"എം.ജി.എൽ.പി.എസ്.എം. പുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sanithacarolin (സംവാദം | സംഭാവനകൾ)
No edit summary
Sanithacarolin (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
=== സാംസ്കാരികചരിത്രം ===
=== സാംസ്കാരികചരിത്രം ===
ഇടതൂർന്ന വനപ്രദേശങ്ങളും വെള്ളംകെട്ടി നിൽക്കുന്ന കുഴികളും നിറഞ്ഞതായിരുന്നു ഈ പ്രദേശം. മുതലകളുടെ ആവാസ കേന്ദ്രമായതിനാൽ മുതലമട എന്ന പേരിലറിയപ്പെട്ടു. വൈവിധ്യമാർന്ന പ്രദേശിക സ്ഥലനാമങ്ങളാണ് മുതലമടക്കുള്ളത്. മൃഗങ്ങളുടെ പേരു ചേർത്ത് ആനക്കുഴിക്കാട്, പോത്തമ്പാടം, നരിപ്പാറചള്ള തുടങ്ങിയ സ്ഥലനാമങ്ങളുണ്ടായി. കൂട്ടായ കൃഷിനിലങ്ങൾക്ക് ചള്ള എന്ന പേര് ചേർത്ത് കാമ്പ്രത്ത്ചള്ള, വടക്കേചള്ള, വലിയചള്ള എന്നിങ്ങനെ സ്ഥലനാമങ്ങളുമുണ്ടായി. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ചിറ എന്ന പേരിലറിയപ്പെട്ടതിനാൽ പത്തിച്ചിറയും മേച്ചിറയും സ്ഥലനാമങ്ങളായി.  സ്ഥലവാസികളായ പ്രധാനികളുടെ പേരിന്റെ കൂടെ പതി ചേർത്ത് രൂപപ്പെട്ടതാണ് ആട്ടയാംപതിയും ചുക്കൻപതിയും മൊണ്ടിപ്പതിയും. മൂന്ന് ഉലകുമരം നിന്ന സ്ഥലം മുവുലകുപുതൂർ ആയി. താഴ്ന്ന പ്രദേശം പള്ളം ആയി. ഇതിനുദാഹരണമാണ് പള്ളവും, ഒന്നുർപള്ളവും. ചക്കക്കാട്, തെക്കേക്കാട്, കാട്ടുപാടം എന്നിവയൊക്കെ ഈ പ്രദേശത്തുണ്ടായിരുന്ന കാടിനെയും പാടത്തെയും സൂചിപ്പിക്കുന്നു. തമിഴ്നാടുമായി മുതലമടയെ ബന്ധിപ്പിക്കുന്ന പൊള്ളാച്ചി-തൃശ്ശൂർ റോഡും, പൊള്ളാച്ചി-പാലക്കാട് റെയിൽഗതാഗതപാതയും മുതലമടയിൽ തമിഴുസംസ്ക്കാരത്തിന്റെ സ്വാധീനം കടന്നുവരാൻ ഇടയാക്കി. കിഴക്കൻ പ്രദേശത്തെ വെങ്ങുനാട് കോവിലകം ഭൂമി വെട്ടിത്തെളിയിക്കാനായാണ് തമിഴ് വംശജർ വന്നു ചേർന്നത്. മൈലുകൾക്കപ്പുറത്തുവെച്ച് കുപ്പായം ഊരി ചുരുട്ടിപ്പിടിപ്പിച്ചാണ് പഴയകാലത്ത് കുടിയാൻ ജന്മിയെ കാണാൻ പോവുക. കുപ്പായം ഊരിയില്ലെങ്കിൽ മർദ്ദിക്കപ്പെടും. കടയിൽ ഒന്നിച്ചിരുന്ന് ചായ കുടിക്കാനോ കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാനോ അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട ദുഃഖിതവർഗ്ഗം ഇവിടെ ഉണ്ടായിരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തിനുശേഷം ആനമാറിപളളി നിർമ്മിക്കപ്പെട്ടു. അതിനോടനുബന്ധിച്ച് പഠാണികുടുംബങ്ങളും അവിടെ താമസം തുടങ്ങി. ജനപ്പെരുപ്പത്തിന് അനുസൃതമായി വിവിധ പ്രദേശങ്ങളിൽ മുസ്ളീംപളളികളും അമ്പലങ്ങളും മറ്റ് ആരാധനാകേന്ദ്രങ്ങളും ഉയർന്നുവന്നു. ആദ്യകാലം മുതൽ നടന്നുവരുന്ന ഒരു ഉത്സവമാണ് പുളിയന്തോണി മാരിയമ്മൻ പൊങ്കൽ. സമീപവാസികളായ എല്ലാവരും വാദ്യഘോഷങ്ങളോടും ദീപങ്ങളോടുംകൂടി ഇതിൽ പങ്കുചേരുന്നു. ഭക്തിപൂർവ്വം തീക്കുണ്ഠത്തിൽ നടക്കുന്ന ഒരു ആചാരവും ഉണ്ടായിരുന്നു. കിഴക്കൻപ്രദേശത്തുള്ള മീങ്കിരയിലെ ഭദ്രകാളിയമ്മൻ  കോവിലും കുടുതൽ പഴക്കമുള്ള ആരാധനാസ്ഥലമാണ്.  