"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 50: | വരി 50: | ||
== ചാന്ദ്ര ദിനം == | == ചാന്ദ്ര ദിനം == | ||
ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു | |||
[[പ്രമാണം:19817 chandradinam 24-25 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:19817 chandradinam 24-25 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:19817 chandradinam 24-25 1.jpg|നടുവിൽ|ലഘുചിത്രം]]]] | |||
== '''സ്കൂൾ ഇലക്ഷൻ''' == | |||
[[പ്രമാണം:19817 school election 24-25-220240727 114647.resized.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|[[പ്രമാണം:19817 school election 24-25-3.jpg|ലഘുചിത്രം|222x222ബിന്ദു]][[പ്രമാണം:19817 school election 24-25-.jpg|ഇടത്ത്|ലഘുചിത്രം|178x178ബിന്ദു]]]]സ്കൂൾലീഡറിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ ഇലക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരാഴ്ച മുന്നേ തന്നെ ആരംഭിച്ചു. ജൂലൈ 27നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് .ജൂലൈ 17, 18 തീയതികളിൽ മത്സരാർത്ഥികൾ ഹെഡ്മിസ്ട്രസ്സിന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജൂലൈ 19 സൂക്ഷ്മ പരിശോധന, നാമ നിർദേശ പത്രിക പിൻവലിക്കൽ, ചിഹ്നം നൽകൽ എന്നിവ നടന്നു. ജൂലൈ 26നാണ് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചത്. അങ്ങനെ ജൂലൈ 27ന് തെരഞ്ഞെടുപ്പ് നടന്നു. 5 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. വളരെ വാശിയേറിയ മത്സരം തന്നെയാണ് നടന്നത്. സ്ഥാനാർത്ഥികൾ ഓരോരുത്തരും അവരുടെ ചിഹ്നം പരിചയപ്പെടുത്തിയും പലവിധ വാഗ്ദാനങ്ങൾ നൽകിയും കുട്ടികളെ തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പ്രേരിപ്പിച്ചു. ജൂലൈ 27ന് ശേഷം രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടന്നു 104 വോട്ടിന് നാല് ബി ക്ലാസ്സിൽ പഠിക്കുന്ന അഫ്ര എന്ന കുട്ടി ലീഡർ സ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ടു, 101 വോട്ടിന് നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹിലൻ അഹമ്മദ് യുകെ എന്ന കുട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കുംതെരഞ്ഞെടുക്കപ്പെട്ടു | |||
<big><u>ഹിരോഷിമ ദിനം</u></big> | |||
ആഗസ്റ്റ് 6 ന് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾക്ക് യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി. സഡാക്കോ കൊക്കിനെ അനുസ്മരിപ്പിക്കുന്ന കഥയും, കൊച്ചു പ്രസംഗവും കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്ലക്കാടുകളും പോസ്റ്ററുകളും അസംബ്ലിയിൽ പ്രദർശിപ്പിച്ചു. അസംബ്ലിക്ക് ശേഷം വീഡിയോ പ്രദർശനം നടത്തി. വീഡിയോ പ്രദർശനത്തിലൂടെ യുദ്ധത്തിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. | |||
== സ്വാതന്ത്ര്യ ദിനം == | |||
[[പ്രമാണം:19817 indipendance24-25 2.resized.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | |||
