"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
==== 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് ഗംഭീരമായി നടന്നു.ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 150 ലധികം പ്രവേശനം നേടിയ ഒന്നാം ക്ലാസിലെ കുരുന്നു മക്കൾക്കായി പ്രത്യേകം കിരീടം ഒരുക്കിയിരുന്നു. സ്കൂളും ക്ലാസ് മുറികളും സ്കൂൾ പ്രവേശന കവാടവും അതിഗംഭീരമായി അലങ്കരിച്ചു.മുതിർന്ന കുട്ടികൾ വിവിധതരത്തിലുള്ള മാസ്കുകൾ അണിഞ്ഞ് പുതുമുഖങ്ങളെ സ്വീകരിച്ചു. പാട്ടും ആട്ടവുമായി ക്ലാസ് മുറികൾ സജീവമായി. ഉച്ചഭക്ഷണത്തിനുശേഷം സമ്മാന കിറ്റുകൾ നൽകി കുട്ടികളെ പറഞ്ഞയച്ചു. ==== | ==== 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് ഗംഭീരമായി നടന്നു.ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 150 ലധികം പ്രവേശനം നേടിയ ഒന്നാം ക്ലാസിലെ കുരുന്നു മക്കൾക്കായി പ്രത്യേകം കിരീടം ഒരുക്കിയിരുന്നു. സ്കൂളും ക്ലാസ് മുറികളും സ്കൂൾ പ്രവേശന കവാടവും അതിഗംഭീരമായി അലങ്കരിച്ചു.മുതിർന്ന കുട്ടികൾ വിവിധതരത്തിലുള്ള മാസ്കുകൾ അണിഞ്ഞ് പുതുമുഖങ്ങളെ സ്വീകരിച്ചു. പാട്ടും ആട്ടവുമായി ക്ലാസ് മുറികൾ സജീവമായി. ഉച്ചഭക്ഷണത്തിനുശേഷം സമ്മാന കിറ്റുകൾ നൽകി കുട്ടികളെ പറഞ്ഞയച്ചു. ==== | ||
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024''' == | == '''ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024''' == | ||
വരി 25: | വരി 28: | ||
==== ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. ==== | ==== ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. ==== | ||
[[പ്രമാണം:19862 WORLD READING DAY.jpg| | [[പ്രമാണം:19862 WORLD READING DAY.jpg|ലഘുചിത്രം|നടുവിൽ]] | ||
വരി 229: | വരി 232: | ||
[[പ്രമാണം:19862 onam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 onam.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19862 game onam.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 game onam.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 296: | വരി 311: | ||
==== ലോഗോ പ്രകാശനം വിദ്യാലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി അഡ്വ : അബ്ദുൽ ഖാദർ കണ്ണേത്ത് നിർവഹിച്ചു. ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ നഫീസ മണ്ടോട്ടിൽ, ഡി കെ പ്രേമരാജൻ, അബ്ദുറസാഖ് കരുമ്പൻ തുടങ്ങീ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വിദ്യാർത്ഥിനി വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ പി ടി എ,എം ടി എ പ്രതിനിധികളും പങ്കെടുത്തു. ==== | ==== ലോഗോ പ്രകാശനം വിദ്യാലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി അഡ്വ : അബ്ദുൽ ഖാദർ കണ്ണേത്ത് നിർവഹിച്ചു. ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ നഫീസ മണ്ടോട്ടിൽ, ഡി കെ പ്രേമരാജൻ, അബ്ദുറസാഖ് കരുമ്പൻ തുടങ്ങീ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വിദ്യാർത്ഥിനി വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ പി ടി എ,എം ടി എ പ്രതിനിധികളും പങ്കെടുത്തു. ==== | ||
