നരായ മെഡിക്കൽ പ്രൊഫഷണലുകളായ വീണ.എസ് ശാസ്തമംഗലം,അക്ഷര ആയി.എസ്. പൂവ്വാർ ക്യാമ്പിന് നേതൃത്വം നൽകി. പ്രകടനങ്ങളിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും അവർ സി.പി.ആറിന്റെ ഘട്ടങ്ങൾ വിശദീകരിച്ചു,ലോക ഹൃദയ ദിനത്തിന്റെ സന്ദേശമായ "എല്ലാ ഹൃദയങ്ങളും പ്രധാനമാണ്" എന്നതിന് അനുയോജ്യമായ, സി.പി.ആർ പരിശീലന ക്യാമ്പ് വളരെ വിജ്ഞാനപ്രദവും പ്രായോഗികവുമായ ഒരു അനുഭവമായിരുന്നു.
ഒക്ടോബർ
1. പച്ചക്കറിത്തോട്ടം
കൃഷിത്തോട്ടം തയ്യാറെടുപ്പ്
വിഴിഞ്ഞം ഹാർബർ ഏരിയ യുപി സ്കൂളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.സുസ്ഥിര ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവങ്ങൾ നൽകുന്നതിനും വേണ്ടി, വിഴിഞ്ഞം ഹാർബർ ഏരിയ യുപി സ്കൂൾ ഒക്ടോബർ 8-ന്, 2025 - ലെ പച്ചക്കറിത്തോട്ടം ഔദ്യോഗികമായി ആരംഭിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പരിസ്ഥിതി അവബോധം, പ്രായോഗിക കാർഷിക പരിജ്ഞാനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഉദ്ഘാടന വേളയിൽ, കുട്ടികൾ മണ്ണ് തയ്യാറാക്കി,ബാഗാളിൽ നിറക്കുകയും, ചീര, വഴുതന, വെജിറ്റബിൾ ഫിംഗർ, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവയുടെ തൈകൾ നട്ടു. നനയ്ക്കൽ ഷെഡ്യൂളുകൾ ക്രമീകരിച്ചു.
2. സ്നേഹപൂർവ്വം സുപ്രഭാതം
പത്ര വിതരണോദ്ഘാടനം
സുപ്രഭാതം ദിനപത്രത്തിന്റെ സ്കൂൾതല വിതരണോൽഘാടനം 2025 ഒൿടോബർ 10 വെളളിയാഴ്ച്ച നടന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ മുരുകേശൻ അമര വിള സ്കൂൾ ലീഡർ ജഹാനിയാനും, സെക്കന്റ് ലീഡർ ആയിശ എം.എസിനും കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു.സുപ്രഭാതം എഡിറ്റർ ഉമർ കൊണ്ടോട്ടി , ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി, എസ്.എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,എസ്.വൈ.എസ് പ്രതിനിധി ഷംനാദ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സുലൈമാൻ മുസ്‌ലിയാർ, അറബിക്ക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
3. ദുരന്ത നിവാരണ ബോധവത്കരണ ക്യാമ്പ്
പരിശീലനത്തിൽ പങ്കെടുത്തവർ
വിഴിഞ്ഞം ഹാർബർ ഏരിയയിലെ യു. പി. സ്കൂളിൽ, 2025 ഒക്ടോബർ മാസം 13 -ന്, ദുരന്ത നിവാരണ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു, വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും, ചുറ്റുപാടിലുള്ളവർക്കും ദുരന്തങ്ങളിൽ എങ്ങനെ നേരിടാമെന്ന് ബോധവത്കരിക്കുക എന്നതാണ് ഈ ക്യാമ്പിന്റെ മുഖ്യ ഉദ്ദേശ്യം . ഇതിന്റെ ഭാഗമായി, വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ സുരക്ഷിതമാകാമെന്ന് പ്രായോഗിക പരിശീലനങ്ങൾ പരിശീലിപ്പിക്കുക, ദുരന്ത നിവാരണത്തിനുള്ള പ്രാഥമിക സഹായവും ശ്രദ്ധയുമുള്ള പരിശീലനം നൽകുക., ചുഴലിക്കാറ്റുകൾ, ഭൂചലനങ്ങൾ, വെള്ളപ്പൊക്കം എന്നിവയെ നേരിടുന്നതിനുള്ള അടിസ്ഥാന മാർഗനിർദ്ദേശങ്ങൾ അറിയിക്കുക.,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും സമുച്ചയത്തിലുള്ള രക്ഷാപദ്ധതികളെ പ്രോത്സാഹിപ്പിക്കുക, വിദ്യാർത്ഥികൾ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങിയവർക്ക് ദുരന്ത പ്രതിസന്ധികളിൽ എങ്ങനെ മനസ്സാക്ഷിയോടെ പ്രവർത്തിക്കാമെന്ന് തിരിച്ചറിയിച്ച് പരിശീലനം നൽകുക , ഇവയെല്ലാമായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശങ്ങൾ. ഈക്കാര്യങ്ങളെല്ലാം വീഡിയോ പ്രസന്റേഷനിലൂടെയും, പ്രാവർത്തികമായും അവതരിപ്പിക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കളും അനുഭവത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞു.