ഉത്സവകാലങ്ങളിൽ പോത്ത്, ആട്, തുടങ്ങിയവയെ ബലി നടത്താറുണ്ടായിരുന്നു. നിയമതടസ്സം വന്നതോടുകൂടി മൃഗബലി നിർത്തലാക്കി. വർഷംതോറും നടത്തുന്ന ഉത്സവത്തിൽ ഭൂരിഭാഗം തമിഴ് സംസാരിക്കുന്ന ജനങ്ങളും സമീപവാസികളും ഐക്യത്തോടെ പങ്കുചേരുന്നു. തമിഴ്നാട്ടിന്റെ ഉത്സവങ്ങളായ തൈപൊങ്കൽ, ദീപാവലി എന്നിവയും തമിഴ് വംശജർ ആഘോഷിക്കുന്നു. പ്രാദേശികമായി അതാതു സ്ഥലങ്ങളിൽ പൊങ്കൽ, അയ്യപ്പൻവിളക്ക് എന്നിവകളും വിപുലമായി ആഘോഷിച്ചുവരുന്നു. ഉത്സവങ്ങളിൽ രാത്രി കലാപരിപാടികൾ നടത്തുക പതിവാണ്. മുൻകാലങ്ങളിൽ സാധാരണക്കാർ ആസ്വാദിച്ചിരുന്ന കാലാവിഭവമാണ് പൊറാട്ടുക്കളി. ഒഴിഞ്ഞ വയൽഭാഗങ്ങളിലോ, പൊതുസ്ഥലങ്ങളിലോ പൊറാട്ടുക്കളി നടത്തും. കാര്യമായ രംഗസംവിധാനങ്ങളൊന്നുമില്ലാതെ മേൽഭാഗം പന്തലിട്ടും മൂന്നു ഭാഗവും തുറന്നിട്ടതുമായ അരങ്ങിലാണ് ചെണ്ട തുടങ്ങി വാദ്യഉപകരണങ്ങളുടെ അകമ്പടിയോടെ ഇത് കളിക്കുക. കുറവൻ-കുറത്തി, മണ്ണാൻ-മണ്ണാത്തി തുടങ്ങിയ ജാതിപ്പേരോടുകൂടി പാടിആടിക്കളിക്കും. പാട്ടിനാണ് പ്രാധാന്യം. സമകാലീന രാഷ്ട്രീയ സമുദായമാറ്റങ്ങളെ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. രാഷ്ട്രീയബോധം സാധാരണക്കാരിൽ വളർത്താൻ പാലംതോണി വേലായുധന്റെ പൊറാട്ടുകളി പ്രയോജനപ്പെട്ടിരുന്നു. ഇതിനു പുറമെ ആര്യമാല, പവളക്കൊടി, ഹരിശ്ചന്ദ്ര, നല്ലതങ്കാൾ, സത്യവാൻ സാവിത്രി എന്നീ നാടകങ്ങളും അവതരിപ്പിക്കാറുണ്ടായിരുന്നു. ഇതിനായി തമിഴ്നാട്ടിലെ നാടകട്രൂപ്പുകളെ  കൊണ്ടുവരാറുണ്ടായിരുന്നു. പ്രദേശികമായി പള്ളം, തെക്കേക്കാട്, പോത്തമ്പാടം എന്നീ ഭാഗങ്ങളിൽ ചിലർ നാടകം രൂപപ്പെടുത്തി അവതരിപ്പിച്ചിരുന്നു. 1956-ൽ തന്നെ ഓന്നൂർപള്ളം സത്രം കേന്ദ്രമാക്കി നവകേരള കലാസമിതി നിലവിൽ വന്നു. ജീവിതം ഒരു കൊടുങ്കാറ്റ് എന്ന നാടകം പലയിടങ്ങളിൽ പ്രദർശിപ്പിച്ചു. പ്രസിദ്ധ ചെണ്ടമേളക്കാരായ  സി.ചെല്ലൻ, കുഞ്ചുമണി, മസയൻ എന്നിവർ ഓന്നൂർ പള്ളത്തുകാരായിരുന്നു. കൊയ്ത്തുകാലത്ത് നെൽകതിർ ചുരുട്ടിക്കൂട്ടി കൂടയാക്കി പ്രത്യേക ആരാധനാസ്ഥലങ്ങളിൽ കൂട്ടമായി ചെന്ന് ആചാരപരമായി നടത്താറുള്ള കതിർ ഉത്സവം കാലാന്തരത്തിൽ ഇല്ലാതായി എന്നുവേണം പറയാൻ. എരണിക്കാവിലായിരുന്നു കതിർ ഉത്സവം ആഘോഷിച്ചിരുന്നത്. നല്ലൻകിഴായയുടെ വടക്കുഭാഗത്ത് കൂട്ടമായി താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ വർഷംതോറും കവറ ആറാട്ട് നടത്താറുണ്ട്.

=== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ===
* Co Operative Bank M.Pudur
* Veterinary Hospital M.Pudur
* MGLP SCHOOL M.Pudur
* Post Office M.Pudur
* Anganwadi M.Pudur
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* MGLP SCHOOL M.Pudur
* Anganwadi M.Pudur
=== ആരാധനാലയങ്ങൾ ===
* Badrakali amman kovil
[[പ്രമാണം:21528-BHADRAKALI AMMAN TEMPLE.jpg|ലഘുചിത്രം|167x167ബിന്ദു|Bhadhrakali Amman Temple M.Pudur]]
* Mosque M.Pudur
=== '''കേരളത്തിന്റെ മാങ്കോ സിറ്റി''' ===
കേരളത്തിലെ മാങ്കോ സിറ്റി എന്നറിയപ്പെടുന്ന മുതലമട കേരള-തമിഴ്നാട് അതിർത്തിയിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. വർഷം തോറും മാങ്ങകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അവയുടെ ഗുണമേന്മയുള്ള ഓഫ് സീസൺ മാംഗുകൾ (ആദ്യകാല മാംഗോ കൊയ്ത്ത്), വലിയ തോതിലുള്ള കയറ്റുമതി എന്നിവ അറിയപ്പെടുന്നു.
മുതലമട മാമ്പഴികൾ അവരുടെ സ്വാദും, രുചിയിലും, പഴകതയിലും പ്രസിദ്ധമാണ്. ഏകദേശം 2700 ഹെക്ടർ ഭൂമിയാണ് മാവോ കൃഷിക്ക് കീഴിലുള്ളത്, യഥാർത്ഥ സ്ഥലം പ്രസ്താവിച്ച കണക്കിനേക്കാൾ കൂടുതലാണ്. മുംബൈ, ഡൽഹി, ഇന്ത്യയിലും വിദേശത്തും മറ്റു സ്ഥലങ്ങളിൽ 70 ശതമാനത്തിലധികം പഴങ്ങൾ വിറ്റുപോകുന്നു, അങ്ങനെ കോടികൾ മാങ്ങ ട്രേഡ് വർഷം തോറും വാങ്ങി. സമീപ പ്രദേശങ്ങളിലെ മാമ്പഴക്കാരിൽ പലരും തങ്ങളുടെ കൃഷിയിടത്തിൽ നിന്ന് നേരിട്ട് വാങ്ങാൻ മുത്തലതാട സന്ദർശിക്കുന്നു. വടക്കേയിൽ നിന്നുള്ള ഇടനിലക്കാർ ഈ ആഗമത്തിന്റെ തുടക്കത്തിൽ തന്നെ മാങ്ങാ നഗരത്തെ സമീപിക്കുകയും അടുത്ത സീസന്റെ വിളവെടുപ്പ് മുൻകൂട്ടി അറിയിക്കുകയും ചെയ്യുന്നു. ഈ മുതലമടയിലെ മാങ്ങത്തോട്ടങ്ങൾ സന്ദർശിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരിക്കും.
"https://schoolwiki.in/എം.ജി.എൽ.പി.എസ്.എം._പുതൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്