==== വാർഷിക പരിപാടിയുടെ കമ്മിറ്റി അംഗങ്ങളായ ബാബു ചേറൂർ,ഹസൈൻ ചേറൂര് , ഇ കെ ജബ്ബാർ , ഷംസു പക്കിയൻ, എൻ കെ മൊയ്തീൻ, കണ്ണെത്ത് സമദ്, പക്കിയൻ മജീദ്, ടി പി കുഞ്ഞു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ==== | ==== വാർഷിക പരിപാടിയുടെ കമ്മിറ്റി അംഗങ്ങളായ ബാബു ചേറൂർ,ഹസൈൻ ചേറൂര് , ഇ കെ ജബ്ബാർ , ഷംസു പക്കിയൻ, എൻ കെ മൊയ്തീൻ, കണ്ണെത്ത് സമദ്, പക്കിയൻ മജീദ്, ടി പി കുഞ്ഞു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സീനിയർ സ്റ്റാഫ് അസിസ്റ്റന്റ് ശ്രീമതി സക്കീന ചടങ്ങിന് നന്ദിപറഞ്ഞു. ==== | ||
13:08, 4 ഡിസംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024
2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് ഗംഭീരമായി നടന്നു.ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 150 ലധികം പ്രവേശനം നേടിയ ഒന്നാം ക്ലാസിലെ കുരുന്നു മക്കൾക്കായി പ്രത്യേകം കിരീടം ഒരുക്കിയിരുന്നു. സ്കൂളും ക്ലാസ് മുറികളും സ്കൂൾ പ്രവേശന കവാടവും അതിഗംഭീരമായി അലങ്കരിച്ചു.മുതിർന്ന കുട്ടികൾ വിവിധതരത്തിലുള്ള മാസ്കുകൾ അണിഞ്ഞ് പുതുമുഖങ്ങളെ സ്വീകരിച്ചു. പാട്ടും ആട്ടവുമായി ക്ലാസ് മുറികൾ സജീവമായി. ഉച്ചഭക്ഷണത്തിനുശേഷം സമ്മാന കിറ്റുകൾ നൽകി കുട്ടികളെ പറഞ്ഞയച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024
ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. പ്രധാന അധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് കുട്ടികളെ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി. എൽപി തലത്തിലും യുപി തലത്തിലും ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി. കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തി. പച്ചക്കറിത്തോട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് വിദ്യാർഥികൾ വിവിധ പച്ചക്കറികൾ നട്ടു. മുൻവർഷത്തെ വിളവെടുപ്പിന്റെ ഭാഗമായി വാഴക്കുല വെട്ടിയെടുത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. വിദ്യാലയം പരിസ്ഥിതി സൗഹൃദം ആക്കുന്നതിനായി വിവിധതരത്തിലുള്ള ചെടികളും നട്ടു.
ജൂൺ 15 പെരുന്നാൾ കിസ്സ
ജൂൺ 17 ബലിപെരുന്നാളിനോട് അനുബന്ധിച്ച് രണ്ടുദിവസം മുമ്പ് തന്നെ സ്കൂളിൽ ആഘോഷങ്ങൾ കൊണ്ടാടി.മൂന്ന്,നാല് ക്ലാസുകൾക്കായി മൈലാഞ്ചിയിടൽ മത്സരവും യുപി ക്ലാസ്സിലെ ആൺകുട്ടികൾക്കായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും നടന്നു.പെൺകുട്ടികൾ അണിനിരന്ന മെഗാ ഒപ്പനയിൽ ഒന്നാം ക്ലാസിലെ രശ്മി ടീച്ചർ മണവാട്ടിയായി വേഷമണിഞ്ഞത് ഒപ്പനക്ക് മാറ്റുകൂട്ടി. പുതിയ ഹെഡ്മാസ്റ്ററുടെ വരവേൽപ്പ് ഈ അവസരത്തിൽ ആയിരുന്നു. ഏവരുടെയും കണ്ണുകൾക്കും കാതുകൾക്കും ഇമ്പമുളവാക്കിക്കൊണ്ട് പെരുന്നാൾ ആഘോഷം വളരെ ഗംഭീരമായി നടന്നു.
വായനദിന ആചരണം 2024
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കരുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ കുട്ടികൾ മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ ആവിഷ്കാരം നടത്തി. ഇതോടൊപ്പം സ്കൂളിലെ സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും നടത്തപ്പെടുകയുണ്ടായി. ഗൗരി തീർത്ഥ, അദ്യുത് മനു എന്നിവർ പുസ്തക പാരായണം നടത്തി. ജൂഹി നഹാൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . ആര്യനന്ദ കവിതാലാപനം നടത്തി.
ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും.
വെടിയാം ലഹരി നുകരാം ജീവിതം 2024
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു..
വേങ്ങര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ, ശ്രീ ഗണേശൻ ഉദ്ഘാടനം ചെയ്ത് കൊണ്ട്, ലഹരിക്ക് അടിമപ്പെട്ട് തകരുന്ന ബാല്യത്തെക്കുറിച്ചും, കുടുംബ ബന്ധങ്ങളെ കുറിച്ചും, ബോധവൽക്കരണം നടത്തുകയും വായനയാവണം ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സൈതലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട് സ്വാഗതം ആശംസിച്ചു. അധ്യാപകരായ സക്കീന, നസിയ, സൈനത്ത്, പ്രിൻസി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിന് എസ്ആർ.ജി കൺവീനർ വിജേഷ് നന്ദി രേഖപ്പെടുത്തി.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധപ്രാർത്ഥന ഗാനം ആലപിച്ചുകൊണ്ട് ഏഴാം ക്ലാസിലെ ആര്യനന്ദയും ടീമും തുടക്കം കുറിച്ചു. ഗൗരി തീർത്ഥ ലഹരി വിരുദ്ധ സന്ദേശം നൽക ലഹരി വിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചത് അദ്യുത് മനുവായിരുന്നു.
സ്കൂളിലെ അധ്യാപക വിദ്യാർത്ഥികളുടെ രചനയും സംവിധാനത്തിലും സ്കൂൾ കുട്ടികളെ അണിനിരത്തി ഗ്രൗണ്ടിൽ വച്ച് ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി ഫ്ലാഷ് മോബ്, മൈമിങ്ങ് എന്നീ പരിപാടികൾ നടത്തപ്പെടുകയുണ്ടായി.
എൽ പി ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തി.അധ്യാപകരും കുട്ടികളും ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി.
ചേറൂർ യുപി സ്കൂളിൽ July 5 ബഷീർ ദിനം 2024 ആചരിച്ചു
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു..
മലയാള സാഹിത്യത്തിന് ബഷീർ നൽകിയ സംഭാവനകളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാന അധ്യാപകൻ , ശ്രീ രവിചന്ദ്രൻ പാണക്കാട്
സംസാരിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി.
എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥാപാത്രനിരൂപണ മത്സരം,കഥാപാത്ര ആവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു..
'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെട്ട ആ മഹാ സാഹിത്യകാരനെ അടുത്തറിയാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവസരമൊരുക്കി.
ഉച്ചക്കുശേഷം,ചേറൂർ ഡാസ്ക് ലൈബ്രറിയുടെ സഹകരണത്തോടെ ബഷീർകൃതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തക പ്രദർശനം നടത്തി.
ബഷീർ ദിന പ്രത്യേക പ്രശ്നോത്തരി ക്ലാസ് തലത്തിലും സ്കൂൾതലത്തിലും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും.
എസ് ആർ ജി കൺവീനർമാരായ വിജേഷ് , ഷറഫുദ്ദീൻ , വിദ്യാരംഗം കൺവീനർമാരായ സെക്കീന , രാജി, മലയാളം സാഹിത്യ ക്ലബ് അംഗമായ റാഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.. സീനിയർ അസിസ്റ്റന്റ് സക്കീന ആശംസകൾ അർപ്പിച്ച ചടങ്ങിന് ഇദിരീസ് ഷാഫി നന്ദി പറഞ്ഞു.
ഹരിത ഭൂമിക കൃഷി ക്ലബ്ബ് 2024 ഉദ്ഘാടനം
ചേരൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ,
കുട്ടികളിൽ കാർഷിക ആഭിമുഖ്യം ഉണ്ടാക്കുക, പുതു തലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയും, തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും, തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഹരിത ഭൂമിക കൃഷി ക്ലബ്ബ് ഉദ്ഘാടനം ഇന്ന് [june 22 ] നടന്നു. കൃഷിഗീതം ആലപിച്ച് ആരംഭിച്ച ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് സ്വാഗതം പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എപി സൈതലവി അധ്യക്ഷത വഹിച്ചു. കണ്ണമംഗലം കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. സലിംഷാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്ക് പുത്തൻ ഉണർവേകി വിവിധതരം കൃഷി രീതികൾ , വളപ്രയോഗം, കീടനിയന്ത്രണം, പരിചരണം, എന്നിവയെപ്പറ്റി വിശദമായി കുട്ടികൾക്ക് ക്ലാസ്സ് നൽകുകയുണ്ടായി.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി സ്കൂളിലെ കൃഷി നിലത്ത് പയർ,വെണ്ട, വഴുതന, മത്തൻ വിത്തുകൾ പാകുകയും ചെയ്തു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന, ഫിസിക്കൽ എജുക്കേഷൻ അധ്യാപിക ശ്രീമതി സൈനത്ത്. വി, എസ് ആർ ജി കൺവീനർ ശ്രീ.വിജേഷ്, ശ്രീമതി സുലൈഖ പുലിക്കോടൻ, കൃഷിഭവൻ ഓഫീസർ ശ്രീ. അജിത് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് കൃഷി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി പ്രത്യുഷ. വി നന്ദി അർപ്പിച്ച് സംസാരിച്ചു.
ചേറൂർ യുപി സ്കൂളിൽ ചാന്ദ്രദിനം JULY 21- 2024 ആചരിച്ചു
🌗🌙🌗🌖🌘🌙🌕🌓🌙🌙
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനം " അമ്പിളി മാമനോടൊപ്പം" എന്ന പേരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 22 തിങ്കളാഴ്ച നടന്ന പരിപാടി, പ്രധാന അധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട് ഉദ്ഘാടനം നിർവഹിച്ചു.
മാനവരാശിയുടെ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഈ ദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു..
എൽ പി വിഭാഗം വിദ്യാർത്ഥികൾ ഒരുക്കിയ "അമ്പിളിമാമന്റെ കൂട്ടുകാർ" എന്ന മെഗാപ്രദർശനം, ചന്ദ്രനെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികളെ സഹായിച്ചു.
അമ്പിളിമാമനും കൂട്ടുകാരും, അമ്പിളിമാമന് സ്നേഹപൂർവ്വം ഒരു കത്ത്, ചന്ദ്രനെ തൊട്ടറിയാം (വീഡിയോ പ്രദർശനം ),ഓഡിയോ അസംബ്ലി,ചാന്ദ്രദിന പ്രത്യേക ക്വിസ് മത്സരം എന്നിവ നടന്നു..
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം 2024-25
സി എ കെ എം ജി എം യു പി സ്കൂൾ ചേറൂറിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരിക ഉദ്ഘാടനം 26/07/2024 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത നാടൻ പാട്ട് കലാകാരനും ചിത്ര കലാ കാരനുമായ ശ്രീ ശശി കെ സി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചങ്ങിനു ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
ജൂലൈ 25 - സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ 2024 25 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 25 വ്യാഴാഴ്ച നടന്നു. ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും ആണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണൽ, സത്യപ്രതിജ്ഞ വരെ എല്ലാ മേഖലയിലും കൂടി നടന്ന ഒരു പ്രക്രിയയായിരുന്നു ഈ വർഷത്തെ തെരഞ്ഞെടുപ്പ്. വൻഭൂരിപക്ഷത്തിൽ ഷൻസ ഇല്ല്യാസ് എന്ന കുട്ടി വിജയിക്കുകയും സ്കൂൾ ലീഡറായി സ്ഥാനമേൽക്കുകയും ചെയ്തു. ബാലറ്റ് പത്രിക ഉപയോഗിച്ചാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ് എന്നത് ഒരു പ്രത്യേകത കൂടിയാണ്.കുട്ടികൾ തന്നെയായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ. കൂടാതെ സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികളും മറ്റ് അധ്യാപകരും ഇതിന് നേതൃത്വം നൽകി.
മൂവർണ്ണ പട്ടം പറത്തി ചേറൂരിൽ സ്വാതന്ത്ര്യദിനാഘോഷം -AUGUST 15 2024
ചേറൂർ : 78മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ 9ന് വർണ്ണാഭമായ അസംബ്ലിയെ മുൻനിർത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട് ദേശീയ പതാക ഉയർത്തി, സ്കൂളിലെ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപന പശ്ചാത്തലത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സദസ്സിൽ അണിനിരന്നു.