പഠന ക്ലാസ്
GEO ഹസാർഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ അഭിരാമി എസ്.എസ്. നെടുമങ്ങാട്,അൽഫിയ എ.അഴീക്കോട് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് കുട്ടികളുമായി സംവദിച്ചു.സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്.,അറബിക് അധ്യാപകൻ സക്കറിയ. പി.,ഷീബ ടീച്ചർ, ബീന ടീച്ചർ ,ഷഹന ടീച്ചർ, ഇർഫാന ജാസ്മിൻ,റളിയ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
4. ഉപജില്ലാ ശാസ്ത്രമേള
വിജയികൾ സർട്ടിഫിക്കറ്റുകളുമായിശാസ്ത്രമേളയിലെ ഹാർബറിന്റെ താരങ്ങൾ
ഒക്ടോബർ 14 - 17 തിയ്യതികളിൽ മരുതൂർക്കോണം പി.ടി.എം. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഉപജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ ശ്രദ്ധേയമായ ഗ്രേഡുകൾ നേടികൊണ്ട് വിഴിഞ്ഞം ഹാർബർ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സ്ഥാപനത്തിന് വലിയ അഭിമാനവും അംഗീകാരവും കൊണ്ടുവന്നു.മത്സ്യ തൊഴിലാളികളായ യുവ പഠിതാക്കൾക്കിടയിൽ ശാസ്ത്രീയ ജിജ്ഞാസ, സർഗ്ഗാത്മകത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയാണ് അവരുടെ മികച്ച പ്രകടനം പ്രതിഫലിപ്പിച്ചത്.
വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ശാസ്ത്രീയ അന്വേഷണം, ഗണിതശാസ്ത്ര യുക്തി,സാമൂഹ്യ ശാസ്ത്രബോധം എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. അവരുടെ പ്രദർശനങ്ങൾ മൗലികത, പ്രായോഗിക പ്രയോഗം, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ശാസ്ത്രീയ ആശയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ പ്രദർശിപ്പിച്ചു.
സമർപ്പിതരായ അധ്യാപകരുടെ മാർഗ്ഗനിർദ്ദേശവും പ്രധാനാധ്യാപകന്റെ തുടർച്ചയായ പിന്തുണയും വിദ്യാർത്ഥികളുടെ ശാസ്ത്രബോധത്തെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അനുഭവപരമായ പഠന അവസരങ്ങൾ നൽകുന്നതിനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനുമുള്ള സ്കൂളിന്റെ നിരന്തരമായ ശ്രമങ്ങളെയും ഈ വിജയം പ്രതിഫലിപ്പിക്കുന്നു.വരാനിരിക്കുന്ന മത്സരങ്ങളിൽ തുടർന്നും വിജയം നേടണമെന്ന് ആശംസിച്ചുകൊണ്ട്, മുഴുവൻ സ്കൂൾ സമൂഹവും യുവ വിജയികളെയും അവരുടെ ഉപദേഷ്ടാക്കളെയും ഹൃദയംഗമമായി അഭിനന്ദിച്ചു.
നവംബർ
1. തിളക്കത്തോടെ ഉപജില്ലാ സ്കൂൾ കലോത്സവം
നഫ്സീന എ.ഈ.ഓ. യിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നുമുഹമ്മദ് ബിലാൽ എ.ഈ.ഓ. യിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു
നവംബർ 4 മുതൽ 7 വരെ നെല്ലിമൂട് സ്കൂളുകളിൽ നടന്ന ബാലരാമപുരം ഉപജില്ലാ സ്കൂൾ കലോത്സവ മേളയിൽ ശ്രദ്ധേയമായ വിജയം നേടി വിഴിഞ്ഞം ഹാർബർ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ സ്ഥാപനത്തിന് വീണ്ടും ഒരിക്കൽ കൂടി മഹത്വം കൊണ്ടുവന്നു. എൽ.പി. (ലോവർ പ്രൈമറി), യു.പി. (അപ്പർ പ്രൈമറി) വിഭാഗങ്ങളിൽ സ്കൂൾ മികച്ച പ്രകടനങ്ങൾ രേഖപ്പെടുത്തി.
