"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''ജില്ലാ കലോത്സവം; സർക്കാർ വിദ്യാലയങ്ങളിൽ മീനങ്ങാടിക്ക് ഒന്നാം സ്ഥാനം'''==
നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 26- 29 തിയ്യതികളിൽ നടന്ന വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം. 111 പോയൻ്റുകളുമായി നാലാം സ്ഥാനതെത്തിയ മീനങ്ങാടി, ബത്തേരി ഉപജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ പോയൻ്റ് നേടിയ വിദ്യാലയം എന്ന ബഹുമതിക്കും അർഹമായി. ഒരു പോയൻ്റ് വ്യത്യാസത്തിലാണ് സ്കൂളിന് മൂന്നാം സ്ഥാനം നഷ്ടമായത്. ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന് അഞ്ച് വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനമുണ്ട്. ദേവാനന്ദ് സജി ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിലും കേരളനടനത്തിലും സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സിദ്ധാർഥ് എസ്. രാജ് ( വയലിൻ- വെസ്റ്റേൺ ), ഗായത്രി ( സംസ്കൃതം കവിതാരചന , അവനിജ പുരുഷോത്തമൻ (മലയാളം പദ്യം ചൊല്ലൽ ) എന്നിവരാണ് ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. ഹൈസ്കൂൾ വിഭാഗം ഒപ്പന , സംഘ നൃത്തം, ഇംഗ്ലീഷ് സ്കിറ്റ്, പണിയ നൃത്തം, വഞ്ചിപ്പാട്ട്, എന്നീ ഗ്രൂപ്പിനങ്ങളിലും തമിഴ് പദ്യം ചൊല്ലൽ ( ഫിദ ഫാത്തിമ ) കഥകളി സംഗീതം ( ഹിമ ലക്ഷ്മി ) മലയാളം കവിതാരചന ( പുണ്യ ശശീന്ദ്രൻ ) എന്നിവയിലും എ ഗ്രേഡ് നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ പണിയ നൃത്തം, വഞ്ചിപ്പാട്ട്,ചെണ്ടമേളം, നാടൻ പാട്ട്, നാടകം  , കന്നട പദ്യം ചൊല്ലൽ , ( പുണ്യ എ.എസ്.) ഉറുദു ഗസൽ അവനിജ പുരുഷോത്തമൻ ) എന്നിവയിലും എ. ഗ്രേഡുണ്ട്.
=='''സംസ്ഥാന സാമൂഹ്യശാസ്‌ത്ര മേള പ്രാദേശികചരിത്ര രചനയിൽ ഒന്നാം സ്ഥാനം മീനങ്ങാടിക്ക്'''==
ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ സാമൂഹ്യശാസ്‌ത്രമേളയിലെ പ്രാദേശിക ചരിത്രരചന മത്സരത്തിൽ മീനങ്ങാടിയുടെ ചരിത്രമെഴുതി ഗവ .ഹയർസെക്കണ്ടറി സ്‌കൂളിലെ ശ്രുതിക എം എസ്  സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി നാൽപതോളം മത്സരാർതഥികളിൽ നിന്നാണ് ഈ വിജയം നേടിയത്
=='''കരുത്ത്‌കാട്ടി മീനങ്ങാടി '''==
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം ,കായികോത്സവം ,കലോത്സവം എന്നിവയിൽ ഓവറോൾ ചാമ്പ്യന്മാരായി കരുത്ത്കാട്ടി ജി എച്ച് എച്ച് എസ് മീനങ്ങാടി ശാസ്ത്ര-കലാ കായിക വിജയികളെ പി ടി എ യുടെ നേതൃത്തത്തിൽ അഭിനന്ദിച്ചു.തുടർന്ന് ടൗണിൽ ആഹ്ലാദപ്രകടനം നടത്തി
<div><ul>
<li style="display: inline-block;"> [[File:15048-kr2.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-kr1.jpg|thumb|none|450px]] </li>
</ul></div> </br>
=='''സി.വി രാമൻ ഉപന്യാസമത്സരം സാന്ത്വനമരിയക്ക് എ ഗ്രേഡ്'''==
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഇടപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന സംസ്ഥാനതല സി.വി രാമൻ ഉപന്യാസ മത്സരത്തിൽ സാന്ത്വന മരിയ എ ഗ്രേഡ് നേടി. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ്.
=='''ജില്ലാ കായികമേള മികച്ച നേട്ടവുമായി മീനങ്ങാടി'''==
മുണ്ടേരി സ്റ്റേഡിയത്തിൽ നടന്ന വയനാട് റവന്യു ജില്ലാ കായിക മേളയിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നാലാം സ്ഥാനം. 50 പോയൻ്റാണ് സ്കൂളിന് ലഭിച്ചത്. നാല് സ്വർണം, ഏഴ് വെള്ളി, ഒൻപത് വെങ്കലം എന്നിവ നേടിയാണ് താരങ്ങൾ വിജയശ്രീലാളിതരായത്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴാംതരം വിദ്യാർഥിനി ഹെൽന മരിയ ജിമ്മി ഡിസ്കസ് ത്രോയിലും, ഷോട്ട്പുട്ടിലും സ്വർണം നേടി. ഒമ്പതാംതരം വിദ്യാർഥിനി  ഋഥിക കെ. ജെ.  ജൂനിയർ ഗേൾസ് വിഭാഗം ഹൈജമ്പിൽ സ്വർണം നേടി. ജൂനിയർ ഗേൾസ് ഹാമർ ത്രോയിൽ 10-ാം തരം വിദ്യാർഥിനി ഫിദ ഫാത്തിമ സ്വർണം നേടി സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഷെറിൻ ജോയ്,  1500 മീറ്ററിലും 800 മീറ്ററിലും അവന്തിക കെ.എസ്,  800 മീറ്ററിലും, 3000 മീറ്ററിലും നിധുൻ പ്രസാദ് എന്നിവർ വെള്ളി നേടി.  3000 മീറ്റർ നടത്തത്തിൽ അഷിത സി. ( സീനിയർ ഗേൾസ് ) വിശാൽ എം വിനോദ്  ( ജൂനിയർ ബോയ്സ് )എന്നിവർക്കും വെള്ളി മെഡലുണ്ട്. സീനിയർ ഗേൾസിൻ്റെ ഡിസ്കസ് ത്രോയിലും ഹാമർ ത്രോയിലും,ഐശ്വര്യ എം.എ വെങ്കലം നേടി. ജൂനിയർ ഗേൾസ് ഹഡിൽസിൽ ശ്രീലേഖ ശ്രീജിത്തും സീനിയർ ബോയ്സ്  400 മീറ്റർ ഓട്ടത്തിൽ അലൻ ജോസഫും വെങ്കലം നേടി. ഷെറിൻ ജോയ് 100 മീറ്ററിലും 200 മീറ്ററിലും വെങ്കലം നേടിയപ്പോൾ ,സബ് ജൂനിയർ ഗേൾസിൻ്റെ  600 മീറ്ററിൽ സൂര്യനന്ദ നന്തോഷും,    ജൂനിയർ ഗേൾസ് ഹഡിൽസിൽ അന്ന കുര്യനും  വെങ്കലമെഡലിനർഹരായി.
=='''അക്ഷരംമുറ്റം ക്വിസ് ഹിഷാമിന് ഒന്നാം സ്ഥാനം'''==
=='''അക്ഷരംമുറ്റം ക്വിസ് ഹിഷാമിന് ഒന്നാം സ്ഥാനം'''==
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥി കെ.യു ഹിഷാം മുഹമ്മദിന് ഒന്നാം സ്ഥാനം നേടി. സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഹിഷാം പങ്കെടുക്കും.  മാനന്തവാടി ഗവ. യു.പി സ്കൂളിൽ വച്ചു നടന്ന മത്സരത്തിലെ വിജയികൾക്ക് പട്ടികജാതി - പട്ടികവർഗ വകുപ്പു മന്ത്രി ഒ.ആർ കേളു സമ്മാനങ്ങൾ വിതരണം ചെയ്തു.