പരിപാടിക്ക് വിശിഷ്ടാതിഥിയായി മുൻ ഡിവൈഎസ്പിയും തൃശ്ശൂർ പോലീസ് അക്കാദമിയിൽ ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത ശ്രീ ചാക്കീരി അബൂബക്കർ സാറിന്റെ സാന്നിധ്യം 78 മത് സ്വാതന്ത്രദിനാഘോഷ വേളയിൽ സ്തുത്യർഹമായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യു.എം ഹംസ, വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. സൈതലവി, എക്സിക്യൂട്ടീവ് അംഗം ശ്രീ. മൊയ്തീൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഔപചാരികമായ ചടങ്ങിന് സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി റിനീഷ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പിന്നാലെ ദേശഭക്തിഗാനങ്ങളാൽ പരിസരം സംഗീത സാന്ദ്രമായി. പ്രസംഗം, നൃത്തശ്ശില്പം, ദൃശ്യാവിഷ്കാരം, ഫാൻസി ഡ്രസ്സ് എന്നിവ ചടങ്ങിന് മാറ്റുകൂട്ടി, ശേഷം ശ്രീ ഷറഫുദ്ദീൻ മാസ്റ്റർ ഒരുക്കിയ മാജിക് ഷോ കാണികളെ മാന്ത്രിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കൊണ്ടുപോയി. തുടർന്ന് മധുര വിതരണം, മൂവർണ്ണ പട്ടം പറത്തൽ എന്നിവയ്ക്ക് ശേഷം ദേശീയ ഗാനം ആലപിച്ചുകൊണ്ട് പരിപാടിക്ക് സമാപനമായി.
Top up your passion august 16 2024
CAKM UP സ്കൂളിലെ അധ്യാപകരുടെ അധ്യാപനനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപന കലയിലെ അഭിരുചികൾ തിരിച്ചറിയുന്നതിനും വേണ്ടി ടോപ്പ് അപ്പ് യുവർ പാഷൻ എന്ന പേരിൽ അധ്യാപക ശാക്തീകരണ പരിപാടി 16/8/24 വെള്ളിയാഴ്ച കുന്നുംപുറം ധർമ്മഗിരി ഐഡിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ സെയ്തലവി അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി റൈഹാനത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗണിതത്തിൽ മികവ് തെളിയിച്ച ശ്രീ സലീം സാറിന്റെ അധ്യാപക ശാക്തീകരണ ക്ലാസ് വളരെ മികവിറ്റതായിരുന്നു. കൂടാതെ പ്രഥമ ശുശ്രൂഷ യുടെ പ്രാധാന്യത്തെക്കുറിച്ചും അത് കുട്ടികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഡോക്ടർ ഫാത്തിമ എന്നിവരുടെ ക്ലാസും വളരെ മികച്ചതായിരുന്നു.
ആകാശ ലോകത്തേക്ക് ഒരു യാത്ര
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 139 കുട്ടികളും 9 അധ്യാപകരുമായി 2024 ഓഗസ്റ്റ് 8 വ്യാഴാഴ്ച കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര തത്വങ്ങളെ നേരിട്ട് അനുഭവിച്ചറിയാനും, ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടാനും, ആകാശ ലോകത്തെ വൈവിധ്യങ്ങളായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനും, നൂതന സാങ്കേതിക വിദ്യകളിലൂടെ വൈവിധ്യമാർന്ന സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയെന്നും പഠന യാത്രയിലൂടെ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, സഞ്ചാര പാത എന്നിവയെക്കുറിച്ച് പ്ലാനറ്റോറിയത്തിൽ നിന്നും ലഭിച്ച വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവമായി മാറി. ജ്യോതിശാസ്ത്രരംഗത്തെ വൈവിധ്യങ്ങളായ ചിത്രീകരണങ്ങൾ കുട്ടികളെ ഏറെ അത്ഭുതപ്പെടുത്തി. ശാസ്ത്ര അധ്യാപകൻ വിജേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മറ്റ് ശാസ്ത്ര അധ്യാപകരും കുട്ടികൾക്ക് ഏറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി.