ഓവറോൾ ട്രോഫി സ്വീകരിക്കുന്നു
ജനറൽ കലോത്സവത്തിലും,അറബി സാഹിത്യോത്സവ പരിപാടികളിലും 33 എ ഗ്രേഡുകൾ നേടി മികവ് പുലർത്തി.സർഗ്ഗാത്മക കഴിവുകൾ, ആത്മവിശ്വാസം, കഠിനാധ്വാനം എന്നിവയാൽ, സംഗീതം, പാരായണം, കഥപറച്ചിൽ, സാഹിത്യ അവതരണങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ യു.പി. സ്കൂളിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസിലെ കുട്ടികൾ മാത്രമായിട്ടു പോലും മികച്ച ഗ്രേഡുകൾ നേടി.
പ്രത്യേകിച്ച് അറബി വിഭാഗം മികച്ച ഭാഷാപരവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിച്ചു,യു.പി. വിഭാഗം അറബി ക്വിസ്സ് മത്സരത്തിൽ നഫ്സീനയും, എൽ.പി. വിഭാഗം പദനിർമ്മാണത്തിൽ മുഹമ്മദ് ബിലാലും ഏ ഗ്രേഡും ഒന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ എൽ.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും, യു.പി. വിഭാഗത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾ മാത്രം പങ്കെടുത്ത് നാലാം സ്ഥാനവും നേടി.അധ്യാപകരുടെ സമർപ്പിത പരിശീലനത്തിന്റെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയുടെയും ഫലമാണ് വിദ്യാർത്ഥികളുടെ വിജയം.എല്ലാ വിജയികളെയും പങ്കാളികളെയും അവരുടെ ആവേശകരമായ പ്രകടനത്തിന് ഹെഡ്മാസ്റ്റർ അഭിനന്ദിക്കുകയും വരും വർഷങ്ങളിലും സ്കൂൾ അതിന്റെ ഉയർച്ച തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വിജയികൾ സർട്ടിഫിക്കറ്റുകളുമായി
2. പ്രീപ്രൈമറി കായികോത്സവം
തവളച്ചാട്ടം
വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കായികോത്സവം നവംബർ 12 ബുധനാഴ്ച സംഘടിപ്പിച്ചു.വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ മത്സരങ്ങളിൽ പങ്കാളികളായത്.കളിയും കാര്യവും നിറഞ്ഞ തവളച്ചാട്ടം , കസേരക്കളി, ബലൂൺ പൊട്ടിക്കൽ,ഓട്ടം,ചാട്ടം തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.
3. പുസ്തക കൈമാറ്റം
പുസ്തക കൈമാറ്റം
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ലൈബ്രറി യിലേക്കുള്ള പുസ്തക കൈമാറ്റം നവംബർ 12 ബുധനാഴ്ച നടന്നു.സർ ഐസക് ന്യൂട്ടൻ വളർത്തിയ കുട്ടിയുടെ കഥ,ദ ലാസ്റ്റ് ലീഫ്,ആദം ബർസ, ആറാം പുലരി,കുട്ടികളുടെ മാർക്സിസം,ആനന്ദനടനം , മണ്ടൻ ഇവാൻ, പിങ്കി കണ്ട ലോകം, ഗ്രന്ഥശാല പ്രസ്ഥാനം ഇന്നലെ ഇന്ന്, ആർ.സി.സി. യിലെഅത്ഭുത കുട്ടികൾ,ആനയും പുലിയും ഇല്ലാത്ത കഥ,അമ്മുവിന്റെ സാഹസങ്ങൾ തുടങ്ങി നോവലുകളും കഥകളുമടങ്ങിയ പന്ത്രണ്ട് പുസ്കങ്ങളാണ് കൈമാറിയത്.