[[പ്രമാണം:19817indipendance24 25 1.resized.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:19817 indipendence 24-25 3.resized.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]സ്വാതന്ത്ര്യ ദിന പരിപാടികൾ ആഘോഷമാക്കുന്നതിനു അധ്യാപകരും കുട്ടികളും നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. രാവിലെ 8:30ന് തന്നെ പതാക ഉയർത്തി. Hm ഷൈനി ടീച്ചറും പിടിഎ പ്രസിഡണ്ടും ചേർന്നാണ് പതാക ഉയർത്തിയത്. ഒപ്പം കുട്ടികൾ സംഘം ചേർന്ന് പതാക ഗാനം ആലപിച്ചു. പിന്നീട് അധ്യാപകരും പിടിഎ അംഗങ്ങളും സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിന്നീട് സ്വാതന്ത്ര സമര സേനാനികളെ ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. ശേഷം ഗ്രൗണ്ടിൽ കുട്ടികൾ എല്ലാം ചേർന്ന് ഇന്ത്യയുടെ ഭൂപട രൂപത്തിൽ അണിനിരന്നു. അതിനുശേഷം സ്വതന്ത്രദിന റാലിയാണ് നടന്നത്. റാലിയിൽ പങ്കെടുക്കുന്നതിന് കുട്ടികൾ എല്ലാം തന്നെ വെള്ള ഡ്രസ്സ് അണിഞ്ഞ് ഒരുങ്ങി വന്നിരുന്നു. റാലിയുടെ മുമ്പിലായി നെഹ്റു, ഗാന്ധിജി, ഝാൻസി റാണി, സരോജിനി നായിഡു എന്നിവരുടെ വേഷം ധരിച്ച് കുട്ടികൾ അണിനിരന്നു. പിന്നിൽ സ്വാതന്ത്ര്യദിന മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് റാലിക്ക് ആരംഭം കുറിച്ചു. തലേദിവസം നിർമ്മിച്ച പതാകയുമായി കുട്ടികൾ ആവേശത്തോടെ റാലി യിൽ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനങ്ങൾ, ഡാൻസ്, തുടങ്ങിയ കലാപരിപാടികൾ ഭംഗിയായി അവതരിപ്പിച്ചു. പിന്നീട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ് മത്സരം നടത്തി. പായസം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. |
01:03, 20 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ജൂൺ 3ന് പ്രവേശനോത്സവം നടന്നു. വിവിധ ആഘോഷരവങ്ങളോടെ തന്നെ പ്രവേശനോത്സവം പരിപാടികൾ നടന്നു. പരിപാടിയുടെ ഉ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശാദിയ പർവിയായിരുന്നു, സ്വാഗതം പറഞ്ഞത് HM ഷൈനി ടീച്ചർ ,മറ്റു അദ്ധ്യാപകർ ആശംസകളർപ്പിച്ചു .
നവാഗതരെ സ്വീകരിക്കാൻ എല്ലാ കുട്ടികളും ചുവപ്പ്, വെള്ള വേഷധാരികളായി അണിനിരന്നു. ബലൂൺ നൽകി പ്രവേശന ഗാനത്തിനൊപ്പം കൈ അടിച്ച് കുഞ്ഞു മക്കളെ വരവേറ്റു. ഹാളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടു് മറ്റു കുട്ടികൾ വെൽകം ഡാൻസ് നടത്തി. പിന്നീട് കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി. അവസാനമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി
![](/images/thumb/1/15/19817_praveshanolsavam_24-25_3.jpg/100px-19817_praveshanolsavam_24-25_3.jpg)
![](/images/thumb/8/8c/19817_praveshanolsavam_24-25_4.jpg/100px-19817_praveshanolsavam_24-25_4.jpg)
![](/images/thumb/3/30/19817_praveshanolsavam_24-25_2.jpg/200px-19817_praveshanolsavam_24-25_2.jpg)
![](/images/thumb/9/9f/19817_praveshanolsavam_24-25_1.jpg/100px-19817_praveshanolsavam_24-25_1.jpg)
ജൂൺ-5 ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാവിലെ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി . കുട്ടികൾ തയ്യാറാക്കി വന്ന പരിസ്ഥിതി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന പോസ്റ്റർ പ്ലാകാർഡ് എന്നിവ പ്രദർശിപ്പിച്ചു. ക്ലാസ്സ് തലത്തിൽ മരങ്ങളുടെ പേരുകൾ എഴുതി ഇലകൾ ചേർത്ത് വളരുന്ന മരം ഉണ്ടാക്കി. കൂടാതെ 3,4 ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി.
