"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ കൂട്ടിച്ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 335: വരി 335:

=== സ്വസ്‍തിർ ഭവത‍ു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ച‍ു ===
=== സ്വസ്‍തിർ ഭവത‍ു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ച‍ു ===
[[പ്രമാണം:15088 NSS Camp 2024 SHHSS Dwaraka.jpg|ലഘുചിത്രം|എൻ എസ് എസ് സഹവാസ ക്യാമ്പ് 2024]]
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളി ലെ എൻ എ സ് എസ് യ‍‍ൂണിറ്റ്, കുറുമ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്‍തദിന സഹവാ സ ക്യാമ്പ് 'സ്വസ്തിർ ഭവത‍ു' വെെ വിധ്യമാർന്ന പരിപാടികളോടെ സമാപിച്ച‍ു.2024 ഡിസംബർ 21 മ‍ുതൽ 27 വരെ നടത്തിയ ക്യാമ്പി ൻെറ ഉദ്ഘാടനം വയനാട് ജില്ലാ പ‍ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ എം മ‍ുഹമ്മദ് ബഷീർ നിർവ്വ ഹിച്ച‍ു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ‍് സൺ ജസീല ളംറത്ത് ഹരിതഗൃഹ പദ്ധതിയ‍ുടെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ബ‍ുഷറ വൈശ്യൻ ജാഗ്രത ജ്യേതി തെളിക്കൽ കർ മ്മവ‍ും,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി സ‍ുകൃത കേര ള പദ്ധതിയ‍ുടെ ഉദ്ഘാടനവ‍ും നിർ വ്വഹിച്ച‍ു.റവ. ഫാ ദർ സെബാസ്റ്റ്യൻ മ‍ുഖ്യപ്രഭാഷണം നടത്തി. പ്രോ ഗ്രാം ഓഫീസർ ജിബി പി ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ എം പി വത്സൻ, മമ്മ‍ൂട്ടി തോക്കൻ,അബ്‍ദുള്ള ഇ സി, അബ്ദു ൾ റഷീദ് കെ,ശ്യാൽ കെ എസ്, സാജിത് പി കെ, ഗീത ചന്ദ്രശേഖ രൻ,ലതിക തുടങ്ങിയവ‍ർ പ്രസംഗി ച്ച‍ു.ഡോ.ഷെെമ ടി ബെന്നി സ്വാഗ തവ‍ും,അലൻ സന്തോഷ് നന്ദിയ‍ും പറഞ്ഞ‍ു. ക്യാമ്പ‍ിൻെറ ഭാഗമായി വിവിധ വി ഷയങ്ങളിൽ എൿപേർട്ട് ക്ലാസ‍ുക ൾ,ഹരിതസമ‍ൃദ്ധി അഗ്രി വോളൻറി യ‍ർ, സന്നദ്ധം,ഗ്ര‍ൂപ്പ് ഡെെനാമി ൿസ്,സ്നേഹ സന്ദർശനം,കൂട്ട‍ുകൂടി നാട് കാക്കാം,സ‍ുക‍ൃത കേരളം, സത്യമേ വ ജയതേ,സ്വച്ഛതാ പാൿ വാഡ തുടങ്ങിയ പരിപാടികള‍ും, ലീഡർഷിപ്പ് പരിശീലനം, നാടൻ പാട്ട്കളരി,കായിക കർമ്മ പരിപാ ടികൾ,യോഗ പരിശീലനം, കലാ സന്ധ്യ, കാമ്പസ് സൗന്ദര്യവത്ക്ക രണം തുടങ്ങിയ പ്രവർത്തനങ്ങള‍ും നടത്തുകയ‍ുണ്ടായി.

വരി 346: വരി 347:
സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു.  ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടിക‍ളെ (ഉർദ‍ു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദ‍ു ഉപന്യാസം- മ‍ുബഷിറ പി പി) അഭിനന്ദിച്ച‍ു

=== സ്ററാർ ഗ്ര‍ൂപ്പിനെ അഭിനന്ദിച്ച‍ു ===
=== സംസ്ഥാന സ്കൂൾ കലോത്സവം - ചരിത്രനേട്ടത്തോടെ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
[[പ്രമാണം:15088 state kalolsavam2024-25 A Grade.jpg|ലഘുചിത്രം|സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25]]
[[പ്രമാണം:15088 state kalolsavam 24-25.jpg|ലഘുചിത്രം|സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25]]
2025 ജന‍ുവരി 4 മ‍ുതൽ 8 വരെ തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിട‍ുക്കികൾ.വിദ്യാലയത്തിൻെറ ചരിത്രത്തിലാദ്യമായിട്ടാണ് ഒരേ സമയം മ‍ൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞെട‍ുക്കപ്പെട‍ുന്നത്.  ഉർദു ഉപന്യാസ ത്തിൽ മുബഷിറ പി.പി എ ഗ്രേഡ് നേടിയപ്പോൾ ഉർദു കഥാരചനയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി.പങ്കെട‍ുത്ത മ‍ൂന്ന് ഇനങ്ങളില‍ും എ കരസ്ഥമാക്കി വിദ്യാലയത്തിൻെറ യശസ്സ് വാനോളമ‍ുയർത്തിയ പ്രതിഭകളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ച‍ു.പ്രത്യേക ചടങ്ങിൽ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും വിതരണം ചെയ്തു.
 
=== എസ് എസ് എൽ സി പഠന ക്യാമ്പിന് തുടക്കമായി ===
എസ് എസ് എൽ സി പരീക്ഷാ ഒര‍ുക്കങ്ങള‍ിടെ ഭാഗ മായി വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി പഠന ക്യാമ്പ് ആരംഭിച്ച‍ു.പത്താം തര ത്തിൽ ആകെയ‍ുള്ള നാൽപ്പത് കു ട്ടികളെ Astrapi, Thumos, Kairos എന്നീ പേര‍ുകളിൽ മ‍ൂന്ന് ഗ്ര‍ൂപ്പ‍ുക ളാക്കി തിരിച്ചാണ്  ക്യാമ്പ് സംഘ ടിപ്പിക്കുന്നത്.മ‍ുഴ‍ുവൻ പഠന നേട്ട ങ്ങള‍ും കുട്ടികളിൽ എത്തിക്കുന്നതി നോടൊപ്പം,എല്ലാ വിഷയങ്ങളില‍ും കുട്ടികള‍ുടെ മിനിമം ഗ്രേഡ് ഉറപ്പ് വരുത്തി, ഫ‍ുൾ  എ പ്ലസ‍ുകള‍ുടെ എണ്ണം വർദ്ധിപ്പിച്ച് നൂറ് ശതമാനം വിജയം കെെവരിക്കുക എന്ന ല ക്ഷ്യത്തോടെയാണ് ക്യാമ്പിൻെറ പ്രവ‍ർത്തനം.ഇതിൻെറ ഭാഗമായി ഓരോ അധ്യാപകന‍ും അഞ്ച് കുട്ടി കൾ എന്ന രൂപത്തിൽ ദത്ത് നൽ കി പ്രത്യേക ശ്രദ്ധ ഉറപ്പ്‍വരുത്തുന ്നു. ജന‍ുവരി ആദ്യ വാരം തുട ങ്ങിയ ക്യാമ്പ് കാലത്ത് 8:30 മ‍ുത ൽ വെെക‍ുന്നേരം 5 മണിവരെ നാ ല് സെക്ഷനുകളായിട്ടാണ് നടത്തു ന്നത്.   ക്യാമ്പിന്റെ മ‍ുന്നോടിയായി എസ് ആർ ജി യോഗങ്ങള‍ും, ര ക്ഷിതാക്കള‍ുടെ യോഗവ‍ും ചേരുക യ‍ുണ്ടായി.രക്ഷിതാക്കള‍ുടെ സഹ കരണത്തോടെ  കുട്ടികൾക്കെല്ലാം ചായയും പലഹാരവും നൽകി വരുന്നു
 
=== സ്ററാർ ഗ്ര‍ൂപ്പ് അംഗങ്ങളെ അന‍ുമോദിച്ച‍ു ===
[[പ്രമാണം:15088 3rdTerm star group.jpg|ഇടത്ത്‌|ലഘുചിത്രം|193x193px]]
[[പ്രമാണം:15088 3rdTerm star group.jpg|ഇടത്ത്‌|ലഘുചിത്രം|193x193px]]
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി 2024-25 അധ്യയന വർഷത്തം രണ്ടാം ടേമിൽ അക്കാദമിക മേഖലയിൽ മികവ് പ‍ുലർത്തിയ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്ഢ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ജന‍ുവരി 13 ന് നടത്തിയ ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.മികവ് പ‍ുലർത്തുന്ന ക‍ുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഈ പദ്ധതിയില‍ൂടെ വിദ്യാലയത്തിൻെറ അക്കാദമിക നിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ട‍ുണ്ട്.