കർഷകദിനം ചിങ്ങം ഒന്ന് ഓഗസ്റ്റ് 17
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി സിഎ കെ എം ജി എം യു പി എസ് ചേറൂരിൽ ദേശീയ ഹരിത സേന, മാതൃഭൂമി സീഡ്,കൃഷി ക്ലബ്ബിലെ അംഗങ്ങൾ എന്നിവ സംയുക്തമായി റോസ് ഗാർഡൻ നിർമ്മാണം, ഔഷധത്തോട്ടം ഒരുക്കൽ, പച്ചക്കറി കൃഷി പരിപാലനം എന്നിവയിൽ ഏർപ്പെട്ടു. SRG കൺവീനർ ശ്രീ വിജേഷ് സാർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂളിലെ കൃഷി ക്ലബ് കോർഡിനേറ്റർ ശ്രീമതി പ്രത്യുഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീ രവിചന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾ കൊണ്ടുവന്ന വിവിധയിനം റോസ ചെടികൾ ഉൾപ്പെടുത്തി മനോഹരമായ ഒരു റോസ് ഗാർഡനു തുടക്കം കുറിച്ചു. ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെ പറ്റി വിശദമായ ക്ലാസ് നൽകി.കുട്ടികൾ കൃഷിപ്പാട്ടുകൾ, കൃഷിചെല്ലുകൾ,കൃഷി അറിവുകൾ എന്നിവ അവതരിപ്പിച്ചു. കൃഷി ക്ലബ് അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീമതി ശാന്തി എസ് നായർ ചടങ്ങിന് നന്ദി പറഞ്ഞു.
അധ്യാപക ദിനം സെപ്റ്റംബർ 5 - 2024
2024 - 25 അദ്ധ്യായന വർഷത്തെ അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും പിടിഎ കമ്മിറ്റിയുടെ ആദരം ഏറ്റുവാങ്ങി.പ്രത്യേകം വിളിച്ചു ചേർത്ത മീറ്റിങ്ങിൽ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് അടങ്ങുന്ന കമ്മിറ്റിയും പിടിഎ പ്രസിഡണ്ടും മറ്റു ഭാരവാഹികളും സംസാരിച്ചു.എല്ലാ അധ്യാപകർക്കും സമ്മാനം കൈമാറി. പല ക്ലാസുകളിലും കുട്ടി അധ്യാപകർ ഉണ്ടായിരുന്നു. ഈ വർഷത്തെ അധ്യാപക ദിനം വേറിട്ട ഒരു അനുഭവമായി മാറി.
ഓണാഘോഷം സെപ്റ്റംബർ 13 - 2024
സെപ്റ്റംബർ 13 വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം, വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് വേണ്ടി വളരെ വിപുലമായി നടത്തുകയുണ്ടായി. സ്കൂളിൽ എൽപി, യുപി ക്ലാസ്സുകളിലായി രണ്ട് മെഗാ പൂക്കളം ഒരുക്കി.പായസം അടക്കം വിപുലമായ ഒരു സദ്യയും നൽകി. ഒന്നു മുതൽ 7 വരെ ക്ലാസുകൾക്ക് വ്യത്യസ്ത ഓണക്കളികൾ മത്സരങ്ങളായി നടത്തി. മാവേലിയായി വേഷമിട്ടത് ആറാം ക്ലാസിലെ അക്ഷയ് എന്ന കുട്ടിയാണ്. ആവേശകരമായ വടംവലി മത്സരത്തോടെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.