![](/images/thumb/a/a6/19817_paristhithi_dinam_24-25_2.jpg/200px-19817_paristhithi_dinam_24-25_2.jpg)
![](/images/thumb/4/42/19817_paristhithi_dinam_24-25_1.jpg/125px-19817_paristhithi_dinam_24-25_1.jpg)
![](/images/thumb/c/cc/19817_paristhithi_dinam_24-25_3.jpg/200px-19817_paristhithi_dinam_24-25_3.jpg)
പെരുന്നാൾ ആഘോഷം
ബക്രീദ് ദിനത്തോടനുബന്ധിച്ച് ആശംസകാർഡ് നിർമ്മാണ മത്സരം,മാപ്പിളപ്പാട്ട് മത്സരം എന്നിവ നടത്തി . കൂടാതെ 3,4 ക്ലാസുകളിലെ കുട്ടികൾ 1,2 ക്ലാസിലെ കുട്ടികൾക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു. പെരുന്നാൾ വിഭവമായി ചിക്കൻ ബിരിയാണിയാണ് നൽകിയത്. ഉച്ചക്ക് ശേഷം കുട്ടികളെ ഒരുക്കി മെഗാ ഒപ്പനയും കോൽക്കളിയും നടത്തി. ഒന്ന് രണ്ട് ക്ലാസ്സുകാർക്ക് കളറിംഗ് മത്സരവും നടത്തി.
![](/images/thumb/5/5d/19817_perunnal_24-25_2.jpg/200px-19817_perunnal_24-25_2.jpg)
![](/images/thumb/b/b8/19817_perunnal_24-25_1.jpg/150px-19817_perunnal_24-25_1.jpg)
ജൂൺ-19 വായന ദിനം
ജോൺ 19ന് വായനാദിനവുമായി ബന്ധപ്പെട്ട നടന്ന അസംബ്ലിയിൽ വായന പ്രതിജ്ഞ നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട മഹത്വചനങ്ങൾ കുട്ടികൾ തയ്യാറാക്കിയ വായനക്കുറിപ്പുകൾ പി എൻ പണിക്കരുടെ ഡോക്യുമെൻററി പ്രദർശനം എന്നിവ ഒന്നാം ദിവസം നടന്നു. ക്വിസ് മത്സരവും വായനാമത്സരവും രണ്ടാം ദിവസവും, ക്ലാസ് ലൈബ്രറി ഉദ്ഘാടനം പുസ്തക പ്രദർശനം എന്നിവ മൂന്നാം ദിവസവും നടന്നു. ക്ലാസ് ലൈബ്രറി ഉദ്ഘാടനത്തിന് ശേഷം കുട്ടികൾക്ക് വായനക്കായി പുസ്തകങ്ങൾ നൽകി. വായന കുറിപ്പുകളുടെ പതിപ്പ് അടുത്ത അസംബ്ലിയിൽ പ്രകാശനം ചെയ്ത.
![](/images/thumb/b/b1/19817_vayanadinam_24-25_1.jpg/200px-19817_vayanadinam_24-25_1.jpg)
![](/images/thumb/d/d2/19817_vayanadinam_24-25_4.jpg/200px-19817_vayanadinam_24-25_4.jpg)
![](/images/thumb/6/6b/19817_vayanadinam_24-25_2.jpg/200px-19817_vayanadinam_24-25_2.jpg)
Eco Walk
പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിന് അടുത്തുള്ള വയൽ സന്ദർശിച്ചപ്പോൾ
![](/images/thumb/3/33/19817_ecowalk_24-25_1.jpg/200px-19817_ecowalk_24-25_1.jpg)
![](/images/thumb/5/58/19817_ecowalk_24-25_3.jpg/200px-19817_ecowalk_24-25_3.jpg)
![](/images/thumb/6/6b/19817_ecowalk_24-25_2.jpg/100px-19817_ecowalk_24-25_2.jpg)
വിദ്യാരംഗം 24-25
![](/images/thumb/9/96/19817_vidyarangam_24-25_3MG-20240702-WA0103%281%29.resized.jpg/100px-19817_vidyarangam_24-25_3MG-20240702-WA0103%281%29.resized.jpg)
![](/images/thumb/1/1f/19817_vidyarangam_24-25-1MG-20240702-WA0026.resized.jpg/100px-19817_vidyarangam_24-25-1MG-20240702-WA0026.resized.jpg)
![](/images/thumb/a/a5/19817-vidyarangam_24-25_4IMG_20240702_132005%281%29.resized.jpg/100px-19817-vidyarangam_24-25_4IMG_20240702_132005%281%29.resized.jpg)
![](/images/thumb/5/52/19817_vidyarangam_24-25_2IMG-20240702-WA0027.resized.jpg/150px-19817_vidyarangam_24-25_2IMG-20240702-WA0027.resized.jpg)