=== നിർവ്വഹണ സമിതി യോഗം ചേർന്ന‍ു ===
[[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്‌|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]]
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യ‍ൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ള‍ുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫ‍ുദ്ദീൻ അധ്യ ക്ഷത വഹിച്ച‍ു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു.   എൽ കെ ഇല്ല‍ുമിനേഷൻ  അവാ ർഡ‍് ജേതാവിനെ കണ്ടെത്ത‍ുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവ‍ുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്ത‍ു. അവാർ‍ഡിനായി പ‍ുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ച‍ു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ അവാ‍ർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ച‍ു.ക‍ൂടാതെ മത്സരത്തിൽ പ ങ്കെട‍ുത്ത ജില്ലയിലെ വിവിധ ഹെെസ്കൂള‍ുകളിലെ കുട്ടികളെയ‍ും അഭിനന്ദിക്കുകയ‍ും ലിറ്റിൽ കെെറ്റ് സ് യ‍ൂണിറ്റിൻെറ നന്ദി രേഖപ്പെ ട‍ുത്തുകയ‍ും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പ‍ുരസ്‍ കാര വിതരണം നടത്താമെന്ന‍ും തീരുമാനിച്ച‍ു.     ഹെ‍ഡ്‍മാ‍സ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മ‍ുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യ‍ൂട്ടി ലീഡർ സന ഫാത്തിമ എ ന്നിവർ പങ്കെട‍ുത്ത‍ു.
=== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയ‍ും ഫലകവ‍ും അടങ്ങ‍ുന്നതാണ് പ‍ുരസ്‍ കാരം.  വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി  സംഘടിപ്പിച്ച അനിമേഷൻ  മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക,  പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.
=== ഏകദിന ക്യാമ്പ് സംഘടിപ്പിച്ച‍ു ===
വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബിൻെറ ഏകദിന ക്യാമ്പ് ജന‍ു വരി 18 ന് ശനിയാഴ്ച്ച  സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.ക്യാമ്പിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ അബ്ദു ൽ റഷീദ് കെ നിർവ്വഹിച്ച‍ു. ക്യാ മ്പിൻെറ ഭാഗമായി ബോധവത് ക്കരണ ക്ലാസ്, കാമ്പസ് ശുചീകരണം നടത്തി.   സാമ‍ൂഹിക സേവനം സഹജീവ നം എന്ന വിഷയത്തിൽ നൽകി യ അവബോധം ക്ലാസിന് അമൃത വിദ്യാലയം ട്യ‍ൂട്ടർ ജോസഫ് സർ  നേതൃത്വം നൽകി.കാമ്പസ് ശുചീ കരണ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഹാരിസ് കെ, ജീന ജോ‍ർജ്,വർഷ,അനില എസ് എ ന്നിവർ നേതൃത്വം നൽകി. ക്യാ മ്പങ്ങൾക്ക് വിഭവസമൃദമായ ഉച്ച ഭക്ഷണം നൽകി.
=== ഉന്നതികളിൽ സന്ദർശനം നടത്തി ===
ഗോത്ര വിഭാഗം കുട്ടികള‍ുടെ കൊഴിഞ്ഞ്പോക്ക് തടയ‍ുക, മ‍ുഴ‍ുവൻ കുട്ടികളെയ‍ൂം  വിദ്യാലയങ്ങളിലെത്തിക്ക‍ുക എന്ന ഉദ്ദേ ശ്യത്തേടെ എല്ലാ ആഴ്ച്ചയ‍ും അ ധ്യാപകര‍ുടെ ഒരു ടീം ഉന്നതികൾ സന്ദർശിക്ക‍ുന്നു.വരട്ടിയർക‍ുന്ന‍ു, ചണാലത്ത് തുടങ്ങിയ ഉന്നതിക ളിലേയ്ക് നടത്തിയ സന്ദർശന ത്തിന് അധ്യാപകരായ ഹാരിസ് കെ,സ‍ുഭാഷ്‍പോൾ, വസന്ത, ധന്യ ജോസഫ് എന്നിവര‍ും വെെത്തിരി ബി ആർ സി പ്രതിനിധികള‍ും പങ്കെട‍ുത്ത‍ു.
=== പച്ചക്കറി കൃഷിയിൽ ന‍ൂറ്മേനിയ‍ുമായി പരിസ്ഥിതി ക്ലബ്ബ് ===
<gallery mode="packed">
പ്രമാണം:15088 veg vilavedupp 1 24.jpg|
പ്രമാണം:15088 veg vilavedupp 2 24.jpg|
പ്രമാണം:15088 veg vilavedupp 4 24.jpg|
പ്രമാണം:15088 veg vilavedupp 5 24.jpg|
</gallery>
പച്ചക്കറി കൃഷിയി ൽ ന‍ൂറ്മേനിയ‍ുമായി വിദ്യാലയ ത്തിലെ പരിസ്ഥിതി ക്ലബ്ബ്.ക്ലബ്ബി ൻെറ നേതൃത്വത്തിൽ നട്ട‍ുവളർ ത്തിയ പച്ചക്കറികള‍ുടെ വിളവെട‍ു പ്പ് ഉദ്ഘാടനം പി ടി എ പ്രസി ഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ നിർവ്വ ഹിച്ച‍ു.പടിഞ്ഞാറത്തറ കൃഷിഭവ നിൽ നിന്ന‍ും മറ്റ‍ും ലഭിച്ച   മ‍ുളക്, തക്കാളി, വഴ‍ുതന, ക്യാബേജ്, കോളിഫ്ലവർ, തുടങ്ങിയ പച്ചക്കറി തൈകൾ ഉപയോഗപ്പെട‍ുത്തി യാണ് പച്ചക്കറിതോട്ടം ഒരുക്കിയ യത്.തോട്ടം ക്ലബ്ബംഗങ്ങള‍ുടെ നേ തൃത്വത്തിൽ  പരിപാലിച്ച‍ു വരു ന്നു.   ചടങ്ങിൽ ഹെഡ്‍മാസ്റ്റർ അബ്ദുൽ റഷീദ് കെ, എം പി ടി എ പ്രസി ഡൻറ് ഗീത ചന്ദ്രശേഖരൻ, സീനി യർ അസിസ്റ്റൻറ് സിബി ടി വി, ക്ലബ്ബ് കൺവീനർ അന്നമ്മ പി യ‍ു, മറ്റ് അധ്യാപകർ, ക്ലബ്ബംഗങ്ങൾ  പങ്കെട‍ുത്തു.
=== 'അവിൽ' ഒര‍ുക്കി രണ്ടാം ക്ലാസ‍ുകാർ ===
[[പ്രമാണം:15088 avilkuzhakkal 1 2024.jpg|ലഘുചിത്രം|<nowiki>'അവിൽ ക‍ുഴയ്ക്കാം''</nowiki> എന്ന പഠനപ്രവ‍‍ർത്തനം]]
[[പ്രമാണം:15088 avilkuzhakkal 2024.jpg|ലഘുചിത്രം|<nowiki>'അവിൽ ക‍ുഴയ്ക്കാം''</nowiki> എന്ന പഠനപ്രവ‍‍ർത്തനം]]
കുറുമ്പാല ഗവ.ഹൈസ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ സംഘടിപ്പിച്ച <nowiki>'അവിൽ ക‍ുഴയ്ക്കാം'' എന്ന പഠനപ്രവ‍‍ർത്തനം ശ്രദ്ധേയമായി.മലയാളം പാ ഠപ‍ുസ്തകത്തിലെ  'അറിഞ്ഞ‍ു കഴിക്കാം'</nowiki> എന്ന പാഠ ഭാഗത്തിൻെറ പഠനപ്രവർത്തനത്തിൻെറ ഭാഗമായി ട്ടാണ് ഈ പ്രവർത്തനം നടത്തിയത്. ആഹാരം പാ കം ചെയ്യ‍ുന്നത് വ്യത്യസ്ത രീതിയിലാണെന്ന് തിരിച്ച റിയ‍ൂക,പാചകക്കുറിപ്പുകൾ തയ്യാറാക്ക‍ുക എന്നീ പഠ ന നേട്ടങ്ങള‍ുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തന മായിര‍ുന്നുഇത്.   വിവിധതരം ആഹാര വസ്തുക്കളുടെ പാചകക്കുറിപ്പ‍ു കൾ തയ്യാറാക്കി. ഇതിൽ അവിൽ കുഴയ്‍ക്കാം എന്ന പ്രവർത്തനമാണ് ക്ലാസിൽ ചെയ്തത്.ഇതിനായി കു ട്ടികൾ തന്നെ അവിൽ, പഴം, ശർക്കര, ഏലയ്ക്കാപ്പൊടി, തേങ്ങ എന്നിവ കൊണ്ട‍ുവന്നാണ് ഈ പ്രവർത്തനം ചെയ്തത്. കടയിൽ നിന്നും മറ്റ‍ും വാങ്ങുന്ന ആഹാര സാധനങ്ങ ളിൽ രുചി, മണം, നിറം എന്നിവ കൂട്ടാനും, കൂടുതൽ കാലം കേടുകൂടാതെയിരിക്കാനും ആരോഗ്യത്തിന് ദോ ഷം ചെയ്യ‍ുന്ന വസ്തുക്കൾ ചേർക്കുന്നു എന്ന് തിരിച്ച റിവ്   ഈ പ്രവർത്തനത്തിലൂടെ കുട്ടിക്ക് ലഭിക്കുന്നു  സീനിയർ അസിസ്റ്റൻറ് സിബി ടി വി ഉദ്ഘാടനം ചെയ്‍തു.ക്ലാസ് ടീച്ചർ രസിത  പ്രോഗ്രാം കോർഡി നേറ്റ്ചെയ്ത‍ു.
=== മോട്ടിവേഷൻ ക്ലാസ‍് നൽകി ===
ക‍ുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്ക്കുളിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി മോട്ടിവേഷൻ ക്ലാ സ് സംഘടിപ്പിച്ച‍ു.20-01-2025 ന് നൽകിയ ക്ലാസിൻെറ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.പിടിഎ പ്രിസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വ ഹിച്ച‍ു.സീനിയർ അസിസ്റ്റൻറ് സി ബി ടി വി, എസ് ആർ ജി കൺ വീനർ സ‍ുധീഷ് വി സി എന്നിവർ പങ്കെട‍ുത്തു.ക്ലാസിന് പ്രമ‍ുഖ ട്രെെ നർ സുജിത്ത് ലാൽ  നേത്യത്വം നൽകി.
=== ബോധവത്ക്കരണ ക്ലാസ‍ുകൾ നൽകി    ===
വയനാട് ജില്ലാ പഞ്ചായത്തും, കുട‍ുംബ ശ്രീ മിഷൻ വയനാട‍ും സംയ‍ുക്തമായി നൽകുന്ന വിദ്യാർത്ഥികൾക്കുള്ള അവബോധ പരിപാടിയ‍ുടെ ഭാഗമായി കുറുമ്പാല ഗവ. ഹൈസ്ക്കുളിലെ  കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസ് നൽകി.ക്ലാസിന് പ്രമ‍ുഖ ട്രെെനർ സുജിത്ത് ലാൽ  നേത്യത്വം നൽകി.        
ജില്ലാ ലീഗൽ സൊസെെറ്റിയ‍ുടെ ആഭിമ‍ുഖ്യ ത്തിൽ ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി  നിയമ പഠന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.ജില്ലാ കോടതിയിലെ അഡ്വ.വിനീത ക്ലാസിന് നേത്യത്വം നൽകി
=== ഐ ടി മോഡൽ പരീക്ഷ പ‍ൂർത്തിയായി ===
എസ് എസ് എൽ സി- ഐ ടി മോഡൽ പരീക്ഷ പ‍ൂ‍‍ർത്തിയായി.കുറുമ്പാല ഗവ. ഹൈസ്കൂളിലെ പത്താം തരത്തിലെ മ‍ുഴ‍ുവൻ കുട്ടികള‍ും പരീക്ഷയിൽ ഹാജരായി
=== LEAP പ്രോജൿട് ടെസ്‍റ്റ് നടത്തി ===
എസ് എസ് കെ വയനാടിൻെറ ലീപ്പ് പദ്ധതിയ‍ുടെ ഭാഗമായി വിദ്യാലയത്തിലെ  പത്താം ക്ലാസിലെ തെരഞ്ഞെട‍ുക്കപ്പെട്ട  കുട്ടിക ൾക്കായി സെെക്കോമെട്രിക് പരീക്ഷ നടത്തി. പരീക്ഷയ്ക് ബി ആർ സി പ്രതിനിധികൾ  നേതൃ ത്വംനൽകി.
=== റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനത്തിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ് പതാക ഉയർത്ത‍ി.റിപ്പബ്ലിക് ദിന സന്ദേശം നൽകി.പിടിഎ, എം പി ടി എ,എസ് എം സി പ്രതിനിധികൾ,അധ്യാപകർ,കുട്ടികൾ പങ്കെട‍ുത്ത‍ു.
=== കണക്ട് വയനാട് - മോട്ടിവേഷൻ ക്ലാസ് ===
വയനാട് ജില്ലാ പഞ്ചായത്തിൻെറ പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ കണക്ട് വയനാട്  - ൻെറ ഭാഗമായി സ്കൂളിൽ നടത്ത‍ുന്ന വിവിധ പരിപാടികള‍ുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 31-01-2024 ന് നടത്തിയ ചടങ്ങിൽ പിടിഎ പ്രസി‍ഡൻറ് ഇ കെ ശറഫ‍ുദ്ദീൻ,  ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ്, റിസോഴ്‍സ് പേർസൺ മ‍ുഹമ്മദലി മാസ്റ്റർ എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടികൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസിന് മ‍ുഹമ്മദലി മാസ്റ്റർ നേതൃത്വം നൽകി
=== ക്യാമ്പ് സന്ദർശിച്ച‍ു ===
എസ് എസ് എൽ സി പരീക്ഷാ ഒര‍ുക്കങ്ങള‍ിടെ ഭാഗമായി വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി നടത്തുന്ന പഠന ക്യാമ്പ് വയനാട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ  സന്ദർശിക്ക‍ുകയും ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയ‍ും ചെയ്ത‍ു.
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ ===
‍2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയ‍ും, വർക്കുകൾ മികച്ച നിലവാരം പ‍ുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെട‍ുത്തുകയ‍ും ചെയ്തു.

20:11, 20 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

2024-25 അധ്യയന വർഷം ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുടക്കമായി. എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ സ്വീകരിച്ച‍ു. ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞ‍ു. പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ച‍ു.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ച‍ു.ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് നൽകിയ മാവിൽ തെെ നട്ട്കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറിലെ സ‍ുഭാഷ്,അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ പങ്കെട‍ുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഹെൽപ്പ് ഡെസ്‍ക്

എസ് എസ് എൽ സി പ‍ൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി.

അഭിരുചി പരീക്ഷ

2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.പ്രത്യേക സോഫ്‍റ്റ്‍വെയ‍ർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.28 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 24 പേർക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്‍തു.

അനുമോദനം

2023 വ‍‍ർഷത്തെ യ‍ു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നിവരെ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി സിദ്ധിഖ് ആദരിച്ച‍ു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ എം എൽ എ കെെമാറി.

