"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|} | |} | ||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e9ecff); font-size:98%; text-align:justify; width:95%; color:black;"> | |||
=ഒരുപാട് നടന്നു, എന്നിട്ടും.....= | |||
ഞാൻ ആറാം തരത്തിൽ പഠിയ്ക്കുമ്പോൾ ഇടിയങ്ങര കുരുത്തോലമുറ്റം എന്ന വീട്ടിലായിരുന്നു കാലിക്കറ്റ് ഗേൾസ് സ്‌കൂൾ നടത്തിയിരുന്നത്. അന്ന് ഇരുപ ത്തിരണ്ട് കുട്ടികൾ രണ്ട് അദ്ധ്യാപികമാർ. | |||
പിന്നീട് സ്‌കൂൾ കുണ്ടുങ്ങൽ വാടിയിൽപ്പാലത്തെ ഇന്നു കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. ആഘോഷപൂർണമായ ഉദ്ഘാടനമായിരുന്നു അത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിന് സ്‌കൂൾ വക സൗജന്യ വാൻ ഓടിയിരുന്നു .ഗാന്ധിറോഡിൽ നിന്ന് ഒരു ട്രിപ്പും ബേപ്പൂരിൽനിന്ന് മറ്റൊരു ട്രിപ്പും. | |||
പന്നിയങ്കര കണ്ണഞ്ചേരി ഭാഗങ്ങളിൽനിന്ന് ഞാനടക്കം അഞ്ചു പേരാണ് സ്‌കൂളിലേക്ക് വന്നിരുന്നത്. വാൻ കേടു വരുന്ന ദിവസങ്ങളിൽ പ്രത്യേകിച്ചും വാഹന സൗകര്യം കാത്തുനിൽക്കാതെ ഞങ്ങൾ സ്‌കൂളിലേക്ക് നടന്നാണ് വരിക. | |||
കണ്ണഞ്ചേരിയിൽ നിന്നും പന്നിയങ്കരയിൽ നിന്നും സ്‌കൂളിലേക്കുള്ള യാത്ര വലിയ ദൂരമായി ഞങ്ങൾക്കന്ന് തോന്നിയിരുന്നു. | |||
കല്ലായി റോഡിലെ വാഹനത്തിരക്ക് കാരണം ഞങ്ങൾ ഒരു ടീമായി റെയിലിന് ഓരം ചേർന്ന് കാൽ നടപ്പാത വഴി കല്ലായിപ്പാലത്തിലെത്തി താഴേക്കിറങ്ങി സ്‌കൂളിൽ എത്തും. | |||
ഒറ്റമുലച്ചി എന്ന പ്രേതകഥ വ്യാപകമായി പ്രചരിച്ചിരുന്ന കാലമായിരുന്നു അത്. പ്രേതം കുടിയിരിക്കുന്ന സ്‌കൂളിലേയ്ക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾക്കു പേടിയായിരുന്നു. എൻ്റെ വീട്ടുകാർ മാത്രമല്ല, നിരവധി വീട്ടുകാർ ഈ വ്യാജകഥ കേട്ട് ഭയപ്പെട്ടിരുന്നു. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ അവർക്ക് വലിയ ഉൽക്കണ്ഠയുണ്ടായിരുന്നു. സൗജന്യ യാത്രാ സൗകര്യം ഒരുക്കിക്കൊടുത്തും ഭക്ഷണവും പുസ്‌തകവും അമേരിക്കൻ പാലുമെല്ലാം നൽകി കുട്ടികളെ ആകർഷിക്കാൻ ആവുന്നതും പ്രവർത്തിച്ചിരുന്നു. അവർക്ക് പിൻബലമായി സാമൂഹ്യസംഘടനകളും ഉണ്ടായിരുന്നു. | |||
എൻ്റെ പിതാവ് ഒരു മുജാഹിദ് ആശയക്കാരനായിരുന്നു. അദ്ദേഹം ഇതൊന്നും ചെവികൊടുക്കാതെയും കുടുംബത്തിലെ എതിർപ്പ് വകവെക്കാതെയുമാണ് എന്നെ സ്‌കൂളിലേക്കയച്ചത്. | |||