2024- 25 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ശ്രീ: കൃഷ്ണകുമാർ നിർവഹിച്ചു. വളരെ രസകരമായ രീതിയിൽ തന്നെ അദ്ദേഹം കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് ചിത്രത്തിന് നിറം നൽകുന്നതിനും പേപ്പർ കൊണ്ട് ജീവികളുടെ മോഡൽ നിർമ്മിക്കുന്നതിനും പരിശീലനം നൽകി. കൂടാതെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കൊച്ചു പാവ നാടകം അവതരിപ്പിച്ചു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അതുപോലെ അദ്ദേഹം കൊണ്ടുവന്ന പപ്പറ്റ് ഉപയോഗിച്ച് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ചെറിയ രീതിയിൽ സംഭാഷണങ്ങൾ നടത്തി. പപ്പറ്റ് ഉപയോഗിച്ച് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ മനസ്സിലാക്കി കൊടുത്തു . അങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 2024- 25 വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം നടന്നു.
ബഷീർ ദിനം
![](/images/thumb/2/27/19817_basheerdinam_24-25_1.jpg/300px-19817_basheerdinam_24-25_1.jpg)
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം വളരെ ഭംഗിയായി തന്നെ നടത്തുകയുണ്ടായി. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയുംകുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചും, അദ്ദേഹത്തെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. കൂടാതെ ബഷീർ കൃതികളുടെ വായന കുറിപ്പ് അവതരണം, ഡോക്യുമെൻററി പ്രദർശനം എന്നിവയും നടത്തി.
![](/images/thumb/f/fa/19817_basheerdinam_24-252.jpg/150px-19817_basheerdinam_24-252.jpg)
ചാന്ദ്ര ദിനം
ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു
![](/images/thumb/6/69/19817_chandradinam_24-25_3.jpg/200px-19817_chandradinam_24-25_3.jpg)
![](/images/thumb/7/78/19817_chandradinam_24-25_2.jpg/200px-19817_chandradinam_24-25_2.jpg)
![](/images/thumb/1/1f/19817_chandradinam_24-25_1.jpg/300px-19817_chandradinam_24-25_1.jpg)
സ്കൂൾ ഇലക്ഷൻ
![](/images/thumb/b/b3/19817_school_election_24-25-220240727_114647.resized.jpg/150px-19817_school_election_24-25-220240727_114647.resized.jpg)
![](/images/thumb/f/fa/19817_school_election_24-25-3.jpg/100px-19817_school_election_24-25-3.jpg)
![](/images/thumb/7/78/19817_school_election_24-25-.jpg/100px-19817_school_election_24-25-.jpg)
സ്കൂൾലീഡറിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ ഇലക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരാഴ്ച മുന്നേ തന്നെ ആരംഭിച്ചു. ജൂലൈ 27നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് .ജൂലൈ 17, 18 തീയതികളിൽ മത്സരാർത്ഥികൾ ഹെഡ്മിസ്ട്രസ്സിന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജൂലൈ 19 സൂക്ഷ്മ പരിശോധന, നാമ നിർദേശ പത്രിക പിൻവലിക്കൽ, ചിഹ്നം നൽകൽ എന്നിവ നടന്നു. ജൂലൈ 26നാണ് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചത്. അങ്ങനെ ജൂലൈ 27ന് തെരഞ്ഞെടുപ്പ് നടന്നു. 5 സ്ഥാനാർത്ഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. വളരെ വാശിയേറിയ മത്സരം തന്നെയാണ് നടന്നത്. സ്ഥാനാർത്ഥികൾ ഓരോരുത്തരും അവരുടെ ചിഹ്നം പരിചയപ്പെടുത്തിയും പലവിധ വാഗ്ദാനങ്ങൾ നൽകിയും കുട്ടികളെ തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പ്രേരിപ്പിച്ചു. ജൂലൈ 27ന് ശേഷം രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടന്നു 104 വോട്ടിന് നാല് ബി ക്ലാസ്സിൽ പഠിക്കുന്ന അഫ്ര എന്ന കുട്ടി ലീഡർ സ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ടു, 101 വോട്ടിന് നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹിലൻ അഹമ്മദ് യുകെ എന്ന കുട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കുംതെരഞ്ഞെടുക്കപ്പെട്ടു
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ന് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾക്ക് യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി. സഡാക്കോ കൊക്കിനെ അനുസ്മരിപ്പിക്കുന്ന കഥയും, കൊച്ചു പ്രസംഗവും കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്ലക്കാടുകളും പോസ്റ്ററുകളും അസംബ്ലിയിൽ പ്രദർശിപ്പിച്ചു. അസംബ്ലിക്ക് ശേഷം വീഡിയോ പ്രദർശനം നടത്തി. വീഡിയോ പ്രദർശനത്തിലൂടെ യുദ്ധത്തിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
സ്വാതന്ത്ര്യ ദിനം
![](/images/thumb/2/27/19817_indipendance24-25_2.resized.jpg/250px-19817_indipendance24-25_2.resized.jpg)
![](/images/thumb/d/d5/19817indipendance24_25_1.resized.jpg/300px-19817indipendance24_25_1.resized.jpg)
![](/images/thumb/f/fb/19817_indipendence_24-25_3.resized.jpg/200px-19817_indipendence_24-25_3.resized.jpg)
സ്വാതന്ത്ര്യ ദിന പരിപാടികൾ ആഘോഷമാക്കുന്നതിനു അധ്യാപകരും കുട്ടികളും നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. രാവിലെ 8:30ന് തന്നെ പതാക ഉയർത്തി. Hm ഷൈനി ടീച്ചറും പിടിഎ പ്രസിഡണ്ടും ചേർന്നാണ് പതാക ഉയർത്തിയത്. ഒപ്പം കുട്ടികൾ സംഘം ചേർന്ന് പതാക ഗാനം ആലപിച്ചു. പിന്നീട് അധ്യാപകരും പിടിഎ അംഗങ്ങളും സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിന്നീട് സ്വാതന്ത്ര സമര സേനാനികളെ ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. ശേഷം ഗ്രൗണ്ടിൽ കുട്ടികൾ എല്ലാം ചേർന്ന് ഇന്ത്യയുടെ ഭൂപട രൂപത്തിൽ അണിനിരന്നു. അതിനുശേഷം സ്വതന്ത്രദിന റാലിയാണ് നടന്നത്. റാലിയിൽ പങ്കെടുക്കുന്നതിന് കുട്ടികൾ എല്ലാം തന്നെ വെള്ള ഡ്രസ്സ് അണിഞ്ഞ് ഒരുങ്ങി വന്നിരുന്നു. റാലിയുടെ മുമ്പിലായി നെഹ്റു, ഗാന്ധിജി, ഝാൻസി റാണി, സരോജിനി നായിഡു എന്നിവരുടെ വേഷം ധരിച്ച് കുട്ടികൾ അണിനിരന്നു. പിന്നിൽ സ്വാതന്ത്ര്യദിന മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് റാലിക്ക് ആരംഭം കുറിച്ചു. തലേദിവസം നിർമ്മിച്ച പതാകയുമായി കുട്ടികൾ ആവേശത്തോടെ റാലി യിൽ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനങ്ങൾ, ഡാൻസ്, തുടങ്ങിയ കലാപരിപാടികൾ ഭംഗിയായി അവതരിപ്പിച്ചു. പിന്നീട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ് മത്സരം നടത്തി. പായസം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.