"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yoonuspara (സംവാദം | സംഭാവനകൾ)
editing
Yoonuspara (സംവാദം | സംഭാവനകൾ)
little Kites Camp 2025
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 359: വരി 359:


ശാസ്ത്രത്തിൻ്റെ വെള്ളിവെളിച്ചം നാടു നീളെ പരക്കട്ടെ!
ശാസ്ത്രത്തിൻ്റെ വെള്ളിവെളിച്ചം നാടു നീളെ പരക്കട്ടെ!
== ATL കമ്മ്യൂണിറ്റി ഡേ- 2025 ==
മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ATL കമ്മ്യൂണിറ്റി ഡേ- 2025 ആചരിച്ചു
'അത്യാധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും  ലഭ്യമാക്കുക' എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നീതിആയോഗ് സഹായത്തോടെ ആവിഷ്കരിച്ച  പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്.
കമ്മ്യൂണിറ്റി ഡേ 2025,  മഞ്ചേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ യാഷിഖ് മേച്ചേരി  ഉദ്ഘാടനം ചെയ്തു.
വാർഡ് കൌൺസിലർ ശ്രീമതി പ്രേമ രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് .എം ഇൻ ചാർജ്ജ് ശ്രീമതി ജസീന. കെ. വി സ്വാഗതമാശംസിച്ചു.
[[പ്രമാണം:18021 24-25 atl community.jpg|പകരം=ATL കമ്മ്യൂണിറ്റി ഡേ- 2025|ലഘുചിത്രം|ATL കമ്മ്യൂണിറ്റി ഡേ- 2025]]
മുൻ എച്ച്. എം ശ്രീ.ടി.കെ.ജോഷി മുഖ്യപ്രഭാഷണം നടത്തി.
എസ്.ആർ.ജി കൺവീനർ ശ്രീമതി റസ്ലി.കെ.പി, സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ. വി.പി, ATL മെന്റർ ശ്രീ മുഹമ്മദ് ഷഹീൻ. സി എന്നിവർ ആശംസകൾ നേർന്നു.  ATL ഇൻ ചാർജ് ശ്രീമതി അശ്വതി.പി.പി നന്ദി പറഞ്ഞു.
"കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക, പുത്തൻ ആശയങ്ങൾ പങ്കുവെക്കുക, രാജ്യത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരം പുതു തലമുറയിൽ നിന്നും കണ്ടെത്തുക, അവ ജനങ്ങളിലേക്ക് എത്തിക്കുക" എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കമ്മ്യൂണിറ്റി ലാബായ ATLൻറെ പ്രവർത്തനങ്ങൾ എന്താണെന്നും ഇതിൻറെ ഉദ്ദേശലക്ഷ്യങ്ങൾ എന്താണെന്നും സമൂഹത്തിൽ ഉള്ളവർക്ക് കൂടി പങ്കു  വെക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും അംബേദ്കർ ജയന്തിയോടനുബന്ധിച്ച് കമ്മ്യൂണിറ്റി ആഘോഷങ്ങൾ നടത്തുന്നത്.
അടൽ ടിങ്കറിങ് ലാബ് ഇല്ലാത്ത മഞ്ചേരിയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള  വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.
ATL  സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ  ATL ടൂറിനുശേഷം  മെന്റർ മുഹമ്മദ് ഷഹീൻ. സി, മുഹമ്മദ് നിബ്റാസ് യൂസഫ് എന്നിവർ ശില്പശാലയിലെ 3D പ്രിന്റിംഗ്, ബേസിക് ഇലക്ട്രോണിക്സ്, ബേസിക്സ് ഓഫ് കോഡിംഗ് തുടങ്ങിയ സെഷനുകൾ നയിച്ചു.
== SPCപാസിംഗ് ഔട്ട് പരേഡ് 2025 ==
[[പ്രമാണം:18021 24-25 spc passingout.jpg|പകരം=SPCപാസിംഗ് ഔട്ട് പരേഡ് 2025|ലഘുചിത്രം|SPCപാസിംഗ് ഔട്ട് പരേഡ് 2025]]
മഞ്ചേരി പോലീസ് സ്റ്റേഷന് കീഴിലെ എസ് പി സി സ്കൂളുകളായ മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലാനൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ  എന്നീ സ്കൂളുകളിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ  സംയുക്ത പാസിംഗ് ഔട്ട് പരേഡ് 8/5/2025 വ്യാഴം രാവിലെ 8 മണിക്ക് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ  വെച്ച് നടന്നു.
എസ് പി സി പദ്ധതിയുടെ മലപ്പുറം ജില്ലാ നോഡൽ ഓഫീസർ ബഹു:ഫിറോസ് എം ഷഫീഖ് ASP അവർകൾ സല്യൂട്ട് സ്വീകരിച്ചു.
മഞ്ചേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ ആർ പരേഡിന് അഭിവാദ്യമർപ്പിച്ചു. ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അൻഷാ പി സെക്കൻഡ് ഇൻ കമാൻഡർ ആയും, മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഷഹബാസ് പരേഡ് കമാൻഡർ ആയും പരേഡിന് നേതൃത്വം നൽകി. നാല് സ്കൂളുകളിൽ നിന്നായി 8 പ്ലറ്റൂണുകളാണ് പരേഡിന് അണിനിരന്നത്. നാല് സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പ്രധാനാദ്ധ്യാപകർ പിടിഎ പ്രസിഡണ്ടുമാർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ,ഡ്രിൽ ഇൻസ്ട്രക്ടർമാർ,  പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്  2025 ==
[[പ്രമാണം:18021 24-15 kite Camp.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025]]
മഞ്ചേരി:  ബോയ്സ് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോ ഗ്രാഫി, വീഡിയോ എഡിറ്റിങ്, റീൽസ് നിർമ്മാണം, ഡോക്യുമെന്റെഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.. സ്കൂൾ ഹെഡ് മിസ്റ്റർസ് ജസീന  ഉത്ഘാടനം നിർവഹിച്ചു. കൈറ്റ്സ് അധ്യാപകരായ യൂനുസ് , നൗഫൽ , നിദ ,നജ്ല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.  വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗികമായി കാര്യങ്ങൾ മനസിലാക്കുവാനും, നവീന സാങ്കേതിക വിദ്യകളിൽ അറിവ് നേടാനും  ക്യാമ്പ് സഹായകമായി..