വായന ദിനം

വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബ‍ുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് ചെന്നലോട് ഗവ.യ‍ു പി സ്‍കൂളിലെ ധന‍ുപ എം കെ ഉദ്ഘാടനം ചെയ്തു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

എൿസ്‍ലെൻസ് അവാർഡ്

2024 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ക‍ുറ‍ുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ തുടർച്ചായി രണ്ടാം വർഷവുംഅർഹത നേട‍ുന്നത്. 29-06-2024 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ്, പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫി എന്നിവർ കേരള മ‍ുൻ ചീഫ് സെക്രട്ടറി ജയക‍ുമാറിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ച‍ു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.

മേരി ആവാസ് സുനോ

സ്കൂളിലെ ഉർദു ക്ലബ്ബിൻെറ നേതൃത്വത്തിൽ മേരി ആവാസ് സുനോ പ്രോഗ്രാം സംഘടിപ്പിച്ച‍ു.കവിതാലാപനം,പ്രസംഗം,മിമിക്രി പദ്യം ചെല്ലൽ, ഗസൽ ആലാപനം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു.

ബഷീർ അന‍ുസ്‍മരണം

ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനു‍സ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യ‍ുമെൻറ‍റി പ്രദർശനം,ചിത്ര രചന, പ‍ുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.

അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല

വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മ‍ൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ  കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്.

തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ്  ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.

അലിഫ് ടാലൻറ് ടെസ്റ്റ് 2024

അറബിക് ക്ലബ്ബിൻെറ നേതൃത്വത്തിൽ അലിഫ് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ച‍ു.നമീറ നസ്‍റിൻ ഒന്നാം സ്ഥാനവും, മിസ്‍ന ഫാത്തിമ രണ്ടാം സ്ഥാനവും,മ‍ുഹമ്മദ് യാസ‍ർ മ‍ൂന്നാം സ്ഥാനവും നേടി.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2024 ജൂലെെ 26 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി.

യാത്രയയപ്പ് നൽകി

വിദ്യാലയത്തിലെ ഓഫീസ് ജീവനക്കാരനായ സോന‍ുവിന് യാത്രയയപ്പ് നൽകി.അഞ്ച് വർഷത്തോളം സ്കൂളിൽ ക്ലർക്ക് തസ്‍തികയിൽ സേവനം ചെയ്ത സോനുവിന് തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.2023 ജൂലെെ 27 ന് ചേർന്ന യാത്രയയപ്പ് ചടങ്ങിൽ അധ്യാപരും ജീവനക്കാരും പങ്കെട‍ുത്തു.

സ്‍പോ‍ർ‍ട്‍സ് കിറ്റ്

പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റ‍ുവാങ്ങി.

യ‍ുദ്ധവിര‍ുദ്ധദിനം

സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.

സ്ററാർ ഗ്ര‍ൂപ്പിനെ അഭിനന്ദിച്ച‍ു

സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.

പി ടി എ ജനറൽബോഡി യോഗം

ഈ അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം ആഗസ്റ്റ 8 ന് വ്യാഴ്യാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡൻറ് കെ മ‍ുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച‍ു.പി ടി എ വെെ.പ്രസിഡൻറ് ഫെെസി,എം പി ടി എ പ്രസിഡൻറ് എന്നിവർ പ്രസംഗിച്ചു.ഹാരിസ് കെ വാർഷിക പ്രവർത്തന റിപ്പോർട്ട‍ും ഗോപീദാസ് എം എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ച‍ു.2024-25 അധ്യയന വർഷത്തെക്ക‍ുള്ള പി ടി എ,എം പി ടി എ,എസ് എം സി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു.

കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പ‍ുകൾ, സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ച‍ു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.

എൽ ഇ പി പരിശീലനം

എൽ ഇ പി പരിശീലനം

ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിൽ 2024-25 അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ A+ നേടാൻ കൂടുതൽ സാധ്യതയ‍ുള്ളവരെ കണ്ടെത്തി എല്ലാ വിഷയങ്ങളിലും കൂടുതൽ പിന്തുണയും കെെെത്താങ്ങ‍ും നൽകി A+ നേട്ടം ഉറപ്പ് വരുത്തുക എന്നതാണ് എൽ ഇ പി പരിശീലനത്തിൻെറ പ്രധാന ലക്ഷ്യം.ക്ലാസിൽ നിന്നുള്ള ഫീഡ് ബാക്ക്, ഉത്തര പേപ്പറ‍ുകൾ,പോർട്ട് ഫോളിയോ എന്നിവയ‍ുടെ മ‍ൂല്യനിർണ്ണയം, വ്യക്തിഗത വിവര ശേഖരണത്തില‍ൂടെയ‍ും മറ്റ‍ും കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഭാഗങ്ങിൽ കണ്ടെത്തി അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ട‍ുള്ളത്. ഇതിനായി പ്രത്യേക മൊഡ്യ‍ൂൾ തയ്യാറാക്കിയിട്ട‍ുണ്ട്.പരിശീലനത്തിൻെറ ഉദ്ഘാടനം 12-08-2024 ന് ഹെഡ്‍മാസ്റ്റർ അബ്ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു.

പി ടി എ, എം പി ടി എ യോഗം

എം പി ടി എ കമ്മിറ്റി അംഗങ്ങൾ
പി ടി എ എക്സിക്യ‍ൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

പ‍ുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ, എം പി ടി എ കമ്മിറ്റിയുടെ ഒരു യോഗം 12-08-2024 ന് സ്കൂളിൽ ചേർന്നു.ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അവലോകനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, വിജയോത്സവം എന്നിവ മികച്ചരീതിയിൽ നടത്താൻ തീരമാനിച്ച‍ു.വിജയോത്സവ ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളെ ക്ഷണിക്കാൻ തീരുമാനിച്ച‍ു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മൊമെൻേറാ നൽകി ആദരിക്കാനും തീരുമാനിച്ച‍ു.ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിൻെറ തുടർപ്രവർത്തനത്തിനായി ഒരു ഉപസമിതിയെ നിശ്ചയിച്ച‍ു.

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി മ‍ുക്ത കാമ്പയിൻെറ ഭാഗമായി 12-08-2024 ന് കുട്ടികൾ ലഹരി മ‍ുക്ത പ്രതിജ്ഞയെട‍ുത്തു.

സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിൻെറ 78-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സ്‍കൂളിൽ ആഘോഷിച്ച‍ു. ഹെ‍‍ഡ്‍മാസ്‍റ്റ‍ർ അബ്ദ‍ുൾ റഷീദ് കെ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി.ആഘോഷ പരിപാടി വാർഡ് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷത വഹിച്ച‍ു.പി ടി എ, എം പി ടി എ, എസ് എം സി ഭാരവാഹികൾ, അംഗങ്ങൾ,രക്ഷിതാക്കൾ,അധ്യാപകർ പങ്കെട‍ുത്തു. പ്രീപ്രെെമറി മുതൽ ഹെെസ്കൂൾ തലം വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും മറ്റ് പരിപാടികളും സംഘടിപ്പിച്ച‍ു.എല്ലാവർക്കും മധുരം നൽകി.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി.കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്.തിരഞ്ഞെടുപ്പിൻെറ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ് ക്ലബ്ബ‍ും ലിറ്റിൽ കെെറ്റ്സ് യൂണിറ്റ‍ും സംയുക്തമായിട്ടാണ് തിരഞ്ഞെട‍ുപ്പ് പ്രവർത്തനങ്ങൾക്ക് ച‍ുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെട‍ുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച‍ു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ‍ും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസിലെ റനാ ഷെറിനെ സ്‍കൂൾ ലീഡറായ‍ും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യ‍ൂട്ടി ലീഡറായും തിരഞ്ഞെട‍ുത്തു.നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള തിരഞ്ഞെടുപ്പ് പ്രകൃയകൾ പ്രായോഗിക അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ സഹായകമായി.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
രക്ഷിതാക്കൾക്കുള്ള പരിശീലനം

2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 19-08-2024 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്മുറികളിലെ പിന്തുണാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മ‍ൂന്ന് മണിവരെ കു ട്ടികൾക്കും മൂന്ന് മുതൽ 4.45 മണി വരെ രക്ഷിതാക്കൾക്കുമായിരുന്നു പരിശീലനം. ബാച്ചിലെ 24 കുട്ടികളും അവരു‍ടെ രക്ഷിതാക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

ലിറ്റിൽ കൈറ്റ്സ് യൂണീഫോം, ഐ ഡി കാർഡ്

2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം, ഐ ഡി കാർഡ് എന്നിവയുടെ വിതരണോദ്ഘാടനം 19-08-2024 ന് ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.2024-27 ബാച്ചിലെ അംഗങ്ങളുടെ യൂണിഫോം,ഐ ഡി കാർഡ് എന്നിവ വയനാട് ജില്ലയിൽ ആദ്യം പൂർത്തിയാക്കിയത് കുറുമ്പാല ഹെെസ്കൂളിലെ യൂണിറ്റാണ് എന്നതിൽ അഭിമാനിക്കാം. യൂണീഫോമിൻെറ സാമ്പത്തിക ചെലവ് രക്ഷിതാക്കളാണ് വഹിച്ചത്.ചടങ്ങിൽ കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ച‍ു.

ഭക്ഷ്യ മേള

അഞ്ചാം ക്ലാസിലെ സാമ‍ൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യന‍ും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ച‍ു.ഭക്ഷണം അമ‍ൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച‍ മേള ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്‍ല ഭക്ഷ്യമേള സന്ദേശം നൽകി.

സ്‍കൂൾ ഒളിമ്പിൿസ്

സ്‍കൂൾ ഒളിമ്പിൿസ് 2024
സ്‍കൂൾ ഒളിമ്പിൿസ്

2024-25 സ്‍കൂൾ കായികമേള 2024 ആഗസ്റ്റ് 21,22 തിയ്യതികളിലായി സംഘടിപ്പിച്ച‍ു. ബ്ല‍ൂ,ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി കുട്ടികൾ മാർച്ച് പാസ് നടത്തി. കഴിഞ്ഞ വർഷത്തെ ജില്ലാ, സബ് ജില്ലാ താരങ്ങൾ ദീപശിഖ തെളിയിച്ച് സ്‍കൂൾ ഒളിമ്പിക്സിന് തുടക്കം കുറിച്ച‍ു.ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷനായിരുന്നു.എൽ പി കിഡീസ്, യു പി കിഡീസ്,സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മ‍ുഴ‍ുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ മുഖ്യാതിഥിയായിരുന്നു.

കളറിംഗ് മത്സരം

കളറിംഗ് മത്സരം

പ്രീപ്രെെമറി, എൽ പി, യു പി, ഹെെസ്കൂൾ തലത്തിൽ കളറിംഗ് മത്സരം നടത്തി. 23-08-2024 ന് സംഘടിപ്പിച്ച‍ മത്സരത്തിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.

ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്

സംസ്ഥാനത്തെ സ്‍കൂള‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ച‍ു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പ‍ുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെട‍ുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങള‍ുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പ‍ൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ച‍ു.വയനാ‍ട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മ‍ുഹമ്മദ് നാഫിൽ പങ്കെടുത്തു.

സ്കൂൾ തല ഐ ടി മേള

ഐ ടി ക്വിസ്

2024-25 അധ്യയന വർഷത്തെ സ്കൂൾ തല ഐ ടി മേള 30-08-2024 ന് സംഘടിപ്പിച്ച‍ു. ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി പൊതു ചോദ്യം തയ്യാറാക്കിയായിരുന്നു ഐ ടി ക്വിസ് മത്സരം നടത്തിയത്.മത്സരങ്ങൾ കാലത്ത് പത്ത് മണിക്ക് ആരംഭിച്ച‍ു.ആനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടെെപ്പിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തി. വിജയികളായ മുഹമ്മദ് നാഫിൽ, മ‍ുഹമ്മദ് അൽത്താഫ്, മുബഷിറ പി പി, ആയിഷ ഹനി എന്നിവരെ അഭിനന്ദിച്ച‍ു.

അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു

പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ്

സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്ര‍ൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞ‍‍ു.

ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്

ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്

2022 - 25 ബാച്ചിലെ ലിറ്റിൽറ്റ്സ് അംഗങ്ങൾ റിസോഴ്സ് പേഴ്സൺമാരായുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ സബ് ജില്ലാ-ജില്ലാ - സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിൽ ആനിമേഷൻ, പ്രേ ഗ്രാമിംഗ് വിഭാഗങ്ങളിൽ പങ്കെടുത്ത അംഗങ്ങൾ ബാച്ചിലെ മറ്റംഗങ്ങൾക്ക് ക്ലാസ് നൽകി. സെപ്തംംബർ 2 ന് നൽകിയ ആനിമേഷൻ ക്ലാസിന് മുബഷിറ പി പി , ആയിഷ ഹനി, ഫാത്തിമ ഫർഹ എന്നിവരും സെപ്തംംബർ 5 ന് നൽകിയ പ്രോഗ്രാമിംഗ് ക്ലാസിന് മുഹമ്മദ് നാഫിൽ, ശിവന്യ കെ എസ് , മുഹമ്മദ് അസ്‍ലം എന്നിവരും നേതൃത്വം നൽകി. ജില്ലാ ക്യാമ്പിന്റെ അനുഭവങ്ങൾ മുബഷിറ പി പി യും എരണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ക്യാമ്പ് അനുഭവങ്ങൾ മുഹമ്മദ് നാഫിലും പങ്ക് വെച്ചു.

റീഡിംഗ് കോർണർ

പതിനാറോളം പത്രങ്ങള‍ും മറ്റ് പ്രസിദ്ധീകരണങ്ങളും ഒരുക്കി സ്‍കൂളിലെ റീഡിംഗ് കോർണർ വിപ‍ുലപ്പെട‍ുത്തി.വിവിധ ഏജൻസികളും വ്യക്തികള‍ുമാണ് ഇവ സ്പോർൺസർ ചെയ്തത്.സുപ്രഭാതം അഞ്ച് കോപ്പി, മാതൃഭൂമി നാല്, ചന്ദ്രിക മൂന്ന് , സിറാജ് മ‍ൂന്ന് കോപ്പി, ദോശാഭിമാനി ഒരു കോപ്പി -എന്നീ പത്രങ്ങൾ നിലവിൽ ലഭ്യമാണ്.

പ‍ൂക്കള‍ും പ‍ൂന്തോട്ടവ‍ും

വിദ്യാലയത്തിലെ പ്രീപ്രെെമറി കുട്ടികളുടെ പൂക്കളും പ‍ൂന്തോട്ടവും ചിത്രശലഭങ്ങളും തീമാക്കി ചെയ്ത പഠന പ്രവർത്തനം ശ്രദ്ധേയമായി. ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സെെനബ, കമർബാൻ എന്നിവർ നേതൃത്വം നൽകി.

സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ്

അധ്യാപകദിനം
ലിറ്റിൽ കെെറ്റ്സിൻെറ ആദരം

ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മ‍ുഴ‍ുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ  ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മ‍ൂന്ന് ബാച്ച‍ുകളിലെയും അംഗങ്ങൾ പങ്കെട‍ുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.

അവബോധ ക്ലാസ്

4S ക്ലബ്ബ് - അവബോധ ക്ലാസ്

GHS കുറുമ്പാലയിൽ സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ജീവനം എന്ന വിഷയത്തിൽ ക്ലബ്ബംഗങ്ങൾക്കായി അവബോധ ക്ലാസ് നടത്തി.പ്രധാനാധ്യാപകൻ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു. തരിയോട് ഹയർസെക്കണ്ടറി സ്‍കൂളിലെ സോഷ്യൽ സയൻസ് വിഭാഗം അധ്യാപകൻ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. കോഡിനേറ്റർ സുധീഷ് വി സി സ്വാഗതവും ക്ലബ്ബ് ലീഡർ കുമാരി ശിവന്യ നന്ദിയും പറഞ്ഞ‍ു.

പാദവാർഷിക പരീക്ഷ

2024-25 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷ 03-09-2024 ന് ആരംഭിച്ച‍ു.ഹെെസ്കൂൾ വിഭാഗത്തിൽ 03-09-2024 ന‍ും, യു പി വിഭാഗത്തിൽ 04-09-2024 ന‍ും, എൽ പി വിഭാഗത്തിൽ 06-09-2024 നുമാണ് പരീക്ഷ ആരംഭിച്ചത്.

ഓണാഘോഷം

ഓണാഘോഷം- സ‍ുന്ദരിക്ക് പൊട്ട് ക‍ുത്തൽ
ഓണാഘോഷം -ബല‍ൂൺ പൊട്ടിക്കൽ

ചൂരൽമല,മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായി ട്ടായിരുന്നു സംഘടിപ്പിച്ച‍ത്.13/09/2024 ന് വെള്ളിയാഴ്ച്ച നടത്തിയ ഓണാഘോഷ പരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ 'സ‍ുന്ദരിക്ക് പൊട്ട് തൊട്ട്' ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ. എം പി ടി എ, എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെട‍ുത്ത‍ു.

പ്രീപ്രെെമറി, പ്രെെമറി, ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി മിഠായി പെറ‍ുക്കൽ, ബല‍ൂൺ പൊട്ടിക്കൽ, സ‍ുന്ദരിക്ക് പൊട്ട് ക‍ുത്തൽ,കസേര കളി തുടങ്ങിയ മത്സരങ്ങൾ നടത്തി. കുട്ടികളും അധ്യാപകരുമെല്ലാം ചേർന്ന് പ‍ൂക്കളം ഒരുക്കി. എല്ലാവർക്കും പായസം വിതരണം ചെയ്തു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ഓണച്ചങ്ങാതി ‍

ഓണച്ചങ്ങാതി ‍

ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ‍' പരിപാടി സംഘടിപ്പിച്ച‍‍ു.ഭിന്നശേഷിക്കാരായ, സ്‍കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം സന്തോഷം പങ്കിട‍ുക, ക്ലാസിലെ മറ്റ് ക‍ുട്ടികള‍െ കാണാനും അവരുമായി പരിചയപ്പെടാനുമ‍ുള്ള സാഹചര്യമൊരുക്കുക, സ്‍നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി ‍ സംഘടിപ്പിച്ച‍ത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മ‍ുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെട‍ുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്‍നേഹസമ്മാനം ഹെഡ്‍മാസ്റ്റർ ആസിഫിന് കെെമാറി.

ശുചിത്വമിഷൻ ക്വിസിൽ ഒന്നാമത്

കേരള ശുചിത്വമിഷൻ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച   ക്വിസ് മത്സരത്തിൽ, പടിഞ്ഞാറത്തറ പഞ്ചായത്തിൽ ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിലെ ശിവന്യ കെ എസ് ഒന്നാം സ്ഥാനവ‍ും, ഫാത്തിമ ഫ‍ർഹ മ‍ൂന്നാം സ്ഥാനവ‍ും നേടി.

സ്‍കൂൾതല ശാസ്‍ത്രേത്സവം സംഘടിപ്പിച്ച‍ു

2024-25 അധ്യയന വർഷത്തെ സ്‍കൂൾതല ശാസ്‍ത്രേത്സവം 2024 ഒൿടോബർ 4 ന് സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ അധ്യക്ഷത വഹിച്ച‍ു.ശാസ്ത്ര, സാമ‍ൂഹ്യ ശാസ്‍ത്ര, പ്രവ്യത്തി പരിചയ, ഐ ടി മേളകളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെട‍ുത്ത‍ു.മികവ് പ‍ുലർത്തിയവരെ സബ്‍ജില്ലാ തലത്തിലേയ്ക്ക് തെരഞ്ഞെട‍ുത്തു.

മോട്ടിവേഷൻ ക്ലാസ്

വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ച‍ു.25-09-2024 ന് നൽകിയ ക്ലാസിന് തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലെ രാജേന്ദ്രൻ സർ നേത്യത്വം നൽകി.

ക്ലാസ് പിടിഎ യോഗം

സ്‍കൂളിലെ വിവിധ ക്ലാസ‍ുകള‍ിലെ രക്ഷിതാക്കളുടെ യോഗം ചേർന്നു. ഹെെസ്‍കൂൾ വിഭാഗം ക്ലാസ് പിടി എ യോഗം 26-9-2024 നും, യു പി വിഭാഗത്തിൽ 27-9-2024 നും, എൽ പി വിഭാഗത്തിൽ 30-9-2024 നും സംഘടിപ്പിച്ച‍ു. യോഗം ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം,തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ്

ലഹരി വിരുദ്ധ കാംപയിനിൻെറ ഭാഗമായി രക്ഷിതാ ക്കൾക്കായി ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.എൿസെെസ് ഡിപാർട്ട് മെൻറിൻെറയും സ്‍കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻെറയും സംയുക്താഭി മുഖ്യത്തിൽ 30-9-2024ന് നടത്തിയ ക്ലാസിന് എക‍്സെെസ് ഒാഫീസർ പ്രമോദ് നേത്യത്വം നൽകി.   ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.

സഹവാസ ക്യാമ്പ്

വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബി ൻെറ സഹവാസക്യാമ്പ് ഒക്ടോ ബർ 5, 6 തീയതികളിലായി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പിൻെറ ഉദ്ഘാടനം പടി ഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർ വഹിച്ചു പിടിഎ പ്രസിഡണ്ട് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് കെ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് കോർഡിനേറ്റർ സുധീഷ് വി സി സ്വാഗതവും ക്ലബ്ബ് ലീഡർ ശിവന്യ കെ എസ് നന്ദിയും പറഞ്ഞു. ക്യാമ്പിൻെറ ഭാഗമായി വിവിധ വിഷയങ്ങള‍ുമായി ബന്ധപ്പെട്ട ക്ലാസ‍ുകൾ,ഫീൽഡ് ട്രിപ്പ്, ലഹരിവര‍ുദ്ധ പരിപാടികൾ, വിദഗ്ദര‍ുമായി കൂടിക്കാഴ്ച്ചകൾ, ക്യാമ്പസ് സൗന്ദര്യവത്ക്കരണം, കിടപ്പ‍ുരോഗികള‍െ സന്ദർശിക്കൽ തുടങ്ങി യ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.അംഗ ങ്ങൾ വിവിധ ഗ്രൂപ്പുകളായി തങ്ങള‍ുടെ ച‍ുമത ലകൾ ഉത്തരവാദിതത്തോടെനിർവ്വ ഹിച്ച‍ു. തൃക്കൈപ്പറ്റ ഉറവിലേയ്ക്ക് സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പ് തികച്ചും ആസ്വാദ്യകര മായിരുന്നു.  കുട്ടികൾക്ക് നൽകിയ അവബോധം ക്ലാസിന് വയനാട് RTA ഡിപ്പാർട്ട്മെൻറിലെ സുമേഷ്,ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ഐ സി ഡി എഫിലെ കൗൺസിലർ റിൻസി റോസിനെ നേതൃത് വത്തിൽ കുട്ടികൾക്ക് ഇൻററാക്ടീവ് ക്ലാസ‍ും നൽകുക യ‍ുണ്ടായി.ക്യാമ്പിന് ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലഹരി വിരുദ്ധ ആശയങ്ങളടങ്ങ‍ുന്ന സന്ദേശങ്ങളുടെ സ്റ്റിക്കറുകൾ വാഹന ഉടമകൾക്ക് വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൻെറ എല്ലാ സെഷനുകളും അംഗങ്ങൾക്ക് വിത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിച്ചത്.

ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്

വിദ്യാലയത്തിലെ 2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 08-10-2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ വെച്ച് സംഘ ടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സീനിയർ അസിസ്റ്റൻറ് വിദ്യ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം  നൽകി. പരിശീലന ത്തിന് കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്, എൽ കെ മിസ്ട്രസ് അനില എസ് എന്നിവർ  നേതൃത്വം നൽകി. ക്യാമ്പിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട‍ുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാനുള്ള അവസരം ലഭിക്കും.