16:18, 7 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ജില്ലാ കലോത്സവം; സർക്കാർ വിദ്യാലയങ്ങളിൽ മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 26- 29 തിയ്യതികളിൽ നടന്ന വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം. 111 പോയൻ്റുകളുമായി നാലാം സ്ഥാനതെത്തിയ മീനങ്ങാടി, ബത്തേരി ഉപജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ പോയൻ്റ് നേടിയ വിദ്യാലയം എന്ന ബഹുമതിക്കും അർഹമായി. ഒരു പോയൻ്റ് വ്യത്യാസത്തിലാണ് സ്കൂളിന് മൂന്നാം സ്ഥാനം നഷ്ടമായത്. ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന് അഞ്ച് വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനമുണ്ട്. ദേവാനന്ദ് സജി ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിലും കേരളനടനത്തിലും സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സിദ്ധാർഥ് എസ്. രാജ് ( വയലിൻ- വെസ്റ്റേൺ ), ഗായത്രി ( സംസ്കൃതം കവിതാരചന , അവനിജ പുരുഷോത്തമൻ (മലയാളം പദ്യം ചൊല്ലൽ ) എന്നിവരാണ് ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. ഹൈസ്കൂൾ വിഭാഗം ഒപ്പന , സംഘ നൃത്തം, ഇംഗ്ലീഷ് സ്കിറ്റ്, പണിയ നൃത്തം, വഞ്ചിപ്പാട്ട്, എന്നീ ഗ്രൂപ്പിനങ്ങളിലും തമിഴ് പദ്യം ചൊല്ലൽ ( ഫിദ ഫാത്തിമ ) കഥകളി സംഗീതം ( ഹിമ ലക്ഷ്മി ) മലയാളം കവിതാരചന ( പുണ്യ ശശീന്ദ്രൻ ) എന്നിവയിലും എ ഗ്രേഡ് നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പണിയ നൃത്തം, വഞ്ചിപ്പാട്ട്,ചെണ്ടമേളം, നാടൻ പാട്ട്, നാടകം , കന്നട പദ്യം ചൊല്ലൽ , ( പുണ്യ എ.എസ്.) ഉറുദു ഗസൽ അവനിജ പുരുഷോത്തമൻ ) എന്നിവയിലും എ. ഗ്രേഡുണ്ട്.