4. ശിശുദിനാഘോഷവും റാലിയും
ശിശുദിനാഘോഷം ഒരു ഹ്രസ്വ കാഴ്ച്ചറാലിഉദ്ദ്യോഗസ്ഥരോടൊപ്പം
വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ കുട്ടികളുടെ ദിനാഘോഷം നവംബർ 14ന് വളരെ ആവേശത്തോടെയും സന്തോഷത്തോടെയും നടന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തെയും, ജീവിതത്തേയും, സന്ദേശങ്ങളേയും അനുസ്മരിക്കുന്ന രീതിയിൽ സന്ദേശ റാലിയും,പരിപാടികളും സംഘടിപ്പിച്ചു.
ഉദ്ഘാടനം
ശിശുദിന പരിപാടികൾ കുട്ടികളിൽ സർഗ്ഗാത്മകത, ജിജ്ഞാസ, നല്ല മൂല്യങ്ങൾ എന്നിവ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പകർന്നു നൽകി.ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനം വിഴിഞ്ഞം ഫയർ സ്റ്റേഷൻ മൈതാനിയിൽ വെച്ച് ഷാജി പേയ്യാട് (അസിസ്റ്റൻന്റ് സ്റ്റേഷൻ ഓഫീസർ) നിർവ്വഹിച്ചു.രാജേഷ് ചെമ്പഴന്തി (സീനിയർ ഫയർമാൻ) ശിശുദിന സന്ദേശം കൈമാറി.സന്തോഷ് കാഞ്ഞിരംകുളം (ഫയർ & റെസ്ക്യൂ ഓഫീസർ) ഫയർ സ്റ്റേഷൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
പങ്കാളികൾ
തുടർന്ന് വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ, പാട്ടുകൾ, സ്കിറ്റുകൾ, ഗ്രൂപ്പ് നൃത്തങ്ങൾ എന്നിവയുൾപ്പെടെ. ഉജ്ജ്വലമായ അവതരണങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറി.സ്റ്റേഷൻ പരിസരം ഉത്സവകാല ആഘോഷവും യുവത്വത്തിന്റെ ഊർജ്ജവും കൊണ്ട് നിറഞ്ഞു.ആഘോഷത്തിന്റെ ഭാഗമായി, സ്കൂളിൽ നിന്ന് ഫയർ സ്റ്റേഷൻ ഗ്രൗണ്ടിലേക്ക് നടന്ന ശിശുദിന റാലിക്ക് അധ്യാപകർ നേതൃത്വം നൽകി. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ശുചിത്വം, റോഡ് സുരക്ഷ എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങൾ കൈമാറി. സുരക്ഷ ഉറപ്പാക്കി റാലിയിലുടനീളം അവരെ നയിച്ചുകൊണ്ട് അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു. റാലി പ്രധാന റോഡിലൂടെ കടന്നുപോകുമ്പോൾ പൊതുജനങ്ങളും രക്ഷിതാക്കളും ഊഷ്മളമായ അഭിനന്ദനവും പിന്തുണയും നൽകി.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രകടനം
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രകടനം
ഫയർ പ്രവർത്തനങ്ങൾ വിശദീകരണം
സമൂഹത്തിൽ അവബോധം വ്യാപിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളിൽ സജീവമായി പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നതിനും റാലി ഒരു അർത്ഥവത്തായ പ്രവർത്തനമായി വർത്തിച്ചു.മധുരപലഹാരവും പാനീയവും വിതരണം ചെയ്തതോടെയാണ് പരിപാടി അവസാനിച്ചത്.
സ്കിറ്റ്
കലാപരിപാടികൾ
ദഫ് ടീം
പരിപാടിയുടെ അവസാനത്തിൽ ഫയർ സ്റ്റേഷൻ ജീവനക്കാർ നടത്തിയ മോക്ക് ഡ്രില്ലും പരിപാടികളും കുട്ടികളിൽ ആകാംകാഷയും ഉന്മേഷവും ഉണ്ടാക്കുകയും കുട്ടികൾക്ക് ആ ദിവസം കൂടുതൽ അവിസ്മരണീയമാക്കുകയും ചെയ്തു. മൊത്തത്തിൽ, വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടന്ന ശിശുദിനാഘോഷവും റാലിയും മികച്ച വിജയമായിരുന്നു, ഇത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്കൂൾ സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്നു.