പ‍ൂർവ്വ വിദ്യാർത്ഥികള‍ുടെ സ്‍നേഹോപഹാരം

കുറ‍ുമ്പാല ഗവ. ഹെെസ്ക‍ൂളിന് പ‍ൂർവ്വ വിദ്യാർത്ഥികള‍ുടെ സ്‍നേഹോപഹാരം. 2006-07 അധ്യയന വർഷത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥികള‍ുടെ ക‍ൂട്ടായ്‍മയാണ് സ്‍കൂളിനായി രണ്ട് ഹാൻറ്ബോൾ പോസ്‍റ്റ‍ുകൾ നൽകിയത്. കൂട്ടായ്‍മയ‍ുടെ ലീഡർമാരായ അബ്‍ദുൾ സലാം ശേഖ്, ജംഷീർ മ‍ുതുവോടൻ എന്നിവരിൽ നിന്ന് ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ്  പോസ്‍റ്റ‍ുകൾ ഏറ്റ‍ുവാങ്ങി.

കര‍ുത്ത്കാട്ടി ജി എച്ച് എസ് ക‍ുറ‍ുമ്പാല

സ്കൂൾമേളകളിൽ മികവ് തെളിയിച്ച് ജിഎച്ച്എസ് ക‍ുറ‍ുമ്പാല. വെെത്തിരി ഉപജില്ലാ കായിക-ശാസ്ത്രമേളകളിൽ മികച്ച പ്രകടനമാണ് ക‍ുറ‍ുമ്പാലയി ലെ പ്രതിഭകൾ കാഴ്ച്ചവെച്ചത്.  പടി ഞ്ഞാറത്തറ ഗവ. ഹയ‍സെക്കണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങ ളിലായി  നാൽപതോളം കുട്ടികൾ പങ്കെട‍ുത്ത‍ു.

പ്രവൃത്തി പരിചയമേളയി ൽ ഹെെസ്കൂൾ വിഭാഗം അഗർബത്തി നിർമ്മാണത്തിൽ ആയിഷ ഹഫ്‍ന എം കെ,  എ ഗ്രേഡോടെ ഒന്നാം സ്ഥാ നവ‍ും ക്ലേ മോഡലിംഗിൽ സയന ലക്ഷ്‍മി   എ  ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി.

സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും, എെ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുബഷിറ പി പി, എ ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും നേടി  ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. ശാസ്ത്രമേളയിൽ എൽ പി വിഭാഗം കളക്ഷനിൽ (മെഡിസിനൽ പ്ലാൻറ് സ്) മിസ്‍ന ഫാത്തിമ പി എ, ഫാത്തിമത്ത് ഹാഫിസ സി എ എന്നി വർ എ ഗ്രേഡോടെ രണ്ടാം സ്ഥാന ത്തിനർഹരായി. ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം മലയാളം ടെെപ്പിംഗിൽ മ‍ുഹമ്മദ് അൽത്താഫ് മ‍ൂന്നാം സ്ഥാനവ‍ും, യ‍ു പി വിഭാഗം എെ ടി ക്വിസിൽ കീർത്തന എൻ പി നാലാം സ്ഥാനവ‍ും നേടി.മേളയിലെ വിവിധ ഇനങ്ങളിൽ പങ്കെട‍ുത്ത മറ്റ് കുട്ടികൾ് എ,ബി,സി ഗ്രേഡ‍ുകൾക്ക് അർഹ രായി.

കായികമേളയിൽ കുതിച്ചോടി നമീറ

വെെത്തിരി ഉപജില്ലാ കായികമേളയിൽ ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിന് അഭിമാനാർ ഹമായ നേട്ടം നൽകി നമീറ നസ്‍റീൻ.എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററില‍ും, ലോങ് ജംമ്പില‍ും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ ഏറ്റവ‍ും കൂട‍ുതൽ പോയിൻറ‍ുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർ ഹത നേടി.സ്കൂൾ തല മേളകളിലെല്ലാം തുട ർച്ചയായി  മികച്ച പ്രകടനം നടത്തുന്ന ഈ നാലാം ക്ലാസ‍ുകാരി പാഠ്യ-പാഠ്യേതര മേഖ ലകളിലും മിട‍ുക്കിയാണ്.  

സബ് ജൂനിയർ വിഭാഗം  ഹെെജമ്പിൽ അജന്യ മ‍ൂന്നാം സ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യത നേടി. വിദ്യാലയ ത്തിന് തിളക്കമാർന്ന വിജയം നൽകിയ പ്രതിഭകളെ പ്രത്യകചടങ്ങിൽ അനുമോദിച്ച‍ു.

അനുമോദിച്ച‍ു

സബ് ജില്ലാതല കായികമേള,ശാസ്‍ത്രോത്സവം, ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെട‍ുത്തവർ,വിവിധ മത്സരങ്ങളിൽ പങ്കെട‍ുത്തവ‍ർ, ഉയർന്ന ഗ്രേഡ് ലഭിച്ചവർ, വിജയികൾ എന്നിവരെ അനുമോദിച്ച‍ു. ഇവർക്കുള്ള സ‍ർട്ടിഫിക്കറ്റ‍ുകൾ, മൊമെറ്റോകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് വിതരണം ചെയ്‍തു.

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു

ടീൻസ് ക്ലബ്ബിൻെറ ആഭിമ‍ുഖ്യത്തിൽ കൗമാരക്കാര‍ുടെ പ്രശ്‍നങ്ങൾ എന്ന വിഷയത്തിൽക‍ുട്ടികൾക്കായി ബോ ധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു. ഹെഡ്‍മാ സ്‍റ്റർ  അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വ‍ുമൺ ആൻഡ് ചെെൽഡ് ഡിപാർട്ട്മെൻറിലെ സെെക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്‍റ്റ്യൻ, നിജി എന്നിവർ ക്ലാസിന് നേത്യത്വംനൽകി. ആൺ ക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ക്ലാസ‍ുകൾ നൽകി. ചടങ്ങിന് ഷിനോജ് സി ഡി നന്ദി പറഞ്ഞ‍ു.

ഭിന്നശേഷിക്കാരന് ലിറ്റിൽ കെെറ്റ്സിൻെറ കര‍ുതൽ

വിദ്യാലയത്തിലെ ഭിന്നശേഷിക്കാരനായ റഫ്‍നാസിന് ലിറ്റിൽ കെെറ്റ്സിൻെറ കര‍ുതൽ.കെെറ്റ്സ് അംഗങ്ങൾ മലയാളം കമ്പ്യ‍ൂട്ടിംഗ്, ആനിമേഷൻ മേഖലകളിൽ പരിശീലനം നൽക‍ുന്നു. ഹോം ബേസ്ഡ് വിദ്യാർത്ഥിയായ റഫ്‍നാസ് സ്ക‍ൂളിൽ വരുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണ ഇടവേളകൾ ഉപയോഗപ്പെട‍ുത്തിയാണ് പരിശീലനം നൽകിവര‍ുന്നത്.ഇത്തരം പരിശീലനങ്ങൾ 2018 മ‍ുതൽ ഒര‍ു തനത് പ്രവർത്തനമായി യ‍ൂണിറ്റ് ചെയ്‍ത് വരുന്ന‍ു.

ജില്ലാ തലത്തില‍ും മികവോടെ ജി എച്ച് എസ് ക‍ു‍റ‍ുമ്പാല

ജില്ലാശാസ്‍ത്രോത്സവത്തില‍ും മിക വ് തുടർന്ന്  ക‍ുറ‍ുമ്പാലയിലെ പ്രതി ഭകൾ.മ‍ൂലങ്കാവ് ഗവ. ഹയ‍‍ർ സെക്ക ണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച വയനാട് റവന്യ‍ൂജില്ലാ ശാസ്ത്രോത്സ വത്തിൽ     സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മ‍ൂന്നാം സ്ഥാനം നേടി.പ്രവ്യത്തി പരിചയ മേളയിൽ ഹെെസ്കൂൾ വിഭാഗം അഗ ർബത്തി നിർമ്മാണത്തിൽ ആയി ഷ ഹഫ്‍ന എം കെ,ക്ലേ മോഡലിം ഗിൽ സയന ലക്ഷ്‍മി എന്നിവർ ക്ക്   എ  ഗ്രേഡ് ലഭിച്ച‍ു. ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുബഷിറ പി പി, സി ഗ്രേഡ‍ും കരസ്ഥമാക്കി.

ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ച‍ു

ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി (02-11-2024 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ച‍ു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ‍ു.ക്ലബ്ബിലെ മ‍ുഴ‍ുവൻ അംഗങ്ങള‍ും പങ്കെട‍ുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി.

സ്ററാർ ഗ്ര‍ൂപ്പിനെ അന‍ുമോദിച്ച‍ു

സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി രണ്ടാം ടേമിലെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു. ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.

ദീപിക കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അന‍ുമേദിച്ച‍ു

'നാമെല്ലാവരും ഒന്നാണ്. സഹോദരി സഹോദരങ്ങളാണ്' എന്ന ചിന്ത കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ദീപിക മലയാള ദിനപത്രത്തിൻെറ സഹകരണത്തോടെ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ വിജയിച്ച കുട്ടികളെ അനുമോദിച്ച‍ു.പ്രീപ്രൈമറി വിഭാഗത്തിൽ മുഹമ്മദ് സഹലുദ്ദീൻ ഒന്നാം സ്ഥാനവും, ആയിഷ മെഹർ രണ്ടാം സ്ഥാനവും, ആയിഷ നീയാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനവും, അഹമ്മദ് സിയാൻ രണ്ടാം സ്ഥാനവും, മുഹമ്മദ് നാജി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ഹന്നാ ഫാത്തിമ ഒന്നാം സ്ഥാനവും ഫാത്തിമ പി രണ്ടാം സ്ഥാനവും അംന ജാസ്മിൻ മൂന്നാം സ്ഥാനവും നേടി.ഹെെസ്കൂൾ വിഭാഗത്തിൽ ഫരീദ പി എച്ച് ഒന്നാം സ്ഥാനവും, നജീബ പി പി രണ്ടാം സ്ഥാനവും, മുബഷിറ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി.

ശിശ‍ുദിനാഘോഷം സംഘടിപ്പിച്ച‍ു

ശിശ‍ുദിനാഘോഷം
ശിശ‍ുദിനാഘോഷം

നവംബർ 14 ന് വിവിധ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.പരിപാടികളുടെ ഭാഗമായി നടത്തിയ ക്വിസ്, പ്രസംഗം, കളറിംഗ് മത്സരങ്ങൾ ശ്രദ്ധേയമായി.എൽ പി വിഭാഗം പ്രസംഗമത്സരത്തിൽ ഷെയാൻ ഹാദി (4B)ഒന്നാം സ്ഥാനവും,നമീറ നസ്രീൻ ഇ.ജെ (4A) രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗം പ്രസംഗമത്സരത്തിൽ നാഫില ഫാത്തിമ ഒന്നാം സ്ഥാനവും, 5b ക്ലാസിലെ നൂറ ഫാത്തിമ രണ്ടാം സ്ഥാനവും,ഹന്നത്ത് നസ്‍റി മ‍ൂന്നാം സ്ഥാനവ‍ും കരസ്ഥമാക്കി.എൽ പി വിഭാഗം ക്വിസ് മത്സരത്തിൽ മുഹമ്മദ് സാബിത്ത് (4B) ഒന്നാം സ്ഥാനവും,നൂറ ഫാത്തിമ (4A) രണ്ടാം സ്ഥാനവും നേടി.ഹെെസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും പ്രീപ്രെെമറി വിഭാഗത്തിൽ കളറിംഗ് മത്സരവും നടത്തപ്പെട‍ുകയ‍ുണ്ടായി. നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കുർബാന ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ലഹരിവിരുദ്ധ പ്രതിജ്ഞ

ലഹരിവിരുദ്ധ പ്രതിജ്ഞ

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെട‍ുത്തു. സ്കൂൾ ലീഡ‍ർ റന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബോയ്‍സ് ഫ്രണ്ട്‍ലി ടോയിലറ്റ് ഉദ്ഘാടനം ചെയ്തു

ബോയ്‍സ് ഫ്രണ്ട്‍ലി ടോയിലറ്റ് ഉദ്ഘാടനം

എസ് എസ് കെ ഫണ്ട് വകയിരുത്തി വിദ്യാലയത്തിനനുലദിച്ച ബോയ്‍സ് ഫ്രണ്ട്‍ലി ടോയിലറ്റിൻെറ ഉദ്ഘാടനം 2024 നവംബർ 15 ന് എസ് എസ് കെ വയനാട് ഡി പി സി അനിൽകുമാർ നിർവ്വഹിച്ച‍ു. ചടങ്ങിൽ എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, സ്വാഗതം പ്രസംഗം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് ഷറഫുദ്ദീൻ,ബി പി ഒ കൊച്ചുത്രേസ്യ, സി ആർ സി സിദ്ധാർത്ഥ്, ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ്  എന്നവർ പ്രസംഗിച്ച‍ു. വിദ്യാർത്ഥികൾ, പി ടി എ,എം പി ടി എ, അംഗങ്ങൾ, അധ്യാപകർ പങ്കെട‍ുത്തു.