പി.എൻ.എം. ബപ്പൻകോയയുടെ മകൾ വയലിൽ ജമീല, പെങ്ങൾ സുഹറ എന്നിവരുടെ കൂടെ മാളിയേക്കൽ വീട്ടിൽ നിന്നോ വയലിൽ ജമീലയുടെ വീട്ടിൽ നിന്നോ ആയിരുന്നു എൻ്റെ ഉച്ചഭക്ഷണം. ആറും ഏഴും ക്ലാസുകളിൽ ലീഡറായിരുന്നു. അന്ന് സ്‌കൂളിലെ പാഠ്യേതര പ്രവർത്തനം പൂന്തോട്ട നിർമ്മാണവും പരിപാലനവുമായിരുന്നു. അതിന്ന് ഓരോ സ്ക്വാഡിനും സമ്മാനങ്ങളും ഉണ്ടായിരുന്നു | |||
ഹെഡ്മിസ്ട്രസ് സുശീലാമാധവന്റെ നേതൃത്വത്തിൽ ആമിന, സഫിയ, ഉമ്മുകുൽസു എന്നീ ടീച്ചർമാർ കൂട്ടായി പഠനകാര്യങ്ങളിലും, അച്ചടക്ക പരിപാലനത്തിലും സ്കൂൾ നടത്തിപ്പിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. | |||
പതിനെട്ടുപേർ പത്താംതരം പൊതു പരീക്ഷ എഴുതിയെങ്കിലും കേവലം മൂന്നുപേരേ ജയിച്ചുള്ളൂ. ഞാൻ എല്ലാ വിഷയങ്ങളിലും പാസ്സായെങ്കിലും ഇംഗ്ലീഷിൽ തോറ്റു. ഇന്നത്തെപ്പോലെ സബ്ജക്ട് ഗ്രൂപ്പ് സിസ്റ്റം ഒന്നും ഇല്ല. മിനിമം മാർക്കിൽ പാസ്സാവാനും പറ്റില്ല. ഏതെങ്കിലും വിഷയത്തിൽ തോറ്റാൽ ജയിച്ച വിഷ യമടക്കം വീണ്ടും പരീക്ഷ എഴുതണം. അതുകൊണ്ടെല്ലാം തോൽവിയോടെ എൻ്റെ പഠനവും തീർന്നു. | |||
അന്ന് ജോലി സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല. അത്യാവശ്യം എഴുതാനും വായിക്കാനും പഠിച്ചാൽ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന അവസ്ഥ. | |||
പഠനകാലത്തു വീട്ടിൽനിന്നു സ്‌കൂളിലേക്കും തിരിച്ചും ഒരുപാട് നടന്നനിട്ടുണ്ട്. എന്നിട്ടും ലക്ഷ്യത്തിലെത്താൻ എനിക്കു കഴിഞ്ഞില്ലല്ലോ എന്ന ഖേദം ബാക്കി. | |||
-ബീബിജാൻ | |||
|} | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #f7e5ef); font-size:98%; text-align:justify; width:95%; color:black;"> | |||
=ഫസ്റ്റ് ക്ലാസ് നേടിയ മാഞ്ഞാലക്കാരി = | |||
1975 കാലിക്കറ്റ് ഗേൾസ് സ്കൂളിന്റെ ലീഡറാതിരിക്കാൻ ഭാഗ്യം ഉണ്ടായ വിദ്യാർത്ഥിനിയായിരുന്നു ഞാൻ .എന്റെ ജേഷ്ഠത്തിമാർ ബി .ഇ .എം സ്കൂളിലും പ്രോവിഡൻസിലും ഒക്കെയായിരുന്നു.സെൻ്റ് ആഞ്ചലാസിൽ നിന്ന് ഏഴാം തരം കഴിഞ്ഞപ്പോൾ ഉപ്പയ്ക്ക് മുസ്ലിം പെൺകുട്ടികൾ അധികമുള്ള കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ എന്നെ ചേർക്കാനായിരുന്നു താൽപര്യം .അങ്ങനെ 1972-ൽ ഞാനവിടെ എട്ടാംതരത്തിൽ ചേർന്നു. | |||
അന്ന് പഠനത്തിലും കലാപരിപാടികളിലും സ്‌കൂൾ പ്രശസ്തമായിരുന്നില്ല. സ്കൂൾ തുടങ്ങിയതിൽ പിന്നെ എസ്. എസ് .എൽ. സിക്ക് നാല് ഫസ്റ്റ് ക്ലാസ്സ് വാങ്ങി യത് ഞങ്ങളുടെ ബാച്ചാണ് .ലൈല, ആയിശ, ഹഫ്സ് എന്നിവരും ഞാനുമായിരുന്നു ആ നാലു പേർ. | |||