കലാപരിപാടികൾ
കലാപരിപാടികൾ
കലാപരിപാടികൾ
സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,സീനിയർ അസിസ്റ്റൻറ് സെന്തിൽ കുമാർ , സക്കറിയ.പി, രെജി ബി. എസ്.,ക്രിസ്ത്യിൻ ബ്യൂല,ഷീജ.എ, ഷീബ എസ്.ഡി., ബിന്ദു കുമാരി, സിന്ധു ലേഖ,റളിയ യാസിർ ,ഇർഫാന ജാസ്മിൻ, ബീന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
4. ലിറ്റിൽ കൈറ്റ്സ് സന്ദർശനം
പരിശീലനം
വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസ്. ,ലിറ്റിൽ കൈറ്റ്സ് വളണ്ടിയർമാരുടെ സംഘം അവരുടെ ഏകോപന അധ്യാപകരോടൊപ്പം നവംബർ 19 ബുധനാഴ്ച്ച രാവിലെ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിൽ എത്തുകയും ,ഇന്ററാക്ടീവ് ലേണിംഗ് ഗെയിമുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.പഠന പ്രവർത്തനങ്ങൾ ആസ്വാദ്യകരവും അർത്ഥവത്തായതുമാക്കാൻ ഡിജിറ്റൽ ലേണിംഗ് ഗെയിമുകൾ ഉപയോഗിക്കേണ്ട വിധം കുട്ടികൾക്ക് സംഘം പകർന്നു നൽകി. ഹാർബർ ഏരിയ യു.പി. സ്കൂൾ വിദ്യാർത്ഥികൾ പരിപാടിയിലുടനീളം ആവേശത്തോടെ പങ്കെടുത്തു. മുതിർന്ന വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരം ലഭിച്ചതിൽ അവർ ആവേശം പ്രകടിപ്പിച്ചു. കുട്ടികളിൽ ആത്മവിശ്വാസവും ജിജ്ഞാസയും വർദ്ധിച്ചതായി അധ്യാപകർ നിരീക്ഷിച്ചു.സ്കൂൾ ബന്ധവും സഹകരണ മനോഭാവവും ശക്തിപ്പെടുത്താനും ക്ലാസ് സഹായകരമായി.കൂടാതെ ഈ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് വളണ്ടിയർമാർക്കിടയിൽ മെച്ചപ്പെട്ട നേതൃത്വം, ആശയവിനിമയം, അധ്യാപന കഴിവുകൾ വളർത്തിയെടുക്കാനു, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനത്തോട് കുട്ടികളിൽ പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കാനും സഹായകരമായി.
പങ്കാളികൾ
ലിറ്റിൽ കൈറ്റ്സ് സംരംഭത്തിന് കീഴിൽ നടത്തിയ പഠന ക്ലാസ് വെങ്ങാനൂർ മോഡൽ എച്ച്.എസ്.എസ്. ടീമിനും، വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂൾ വിദ്യാർത്ഥികൾക്കും അർത്ഥവത്തായ ഒരു പഠനാനുഭവമാണെന്ന് തെളിഞ്ഞു. പിയർ പിന്തുണയുള്ള ഇത്തരം പ്രോഗ്രാമുകൾ ഡിജിറ്റൽ ശാക്തീകരണവും സഹകരണപരവുമായ ഒരു പഠന സമൂഹം കെട്ടിപ്പടുക്കുന്നതിന് ഗണ്യമായി സംഭാവന ചെയ്യുന്നു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ വൃന്ദ.വി.എസ്.,അഞ്ജു താര.വി.ആർ.,വിദ്യാർത്ഥികളായ അഞ്ജിത, ശ്രീനിധി, അനഘ,അഫിക,ശ്രേയ, വിപിൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
5.വർണ്ണക്കൂടാരം വിഭവശേഖരണം
കരകൗശല രൂപങ്ങളുടെ കൈമാറ്റംപുസ്തക കൈമാറ്റം
വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടപ്പാക്കുന്ന “വർണ്ണക്കൂടാരം” പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്നും ആവശ്യമായ പഠന-കലാ സാമഗ്രികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭവശേഖരണ പരിപാടി സംഘടിപ്പിച്ചു.
രക്ഷിതാകളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്താനും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമുള്ള വിഭവശേഖരണ പ്രവർത്തനം ഏറെ മികച്ച അനുഭവമായി. പി.ടി.എ.,എസ്.എം.സി. അംഗങ്ങൾ ചേർന്ന് ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും, യു.കെ.ജി. ക്ലാസിലെ ബുർഹാനിന്റെ മതാ പിതാക്കളായ നവാസ് , ഹസീന ദമ്പതിമാർ പുറം കളിയിടത്തിലേക്കുളള പത്തിലധികം മൃഗങ്ങളുടെ രൂപങ്ങളുമാണ് സംഭാവനയായി നൽകിയത്.