മാഗസിൻ പ്രകാശനം ചെയ്തു

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ തയ്യാറാക്കിയ കയ്യെഴ‍ുത്ത് മാസികയ‍ുടെ പ്രകാശന കർമ്മം ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് സ്കൂൾ ലീ‍ ഡർ റന ഷെറിൻ നൽകി നിർവ്വഹിച്ച‍ു. ക്ലബ്ബ് കൺവീനർ ജീന സ്വാഗതം പറഞ്ഞ‍ു

സ്റ്റഡി ട‍ൂർ സംഘടിപ്പിച്ച‍ു

2024-25 അധ്യയന വർഷത്തെ പഠന വിനോദ യാത്ര എരണാക‍ുളത്തേയ്ക്ക് സം‍ഘടിപ്പിച്ച‍ു.2024 നവംബർ 16,17,18 തിയ്യതികളിലായി സംഘടിപ്പിച്ച യാത്രയിൽ നാൽപ്പത്തി അഞ്ചോളം ക‍ുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധികള‍ും പങ്കെട‍ുത്ത‍ു.

ഉപജില്ലാ കലോത്സവത്തിൽ റണ്ണർ അപ്പ് നേടി ജി എച്ച് എസ് ക‍ുറ‍ുമ്പാല

ഉപജില്ലാ കലോത്സവത്തിലെ പ്രതിഭകൾ ഹെ‍ഡ്‍മാസ്‍റ്റ‍റോടൊപ്പം
ഉപജില്ലാ കലോത്സവത്തിൽ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ക‍ുട്ടികൾ

2024 നവംബർ 14,15,16,19,20,21 തിയ്യതികളിലായി ആർ സി എച്ച് എസ് എസ് ച‍ുണ്ടേൽ സ്കൂളിൽ വെച്ച് നടന്ന വെെത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവ‍ുമായി ജി എച്ച് എസ് ക‍ുറ‍ുമ്പാല. ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം റണ്ണേഴ്‍സ് അപ്പ് നേടിയ വിദ്യാലയം പങ്കെട‍ുത്ത മിക്ക ഇനങ്ങളില‍ും എ  ഗ്രേഡേ് നേട‍ുകയ‍ും ചെയ്‍തു.എൽ പി വിഭാഗം കഥ പറയലിൽ (അറബിക്) മ‍ുഹമ്മദ് ന‍ുഅ്മാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിൽ ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു പ്രസംഗം(ഫാത്തിമത്ത് ഫർഹാന), ഉപന്യാസം-ഉർദ‍ു (മ‍ുബഷിറ പി പി), കഥാരചന - ഉർദ‍ു (ഫാത്തിമത്ത് ഫർഹാന), യ‍ു പി വിഭാഗം ഉ‍ർദ‍ു ക്വിസ് (നിദാ ഫാത്തിമ) എന്നീ കുട്ടികൾ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടി.ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു ഗ്ര‍ൂപ്പ് സോങ്ങിൽ എ ഗ്രേഡിന് അർഹരായി. 25-11-2024 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിജയികളെ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും നൽകി അനുമോദിച്ച‍ു.

നാടിൻെറ ചരിത്രം തേടി ലിറ്റിൽ കെെറ്റ്സ്

2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ട‍ുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.  സ്കൂൾ  നില കൊള്ള‍ുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ,  സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ  ഡോക്യുമെൻററി തയ്യാറാക്കാനുമ‍ുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ.

ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പ്

2024 നവംബർ 23,24 തിയ്യതികളിലായി വയനാട് കെെറ്റിൽ (പനമരം) സംഘടിപ്പിച്ച ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ(2023-26 ബാച്ച്) ആനിമേഷൻ വിഭാഗത്തിൽ നാജിയ ഫാത്തിമ,റിസ്‍വാന ഷെറിൻ,മ‍ുഹമ്മദ് നിഹാൽ വി എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫ് എൻ,മ‍ുഹമ്മദ് ഫയാസ് എം,നജ ഫാത്തിമ എന്നിവരുമാണ് പങ്കെടുത്ത‍ു.സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു

ഒന്നാം ക്ലാസിലെ മലയാളം പാഠപ‍ുസ്തകത്തിലെ "പിന്നേയ‍ും പിന്നേയ‍ും ചെറ‍ുതായി പാലപ്പം" പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു. ക‍ുട്ടികളെ വിവിധ ആഹാരങ്ങൾ പരിചയപ്പെട‍ുത്ത‍ുക, ആഹാര സാധനങ്ങളിലെ ചേര‍ുവകൾ മാറ്റ‍ുന്നതിനന‍ുസരിച്ച് രുചി വിത്യാസപ്പെട‍ുന്നു തുടങ്ങിയ ശേഷികൾ കുട്ടികളില‍ുണ്ടാക്ക‍ുക എന്ന ഉദ്ദേശ്യത്തോടെയാണ് ര‍ുചിയ‍ുത്സവം സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെട വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 25-11-2024 ന് സംഘടിപ്പിച്ച‍ ര‍ുചിയ‍ുത്സവം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ക്ലാസ് ടീച്ചർ ജിൻസി ഇ പരിപാടി കോർഡിനേറ്റ് ചെയ്‍ത‍ു.

മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ്- ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്റീച്ച് പരിപാടികളുടെഭാഗമായി  28/11/2024 വ്യാഴാഴ്ച്ച ഗവൺമെന്റ് ഹൈസ്കൂൾ കുറുമ്പാലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലാസിൻെറ ഉദ്ഘാടനം ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് ആരതി ആന്റണി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ അബ്‍ദ‍ുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ORC ട്രെയ്നർ സുജിത്ത് ലാൽ ക്ലാസ് നയിച്ച‍ു.

ഊണിൻെറ മേളം

നാലാം ക്ലാസിലെ അഞ്ചാമത്തെ യൂണിറ്റായ മധ‍ുരത്തിലെ പാഠഭാഗങ്ങൾ ആയ കുഞ്ചൻ നമ്പ്യാരുടെ "രുഗ്മിണി സ്വയംവരം തുള്ളലിൽ സദ്യവട്ടം ഉപകരിക്കുന്ന ഊണിൻെറ മേളവ‍ും, ക‍ുഞ്ഞ‍ുണ്ണി മാഷ് രചിച്ച ചക്കയുടെയ‍ും മാങ്ങയുടെയും വിഭവ വെെവിധ്യം പ്രതിപാതിക്കുന്ന "താളും തകരയും" എന്ന പാഠഭാഗത്തിലെയും പഠന പ്രവർത്തനമാണ് ക്ലാസിലൊരു സദ്യ.

ഭക്ഷണം അമ‍ൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലാസിലൊരു സദ്യ സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ക്ലാസിലൊരു സദ്യ ഒരുക്കിയത്. 30-11-2024 ന് സംഘടിപ്പിച്ച‍ പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.ക്ലാസ് ടീച്ചർ ജിൻസി ജോർജ് പരിപാടി കോർഡിനേറ്റ് ചെയ്‍ത‍ു.

പങ്കെട‍ുത്ത നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം

ജില്ലാ സ്കൂൾ കലോത്സവം 2024
 
കലോത്സവ പ്രതിഭകൾ 2024

2024 നവംബർ 26,27,28,29 തിയ്യതികളിലായി നടവയൽ സെൻറ് തോമസ് ഹയർസെക്കണ്ടി സ്കൂളിൽ വെച്ച് നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചന  ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, യു.പി. വിഭാഗം ഉർദു ക്വിസ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിട‍ുക്കികൾ. സ്കൂളിൽ നിന്ന്  പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ്  അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഉർദു കഥാരചനയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി. ഉർദു ഉപന്യാസത്തിൽ മുബഷിറ പി.പി യ‍ും, യു പി വിഭാഗം ക്വിസിൽ നിതാ ഫാത്തിമയും ഒന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിജയികളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ച‍ു.പ്രത്യേക ചടങ്ങിൽ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും വിതരണം ചെയ്തു.

ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു.

കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവര‍ുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെട‍ുത്ത‍ു.

"റാന്തൽ" പ്രകാശനം ചെയ്തു.

കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2024 വർഷത്തെ ഡിജിറ്റൽ മാഗസിൻ "റാന്തൽ" ലിൻെറ പ്രകാശന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ച‍ു.വിദ്യാലയത്തിലെ കുട്ടികള‍ുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് മാഗസിന് തയ്യാറാക്കിയത്. മ‍ുൻ വർഷങ്ങളില‍ും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിന് ഒരുക്കിയിട്ട‍ുണ്ട്. 03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.വാർഡ് മെമ്പർ ബുഷറ വൈശ്യൻ,എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവര‍ുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെട‍ുത്ത‍ു.

റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ച‍ു.

കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ച‍ു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെട‍ുത്ത‍ു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് അനില എസ് നന്ദിയ‍ും പറഞ്ഞ‍ു.

ലേണിംങ് ആപ്പ‍ുമായി ലിറ്റിൽ കെെറ്റ്സ്.

കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി ക‍ുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങള‍ും, നമ്പറ‍ുകള‍ും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്. പാഠപ‍ുസ്തകത്തിലെ പ്രവർത്തനങ്ങൾ മ‍ുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ച‍ു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെട‍ുത്ത‍ു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് അനില എസ് നന്ദിയ‍ും പറഞ്ഞ‍ു.

സമഗ്രാപ്ലസ് പരിശീലനം നൽകി

കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബ‍ുകൾ രക്ഷിതാക്കളെ പരിചയപ്പെട‍ുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റ‍ൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സ‍ുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബ‍ുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറ‍ുകൾ ഡൗൺലോഡിംഗ് ത‍ുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സ‍ുരക്ഷാ ബോധവത്ക്കരണം നൽക‍ുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ നിർവ്വഹിച്ച‍ു.ചടങ്ങിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദ് അധ്യക്ഷത വഹിച്ച‍ു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മ‍ുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മ‍ുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് അനില എസ് നന്ദിയ‍ും പറഞ്ഞ‍ു.

