"Schoolwiki:എഴുത്തുകളരി/Ligy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗുകൾ: ശൂന്യമാക്കൽ 2017 സ്രോതസ്സ് തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും''' ==
പുത്തനുണർവും പുതിയ പ്രതീക്ഷകളുമായി സാന്താ ക്രൂസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2025 ആഘോഷിച്ചു. ഏറെ ആവേശത്തോടെയും തിളങ്ങുന്ന മുഖത്തോടെയും പുതിയ അധ്യയന വർഷത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളും വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിധു ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടിയിൽ  ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി കെ ജെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഒന്നാം ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ആന്റണി കുരീത്തറ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. " വിദ്യാഭാസമാണ് ഏറ്റവും വലിയ ആയുധം.  ലോകത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുവാനും വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ 'എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തൻ്റെ ആശംസകൾ അറിയിച്ചു.ഫോർട്കൊച്ചി എസ് എച്ച്  ഒ ഫൈസൽ എം എസ് മുഖ്യ പ്രഭാഷണം നടത്തി ലഹരി ഉപയോഗത്തിനെതിരെ ഒരു ബോധവത്കരണം അദ്ദേഹം നടത്തുകയുണ്ടായി


വർണ കടലാസുകൾ  കൊണ്ട് ഉണ്ടാക്കിയ തോരണങ്ങളും തൊപ്പികളും ചടങ്ങിന് ഒന്നുകൂടി നിറം കൂട്ടി.  ഹൈസ്കൂളിന്റെയും എൽ പി സ്കൂളിന്റെയും പി ടി എ പ്രെസിഡന്റുമാർ ആശംസകളേകി.
മറ്റു സ്കൂളിൽ നിന്ന് വന്ന വിദ്യാത്ഥികളും ആദ്യമായി സ്കൂൾ പ്രവേശനം നേടിയ കുട്ടികളും നിറഞ്ഞ ചിരിയോടെ ക്ലാസ് മുറികളിലേക്ക് കടക്കുന്നതും രക്ഷിതാക്കളുടെ സ്നേഹനിർഭരമായ നോട്ടങ്ങളും  എല്ലാം ഒത്തുചേർന്ന ഈ ദിനം വിദ്യാലയത്തെ പ്രതീക്ഷ നിറഞ്ഞ ഒരു പുതു യാത്രയക്ക് ഒരുക്കിയതുപോലെയായിരുന്നു.
എൽ പി സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി ആനി സബീന ബിന്ദു നന്ദി പ്രകാശിപ്പിച്ചു. പഠനത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാനുള്ള തീവ്ര  ആഗ്രഹവുമായി പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കുറിച്ചു

00:29, 24 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Ligy&oldid=2859301" എന്ന താളിൽനിന്ന് ശേഖരിച്ചത്