സംസ്ഥാന സാമൂഹ്യശാസ്‌ത്ര മേള പ്രാദേശികചരിത്ര രചനയിൽ ഒന്നാം സ്ഥാനം മീനങ്ങാടിക്ക്

ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ സാമൂഹ്യശാസ്‌ത്രമേളയിലെ പ്രാദേശിക ചരിത്രരചന മത്സരത്തിൽ മീനങ്ങാടിയുടെ ചരിത്രമെഴുതി ഗവ .ഹയർസെക്കണ്ടറി സ്‌കൂളിലെ ശ്രുതിക എം എസ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി നാൽപതോളം മത്സരാർതഥികളിൽ നിന്നാണ് ഈ വിജയം നേടിയത്

കരുത്ത്‌കാട്ടി മീനങ്ങാടി

ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം ,കായികോത്സവം ,കലോത്സവം എന്നിവയിൽ ഓവറോൾ ചാമ്പ്യന്മാരായി കരുത്ത്കാട്ടി ജി എച്ച് എച്ച് എസ് മീനങ്ങാടി ശാസ്ത്ര-കലാ കായിക വിജയികളെ പി ടി എ യുടെ നേതൃത്തത്തിൽ അഭിനന്ദിച്ചു.തുടർന്ന് ടൗണിൽ ആഹ്ലാദപ്രകടനം നടത്തി

സി.വി രാമൻ ഉപന്യാസമത്സരം സാന്ത്വനമരിയക്ക് എ ഗ്രേഡ്

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഇടപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന സംസ്ഥാനതല സി.വി രാമൻ ഉപന്യാസ മത്സരത്തിൽ സാന്ത്വന മരിയ എ ഗ്രേഡ് നേടി. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ്.