കുട്ടികളുടെ പഠനത്തിലാണ് എല്ലാവരും ശ്രദ്ധിക്കാറ് .എന്നാൽ ലീലാവതി ടീച്ചർ ഇതിൽനിന്നും വ്യത്യസ്‌തയായിരുന്നു .അവർ വൃത്തിയും അച്ചടക്കവും ശീലിപ്പി ക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. ഇതൊരു പ്രത്യേകതയായി എനിക്കു തോന്നി .ശുചിത്വത്തിൽ ഈ ടീച്ചർ കർശനക്കാരിയാണ് .നഖം വെട്ടിയോ, കുളിച്ചോ, മുടി ചീകി വെച്ചിട്ടുണ്ടോ, യൂണിഫോം ധരിച്ച രീതി ശരിയോ എന്നെല്ലാം സൂക്ഷ്‌മമായി പരിശോധിക്കും. | |||
അന്ന് സ്പോർട്‌സിൽ വലിയ താൽപര്യമോ, പ്രോൽസാഹനമോ ഇവിടെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഹൈജമ്പിൽ ജില്ലാതലത്തിൽ സ്‌കൂളിനെ പ്രതിനിധീക രിച്ച് ഞാൻ പങ്കെടുത്തു അങ്ങനെയൊരരങ്ങേറ്റം ഇവിടെ ആദ്യമായിരുന്നു. | |||
വീട്ടിൽ സഹോദരിമാരും സ്കൂളിൽ കൂട്ടുകാരികളും "മാഞ്ഞാളക്കാരത്തി' എന്നു പറഞ്ഞ് എന്നെ കളിയാക്കാറുണ്ടായിരുന്നു. സഹപാഠികൾ നിഷ്ക്കളങ്കരായിരുന്നു. കുശുമ്പും കുരുട്ടും ഇല്ലാത്തവർ .കഠിനാദ്ധ്വാനികളും പരിശ്രമശാലികളുമായിരുന്നു അധ്യാപികമാർ. | |||
പെൺകുട്ടികളുടെ പഠനകാര്യത്തിൽ അന്ന് രക്ഷിതാക്കൾക്ക് പറയത്തക്ക താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പത്താംതരം വരെ ഉന്തി നീക്കും. പിന്നെ വിവാഹാലോചന. കല്യാണം.എന്റെ കഥയും അങ്ങനെ തന്നെയായിരുന്നു. | |||
- എ എം ഹമീദ | |||
|} | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #f4fccd); font-size:98%; text-align:justify; width:95%; color:black;"> | |||
=കാലിക്കറ്റ് ടു മോസ്കോ= | |||
കണ്ണൂർ ജില്ലയിലെ കതിരൂരിൽനിന്ന് കോഴിക്കോട്ടെ പന്നിയങ്കരയിലെത്തിയ എന്നെ കുണ്ടുങ്ങലിലെ കാലിക്കറ്റ് ഗേൾസ് സ്‌കൂളിലാണ് ചേർത്തത്.ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ഈ സ്‌കൂൾ തെരഞ്ഞെടുക്കാൻ കാരണം പത്രപ്രവർത്തകനായ എന്റെ ഉപ്പക്ക് ഈ സ്ഥാപനത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ്. | |||
എനിക്ക് സഹപാഠികളായി കിട്ടിയവരിൽ അധികവും തെക്കെപ്പുറത്തെ സുന്ദരിമാരായിരുന്നു. തീർത്തും വ്യത്യസ്തമായ സംസാരവും സംസ്‌കാരവും, സാഹചര്യങ്ങളുമാണ് അവിടെ കണ്ടത്. | |||
പരിമളാ ഗിൽബർട്ടായിരുന്നു ഹെഡ്മിസ്ട്രസ്. അവർ അച്ചടക്കത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. മുദ്രാവാക്യം വിളിയില്ല, പഠിപ്പുമുടക്കവും ഇല്ല .മുടക്കാൻ വല്ലവരും വന്നാൽ അവരെ വെറുതെ വിട്ടിരുന്നുമില്ല. | |||
പഠനത്തോടൊപ്പം പഠനേതര വിഷയങ്ങളിലും തൻ്റെ കുട്ടികൾ മുന്നേറുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്ത തന്നിരുന്നു .മാപ്പിളക്കലയായ ഒപ്പനയിൽ മികവുനേടാനും അതുവഴി വിദ്യാലയത്തിനു പ്രശസ്തി നേടാനും കഴിഞ്ഞത് അവരുടെ കാലത്താണ്. ഒപ്പനയിൽ സംസ്ഥാനതലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനംകിട്ടിയപ്പോഴാണ് റഷ്യൻ പര്യടനത്തിന് പരിഗണിച്ചത്. | |||
തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ സോവിയറ്റ് സാംസ്കാരിക സംഘത്തിൻ്റെ മുന്നിൽ ഒപ്പന അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഈ കലാരൂപം അവരെ ആകർഷിക്കുക തന്നെ ചെയ്തു .സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഇന്ത്യാ ഫെസ്റ്റിവലിൽ ഒപ്പന അവതരിപ്പിക്കാൻ ഞങ്ങൾക്ക് ക്ഷണം ലഭിച്ചു.ഞാനടക്കം പതിനഞ്ചു പേരാണ് ഞങ്ങളുടെ സംഘത്തിലുള്ളത് .സംഘത്തെ നയിച്ചത് ഹെഡ്‌മിസ്ട്രസ് പരിമളാ ഗിൽബർട്ടും, ഒപ്പന മാസ്റ്റർ മുഹമ്മദലിയു മായിരുന്നു. | |||
ഡൽഹിയിൽ വെച്ച് ഞങ്ങളെ യാത്രയാക്കാൻ കേരള മുഖ്യമന്ത്രിയായിരുന്ന ഇ .കെ.നായനാരും ആരോഗ്യമന്ത്രി എ.സി.ഷൺമുഖദാസും, എം എൽ എ മാരായ സത്യൻ മൊകേരി, ടി.എം. ജേക്കബ് തുടങ്ങിയവരും എത്തിയിരുന്നതായി ഓർമ്മിക്കുന്നു. | |||
ഞങ്ങളുടെ അധ്യാപികയായിരുന്ന അംബുജാക്ഷി ടീച്ചറുടെ മോസ്കോ വിവരണം കേട്ടിരുന്നപ്പോൾ ഇങ്ങനെയൊരു അവസരം ഞങ്ങൾക്കും കൈവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. | |||
ഹോട്ടൽ റൂസ്സിയയിലായിരുന്നു ഞങ്ങളുടെ താമസം. റഷ്യയിൽ ആറ് വേദികളിൽ നിറഞ്ഞ സദസ്സിനു മുമ്പാകെ ഒപ്പന അരങ്ങേറി. ഇന്നും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നു. മോസ്കോവിൽനിന്നും അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള വൊളോഗ്ദയിലെ ഫിയോഡോ തോവോയിൽ നേവി സെൻ്ററിൽ അരങ്ങേറിയ ഒപ്പനയുടെ ഒടുവിൽ ഹരംപിടിച്ച സദസ്യർ റോസാപൂക്കൾ നൽകി ഞങ്ങളെ അഭിനന്ദിച്ച രംഗം മറക്കാവതല്ല. ഇന്ത്യൻ ബാലികമാർ മനോഹര ങ്ങളായ പുഷ്പങ്ങളാണെന്ന് റഷ്യൻ ഭാഷയിൽ അവർ അനുമോദനങ്ങളർപ്പിച്ചുകൊണ്ടിരുന്നത് ഇപ്പോഴും കാതിന് കുളിര് പകരുന്നു, ഒരു വിദേശ പര്യടന ത്തിന് ഹൈസ്‌കൂൾ പഠനകാലത്ത് ഞങ്ങൾക്ക് അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാണ് . | |||
ആ ഒപ്പന ടീമിലെ അംഗങ്ങൾ ഒഴിവുവേളകളിൽ ഇന്നും ഒത്തുകൂടാറുണ്ട്. മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനും സൗഹൃദം പുതുക്കാനും വേണ്ടി ഫരീദയും സൗദയും റിസ്വാനയും റഹീനയും ഞാനുമൊക്കെ ഒത്തുകൂടി ഓർമ്മകളിൽ നീന്തിത്തുടിയ്ക്കുമ്പോൾ ഒരു ശൂന്യത ഞങ്ങളെ മരവിപ്പിക്കാനെത്തുന്നു. അകാലത്തിൽ ഞങ്ങളുടെ കൂട്ടത്തിൽനിന്ന് വിട പറഞ്ഞുപോയ തനൂജയുടെ മുഖം മനസ്സിൽ തെളിയുമ്പോൾ കണ്ണുകൾ ഈറനണിയുന്നു. | |||
-വി.എം. ഷമീം ബി.എ. | |||
|} | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||