"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}
==സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25==
*സ്കൂൾ പ്രവേശന ഉത്സവവുമായി ബന്ധപ്പെട്ട് എസ്പിസി കേഡറ്റ് തലേദിവസം തന്നെ സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുകയും പുതിയ കൂട്ടുകാരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സ്വീകരിക്കുകയും ചെയ്തു. സ്കൂൾ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയെ സല്യൂട്ട് നൽകി സ്വീകരിക്കുകയും പുത്തൻ കൂട്ടുകാരെ മധുരം നൽകി വരവേൽക്കുകയും ചെയ്തു. സ്കൂളിലേക്ക് എത്തിയവർക്ക്
help desk ആയും എസ്പിസി cadets ഉണ്ടായിരുന്നു.
*ജൂലൈ മാസം പതിനൊന്നാം തീയതി ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്കായി ക്വിസ് മത്സരം സംഘടപ്പിച്ചു.
*രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ സീനിയർ കേഡറ്റുകളുടെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സ്കൂൾ അങ്കണത്തിൽ വച്ച് ജൂലൈ 17ന് നടക്കുകയുണ്ടായി. ചടങ്ങിന് ശ്രീമതി പ്രസന്ന ഏണസ്റ്റ്  അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സിഐ ശ്രീ അനിൽകുമാർ സാർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്പിസി ഡിഎൻ ഓ ചടങ്ങിൽ സന്നിഹിതനായിരുന്നു.
*ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ  എസ്പിസിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും  നടന്നു. കൂടാതെ സ്കൂളിലെ നല്ല പാഠം  പ്രോജക്ടുമായി ചേർന്ന് എസ്പിസി കേഡറ്റുകൾ ഒരു  പച്ചക്കറി തോട്ടവും നിർമ്മിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാടുകൾ നിർമ്മിക്കുകയും  പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ പ്രകൃതിയുമായി ബന്ധപ്പെട്ട ചില കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ആദ്യ ആഴ്ചയിൽ തന്നെ എസ് പി സി cadet സെലക്ഷനുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകി. അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റ്സിന് കായികാധ്യാപിക ശ്രീമതി അജിതകുമാരി യോഗ പരിശീലനം നൽകി. പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്കായി ക്ലാസ് എടുക്കുകയും ചെയ്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എക്സൈസ് ഡിപ്പാർട്ട്മെന്റ് എസ് ഐ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ ലഹരി വിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു.അന്നേദിവസം ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. അവസാനത്തെ ആഴ്ച ഫിസിക്കൽ റിട്ടേൺ ടെസ്റ്റുകൾക്ക് ശേഷമുള്ള  കുട്ടികളുടെ സെലക്ഷൻ നടപടികൾ പൂർത്തിയാക്കുകയും മാതാപിതാക്കളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുകയും ചെയ്തു.  പുതിയ ബാച്ചിന്റെപരിശീലനവും ആരംഭിച്ചു.
*ഓഗസ്റ്റ് മാസത്തിൽ നാഗസാക്കി, ഹിരോഷിമ ദിനങ്ങൾ സമു ചിതമായി ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ സീനിയർ cadet ശ്രേയ യുദ്ധവിരുദ്ധ  സന്ദേശം നൽകുകയും ചെയ്തു.
*ഓഗസ്റ്റ് 15ന് ആശ്രമ ആശ്രമത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യ ദിനപരേഡിൽ 3 senior cadet കൾ പങ്കെടുത്തു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന  പരിപാടികളിൽ പതാക ഉയർത്തുകയും സ്വാതന്ത്രദിന സന്ദേശം, കലാപരിപാടികൾ മധുര വിതരണം എന്നിവ നടത്തുകയും ചെയ്തു. അവസാനത്തെ ആഴ്ചയിൽ സൂപ്പർ സീനിയർ cadet കളുടെ physical test, പരേഡ് test,ഇൻഡോർ ടെസ്റ്റ്  എന്നിവ  നടക്കുകയുണ്ടായി.

22:32, 19 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം