"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
[[പ്രമാണം:37001-LK-Documentary Competition-1.jpg|ലഘുചിത്രം]]
[[പ്രമാണം:37001-LK-Documentary Competition-1.jpg|ലഘുചിത്രം]]
[[പ്രമാണം:37001-LK Documentary Competition-2.jpg|ലഘുചിത്രം]]
[[പ്രമാണം:37001-LK Documentary Competition-2.jpg|ലഘുചിത്രം]]
വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. പത്തനാപുരം ഗാന്ധിഭവൻ  മാനേജിങ് ട്രസ്റ്റി ശ്രീ. പുനലൂർ സോമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച പ്രസ് ക്ലബ് പബ്ലിക് ലൈബ്രറിയിൽ വച്ച്  സമ്മാനദാനം നിർവഹിച്ചു.  ലിറ്റിൽ കൈറ്റ്‌സിന്റെയും,  ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മികച്ച നേതൃത്വം നൽകി.
വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. പത്തനാപുരം ഗാന്ധിഭവൻ  മാനേജിങ് ട്രസ്റ്റി ശ്രീ. പുനലൂർ സോമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച പ്രസ് ക്ലബ് പബ്ലിക് ലൈബ്രറിയിൽ വച്ച്  സമ്മാനദാനം നിർവഹിച്ചു. മെമെന്റോയും, ക്യാഷ് അവാർഡും അടങ്ങുന്നതായിരുന്നു പുരസ്കാരം. ലിറ്റിൽ കൈറ്റ്‌സിന്റെയും,  ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മികച്ച നേതൃത്വം നൽകി.
 
വരി 24: വരി 25:
[[പ്രമാണം:37001-LK-Aranmula Gramma Panchayath Adaravu-2.jpg|ലഘുചിത്രം]]
[[പ്രമാണം:37001-LK-Aranmula Gramma Panchayath Adaravu-2.jpg|ലഘുചിത്രം]]
[[പ്രമാണം:37001-LK-Aranmula Gramma Panchayath Adaravu-1.jpg|ലഘുചിത്രം]]
[[പ്രമാണം:37001-LK-Aranmula Gramma Panchayath Adaravu-1.jpg|ലഘുചിത്രം]]
സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നേടിയ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിനെ ആറന്മുള ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ആറന്മുള എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ 2024 ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആദരിച്ചു. പ്രധാനാധ്യാപിക അനില സാമുവേൽ, ലിറ്റിൽ മാസ്റ്റേഴ്സ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്നേഹാദരവ് ഏറ്റുവാങ്ങി.
സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നേടിയ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിനെ ആറന്മുള ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ആറന്മുള എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ 2024 ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആദരിച്ചു. പ്രധാനാധ്യാപിക അനില സാമുവേൽ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്നേഹാദരവ് ഏറ്റുവാങ്ങി.

22:11, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ലിറ്റിൽ കൈറ്റ്സ് അവാർഡ്

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാനം!!

ലിറ്റിൽ കൈറ്റ്സ് അവാർഡ് - സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ എ.എം.എം ലിറ്റിൽ കൈറ്റ്സ് ടീം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ്  കൈറ്റിന്റെ നേതൃത്വത്തിൽ  നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ  സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.

8, 9, 10 ക്ലാസുകളിൽ 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിച്ച മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ, കൈറ്റ് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് ഇടയാറന്മുള എ.എം.എം സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ഈ നേട്ടത്തിലൂടെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ 2 ലക്ഷം രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

2024 ജൂലൈ 6ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ. ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് യുണിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ട് യുണിസെഫ് ഇന്ത്യ എഡ്യൂക്കേഷൻ സ്പെഷലിസ്റ്റ് പ്രമീള മനോഹരനിൽ നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി.അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുജനവും ഒരുപോലെ പങ്കാളികളായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത, നൂതനാത്മകത, സാങ്കേതികവിദ്യയിലുള്ള താൽപ്പര്യം എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, കൈറ്റ് മാസ്റ്റേഴ്‌മാരായ ആശ പി. മാത്യു, ജെബി തോമസ്, ലക്ഷ്മി പ്രകാശ് എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഡോക്യുമെന്ററി മത്സരം

വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. പത്തനാപുരം ഗാന്ധിഭവൻ  മാനേജിങ് ട്രസ്റ്റി ശ്രീ. പുനലൂർ സോമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച പ്രസ് ക്ലബ് പബ്ലിക് ലൈബ്രറിയിൽ വച്ച്  സമ്മാനദാനം നിർവഹിച്ചു. മെമെന്റോയും, ക്യാഷ് അവാർഡും അടങ്ങുന്നതായിരുന്നു പുരസ്കാരം. ലിറ്റിൽ കൈറ്റ്‌സിന്റെയും,  ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മികച്ച നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് പുരസ്കാര നേട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ ആദരവ്