"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 34: വരി 34:
== വിവിധ സ്ഥാപനങ്ങൾ ==
== വിവിധ സ്ഥാപനങ്ങൾ ==
<gallery>
<gallery>
പ്രമാണം:29228 police.png|alt=|പോലീസ് സ്റ്റേഷൻ
പ്രമാണം:29228 police.png|alt=|പോലീസ് സ്റ്റേഷൻ കാഞ്ഞാർ
പ്രമാണം:29228 mosq.png|alt=|മസ്ജിത്
പ്രമാണം:29228 mosq.png|alt=|മസ്ജിത് കാഞ്ഞാർ
പ്രമാണം:29228 church.png|alt=|കുടയത്തൂർ പള്ളി
പ്രമാണം:29228 church.png|alt=|കുടയത്തൂർ പള്ളി
പ്രമാണം:29228 sh.png|alt=|ജീ എച്ച് എസ് എസ് കുടയത്തൂർ
പ്രമാണം:29228 sh.png|alt=|ജീ എച്ച് എസ് എസ് കുടയത്തൂർ

20:37, 24 നവംബർ 2025-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു. ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഊ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്.

കേരളത്തി ഇടുക്കി ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ കുടയത്തൂർ. തൊടുപുഴപുളിയന്മല റോഡിലാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്‌, ഈ ഗ്രാമത്തിന്റെ ഒരു ഭാഗത്ത്‌ പശ്ചിമഘട്ട മലനിരകൾ (ഇലവീഴാപൂഞ്ചിറ)നീണ്ട്‌ കിടക്കുന്നത്‌ അതിന്റെ പ്രകൃതി ഭംഗിക്ക്‌ മാറ്റ്‌ കൂട്ടുന്നു. പല മലയാള ചലച്ചിത്രങ്ങളുടേയും ഷൂട്ടിംഗ് ഈ ഗ്രാമത്തിൽ വച്ചാണ്‌ ചെയ്തിട്ടുള്ളത്‌. കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വിസ്മയത്തുമ്ത്ത്‌, ദൃശ്യം, കഥ പറയുമ്പോൾ, രസതന്ത്രം തുടങ്ങിയവ അതിൽ ചിലതാണ്‌. മുട്ടത്തുള്ള ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട്‌ ഈ ഗ്രാമത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.

കുടയത്തൂർ പാലം

ഇവിടെ നിന്ന് മലനിരകളും കുന്നിൻ പ്രദേശങ്ങളും കാണാൻ സാധിക്കുന്നതിനാൽ, ധാരാളം യാത്രക്കാരും വിനോദസഞ്ചാരികളും ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. പാലത്തിനരികിൽ നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് ഏറെ മനോഹരമായ അനുഭവമാണ്. അതിനാൽ തന്നെ കുടയത്തൂർ പാലം മലയാളികളുടെ മനസ്സിൽ “സിനിമയിലെ പാലം” എന്ന പേരിലും, പ്രകൃതിസൗന്ദര്യത്തിന്റെ ചിഹ്നമായും അറിയപ്പെടുന്നു. കുടയത്തൂർ പാലം വളരെ ചുരുങ്ങിയ വീതിയുള്ള പാലം ആണ്, അതുകൊണ്ട് ചെറിയ വാഹനങ്ങൾ മാത്രമേ അതുവഴി പോവുകയുള്ളൂ. ഒരേ സമയം ഒരു ദിശയിലേയ്ക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.പാലത്തിലെ സിഗ്നൽ ലൈറ്റ് പാലത്തിന് മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ടൈമർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

പാലത്തിന്റെ മദ്ധ്യഭാഗത്ത് പ്രത്യേകം ഒരു ടൈമർ സ്ഥാപിച്ചിട്ടുള്ളതിനാൽ, അത് “green”–“red” എന്ന പ്രകാരം സ്വിച്ച് ഓൺ ആയി പ്രവർത്തിക്കുകയും പ്രതേകം സമയം നിശ്ചയിച്ച് ഓരോ ദിശക്കും യാത്രാ അനുവാദം നൽകുകയും ചെയ്യുന്നു . ഇത് ഗതാഗത നിയന്ത്രണത്തിനുള്ള ഒരു പ്രത്യേക സംവിധാനമാണ്, അപകട സാധ്യത കുറയ്ക്കുന്നു. ഈ പാലത്തിലൂടെ അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ല.

ഭാഗ്യലൊക്കേഷൻ കുടയത്തൂർ

കുടയത്തൂർ എന്നും സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ ആണ്‌. ഭൂരിഭാഗം സിനിമകളും ഷൂട്ട്‌ ചെയ്തിരിക്കുന്നത്‌ കുടയത്തൂരിൽ ആണ്‌. അല്ലു അർജുൻ ന്റെ ആര്യ ഉൾപ്പെടെ ഒരുപാട്‌ സിനിമകൾ. ആട്‌ ,ദൃശ്യം ,കുഞ്ഞിക്കൂനൻ ,വെള്ളിമുങ്ങ ,പാപ്പി അപ്പച്ച , കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വിസ്മയത്തുമ്പത്ത്‌,. കഥ പറയുമ്പോൾ, രസതന്ത്രം തുടങ്ങിയവ.

ഷൂട്ടിംഗ് സെറ്റ്


മുട്ടത്തുള്ള ജലവൈദ്യുത പദ്ധതിയായ മലര അണക്കെട്ട് ഈ ഗ്രാമത്തിലാണ്‌ നദീജലം ശേഖരിച്ചു വെക്കുന്നത്‌.

വിവിധ സ്ഥാപനങ്ങൾ

...തിരികെ പോകാം...