നിർവ്വഹണ സമിതി യോഗം ചേർന്ന‍ു

കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യ‍ൂണി റ്റ് നിർവ്വഹണസമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറ ഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. ക്ലബ്ബി ൻെറ പ്രവർത്തനങ്ങൾ അവലോ കനം ചെയ്‍തു.അനിമേഷൻ അവാ ർഡ് ഉൾപ്പെടെയ‍ുള്ള നവീന പ്രവർ ത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കാൻതീരുമാനിച്ച‍ു.ഹെ‍ഡ്‍മാ‍സ്‍റ്റർ കെ അബ്ദുൾ റഷീദ്, പിടിഎ വെെ. പ്രസിഡൻറ് ഫെെസൽ,ലിറ്റിൽ കെെറ്റ്സ് കൺ വർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർമാരായ മ‍ുഹ മ്മദ്നാഫിൽ, നാജിയ ഫാത്തിമ, സ്‍കൂൾ ലീഡർ റെന ഷെറിൻ എ ന്നിവർപങ്കെട‍ുത്ത‍ു

സ്വസ്‍തിർ ഭവത‍ു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ച‍ു

എൻ എസ് എസ് സഹവാസ ക്യാമ്പ് 2024

ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളി ലെ എൻ എ സ് എസ് യ‍‍ൂണിറ്റ്, കുറുമ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്‍തദിന സഹവാ സ ക്യാമ്പ് 'സ്വസ്തിർ ഭവത‍ു' വെെ വിധ്യമാർന്ന പരിപാടികളോടെ സമാപിച്ച‍ു.2024 ഡിസംബർ 21 മ‍ുതൽ 27 വരെ നടത്തിയ ക്യാമ്പി ൻെറ ഉദ്ഘാടനം വയനാട് ജില്ലാ പ‍ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ എം മ‍ുഹമ്മദ് ബഷീർ നിർവ്വ ഹിച്ച‍ു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ‍് സൺ ജസീല ളംറത്ത് ഹരിതഗൃഹ പദ്ധതിയ‍ുടെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ബ‍ുഷറ വൈശ്യൻ ജാഗ്രത ജ്യേതി തെളിക്കൽ കർ മ്മവ‍ും,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി സ‍ുകൃത കേര ള പദ്ധതിയ‍ുടെ ഉദ്ഘാടനവ‍ും നിർ വ്വഹിച്ച‍ു.റവ. ഫാ ദർ സെബാസ്റ്റ്യൻ മ‍ുഖ്യപ്രഭാഷണം നടത്തി. പ്രോ ഗ്രാം ഓഫീസർ ജിബി പി ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ എം പി വത്സൻ, മമ്മ‍ൂട്ടി തോക്കൻ,അബ്‍ദുള്ള ഇ സി, അബ്ദു ൾ റഷീദ് കെ,ശ്യാൽ കെ എസ്, സാജിത് പി കെ, ഗീത ചന്ദ്രശേഖ രൻ,ലതിക തുടങ്ങിയവ‍ർ പ്രസംഗി ച്ച‍ു.ഡോ.ഷെെമ ടി ബെന്നി സ്വാഗ തവ‍ും,അലൻ സന്തോഷ് നന്ദിയ‍ും പറഞ്ഞ‍ു. ക്യാമ്പ‍ിൻെറ ഭാഗമായി വിവിധ വി ഷയങ്ങളിൽ എൿപേർട്ട് ക്ലാസ‍ുക ൾ,ഹരിതസമ‍ൃദ്ധി അഗ്രി വോളൻറി യ‍ർ, സന്നദ്ധം,ഗ്ര‍ൂപ്പ് ഡെെനാമി ൿസ്,സ്നേഹ സന്ദർശനം,കൂട്ട‍ുകൂടി നാട് കാക്കാം,സ‍ുക‍ൃത കേരളം, സത്യമേ വ ജയതേ,സ്വച്ഛതാ പാൿ വാഡ തുടങ്ങിയ പരിപാടികള‍ും, ലീഡർഷിപ്പ് പരിശീലനം, നാടൻ പാട്ട്കളരി,കായിക കർമ്മ പരിപാ ടികൾ,യോഗ പരിശീലനം, കലാ സന്ധ്യ, കാമ്പസ് സൗന്ദര്യവത്ക്ക രണം തുടങ്ങിയ പ്രവർത്തനങ്ങള‍ും നടത്തുകയ‍ുണ്ടായി.

ജില്ലാ ക്യാമ്പ് സെലക്ഷൻ നേടി അൽത്താഫ‍ും, റിസ്‍വാനയ‍ും

അഭിമാന നേട്ട ത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ കൈറ്റ്സ് യ‍ൂണിറ്റ്. ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ  നിന്ന് വിദ്യാല യത്തിലെ രണ്ട്പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ച ത്.ഡിസംബർ 27,28 തിയ്യതിക ളിലായി പനമരത്തെ വയനാട് കെെറ്റ്  ആസ്ഥാനത്ത് സംഘടിപ്പി ച്ച ജില്ലാതല സഹവാസ ക്യാമ്പി ൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മ‍ുഹമ്മദ് അൽത്താഫ‍ും, അനിമേ ഷൻ വിഭാഗത്തിൽ റിസ്‍വാന ഷെറിന‍ും പങ്കെട‍ുത്ത‍ു.ക്യാമ്പിന് മ‍ുമ്പായി ഡിസംബർ 21 ന് നട ത്തിയ പ്രീ ക്യാമ്പിൽ, സെലക്ഷൻ നേടിയ കുട്ടികളും അവര‍ുടെ രക്ഷി താക്കള‍ുംപങ്കെട‍ുത്ത‍ു. കഴിഞ്ഞ വർഷം ജില്ലാ ക്യാമ്പി ലേക്ക് രണ്ട് പേർക്ക‍ും, സംസ്ഥാന തല ക്യാമ്പിൽ ഒരാൾക്കും ക‍ുറ‍ു മ്പാല ഹെെസ്‍കൂളിൽ നിന്ന് സെല ക്ഷൻലഭിച്ചിരുന്നു.    പനമരത്ത് വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ നാജി യ ഫാത്തിമ, മ‍ുഹമ്മദ് നിഹാൽ, റിസ്‍വാന ഷെറിൻ എന്നിവര‍ും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നജ ഫാത്തിമ, മുഹമ്മദ് അൽത്താഫ്, മ‍ുഹമ്മദ് ഫയാസ് എന്നിവരും പങ്കെട‍ുത്തു.

ന്യ‍ൂഇയർ ആഘോഷിച്ച‍ു

ന്യ‍ൂ ഇയർ ആഘോഷത്തിൻെറ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേരുന്നു.ഹെഡ്‍മാ‍സ്റ്റർ കെ അബ്ദ‍ുൾ റഷീദ് കുട്ടികൾക്ക് ന്യ‍ൂ ഇയർ ആശംസകള‍ും സന്ദേശവ‍ും നൽകി.മ‍ുഴ‍ുവൻ കുട്ടികൾക്ക‍ും മധ‍ുരവ‍ും വിഭവസമൃദമായ ഉച്ചഭക്ഷണവ‍ും നൽകി.

ക്ലാസ് പിടിഎ യോഗം

സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു. ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടിക‍ളെ (ഉർദ‍ു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദ‍ു ഉപന്യാസം- മ‍ുബഷിറ പി പി) അഭിനന്ദിച്ച‍ു

സംസ്ഥാന സ്കൂൾ കലോത്സവം - ചരിത്രനേട്ടത്തോടെ ജി എച്ച് എസ് ക‍ുറ‍ുമ്പാല

സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25
 
സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25

2025 ജന‍ുവരി 4 മ‍ുതൽ 8 വരെ തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിട‍ുക്കികൾ.വിദ്യാലയത്തിൻെറ ചരിത്രത്തിലാദ്യമായിട്ടാണ് ഒരേ സമയം മ‍ൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞെട‍ുക്കപ്പെട‍ുന്നത്. ഉർദു ഉപന്യാസ ത്തിൽ മുബഷിറ പി.പി എ ഗ്രേഡ് നേടിയപ്പോൾ ഉർദു കഥാരചനയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി.പങ്കെട‍ുത്ത മ‍ൂന്ന് ഇനങ്ങളില‍ും എ കരസ്ഥമാക്കി വിദ്യാലയത്തിൻെറ യശസ്സ് വാനോളമ‍ുയർത്തിയ പ്രതിഭകളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ച‍ു.പ്രത്യേക ചടങ്ങിൽ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും വിതരണം ചെയ്തു.

എസ് എസ് എൽ സി പഠന ക്യാമ്പിന് തുടക്കമായി

എസ് എസ് എൽ സി പരീക്ഷാ ഒര‍ുക്കങ്ങള‍ിടെ ഭാഗ മായി വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി പഠന ക്യാമ്പ് ആരംഭിച്ച‍ു.പത്താം തര ത്തിൽ ആകെയ‍ുള്ള നാൽപ്പത് കു ട്ടികളെ Astrapi, Thumos, Kairos എന്നീ പേര‍ുകളിൽ മ‍ൂന്ന് ഗ്ര‍ൂപ്പ‍ുക ളാക്കി തിരിച്ചാണ്  ക്യാമ്പ് സംഘ ടിപ്പിക്കുന്നത്.മ‍ുഴ‍ുവൻ പഠന നേട്ട ങ്ങള‍ും കുട്ടികളിൽ എത്തിക്കുന്നതി നോടൊപ്പം,എല്ലാ വിഷയങ്ങളില‍ും കുട്ടികള‍ുടെ മിനിമം ഗ്രേഡ് ഉറപ്പ് വരുത്തി, ഫ‍ുൾ  എ പ്ലസ‍ുകള‍ുടെ എണ്ണം വർദ്ധിപ്പിച്ച് നൂറ് ശതമാനം വിജയം കെെവരിക്കുക എന്ന ല ക്ഷ്യത്തോടെയാണ് ക്യാമ്പിൻെറ പ്രവ‍ർത്തനം.ഇതിൻെറ ഭാഗമായി ഓരോ അധ്യാപകന‍ും അഞ്ച് കുട്ടി കൾ എന്ന രൂപത്തിൽ ദത്ത് നൽ കി പ്രത്യേക ശ്രദ്ധ ഉറപ്പ്‍വരുത്തുന ്നു. ജന‍ുവരി ആദ്യ വാരം തുട ങ്ങിയ ക്യാമ്പ് കാലത്ത് 8:30 മ‍ുത ൽ വെെക‍ുന്നേരം 5 മണിവരെ നാ ല് സെക്ഷനുകളായിട്ടാണ് നടത്തു ന്നത്.   ക്യാമ്പിന്റെ മ‍ുന്നോടിയായി എസ് ആർ ജി യോഗങ്ങള‍ും, ര ക്ഷിതാക്കള‍ുടെ യോഗവ‍ും ചേരുക യ‍ുണ്ടായി.രക്ഷിതാക്കള‍ുടെ സഹ കരണത്തോടെ  കുട്ടികൾക്കെല്ലാം ചായയും പലഹാരവും നൽകി വരുന്നു

സ്ററാർ ഗ്ര‍ൂപ്പ് അംഗങ്ങളെ അന‍ുമോദിച്ച‍ു

സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി 2024-25 അധ്യയന വർഷത്തം രണ്ടാം ടേമിൽ അക്കാദമിക മേഖലയിൽ മികവ് പ‍ുലർത്തിയ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്ഢ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ജന‍ുവരി 13 ന് നടത്തിയ ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.മികവ് പ‍ുലർത്തുന്ന ക‍ുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഈ പദ്ധതിയില‍ൂടെ വിദ്യാലയത്തിൻെറ അക്കാദമിക നിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ട‍ുണ്ട്.

നിർവ്വഹണ സമിതി യോഗം ചേർന്ന‍ു

എൽ കെ നിർവ്വഹണസമിതി യോഗം

കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യ‍ൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ള‍ുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫ‍ുദ്ദീൻ അധ്യ ക്ഷത വഹിച്ച‍ു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു.   എൽ കെ ഇല്ല‍ുമിനേഷൻ  അവാ ർഡ‍് ജേതാവിനെ കണ്ടെത്ത‍ുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവ‍ുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്ത‍ു. അവാർ‍ഡിനായി പ‍ുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ച‍ു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ അവാ‍ർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ച‍ു.ക‍ൂടാതെ മത്സരത്തിൽ പ ങ്കെട‍ുത്ത ജില്ലയിലെ വിവിധ ഹെെസ്കൂള‍ുകളിലെ കുട്ടികളെയ‍ും അഭിനന്ദിക്കുകയ‍ും ലിറ്റിൽ കെെറ്റ് സ് യ‍ൂണിറ്റിൻെറ നന്ദി രേഖപ്പെ ട‍ുത്തുകയ‍ും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പ‍ുരസ്‍ കാര വിതരണം നടത്താമെന്ന‍ും തീരുമാനിച്ച‍ു.     ഹെ‍ഡ്‍മാ‍സ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മ‍ുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യ‍ൂട്ടി ലീഡർ സന ഫാത്തിമ എ ന്നിവർ പങ്കെട‍ുത്ത‍ു.

എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക്

കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയ‍ും ഫലകവ‍ും അടങ്ങ‍ുന്നതാണ് പ‍ുരസ്‍ കാരം.  വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി  സംഘടിപ്പിച്ച അനിമേഷൻ  മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക,  പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.

ഏകദിന ക്യാമ്പ് സംഘടിപ്പിച്ച‍ു

വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബിൻെറ ഏകദിന ക്യാമ്പ് ജന‍ു വരി 18 ന് ശനിയാഴ്ച്ച  സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.ക്യാമ്പിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ അബ്ദു ൽ റഷീദ് കെ നിർവ്വഹിച്ച‍ു. ക്യാ മ്പിൻെറ ഭാഗമായി ബോധവത് ക്കരണ ക്ലാസ്, കാമ്പസ് ശുചീകരണം നടത്തി.   സാമ‍ൂഹിക സേവനം സഹജീവ നം എന്ന വിഷയത്തിൽ നൽകി യ അവബോധം ക്ലാസിന് അമൃത വിദ്യാലയം ട്യ‍ൂട്ടർ ജോസഫ് സർ  നേതൃത്വം നൽകി.കാമ്പസ് ശുചീ കരണ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഹാരിസ് കെ, ജീന ജോ‍ർജ്,വർഷ,അനില എസ് എ ന്നിവർ നേതൃത്വം നൽകി. ക്യാ മ്പങ്ങൾക്ക് വിഭവസമൃദമായ ഉച്ച ഭക്ഷണം നൽകി.

ഉന്നതികളിൽ സന്ദർശനം നടത്തി

ഗോത്ര വിഭാഗം കുട്ടികള‍ുടെ കൊഴിഞ്ഞ്പോക്ക് തടയ‍ുക, മ‍ുഴ‍ുവൻ കുട്ടികളെയ‍ൂം  വിദ്യാലയങ്ങളിലെത്തിക്ക‍ുക എന്ന ഉദ്ദേ ശ്യത്തേടെ എല്ലാ ആഴ്ച്ചയ‍ും അ ധ്യാപകര‍ുടെ ഒരു ടീം ഉന്നതികൾ സന്ദർശിക്ക‍ുന്നു.വരട്ടിയർക‍ുന്ന‍ു, ചണാലത്ത് തുടങ്ങിയ ഉന്നതിക ളിലേയ്ക് നടത്തിയ സന്ദർശന ത്തിന് അധ്യാപകരായ ഹാരിസ് കെ,സ‍ുഭാഷ്‍പോൾ, വസന്ത, ധന്യ ജോസഫ് എന്നിവര‍ും വെെത്തിരി ബി ആർ സി പ്രതിനിധികള‍ും പങ്കെട‍ുത്ത‍ു.

പച്ചക്കറി കൃഷിയിൽ ന‍ൂറ്മേനിയ‍ുമായി പരിസ്ഥിതി ക്ലബ്ബ്

പച്ചക്കറി കൃഷിയി ൽ ന‍ൂറ്മേനിയ‍ുമായി വിദ്യാലയ ത്തിലെ പരിസ്ഥിതി ക്ലബ്ബ്.ക്ലബ്ബി ൻെറ നേതൃത്വത്തിൽ നട്ട‍ുവളർ ത്തിയ പച്ചക്കറികള‍ുടെ വിളവെട‍ു പ്പ് ഉദ്ഘാടനം പി ടി എ പ്രസി ഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ നിർവ്വ ഹിച്ച‍ു.പടിഞ്ഞാറത്തറ കൃഷിഭവ നിൽ നിന്ന‍ും മറ്റ‍ും ലഭിച്ച   മ‍ുളക്, തക്കാളി, വഴ‍ുതന, ക്യാബേജ്, കോളിഫ്ലവർ, തുടങ്ങിയ പച്ചക്കറി തൈകൾ ഉപയോഗപ്പെട‍ുത്തി യാണ് പച്ചക്കറിതോട്ടം ഒരുക്കിയ യത്.തോട്ടം ക്ലബ്ബംഗങ്ങള‍ുടെ നേ തൃത്വത്തിൽ  പരിപാലിച്ച‍ു വരു ന്നു.   ചടങ്ങിൽ ഹെഡ്‍മാസ്റ്റർ അബ്ദുൽ റഷീദ് കെ, എം പി ടി എ പ്രസി ഡൻറ് ഗീത ചന്ദ്രശേഖരൻ, സീനി യർ അസിസ്റ്റൻറ് സിബി ടി വി, ക്ലബ്ബ് കൺവീനർ അന്നമ്മ പി യ‍ു, മറ്റ് അധ്യാപകർ, ക്ലബ്ബംഗങ്ങൾ  പങ്കെട‍ുത്തു.

'അവിൽ' ഒര‍ുക്കി രണ്ടാം ക്ലാസ‍ുകാർ

'അവിൽ ക‍ുഴയ്ക്കാം'' എന്ന പഠനപ്രവ‍‍ർത്തനം
 
'അവിൽ ക‍ുഴയ്ക്കാം'' എന്ന പഠനപ്രവ‍‍ർത്തനം

കുറുമ്പാല ഗവ.ഹൈസ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ സംഘടിപ്പിച്ച 'അവിൽ ക‍ുഴയ്ക്കാം'' എന്ന പഠനപ്രവ‍‍ർത്തനം ശ്രദ്ധേയമായി.മലയാളം പാ ഠപ‍ുസ്തകത്തിലെ  'അറിഞ്ഞ‍ു കഴിക്കാം' എന്ന പാഠ ഭാഗത്തിൻെറ പഠനപ്രവർത്തനത്തിൻെറ ഭാഗമായി ട്ടാണ് ഈ പ്രവർത്തനം നടത്തിയത്. ആഹാരം പാ കം ചെയ്യ‍ുന്നത് വ്യത്യസ്ത രീതിയിലാണെന്ന് തിരിച്ച റിയ‍ൂക,പാചകക്കുറിപ്പുകൾ തയ്യാറാക്ക‍ുക എന്നീ പഠ ന നേട്ടങ്ങള‍ുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തന മായിര‍ുന്നുഇത്.   വിവിധതരം ആഹാര വസ്തുക്കളുടെ പാചകക്കുറിപ്പ‍ു കൾ തയ്യാറാക്കി. ഇതിൽ അവിൽ കുഴയ്‍ക്കാം എന്ന പ്രവർത്തനമാണ് ക്ലാസിൽ ചെയ്തത്.ഇതിനായി കു ട്ടികൾ തന്നെ അവിൽ, പഴം, ശർക്കര, ഏലയ്ക്കാപ്പൊടി, തേങ്ങ എന്നിവ കൊണ്ട‍ുവന്നാണ് ഈ പ്രവർത്തനം ചെയ്തത്. കടയിൽ നിന്നും മറ്റ‍ും വാങ്ങുന്ന ആഹാര സാധനങ്ങ ളിൽ രുചി, മണം, നിറം എന്നിവ കൂട്ടാനും, കൂടുതൽ കാലം കേടുകൂടാതെയിരിക്കാനും ആരോഗ്യത്തിന് ദോ ഷം ചെയ്യ‍ുന്ന വസ്തുക്കൾ ചേർക്കുന്നു എന്ന് തിരിച്ച റിവ്   ഈ പ്രവർത്തനത്തിലൂടെ കുട്ടിക്ക് ലഭിക്കുന്നു  സീനിയർ അസിസ്റ്റൻറ് സിബി ടി വി ഉദ്ഘാടനം ചെയ്‍തു.ക്ലാസ് ടീച്ചർ രസിത  പ്രോഗ്രാം കോർഡി നേറ്റ്ചെയ്ത‍ു.

മോട്ടിവേഷൻ ക്ലാസ‍് നൽകി

ക‍ുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്ക്കുളിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി മോട്ടിവേഷൻ ക്ലാ സ് സംഘടിപ്പിച്ച‍ു.20-01-2025 ന് നൽകിയ ക്ലാസിൻെറ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.പിടിഎ പ്രിസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വ ഹിച്ച‍ു.സീനിയർ അസിസ്റ്റൻറ് സി ബി ടി വി, എസ് ആർ ജി കൺ വീനർ സ‍ുധീഷ് വി സി എന്നിവർ പങ്കെട‍ുത്തു.ക്ലാസിന് പ്രമ‍ുഖ ട്രെെ നർ സുജിത്ത് ലാൽ  നേത്യത്വം നൽകി.

ബോധവത്ക്കരണ ക്ലാസ‍ുകൾ നൽകി   

വയനാട് ജില്ലാ പഞ്ചായത്തും, കുട‍ുംബ ശ്രീ മിഷൻ വയനാട‍ും സംയ‍ുക്തമായി നൽകുന്ന വിദ്യാർത്ഥികൾക്കുള്ള അവബോധ പരിപാടിയ‍ുടെ ഭാഗമായി കുറുമ്പാല ഗവ. ഹൈസ്ക്കുളിലെ  കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസ് നൽകി.ക്ലാസിന് പ്രമ‍ുഖ ട്രെെനർ സുജിത്ത് ലാൽ  നേത്യത്വം നൽകി.        

ജില്ലാ ലീഗൽ സൊസെെറ്റിയ‍ുടെ ആഭിമ‍ുഖ്യ ത്തിൽ ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി  നിയമ പഠന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.ജില്ലാ കോടതിയിലെ അഡ്വ.വിനീത ക്ലാസിന് നേത്യത്വം നൽകി

ഐ ടി മോഡൽ പരീക്ഷ പ‍ൂർത്തിയായി

എസ് എസ് എൽ സി- ഐ ടി മോഡൽ പരീക്ഷ പ‍ൂ‍‍ർത്തിയായി.കുറുമ്പാല ഗവ. ഹൈസ്കൂളിലെ പത്താം തരത്തിലെ മ‍ുഴ‍ുവൻ കുട്ടികള‍ും പരീക്ഷയിൽ ഹാജരായി

LEAP പ്രോജൿട് ടെസ്‍റ്റ് നടത്തി

എസ് എസ് കെ വയനാടിൻെറ ലീപ്പ് പദ്ധതിയ‍ുടെ ഭാഗമായി വിദ്യാലയത്തിലെ  പത്താം ക്ലാസിലെ തെരഞ്ഞെട‍ുക്കപ്പെട്ട  കുട്ടിക ൾക്കായി സെെക്കോമെട്രിക് പരീക്ഷ നടത്തി. പരീക്ഷയ്ക് ബി ആർ സി പ്രതിനിധികൾ  നേതൃ ത്വംനൽകി.

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനത്തിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ് പതാക ഉയർത്ത‍ി.റിപ്പബ്ലിക് ദിന സന്ദേശം നൽകി.പിടിഎ, എം പി ടി എ,എസ് എം സി പ്രതിനിധികൾ,അധ്യാപകർ,കുട്ടികൾ പങ്കെട‍ുത്ത‍ു.

കണക്ട് വയനാട് - മോട്ടിവേഷൻ ക്ലാസ്

വയനാട് ജില്ലാ പഞ്ചായത്തിൻെറ പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ കണക്ട് വയനാട് - ൻെറ ഭാഗമായി സ്കൂളിൽ നടത്ത‍ുന്ന വിവിധ പരിപാടികള‍ുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 31-01-2024 ന് നടത്തിയ ചടങ്ങിൽ പിടിഎ പ്രസി‍ഡൻറ് ഇ കെ ശറഫ‍ുദ്ദീൻ, ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ്, റിസോഴ്‍സ് പേർസൺ മ‍ുഹമ്മദലി മാസ്റ്റർ എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടികൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസിന് മ‍ുഹമ്മദലി മാസ്റ്റർ നേതൃത്വം നൽകി

ക്യാമ്പ് സന്ദർശിച്ച‍ു

എസ് എസ് എൽ സി പരീക്ഷാ ഒര‍ുക്കങ്ങള‍ിടെ ഭാഗമായി വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി നടത്തുന്ന പഠന ക്യാമ്പ് വയനാട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ സന്ദർശിക്ക‍ുകയും ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയ‍ും ചെയ്ത‍ു.

ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