"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി === <gallery widths="1024" heights="650"> പ്രമാണം:18364 JUNE5 2025-26 (5).jpg|alt= </gallery>ജൂൺ 5 പരിസ്ഥിതി ദിനാചരണം ആക്കോട് വിരിപ്പാടം യു പി സ്കൂളിൽ സയൻസ് ക്ലബിൻ്റെയും,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
=== ചങ്ങാതിക്കായി ഒരു തൈ നടാം ===
സ്കൂളിൽ സൗഹൃദ ദിനത്തിൻ്റെ ഭാഗമായി "ചങ്ങാതിക്കായി ഒരു തൈ നടാം " എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും, സൗഹൃദത്തിൻ്റെ മഹത്വവും വളർത്തുക എന്നതായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ നിർവഹിച്ചു. തുടർന്ന് ഓരോ വിദ്യാർത്ഥിയും സ്വന്തം അടുത്ത സുഹൃത്തിൻ്റെ പേരിൽ സ്കൂൾ പരിസരത്ത് ഒരു തൈ നട്ടു. ഒരു തൈ ഒരു സുഹൃത്ത് എന്ന ആശയം വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത് . തൈകൾ വിദ്യാർത്ഥികൾ തന്നെ പേരിടുകയും വളർത്താനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുകയും ചെയ്തു. ഈ പരിപാടി വിദ്യാർത്ഥികൾക്ക് സൗഹൃദത്തിൻ്റെ മൂല്യവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയും  ഒരുമിച്ചു പഠിക്കാൻ സഹായിച്ചു
=== പ്രകൃതി നടത്തം ===
പ്രകൃതി ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ  എക്കോ ക്ലബ് വിദ്യാർത്ഥികൾ പഠനയാത്ര നടത്തി. ഓട്ടക്കയം, വെറ്റിലപ്പാറ, കക്കാടംപൊയിൽ, എന്നീ പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതരീതി, കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. വെറ്റിലപ്പാറ ആദിവാസി ഊരിൽ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. യാത്രയ്ക്കിടെ കുട്ടികൾക്ക് നിരവധി പുതുമകൾ അറിയാനും, കൂട്ടായ്മ സഹകരണം, പ്രകൃതി സംരക്ഷണം തുടങ്ങിയ മൂല്യങ്ങൾ അനുഭവിക്കാനും സാധിച്ചു
=== പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി ===
=== പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി ===
<gallery widths="1024" heights="650">
<gallery widths="1024" heights="650">

07:01, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ചങ്ങാതിക്കായി ഒരു തൈ നടാം

സ്കൂളിൽ സൗഹൃദ ദിനത്തിൻ്റെ ഭാഗമായി "ചങ്ങാതിക്കായി ഒരു തൈ നടാം " എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും, സൗഹൃദത്തിൻ്റെ മഹത്വവും വളർത്തുക എന്നതായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ നിർവഹിച്ചു. തുടർന്ന് ഓരോ വിദ്യാർത്ഥിയും സ്വന്തം അടുത്ത സുഹൃത്തിൻ്റെ പേരിൽ സ്കൂൾ പരിസരത്ത് ഒരു തൈ നട്ടു. ഒരു തൈ ഒരു സുഹൃത്ത് എന്ന ആശയം വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത് . തൈകൾ വിദ്യാർത്ഥികൾ തന്നെ പേരിടുകയും വളർത്താനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുകയും ചെയ്തു. ഈ പരിപാടി വിദ്യാർത്ഥികൾക്ക് സൗഹൃദത്തിൻ്റെ മൂല്യവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയും  ഒരുമിച്ചു പഠിക്കാൻ സഹായിച്ചു

പ്രകൃതി നടത്തം

പ്രകൃതി ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ  എക്കോ ക്ലബ് വിദ്യാർത്ഥികൾ പഠനയാത്ര നടത്തി. ഓട്ടക്കയം, വെറ്റിലപ്പാറ, കക്കാടംപൊയിൽ, എന്നീ പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതരീതി, കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. വെറ്റിലപ്പാറ ആദിവാസി ഊരിൽ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. യാത്രയ്ക്കിടെ കുട്ടികൾക്ക് നിരവധി പുതുമകൾ അറിയാനും, കൂട്ടായ്മ സഹകരണം, പ്രകൃതി സംരക്ഷണം തുടങ്ങിയ മൂല്യങ്ങൾ അനുഭവിക്കാനും സാധിച്ചു

പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി

ജൂൺ 5 പരിസ്ഥിതി ദിനാചരണം ആക്കോട് വിരിപ്പാടം യു പി സ്കൂളിൽ സയൻസ് ക്ലബിൻ്റെയും, എക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കുമായി നടത്തിയ “ഒരു  തൈ നടാം അമ്മയ്ക്ക് വേണ്ടി” എന്ന പ്രോഗ്രാം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ച വൃക്ഷ തൈകൾ അവരുടെ അമ്മമാർക്ക് സമർപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി.

പരിസ്ഥിതി ദിനാചരണ പരിപാടികൾ ദേശീയ ഹരിത സേന ജില്ല കോ-ഓർഡിനേറ്റർ ശ്രീ ഹമീദ് അലി മാസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ മഹേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ ജി സി, എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ് തല പ്ലാൻറ് കോർണർ, ആർട്ട് വിത്ത്  നേച്ചർ എന്നീ പരിപാടികളും നടന്നു.

പി.ടി.എ പ്രസിഡണ്ട് കെ ജുബൈർ, സീനിയർ അസിസ്റ്റൻറ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, ഫസീല ടീച്ചർ, നിമി ടീച്ചർ, റസില ടീച്ചർ, റിസ്വാന ടീച്ചർ, ഫഹ്മ്മിദ ടീച്ചർ, പങ്കെടുത്തു