ജില്ലാ കായികമേള മികച്ച നേട്ടവുമായി മീനങ്ങാടി

മുണ്ടേരി സ്റ്റേഡിയത്തിൽ നടന്ന വയനാട് റവന്യു ജില്ലാ കായിക മേളയിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നാലാം സ്ഥാനം. 50 പോയൻ്റാണ് സ്കൂളിന് ലഭിച്ചത്. നാല് സ്വർണം, ഏഴ് വെള്ളി, ഒൻപത് വെങ്കലം എന്നിവ നേടിയാണ് താരങ്ങൾ വിജയശ്രീലാളിതരായത്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴാംതരം വിദ്യാർഥിനി ഹെൽന മരിയ ജിമ്മി ഡിസ്കസ് ത്രോയിലും, ഷോട്ട്പുട്ടിലും സ്വർണം നേടി. ഒമ്പതാംതരം വിദ്യാർഥിനി ഋഥിക കെ. ജെ. ജൂനിയർ ഗേൾസ് വിഭാഗം ഹൈജമ്പിൽ സ്വർണം നേടി. ജൂനിയർ ഗേൾസ് ഹാമർ ത്രോയിൽ 10-ാം തരം വിദ്യാർഥിനി ഫിദ ഫാത്തിമ സ്വർണം നേടി സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഷെറിൻ ജോയ്, 1500 മീറ്ററിലും 800 മീറ്ററിലും അവന്തിക കെ.എസ്, 800 മീറ്ററിലും, 3000 മീറ്ററിലും നിധുൻ പ്രസാദ് എന്നിവർ വെള്ളി നേടി. 3000 മീറ്റർ നടത്തത്തിൽ അഷിത സി. ( സീനിയർ ഗേൾസ് ) വിശാൽ എം വിനോദ് ( ജൂനിയർ ബോയ്സ് )എന്നിവർക്കും വെള്ളി മെഡലുണ്ട്. സീനിയർ ഗേൾസിൻ്റെ ഡിസ്കസ് ത്രോയിലും ഹാമർ ത്രോയിലും,ഐശ്വര്യ എം.എ വെങ്കലം നേടി. ജൂനിയർ ഗേൾസ് ഹഡിൽസിൽ ശ്രീലേഖ ശ്രീജിത്തും സീനിയർ ബോയ്സ് 400 മീറ്റർ ഓട്ടത്തിൽ അലൻ ജോസഫും വെങ്കലം നേടി. ഷെറിൻ ജോയ് 100 മീറ്ററിലും 200 മീറ്ററിലും വെങ്കലം നേടിയപ്പോൾ ,സബ് ജൂനിയർ ഗേൾസിൻ്റെ 600 മീറ്ററിൽ സൂര്യനന്ദ നന്തോഷും, ജൂനിയർ ഗേൾസ് ഹഡിൽസിൽ അന്ന കുര്യനും വെങ്കലമെഡലിനർഹരായി.

അക്ഷരംമുറ്റം ക്വിസ് ഹിഷാമിന് ഒന്നാം സ്ഥാനം

ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥി കെ.യു ഹിഷാം മുഹമ്മദിന് ഒന്നാം സ്ഥാനം നേടി. സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഹിഷാം പങ്കെടുക്കും. മാനന്തവാടി ഗവ. യു.പി സ്കൂളിൽ വച്ചു നടന്ന മത്സരത്തിലെ വിജയികൾക്ക് പട്ടികജാതി - പട്ടികവർഗ വകുപ്പു മന്ത്രി ഒ.ആർ കേളു സമ്മാനങ്ങൾ വിതരണം ചെയ്തു.