പുസ്തക കൈമാറ്റം
കരകൗശല രൂപങ്ങൾ
സാമൂഹിക സഹകരണത്തിന് പ്രചോദനമാകുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടം തന്നെ വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാനായതിൽ സ്കൂൾ സമൂഹം സന്തോഷം രേഖപ്പെടുത്തി.
ഡിസംബർ
1. പ്രതിഭകൾക്ക് ആദരവ്
വിതരണോദ്ഘാടനംആരവങ്ങൾക്ക് കാതോർത്ത്
2025 ഡിസംബർ 4 ന് വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ ഉപജില്ലാ തല ശാസ്ത്ര–കലോത്സവത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന വർണാഭമായ സദസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളും നവോത്ഥാന ചിന്തകളും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് അറബിക് ക്ലബ്ബും PTAയും സംയുക്തമായി സദസ് ഒരുക്കി.സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷത പി.ടി.എ. പ്രസിഡന്റ് ശ്രീ.അൻവർ ഷാൻ അധ്യക്ഷത വഹിച്ചു.
ജേതാക്കൾ
ജേതാക്കളേയും കാത്ത്
വിഴിഞ്ഞം കോസ്റ്റൽ പോലീസ് അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ ബിജു സാർ ഉത്ഘാടനം ചെയ്തു. വിജയികളെ പ്രശംസിച്ച് അവർ ഭാവിയിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ പുതുമകളുമായി രംഗത്തെത്തണമെന്ന ആശംസകൾ പങ്കുവച്ചു.അദ്ദേഹവും, കോസ്റ്റൽ പോലീസ് അബ്ദുൽ വാഹിദ്,ഹെഡ്മാസ്റ്റർ ,പി.ടി.എ. പ്രസിരണ്ട്,എസ്.എം.സി. ചെയർമാൻ , മറ്റു അധ്യാപകരും, ഉപജില്ല ശാസ്ത്രമേളയിലും കലോത്സവത്തിലും, സ്കൂൾ കലോത്സവത്തിലും വിജയികൾക്കായി ഉപഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ അധ്വാനവും രക്ഷിതാക്കളുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ വിജയം കൂടുതൽ അർത്ഥവത്താക്കിയതാണെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.പഠനത്തിനും കല-ശാസ്ത്ര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഈ നേട്ടങ്ങൾക്ക് ശക്തി പകരുന്നത്. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികളെ മികച്ച രീതിയിൽ വളർത്തിക്കൊണ്ടുപോകുമെന്ന് പി.ടി.എ. പ്രസിരണ്ടും, എസ്.എം.സി. ചെയർമാനും വ്യക്തമാക്കി.
സമ്മാന വിതരണം
സീനിയർ അസിസ്റ്റൻറ് സെന്തിൽ കുമാർ ,അധ്യാപകരായ സക്കറിയ.പി, രെജി ബി. എസ്.,ക്രിസ്ത്യിൻ ബ്യൂല,ഷീജ.എ,, ബിന്ദു കുമാരി, സിന്ധു ലേഖ,റളിയ യാസിർ ,ഇർഫാന ജാസ്മിൻ, ബീന ടീച്ചർ , ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, തുടങ്ങിയവർ നേതൃത്വം നൽകി.
2. ലഹരി വിരുദ്ധ ബോധവത്കരണം
ക്ലാസിന് ബിജു സാർ നേതൃത്വം നൽകുന്നു
വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി ദുരന്തത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ഡിസംബർ 4ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റൽ പോലീസ് എ.എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെ തകർക്കുന്നുവെന്നും, കുട്ടികളെ ലക്ഷ്യമിട്ട് വ്യാപകമായി നടക്കുന്ന ലഹരി വലയങ്ങളിൽ നിന്ന് ജാഗ്രത പുലർത്തണമെന്നും എസ്.ഐ. ബിജു ക്ലാസിൽ വ്യക്തമാക്കി. ലഹരിയുടെ ശാരീരിക-മാനസിക ദോഷഫലങ്ങൾ, ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന നിയമനടപടികൾ, സുരക്ഷിത സമൂഹം നിർമ്മിക്കാൻ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ ബോധവത്കരണം നൽകി.രക്ഷിതാക്കൾക്കും അധ്യാപകർക്കും സംശയനിവാരണത്തിനായി പ്രത്യേക സമയം അനുവദിക്കുകയും, ലഹരിയിൽ നിന്ന് വിട്ടുനിൽക്കാനും സഹപാഠികളെ നല്ല പാതയിലേക്ക് നയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും