"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[പ്രമാണം:202.jpeg |Thumb| '''മണ്ണാർക്കാട് പൂരം]]''' | |||
[[പ്രമാണം:5505.jpg |Thumb| '''മണ്ണാർക്കാട് പൂരം]]''' | [[പ്രമാണം:5505.jpg |Thumb| '''മണ്ണാർക്കാട് പൂരം]]''' | ||
വരി 36: | വരി 36: | ||
മണ്ണാർക്കാടിനേയും കോങ്ങാടിനെയും ബന്ധിപ്പുക്കുന്ന ടിപ്പുസുൽത്താൻ റോഡ് | മണ്ണാർക്കാടിനേയും കോങ്ങാടിനെയും ബന്ധിപ്പുക്കുന്ന ടിപ്പുസുൽത്താൻ റോഡ് | ||
ടിപ്പുവിന് പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര സാദ്ധ്യമാക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിക്കപ്പെട്ട കുന്തിപ്പുഴപ്പാലം മണ്ണാർക്കാട്ടുകാരെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്നു.ഈ ഇടുങ്ങിയ പാലം പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട് | ടിപ്പുവിന് പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര സാദ്ധ്യമാക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിക്കപ്പെട്ട കുന്തിപ്പുഴപ്പാലം മണ്ണാർക്കാട്ടുകാരെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്നു.ഈ ഇടുങ്ങിയ പാലം പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട് | ||
[[പ്രമാണം:201.jpeg |Thumb| '''മണ്ണാർക്കാട്]]''' | |||
[[ചിത്രം:kunthippuzha.jpg]] | [[ചിത്രം:kunthippuzha.jpg]] | ||
'''കുന്തിപ്പുഴപ്പാലത്തിൽ നിന്ന് ടാങ്കർ ലോറി മറിഞ്ഞനിലയിൽ''' | '''കുന്തിപ്പുഴപ്പാലത്തിൽ നിന്ന് ടാങ്കർ ലോറി മറിഞ്ഞനിലയിൽ''' |
21:22, 2 നവംബർ 2024-നു നിലവിലുള്ള രൂപം
മണ്ണാർക്കാട്
സൈലന്റ് വാലി വനമേഖലയോടു ചേർന്ന് കുന്തിപ്പുഴയും നെല്ലിപ്പുഴയും ജലസേചനം നടത്തുന്ന ഫലപുഷ്ടിയുള്ള മണ്ണോടുകൂടിയ നാട് .മണ്ണും ആറും കാടും അനുഗ്രഹിക്കുന്ന മണ്ണാർക്കാട്.പാലക്കാടു ജില്ലയിൽ പാലക്കാടു നിന്ന് 40 കി.മീ.വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.മലനിരകൾ അതിരിടുന്ന മണ്ണാർക്കാട് പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ്. കാർഷികസംസ്കാരത്തിലധിഷ്ഠിതമായ ഒരു ജീവിത രീതി വെച്ചുപുലർത്തുന്ന ജനങ്ങൾ.. ഇവിടെ വിവിധ സമുദായങ്ങളിൽ പ്പെട്ട ജനങ്ങൾ സൌ ഹാർദ്ദത്തോടെ കഴിയുന്നു. ദേശീയപാത 213 നഗര മദ്ധ്യത്തിലൂടെ കടന്നു പോകുന്നു.
അന്തർദേശീയശ്രദ്ധ ആകർഷിക്കപ്പെട്ട സൈലന്റ് വാലി നാഷണൽ പാർക്ക് മണ്ണാർക്കാട് താലൂക്കിൽപ്പെടുന്നു.ലോകത്തിലെ തന്നെ അപൂർവ്വജൈവവൈവിദ്ധ്യക്കലവറകളിലൊന്നാണ് ഈ നിശ്ശബ്ദ താഴ്വര. വംശനാശ ഭീഷണി നേരിടുന്ന പല ജീവികളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷിതമേഖലയായ ഈ നിത്യഹരിത വനപ്രദേശത്തുനിന്നും ഉൽഭവിക്കുന്ന ഔഷധഗുണമുള്ള കുന്തിപ്പുഴ മണ്ണർക്കാടിനെ തഴുകി ഒഴുകുന്നു.കുന്തിപ്പുഴയുടെ ഉൽഭവത്തെപ്പറ്റി ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഐതിഹ്യം മഹാഭാരതത്തിലെ കഥാപാത്രമായ കുന്തീദേവിയുമായി ബന്ധപ്പെട്ടതാണ്.അജ്ഞാതവാസക്കാലത്ത് കുന്തീദേവിയും മക്കളും ഈ പ്രദേശത്തു വന്നു.ദാഹിച്ചു വലഞ്ഞ അവർ വെള്ളത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ഒരു പാത്രം ലഭിച്ചു.ആ പാത്രത്തിലെ വെള്ളം ഒരിക്കലും തീരുകയില്ലായിരുന്നു.ആവശ്യത്തിന് വെള്ളം കുടിച്ചതിനു ശേഷം അവർ ആ പാത്രം അവിടെ ഉപേക്ഷിച്ചു.ആ സ്ഥലമാണത്രേ പാത്രക്കടവ്.ആ നീരുറവ കുന്തിപ്പുഴയായി, അമൃതവാഹിനിയായി മണ്ണാർക്കാട്ടുകാർക്ക് ഐശ്വര്യമേകിക്കൊണ്ട് ഭാരതപ്പുഴയിൽ വിലയം പ്രാപിക്കുന്നു.
കുന്തിപ്പുഴ ആറാട്ടുകടവ് സന്ധ്യാശോഭയിൽ
ചരിത്രം
വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സംരക്ഷിച്ചിരുന്നത് വെള്ളാട്ടിരിയിൽ നിന്ന് അവകാശാധികാരങ്ങൾ ലഭിച്ചിരുന്ന ദേശപ്രമാണിയായിരുന്ന കുന്നത്തുനാട് മാടമ്പി നായർ ആയിരുന്നു.ഈ കര പ്രമാണിയുടെ ആധിപത്യം തെങ്കരയിലും അട്ടപ്പാടിയിലും വ്യാപിച്ചിരുന്നു.നാടിന്റെ പകുതി ഭാഗം മാത്രമാണ് മാടമ്പിക്ക് അനുവദിച്ചു കൊടുത്തിരുന്നത്. ഈ അംശത്തിന്റെ പേര് അരകുറുശ്ശി എന്ന് അറിയപ്പെടുന്നു. മണ്ണാർക്കാട്ടെ ഏറ്റവും പഴമ വിളിച്ചറിയിക്കുന്ന ഒരു പ്രദേശമാണ് അരകുറുശ്ശി.ഇവിടുത്തെ ഓരോ കല്ലിനും പഴമയുടെ പലകഥകളും പറയാനുണ്ടാകും.ഈ പ്രദെശത്തെ മുഴുവനായും നിയന്ത്രിച്ചിരുന്ന മണ്ണർക്കാട്ട് മൂപ്പിൽ നായരുടെ തറവാടും ഇവിടുത്തെ ജനങ്ങളുടെ ആരാധനാകേന്ദ്രമായി ശോഭിക്കുന്ന അരകുറുശ്ശി ഉദയർകുന്ന് ക്ഷേത്രവും ചരിത്ര പ്രാധാന്യമർഹിക്കുന്നു.
തമിഴ് ആചാരക്രമങ്ങൾ അനുഷ്ഠിച്ചു വരുന്ന ഒരു വലിയജനവിഭാഗം ഇവിടെയുണ്ട്.വള്ളുവനാടും തമിഴ് നാടുമായി വ്യാപാരബന്ധം സ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് വ്യാപാരം നടത്തുന്നതിനും കൃഷിചെയ്യുന്നതിനുമായി എത്തപ്പെട്ടവരുടെ പിന്മുറക്കാരാണ് ഇവർ. തമിഴ് സ്ഥാനികളെ കുന്നത്താട്ടെ മാടമ്പി നായർ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.ഇന്നും മണ്ണാർക്കാട് ഉദയർകുന്ന് ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ എട്ടാം ദിവസം മൂപ്പിൽ നായർ അങ്ങാടിയിൽ വന്ന് തമിഴ് സ്ഥാനികളെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന പതിവ് തുടരുന്നു.
മണ്ണാർക്കാടിനേയും കോങ്ങാടിനെയും ബന്ധിപ്പുക്കുന്ന ടിപ്പുസുൽത്താൻ റോഡ്
ടിപ്പുവിന് പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര സാദ്ധ്യമാക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിക്കപ്പെട്ട കുന്തിപ്പുഴപ്പാലം മണ്ണാർക്കാട്ടുകാരെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്നു.ഈ ഇടുങ്ങിയ പാലം പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്
കുന്തിപ്പുഴപ്പാലത്തിൽ നിന്ന് ടാങ്കർ ലോറി മറിഞ്ഞനിലയിൽ
കെ.ടി.എം ഹൈസ്കൂൾ
മണ്ണാർക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാതിരുന്ന കാലത്ത് മണ്ണാർക്കാട്ട് മൂപ്പിൽ നായരായിരുന്ന ശ്രീ.താത്തുണ്ണി മൂപ്പിൽ നായർമദ്രാസ് ബോഡിന്റെ അംഗീകാരത്തോടെ ഈ സരസ്വതീക്ഷേത്രം തുടങ്ങിയത്.ആ കാലഘട്ടത്തിൽ അദ്ദേഹം സമയോചിതമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ആ കാലത്ത് സമീപ പ്രദേശങ്ങളിലുള്ളവർ വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെ ആയിരുന്നു.