ബത്തേരി ഉപജില്ലാ കായികമേള മീനങ്ങാടിക്ക് ഓവറോൾ

ആനപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേളയിൽ 194 പോയൻ്റു നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പു കരസ്ഥമാക്കി. .യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സീനിയർ ബോയ്സ്, കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗങ്ങളിലുള്ള ചാമ്പ്യൻഷിപ്പും സ്കൂളിനാണ് സ്കൂളിൻ്റെ നേട്ടത്തിന് തിളക്കം വർധിപ്പിച്ചു . സീനിയർ ഗോൾസ് വിഭാഗത്തിൽ 15 പോയൻ്റുമായി ഷെറിൻ ജോയ്, സീനിയർ ബോയ്സ് വിഭാഗത്തിൽ 11 പോയൻറ് നേടി അലൻ ജോസഫ് സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ 10 പോയൻ്റ് നേടി ഹെൽന മരിയ, ജൂനിയർ ബോയ്സ് വിഭാഗത്തിൽ വിശാൽ എൻ. വിനോദ് (13), കിഡ്സിസ് ബോയ്സ് ബിനു ടി. റയാൻ (10) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. മീനങ്ങാടി സ്കൂളിലെ മുഹമ്മദ് ഷമീം ആണ് മികച്ച കായികാധ്യാപകൻ. മുൻ വർഷത്തെ കായികമേളയിൽ നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം അവസാന നിമിഷം വരെ നിലനിന്ന വീറും വാശിയുമുള്ള പോരാട്ടത്തിലൂടെയാണ് സ്കൂൾ തിരിച്ചു പിടിച്ചത്. സ്കൂളിലെ കായികാധ്യാപകൻ മുഹമ്മദ് ഷമീമിൻ്റെയും, മുൻ കായികാധ്യാപകൻ ജ്യോതികുമാറിൻ്റെയും നേതൃത്വത്തിൽ മൂന്നു മാസമായി നടത്തിവരുന്ന പരിശീലനത്തിലൂടെയാണ് സ്കൂൾ വിജയക്കൊടി പാറിച്ചത്. പൂർവ വിദ്യാർഥികളും മുൻ സംസ്ഥാന- ദേശീയതാരങ്ങളുമായ പി.സി ഉമറലി, രാമചന്ദ്രൻ തുടങ്ങിയവരുൾപ്പെടെ നിരവധി പേർ കുട്ടികൾക്ക് പിന്തുണയുമായി കളിക്കളത്തിലുണ്ടായിരുന്നു. വിജയികൾ ട്രോഫിയുമായി മീനങ്ങാടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പി.ടി.എ യുടെയും, പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്വീകരണവും നൽകി.

ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ജേതാക്കൾ

ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, ബീനാച്ചി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 477 പോയൻ്റ് നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ പാമ്പ്യൻഷിപ്പ് നേടി. ഗണിതശാസ്ത്ര മേളയിലും, ഐ.ടി മേളയിലും ഒന്നാം സ്ഥാനവും , സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും, ശാസ്ത്രമേളയിലും, പ്രവൃത്തിപരിചയ മേളയിലും മൂന്നാം സ്ഥാനവും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്.

മലനാട് ചാനൽ ദേശഭക്തിഗാന മത്സരം മീനങ്ങാടി റണ്ണർ അപ്

എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വയനാട്ടിലെ പ്രമുഖ പ്രാദേശിക ചാനലായ മലനാട് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപനമത്സരം - സീസൺ 3 ൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം. 5000 രൂപയും മെമൻ്റോയും ഉൾക്കൊള്ളുന്നതാണ് സമ്മാനം. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, പി.ടി എ പ്രസിഡണ്ട് എസ്. ഹാജി സ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. സ്കൂളിലെ സംഗീതാധ്യാപിക കെ.യു സിന്ധുവാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്.

സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി

വയനാട് ജില്ല സീനിയർ ചെസ്സ് സെലക്ഷൻ ടൂർണമെൻ്റ 7/7/2024 ന് GHSS Meenangadi യിൽ വെച്ച് നടന്നു. ടൂർണമെൻ്റിൽ Second prize Anurag Ms നേടി . 13 ,14 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി

സുബ്രതോ കപ്പ് സബ്‌ജില്ലാ ചാമ്പ്യൻമാർ

അമ്പലവയലിൽ വച്ച് നടന്ന സുബ്രതോകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് മീനങ്ങാടി സബ്‌ജില്ലാ ചാമ്പ്യൻമാരായി ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ജി എച്ച് എച്ച് എസ് വടുവഞ്ചാലിനെ തോൽപിച്ചാണ് മീനങ്ങാടി ജില്ലാതലമത്സരത്തിലേക്ക് യോഗ്യതനേടിയത്