സെപ്റ്റംബർ 25,26 2024 സ്കൂൾ കായികമേള
കായികാധ്യാപിക സൈനത് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. മൊത്തം കുട്ടികളെയും നാല് ഹൗസുകളായി തിരിക്കുകയും ഓരോ ഹൗസിലേക്കും നാല് അധ്യാപകരെ ഡ്യൂട്ടി ഏൽപ്പിക്കുകയും ചെയ്തു.മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടികൾ രണ്ടാം ദിവസത്തെ റിലേ മത്സരത്തോടെ തിരശ്ശീല വീണു. വൻഭൂരിപക്ഷത്തോടെ യെല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും റെഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആർട്ടോപിയ 2K24 കലാമേള
ഒക്ടോബർ 9,10 തീയതികളിൽ സ്കൂൾ കലാമേള വളരെ ഗംഭീരമായി നടത്തുകയുണ്ടായി.കായിക മേള പോലെ തന്നെ നാല് ഹൗസുകളിൽ ആയി തന്നെയാണ് മത്സരം നടന്നത്. ഓഫ് സ്റ്റേജ് പരിപാടികൾ രണ്ടുദിവസം മുമ്പ് തന്നെ നടത്തിയിരുന്നു. ആർട്ടോപിയ എന്ന പേരിൽ നടന്ന കലാമേള കുട്ടികളുടെ സർഗാത്മക കഴിവുകൾ, കലാവൈഭവങ്ങൾ എന്നിവ മാറ്റുരക്കുന്നതിന് വേദിയായി.
ഹരിത ബാലസഭ
മാലിന്യനിർമാർജനം കുട്ടികളിലൂടെ കൊണ്ടുവരിക, ജൈവ അജൈവ മാലിന്യനിർമാർജനത്തിന് കുട്ടികളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഹരിതബാല സഭ രൂപീകരിക്കാനും, രൂപീകരണത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ പ്രാധാന്യം നൽകുവാനും തീരുമാനിച്ചതിൻറെ അടിസ്ഥാനത്തിൽ നവംബർ 13 ന് സി എ കെ എം ജി എം യു പി എസ് ചേറൂരിൽ 25 ആൺകുട്ടികളെയും 25 പെൺകുട്ടികളെയും ചേർത്തുകൊണ്ട് ഗ്രീൻ ആർമി എന്ന പേരിൽ ഹരിത ബാലസഭ രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.രവിചന്ദ്രൻ സാർ നിർവഹിച്ചു. മാലിന്യം നിർമാർജനത്തിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം കുട്ടികൾക്ക് ക്ലാസ് നൽകി. ഹരിതബാലസഭ സ്കൂൾ കോഡിനേറ്റർ ശ്രീമതി പ്രത്യുഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ എസ് ആർ ജി കൺവീനറും ഹരിതസേന കോർഡിനേറ്റർമായ ശ്രീ വിജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ വിജില, വാസില, അർജ്ജുനൻ, സിന്ധു എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മെഗാതുണിസഞ്ചി നിർമ്മാണവുമായി CAKMGMUPS ചേറൂർ
ചേറൂർ : CAKMGMUP സ്കൂൾ സമ്പൂർണ്ണഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുന്നതിനും
പി.ടിഎയുടെ സഹകരണ ത്തോടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ തുണികൾ ഉപയോഗിച്ച് തുണിസഞ്ചികൾ നിർമ്മിച്ചു കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ജില്ലകളിലെ പൊതു സമൂഹത്തിലേക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടമായി 𝟯𝟯𝟴 തുണി സഞ്ചികളാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത് .500 തുണി സഞ്ചികൾ നിർമ്മിക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹത്തിൻ്റെ വിത്ത് പാകി കൊണ്ട് Seed & NGC കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തപ്പെട്ടത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന,എസ് ആർ ജി കൺവീനറും, സീഡ് കോഡിനേറ്ററുമായ ശ്രീ വിജേഷ് , പ്രത്യുഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രുചിയുത്സവം
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി രുചിയുത്സവം സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് എ പി സൈതലവി ഉദ്ഘാടനം നിർവഹിച്ചു. ചേരുവകൾ മാറുന്നതിനനുസരിച്ച് രുചിയിൽ വരുന്ന വ്യത്യാസം നേരിട്ട് അനുഭവിക്കുന്നതിന് വേണ്ടി ഒന്നാം ക്ലാസുകാർ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ രുചിയുത്സവത്തിന് കൺവീനർമാരായ വിജേഷ് സാർ, ഷറഫുദ്ദീൻ സാർ, സെക്രട്ടറി ഇസ്മായിൽ സാർ എന്നിവരുംആശംസകൾ നേർന്നു.